Health

  • ആരോഗ്യത്തോടെ ദിവസം തുടങ്ങാന്‍ ദാ ഇങ്ങോട്ടു നോക്കിയെ…

    നല്ല പോസിറ്റീവായും ആരോഗ്യത്തോടെയും വേണം എല്ലാ ദിവസവും ആരംഭിക്കാന്‍ എന്ന് ആഗ്രഹമില്ലാത്തവരായി ആരും കാണില്ല. ഒരു ദിവസത്തെ പ്രധാനപ്പെട്ട ഭക്ഷണത്തിലൊന്നാണ് ബ്രേക്ക് ഫാസ്റ്റ്. ദിവസം മുഴുവന്‍ ഊര്‍ജ്ജവും നല്ല ഉന്മേഷവും നല്‍കാന്‍ സഹായിക്കുന്നതാണ് ബ്രേക്ക് ഫാസ്റ്റ് എന്ന് തന്നെ പറയാം. രാവിലെ എന്താണോ കഴിക്കുന്നത് അത് ആ ദിവസം മുഴുവന്‍ ഊര്‍ജ്ജം നല്‍കാന്‍ സഹായിക്കാറുണ്ട്. നല്ല പോഷക ഗുണങ്ങളുള്ള ബ്രേക്ക് ഫാസ്റ്റാണ് കഴിക്കുന്നതെന്ന് ഉറപ്പ് വരുത്താന്‍ ശ്രമിക്കേണ്ടത് വളരെ പ്രധാനമാണ്. ഒരു കൈ പിടി നിറയെ നട്സും സീഡ്സും പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഒരു മികച്ച ഓപ്ഷനാണ്. ആന്റി ഓക്സിഡന്റുകള്‍, കൊഴുപ്പുകള്‍, പ്രോട്ടീന്‍സ് എന്നിവയെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യത്തിനും ഏറെ നല്ലതാണ് ഇവയെല്ലാം. വാള്‍നട്സ് നട്സുകളുടെ കൂട്ടത്തിലെ കേമനാണ് വാള്‍നട്സ്. ദിവസം ആരംഭിക്കാന്‍ ഏറ്റവും മികച്ചതാണ് വാള്‍നട്സ്. ഒമേഗ 3 ഫാറ്റി ആസിഡും ആന്റി ഓക്സിഡന്റുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, വൈറ്റമിന്‍സ്, മിനല്‍സ് എന്നിവയെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. ദീര്‍ഘനേരം വയര്‍ നിറഞ്ഞ് ഇരിക്കാനും…

    Read More »
  • പൂരിയും ഉള്ളി വടയുമൊക്കെ എപ്പോഴും കഴിച്ചാല്‍ ചര്‍മ്മത്തിന് പണി കിട്ടും

    മിക്ക ആളുകളുടെയും ഇഷ്ട വിഭവങ്ങളിലൊന്നാണ് പൂരി. രാവിലെ ബ്രേക്ക് ഫാസ്റ്റിന് പൂരിയും ഉരുളക്കിഴങ്ങുമൊക്കെ കഴിക്കാന്‍ പലര്‍ക്കും താത്പര്യമുണ്ട്, എന്നാല്‍ ഇത് ചര്‍മ്മത്തെ വളരെ മോശമായി ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. പലപ്പോഴും വീട്ടില്‍ നിന്ന് മാത്രമല്ല കടകളിലും പരിപാടിക്കുമൊക്കെ പോകുമ്പോഴും സ്ഥിരമായി പൂരി കഴിക്കുന്നവരുണ്ട്. എന്നാല്‍ ഇത് അമിതമായി കഴിക്കുന്നത് ചര്‍മ്മത്തില്‍ പല തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം. പൂരി പോലെ തന്നെ ചര്‍മ്മത്തെ ബാധിക്കുന്ന മറ്റൊന്നാണ് പക്കോഡകളും. ധാരാളം മസാലകളും എണ്ണയുമടങ്ങിയ ഈ വിഭവങ്ങളെ ചര്‍മ്മത്തെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് നോക്കാം. എണ്ണമയം പൂരിയും പക്കോഡയും തയാറാക്കുന്നത് ധാരാളം എണ്ണം ഒഴിച്ചാണ്. അമിതമായി ഇവ കഴിക്കുന്നത് പലപ്പോഴും അനാരോ?ഗ്യകരമായ കൊഴുപ്പിനെ ശരീരത്തിലേക്ക് എത്തിക്കാന്‍ കാരണമാകുന്നു. ഇത് ചര്‍മ്മത്തില്‍ അമിതമായി എണ്ണമയം ഉണ്ടാക്കാന്‍ കാരണമാകും. സുഷിരങ്ങളില്‍ നിന്ന് എണ്ണമയം വരാനും അതുപോലെ ചര്‍മ്മത്തില്‍ മുഖക്കുരു ഉണ്ടാക്കാനൊക്കെ ഇത് കാരണമാകുന്നു. പൊതുവെ എണ്ണമയവും അതുപോലെ കോമ്പിനേഷന്‍ ചര്‍മ്മവും ഉള്ളവര്‍ ഇത് ഉപയോ?ഗിക്കാതിരിക്കുന്നതാണ് നല്ലത്. മുഖക്കുരു എണ്ണമയത്തിന്റെ പ്രധാന പ്രശ്‌നം…

    Read More »
  • ചുമ്മാ ചൂടാകരുത്: ക്ഷിപ്രകോപം അപകടം, ഹൃദ്രോഗം അടക്കമുള്ള പല രോഗങ്ങളും ബാധിക്കുന്നത് അമിത ദേഷ്യക്കാരെ

          അമിതദേഷ്യം ഹൃദ്രോഗ സാധ്യത വർധിപ്പിക്കുന്നു. അമേരിക്കൻ ഹാർട്ട് അസോസിയേഷനാണ് ഞെട്ടിക്കുന്ന ഈ വസ്തുത പുറത്തു വിട്ടത്. അമിതമായ കോപം നമ്മുടെ രക്തക്കുഴലുകൾക്ക് എറെ അപകടം സൃഷ്ടിക്കുമെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഇതുമൂലം ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ മാരകമായ പ്രശ്‌നങ്ങൾ ബാധിക്കാമെന്നാണ് അമേരിക്കൻ ഹാർട്ട് അസോസിയഷൻ്റെ പഠന റിപ്പോർട്ടിൽ പറയുന്നത്. ദേഷ്യം നമ്മുടെ രക്തത്തിലെ പ്ലേറ്റ്ലെറ്റ് കോശങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയും രക്തം കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. രക്തക്കുഴലുകളിൽ രക്തം കട്ടപിടിച്ചാൽ അത് ഹൃദയാഘാതത്തിനും മറ്റ് ഗുരുതര ഹൃദ്രോഗങ്ങൾക്കും കാരണമാകും എന്നും പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സമ്മർദകരമായ അനുഭവത്തിന് ശേഷം ദേഷ്യപ്പെടുന്നത് രക്തക്കുഴലുകളുടെ വിശ്രമത്തിനുള്ള കഴിവിനെ താൽക്കാലികമായി തടസപ്പെടുത്തും. ശരീരത്തിലെ ശരിയായ രക്തപ്രവാഹം രക്തക്കുഴലുകളിലൂടെയാണ് നടക്കുന്നത്. ഇതിൽ പ്രശ്‌നമുണ്ടാകുമ്പോൾ, രക്തയോട്ടം തടസപ്പെടാൻ തുടങ്ങുകയും ഹൃദയാഘാതമോ സ്ട്രോക്കോ ബാധിക്കാൻ വഴിവെക്കുകയും ചെയ്യാം. ആളുകളുടെ രക്തക്കുഴലുകളിൽ ദേഷ്യം വരുന്നതിന് മുമ്പും ശേഷവും ഉള്ള കോശങ്ങളെ ഗവേഷകർ വിലയിരുത്തി. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൊളംബിയ യൂണിവേഴ്‌സിറ്റി…

    Read More »
  • അരിയും ഉരുളക്കിഴങ്ങും പ്രഷര്‍ കുക്കറിലാണോ പാചകം ചെയ്യുന്നത്? വരാനിരിക്കുന്നത് വഴയില്‍ തങ്ങില്ല…

    ഭക്ഷണം വളരെ വേഗത്തിലും എളുപ്പത്തിലും പാചകം ചെയ്യാന്‍ സഹായിക്കുന്ന ഒന്നാണ് പ്രഷര്‍ കുക്കര്‍. വഅതിനാല്‍ തന്നെ മിക്ക വീടുകളിലും കുക്കര്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ പ്രഷര്‍ കുക്കറില്‍ ചില ഭക്ഷണങ്ങള്‍ തയ്യാറാക്കാന്‍ പാടില്ലെന്നാണ് വിദഗ്ദ്ധര്‍ പറയുന്നുത്. അത് ഭക്ഷണത്തിന്റെ പോഷകങ്ങളെ നശിപ്പിക്കുന്നുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പ്രഷര്‍ കുക്കറില്‍ പാചകം ചെയ്യാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ നോക്കാം. അരി അരിവേഗം വെന്തുകിട്ടാന്‍ പലരും പ്രഷര്‍ കുക്കറിനെ ആശ്രയിക്കുന്നു. എന്നാല്‍ അരി പ്രഷര്‍ കുക്കറില്‍ വേവിക്കുന്നത് വളരെ ദോഷകരമാണ്. പ്രഷര്‍ കുക്കറില്‍ അരി പാചകം ചെയ്യുന്നതിലൂടെ അക്രിലമൈഡ് എന്ന ഹാനികരമായ രാസവസ്തു സൃഷ്ടിക്കപ്പെടുന്നു. ഇത് നിരവധി രോഗങ്ങള്‍ക്ക് കാരണമാകുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. കൂടാതെ അരിയില്‍ അന്നജം അടങ്ങിയിരിക്കുന്നു. അന്നജം അടങ്ങിയ ഭക്ഷണം പ്രഷര്‍ കുക്കറില്‍ തയ്യാറാക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണ്. പ്രഷര്‍ കുക്കറില്‍ തയ്യാറാക്കിയ ചോറ് കഴിക്കുന്നത് അമിതവണ്ണത്തിനും കാരണമാകും. ഉരുളക്കിഴങ്ങ് പലരും ഉരുളക്കിഴങ്ങ് പ്രഷര്‍ കുക്കറിലാണ് വേവിക്കുന്നത്. ഉരുളക്കിഴങ്ങ് വേവിക്കാന്‍ ഏറ്റവും എളുപ്പവും…

    Read More »
  • ഭക്ഷണ ശേഷം 10 മിനിറ്റ് നടക്കണം, എന്തിനാണെന്ന് അറിയാമോ?

    ആരോഗ്യത്തോടിരിക്കാന്‍ പല തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നവരുണ്ട്. നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ലളിതവും ഫലപ്രദവുമായ മാര്‍ഗം കണ്ടെത്തുന്നത് ഒരു വെല്ലുവിളിയായി അനുഭവപ്പെടും. വെറും 10 മിനിറ്റ് ദിവസവും നടക്കുന്നത് പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് നല്‍കുന്നത്. ഭക്ഷണ ശേഷം നടത്തം ദഹനം വളരെ വേഗത്തിലാക്കാനും മെച്ചപ്പെടുത്താനും സഹായിക്കാറുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശരീരഭാരം നിയന്ത്രിക്കാനും ഇത് ഏറെ സഹായിക്കും. മാത്രമല്ല മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പ്രമേഹം നിയന്ത്രിക്കാന്‍ ഭക്ഷണത്തിന് ശേഷം നടക്കുന്നത് പ്രമേഹം നിയന്ത്രിക്കാന്‍ വളരെയധികം സഹായിക്കാറുണ്ട്. പ്രത്യേകിച്ച് പ്രമേഹമുള്ളവര്‍ക്കും അതുപോലെ പ്രമേഹം വരാന്‍ സാധ്യതയുള്ളവരും ഈ രീതി പിന്തുടരേണ്ടതാണ്. സ്പോര്‍ട്സ് മെഡിസിന്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നത് അനുസരിച്ച് 10 മിനിറ്റ് നടത്തം പ്രമേഹം കുറയ്ക്കുകയും ഭക്ഷണ ശേഷം ഇരിക്കുന്നതിനേക്കാള്‍ 22% വരെ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ മാറ്റം കണ്ടെത്തുന്നതായി പറയപ്പെടുന്നു. ഈ കുറ് രക്തത്തിലെ പഞ്ചസാരയുടെ വര്‍ദ്ധനവും അതുപോലെ പ്രമേഹത്തിന്റെ ആരംഭം തടയാനും നിയന്ത്രിക്കാനും സഹായിക്കും…

    Read More »
  • പ്രായക്കൂടുതല്‍ തോന്നിപ്പിക്കുന്നത് ഈ ശീലങ്ങള്‍

    ചെറുപ്പം നില നിര്‍ത്താന്‍ പല വഴികള്‍ തേടുന്നവരാണ് പലരും. പണ്ടത്തെ തലമുറ പോലെയല്ല, ഇന്നത്തെ കാലത്ത് ചെറുപ്പക്കാര്‍ക്ക് പോലും അകാലവാര്‍ദ്ധക്യം ബാധിയ്ക്കുന്നു. എന്തിന്, സ്‌കൂളിലും കോളേജിലും പഠിയ്ക്കുന്ന പെണ്‍കുട്ടികളെ കണ്ടാല്‍ പോലും ഏറെ പ്രായം തോന്നാറുണ്ട്. ചര്‍മത്തിന് ചെറുപ്പമാകാന്‍ പലരും പല ക്രീമുകളും ട്രീറ്റ്മെന്റുകളുമെല്ലാം പിന്‍തുടരാറുണ്ട്. എന്നാല്‍ അകാലവാര്‍ദ്ധക്യം ബാധിയ്ക്കുന്നതിന് പ്രധാന കാരണം നാം പിന്‍തുടരുന്ന ചില ശീലങ്ങള്‍ തന്നെയാണ്. ഇത്തരം ശീലങ്ങള്‍ മാറ്റിയാല്‍ തന്നെ നമുക്ക് എന്നും ചെറുപ്പം നില നിര്‍ത്താന്‍ സാധിയ്ക്കും. ചെറുപ്പം നിലനിര്‍ത്താന്‍ നമ്മുടെ ശരീരത്തിലെ പഴയ കോശങ്ങള്‍ പോയി പുതിയ കോശങ്ങള്‍ രൂപപ്പെടുന്നത് ചെറുപ്പം നില നിര്‍ത്താന്‍ പ്രധാനമാണ്. എന്നാല്‍ നമ്മുടെ ശരീരത്തിലുണ്ടാകുന്ന ചില ഇന്‍ഫ്ളമേഷന്‍ അഥവാ വീക്കം കാരണം നമ്മുടെ നിറം കുറയും, ഇരുണ്ട നിറം വരും, കണ്ണിന് ചുറ്റും തടിപ്പും കറുപ്പും വരാം, കവിള്‍ തൂങ്ങിപ്പോകും, മുടി പോകും, ചര്‍മത്തില്‍ ചുളിവുകള്‍ വീഴും, കഴുത്തില്‍ കറുപ്പു വീഴും. ഇതെല്ലാം പ്രായമാകുന്നതിന് മുന്‍പേ പ്രായമാകുന്ന…

    Read More »
  • അമീബിക് മസ്തിഷ്‌ക ജ്വരം: സ്വയം ചികിത്സ പാടില്ല; പ്രതിരോധ മാര്‍ഗങ്ങള്‍ ഇങ്ങനെ

    തിരുവനന്തപുരം: കെട്ടിക്കിടക്കുന്ന അല്ലെങ്കില്‍ ഒഴുക്കുള്ള ജല സ്രോതസുകളുമായി ബന്ധപ്പെടുന്നവരില്‍ വളരെ അപൂര്‍വമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് എന്‍സെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്‌ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ ,സാപ്പിനിയ, ബാലമുത്തിയ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ല. മൂക്കിനേയും മസ്തിഷ്‌ക്കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കര്‍ണ്ണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചേറിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. രോഗാണുബാധ ഉണ്ടായാല്‍ ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. രോഗ ലക്ഷണങ്ങള്‍ തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദ്ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കുവാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. കുഞ്ഞുങ്ങളില്‍ പൊതുവായി കാണപ്പെടുന്ന രോഗലക്ഷണങ്ങള്‍ ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്‌ക്രിയരായി…

    Read More »
  • സ്ത്രീകളില്‍ അരക്കെട്ടിന് താഴെ കൊഴുപ്പടിയുന്നതിന്റെ കാര്യങ്ങള്‍

    ഇന്നത്തെ കാലത്ത് പലരേയും, പ്രത്യേകിച്ചും സ്ത്രീകളെ ബാധിയ്ക്കുന്ന ഒന്നാണ് അരക്കെട്ട് മുതല്‍ താഴേയ്ക്ക് വണ്ണം കൂടുന്നത്. നിതംബത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതും അരക്കെട്ടില്‍ കൊഴുപ്പടിഞ്ഞ് കൂടുന്നതും ഇന്നത്തെ കാലത്ത് പ്രത്യേകിച്ചും ഒരു പ്രായം കഴിഞ്ഞാല്‍ സ്ത്രീകളില്‍ കൂടുതലായും കാണുന്ന ഒന്നാണ്. പ്രത്യേകിച്ചും മെനോപോസ് സമയത്ത്. പ്രായമാകുമ്പോള്‍ തന്നെയാണ് ഇത്തരം ബാലന്‍സ്ഡ് അല്ലാത്ത രീതിയിലെ കൊഴുപ്പ് സ്ത്രീകളില്‍ അടിഞ്ഞു കൂടുന്നത്. പുരുഷന്മാരില്‍ ഇത്തരം കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് കുടവയര്‍ രൂപത്തിലാകും. ചില സ്ത്രീകള്‍ക്ക് അരക്കെട്ട് ഭാഗത്ത് തടി കൂടുന്നതിന് ഒപ്പം വയറും ചാടും. നിതംബഭാഗത്തെ കൊഴുപ്പ് സ്ത്രീകള്‍ക്ക് സൗന്ദര്യം കൂട്ടുന്നുവെന്ന് കരുതുന്നവരുണ്ട്. പല സെലിബ്രിറ്റികളും ഈ ഭാഗത്ത് സര്‍ജറി ചെയ്തും മറ്റും തടി വര്‍ദ്ധിപ്പിയ്ക്കുന്നവരുണ്ട്. വാസ്തവത്തില്‍ ഇത്തരത്തില്‍ അരക്കെട്ട് ഭാഗത്ത് തടി കൂടുന്നത് ആരോഗ്യകരമാണോ, ഇതിന് കാരണം എന്ത് എന്നറിയാം. ഇത് വാസ്തവത്തില്‍ അപകടകരമോ എന്നും അറിയാം. കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് ഇതിനെല്ലാം കാരണം കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തന്നെയാണ്. പല കാരണങ്ങള്‍…

    Read More »
  • മുട്ട് വേദന മിനിറ്റ്‌വച്ച് മാറ്റാം! പത്ത് ദിവസം ഇതൊന്ന് കുടിച്ച് നോക്കൂ…

    ഓരോ പ്രായം കഴിഞ്ഞാല്‍ പലരും നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് മുട്ട് വേദന. പ്രായമാകുമ്പോള്‍ പലരും നേരിടുന്ന പ്രശ്‌നമാണ് തേയ്മാനം. ഇതുമൂലം കാലിന്റെ മുട്ടില്‍ അമിതമായി വേദനയുണ്ടാകാം. മനുഷ്യ ശരീരത്തിലെ എല്ലാ സന്ധികളിലും കാണപ്പെടുന്ന കട്ടി കുറഞ്ഞ മിനുസമേറിയ എല്ലിന്റെ രൂപഭേദമാണ് കാര്‍ട്ടിലേജ്. എല്ലുകളുടെ അറ്റം ഇവയാല്‍ മൂടപ്പെടുന്നതാണ് സന്ധികള്‍ അനായാസം ചലിപ്പിക്കാന്‍ കഴിയുന്നത്. തരുണാസ്ഥി നഷ്ടപ്പെടുന്ന അവസ്ഥയാണ് ആര്‍ത്രൈറ്റിസ്. ജീരകം ദഹനം മികച്ചതാക്കാന്‍ പണ്ട് കാലം മുതലെ ആളുകള്‍ ഉപയോഗിക്കുന്നതാണ് ജീരകം. ഇതില്‍ ധാരാളമായി അയണ്‍ അടങ്ങിയിട്ടുണ്ട്. വീക്കം പോലെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നല്ലതാണ് ജീരകം. ജീരകം ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ്, ഫ്രീ റാഡിക്കലുകള്‍ എന്ന് വിളിക്കപ്പെടുന്ന ഉയര്‍ന്ന പ്രതിപ്രവര്‍ത്തന പദാര്‍ത്ഥങ്ങളെ നിര്‍വീര്യമാക്കുന്നതിലൂടെ സെല്ലുലാര്‍ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്ന സംയുക്തങ്ങളാണ് ജീരകം. ഫ്രീ റാഡിക്കലുകളുടെ അളവ് വളരെ ഉയര്‍ന്നതാണെങ്കില്‍, അത് ഓക്‌സിഡേറ്റീവ് സ്‌ട്രെസ് എന്നറിയപ്പെടുന്ന അവസ്ഥയിലേക്ക് നയിക്കുന്നു, ഇത് ഹൃദ്രോഗം, ചില അര്‍ബുദങ്ങള്‍ തുടങ്ങിയ നിരവധി ആരോഗ്യ അവസ്ഥകളുമായി ബന്ധപ്പെട്ടിരിക്കുന്നുണ്ട്. ജീരകം കഴിക്കുന്നതിലൂടെ…

    Read More »
  • അത്താഴം ആരോഗ്യത്തിന് ദോഷം എന്നത് തെറ്റിദ്ധാരണ…!  യാഥാർത്ഥ്യം തിരിച്ചറിയൂ

       അരവയർ അത്താഴം, അത്തിപ്പഴത്തോളം അത്താഴം എന്നൊക്കെയാണ്  പഴമൊഴികൾ. അത്താഴം ലഘുവായിരിക്കണം എന്ന അർഥത്തിലാണ് ഈ ചൊല്ല്. ആയുർവേദ വിധിയനുസരിച്ച് സന്ധ്യയ്ക്ക് അല്പം മുമ്പായിട്ടാണ് അത്താഴം കഴിക്കേണ്ടത്. ഉച്ചയ്ക്കുള്ള ആഹാരമാണ് ‘മുത്താഴം.’ ‘മുത്താഴം കഴിച്ചാൽ മുള്ളിലും കിടക്കണം‘  എന്നും ‘അത്താഴം ഉണ്ടാൽ അരക്കാതം നടക്കണം ‘  എന്നുമാണ് പഴമൊഴികൾ. ഇപ്പോൾ പലരും തടി കുറച്ച് മെലിഞ്ഞു സുന്ദരന്മാരാകാൻ വേണ്ടി ഭക്ഷണം കഴിക്കാതെ പട്ടിണി കിടക്കുന്നു. മിക്കവരും രാത്രി ഭക്ഷണം ഒഴിവാക്കുന്നു. തടി കുറയ്ക്കാനുള്ള ആഗ്രഹം സ്വാഭാവികമാണ്. എന്നാൽ ഭക്ഷണം ഒഴിവാക്കി പട്ടിണി കിടക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. കലോറി കൂടുതൽ അടങ്ങിയിട്ടുള്ള ഭക്ഷണം ഒഴിവാക്കുക എന്നതാണ് അമിത വണ്ണം കുറയ്ക്കാനുള്ള  പ്രധാന പോംവഴി. ഒരിക്കലും അത്താഴം  ഒഴിവാക്കരുത്. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കണം. ശേഷം കുറച്ചു നടക്കുന്നതും ആരോഗ്യത്തിന് ഏറെ നല്ലതാണ്. കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുകയും പഴങ്ങളും പച്ചക്കറികളും ദൈനംദിന ആഹാര ക്രമത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുക. എന്തുകൊണ്ട് രാത്രി ഭക്ഷണം ഒഴിവാക്കരുത്?…

    Read More »
Back to top button
error: