Health

  • ‘നൻ പകൽ നേരത്തെ ചെറുമയക്കം,’ ഗുണങ്ങൾ ഏറെയെന്ന് വൈദ്യശാസ്ത്രം

      പലരും ഉച്ചമയക്കത്തെ അലസതയുടെയും മടിയുടെയും ലക്ഷണമായാണ് കാണുന്നത്. കുഞ്ഞുങ്ങളും പ്രായമേറിയവരും മാത്രം  ഉച്ചയ്ക്കു മയങ്ങിയാൽ മതി എന്നാണ് അവരുടെ പക്ഷം. എന്തായാലും ‘നൻ പകൽ നേരത്തെ ചെറുമയക്കം’ കൂടുതൽ ഉന്മേഷത്തോടെയും ഉണർവോടെയും  പിന്നീടു ജോലികളിൽ വ്യാപൃതരാകാൻ സഹായിക്കും. ഈ ചെറുമയക്കത്തിന് നിരവധി ഗുണങ്ങളുണ്ട്. ഓര്‍മശക്തി മെച്ചപ്പെടുത്തുന്നതു മുതല്‍ ചിന്താശക്തിയും ബൗദ്ധിക നിലവാരവും മെച്ചപ്പെടുത്തുന്നതു വരെ നീളുന്നതാണ് ലഘുനിദ്ര അഥവാ ‘പവര്‍ നാപ്പി’ന്റെ ഗുണങ്ങള്‍. പകല്‍ സമയത്ത് ലഘു നിദ്രയ്ക്ക് പ്രത്യേകിച്ചൊരു സമയമില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഓരോരുത്തരുടെയും വ്യക്തിപരമായ സമയക്രമവും ഘടകങ്ങളും അനുസരിച്ച് അവരവര്‍ക്ക് യോജിച്ച സമയത്ത് ചെറുമയക്കം  ആവാം. ഉദാഹരണത്തിന് രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെ ജോലി ചെയ്യുന്ന ആള്‍ക്ക് ഉച്ചയൂണിന് ശേഷമുള്ള സമയത്ത് ചെറുമയക്കം എടുക്കാം. ഉച്ചയ്ക്ക് 12.30 നും 2 മണിക്കും ഇടയ്ക്കുള്ള സമയമാകും നല്ലത്. പകല്‍ ജോലി ചെയ്യുന്നവര്‍ക്ക് വൈകിട്ട് 4 മണിക്കുശേഷം ചെറുമയക്കം എടുക്കുന്നത് ആരോഗ്യകരമല്ല. കാരണം പകല്‍…

    Read More »
  • പനിയും ചുമയും കൂടുന്നു; എച്ച്3എൻ2 പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ടവ

    ദില്ലിയിൽ അടുത്തിടെ പനിബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായതായി റിപ്പോർട്ടുകൾ. പനിയും ചുമയുമാണ് അധികപേരിലും കണ്ട് വരുന്ന പ്രധാനപ്പെട്ട ലക്ഷണമെന്ന് വിദ​ഗ്ധർ പറയുന്നു. ഇത് ഇൻഫ്ലുവൻസ എ സബ്ടൈപ്പ് H3N2 വൈറസ് ​ബാധമൂലമുണ്ടാകുന്നതാണ്. ‘പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനവും താപനില കടുത്ത തണുപ്പിൽ നിന്ന് ചൂടിലേക്ക് മാറുന്നതുമാണ് പനി കേസുകൾ കൂടുന്നതിനുള്ള കാരണങ്ങൾ…’ – ദില്ലിയിലെ ചാണക്യപുരിയിലെ പ്രൈമസ് ഹോസ്പിറ്റലിലെ പൾമണറി ഡിപ്പാർട്ട്‌മെന്റ് ഹെഡ് ഡോ. എസ്‌കെ ഛബ്ര പറഞ്ഞു. വൈറൽ രോഗങ്ങൾ ബാധിച്ച രോഗികളുടെ എണ്ണം വർധിപ്പിക്കുന്നതിൽ മലിനീകരണവും കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. പ്രായമായവരും കുട്ടികളും ഗർഭിണികളിലുമാണ് അണുബാധ കൂടുതലായി ബാധിക്കുന്നത്. പനി, ചുമ, മൂക്കൊലിപ്പ് തുടങ്ങിയ ശ്വസന ലക്ഷണങ്ങളും ശരീരവേദന, ഓക്കാനം അല്ലെങ്കിൽ വയറിളക്കം എന്നിവയുൾപ്പെടെയുള്ള മറ്റ് ലക്ഷണങ്ങളും H3N2 വൈറസിന്റെ ചില പ്രധാന ലക്ഷണങ്ങളാണ്. ‘ആസ്തമ രോഗികളെ കൂടാതെ, ഗുരുതരമായ ശ്വാസകോശ അണുബാധയുള്ളവരും ശ്വസിക്കാൻ ബുദ്ധിമുട്ടുള്ളവരുമായ നിരവധി വ്യക്തികളുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി രോഗികൾക്ക് സമാനമായ പ്രശ്നങ്ങൾ അനുഭവപ്പെടുന്നു. ആസ്ത്മ…

    Read More »
  • ബ്രേക്ക്ഫാസ്റ്റ് ഈസ് ദ ബ്രെയിൻ ഫുഡ്; കുട്ടികൾക്ക് പ്രഭാതഭക്ഷണം നൽകുമ്പോൾ ശ്രദ്ധിക്കേണ്ടവ…

    പോഷകങ്ങൾ നിറഞ്ഞ ഭക്ഷണങ്ങൾ തന്നെ കുട്ടികൾകൾക്ക് നൽകണമെന്നാണ് നാം എല്ലാവരും ആ​ഗ്രഹിക്കുന്നത്. മിക്ക കുട്ടികളും പ്രഭാതഭക്ഷണം കഴിക്കാൻ മടി കാണിക്കാറുണ്ട്. ബ്രേക്ക്ഫാസ്റ്റ് ഈസ് ദ ബ്രെയിൻ ഫുഡ് എന്നാണല്ലോ പറയാറുള്ളത്. ഒരു കുട്ടിക്ക് ഒരുദിവസം വേണ്ട ഊർജത്തിന്റെ മൂന്നിലൊന്ന് പ്രഭാതഭക്ഷണത്തിൽ നിന്നു ലഭിക്കുന്നു. നല്ല പഠനനിലവാരം പുലർത്താൻ പ്രഭാതഭക്ഷണം അത്യാവശ്യമാണെന്ന് പല പഠനവും തെളിയിക്കുന്നുണ്ട്. കുട്ടികളുടെ ഏകാഗ്രത വർധിപ്പിക്കാൻ പ്രഭാതഭക്ഷണം സഹായിക്കും. സ്കൂളിൽ പോകുന്ന തിരക്കിൽ കുട്ടികൾ ഏറ്റവും ഒഴിവാക്കാനിടയുള്ള ഭക്ഷണവും പ്രാതലാണ്. പ്രാതൽ കളർഫുള്ളാക്കി വ്യത്യസ്ത വിഭവങ്ങൾ ചേർത്ത് നൽകാനാണ് പ്രധാനമായി ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത്. പ്രാതൽ കഴിക്കാതെ സ്കൂളിൽ പോവുന്ന കുട്ടികൾക്ക് ക്ഷീണവും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ടും ഉണ്ടാവാം. എല്ലാ പോഷകങ്ങളും ഉൾപ്പെട്ടതായിരിക്കണം പ്രാതൽ എന്നത്. അതിനായി പയറ് വർ​ഗങ്ങളും ധാന്യവും ഉൾപ്പെട്ട വിഭവങ്ങളായ ഇഡലി, ദോശ തുടങ്ങിയവയോ (അതിനോടൊപ്പം സാമ്പാർ) പുട്ട്, ഇടിയപ്പം, ചപ്പാത്തി തുടങ്ങിയവയോടൊപ്പം കടല, ചെറുപയർ (ഏതെങ്കിലും ഒരു പയർ…

    Read More »
  • ചൂട് കൂടുമ്പോൾ സൂര്യാഘാതമേൽക്കാനുള്ള സാധ്യത കൂടുന്നു; സൂര്യാഘാതത്തിൽ നിന്ന് രക്ഷനേടാനുള്ള പ്രതിരോധ മാർഗ്ഗങ്ങൾ

    സംസ്ഥാനത്ത് വേനൽ ചൂട് കൂടുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരുന്നു. ഇത് പ്രകാരം പകൽ സമയത്ത് ജനം വെയിൽ കൊള്ളുന്നത് ഒഴിവാക്കണം. പകൽ 11 നും മൂന്ന് മണിക്കും ഇടയിൽ വെയിൽ കൊള്ളുന്നത് സൂര്യാഘാതമേൽക്കാൻ കാരണമായേക്കും എന്നതിനാലാണിത്. കേരളത്തിൽ സൂര്യാഘാതം വിരളമാണെങ്കിലും കരുതിയിരിക്കണം. ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുകയും ​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്യുന്നു. ചുവന്ന പൊള്ളലേറ്റ പാടുകൾ എന്തെങ്കിലും കണ്ടാൽ ഉടൻ തന്നെ ഒരു ഡോക്ടറെ കാണുക. ചൂട് കൂടുമ്പോൾ സൂര്യാഘാതമേൽക്കാനുള്ള സാധ്യത കൂടുതലാണ്. വെയിൽ കഠിനമായി കൊള്ളുന്നവർക്കാണ് സൂര്യാഘാതമേൽക്കുന്നത്. ചൂട് കനക്കുന്ന മണിക്കൂറുകളിൽ നേരിട്ട് വെയിൽ കൊള്ളാതിരിക്കുകയാണ് പ്രധാനമായി ചെയ്യേണ്ടത്. രാവിലെ 11 മുതൽ വൈകീട്ട് 3 വരെയുള്ള വെയിലാണ് ഏറ്റവും ശക്തിയേറിയതും സൂര്യാഘാതത്തിന് സാധ്യതയൊരുക്കുന്നതും. ശ്രദ്ധിക്കേണ്ടത്… വേനൽക്കാലത്ത് ധാരാളം വെള്ളം കുടിക്കാൻ ശ്രമിക്കുക. സാധാരണ കുടിക്കുന്ന വെള്ളത്തിന്റെ അളവ് വേനൽക്കാലത്ത് വർദ്ധിപ്പിക്കുക. എന്നാൽ വേനൽകാലത്ത് മലിനജലം കൂടുന്നതിനും സാധ്യതയുണ്ട്. വീട്ടിൽ നിന്നും പുറത്തിറങ്ങുമ്പോൾ…

    Read More »
  • തൊലിപ്പുറത്ത് നിറവ്യത്യാസവും പാടുകളും ക്ഷീണവും തളർച്ചയും കാഴ്ചാപ്രശ്നങ്ങൾ… തിരിച്ചറിയാം ഈ പ്രശ്നത്തെ…

    നിത്യജീവിതത്തിൽ നാം നേരിടുന്ന പല ആരോഗ്യപ്രശ്നങ്ങളുമുണ്ട്. ഇവയിൽ പലതും മിക്കവരും നിസാരമായി തള്ളിക്കളയാറാണ് പതിവ്. എന്നാൽ നേരിടുന്ന എല്ലാ ആരോഗ്യപ്രശ്നങ്ങളും ഇത്തരത്തിൽ അശ്രദ്ധമായി കൈകാര്യം ചെയ്യരുത്. ഇത് പിന്നീട് കൂടുതൽ സങ്കീർണതകളിലേക്ക് നയിക്കാം. കാരണം പല ആരോഗ്യപ്രശ്നങ്ങളും വിവിധ അസുഖങ്ങളുടെ ലക്ഷണമോ, അസുഖങ്ങളിലേക്കുള്ള സൂചനകളോ ആകാം. ഇങ്ങനെ ടൈപ്പ്- 2 പ്രമേഹമെത്തും മുമ്പേ കാണപ്പെടാവുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ടൈപ്പ്- 2 പ്രമേഹത്തിന് മുമ്പ് തന്നെ ഇത് സൂചിപ്പിക്കുന്ന പ്രയാസങ്ങൾ വ്യക്തികളിൽ വരാം. എന്നാലിത് പെട്ടെന്ന് മനസിലാകണമെന്നോ, ഇതിലൂടെ പ്രമേഹം തൊട്ടരികിലെത്തിയെന്ന് തിരിച്ചറിയണമെന്നോ ഇല്ല. എന്തായാലും ഈ ഘട്ടത്തിൽ കണ്ടേക്കാവുന്ന ലക്ഷണങ്ങളെ കുറിച്ചറിയാം. തൊലിപ്പുറത്ത് നിറവ്യത്യാസവും പാടുകളും പ്രത്യക്ഷപ്പെടുന്നതാണ് ഒരു ലക്ഷണം. തൊലി കട്ടിയായി രൂപപ്പെടുകയും ഇവിടെ നിറവ്യത്യാസവും കാണുന്നതും ശ്രദ്ധിക്കണം. മുട്ടുകളിലോ കഴുത്തിലോ കക്ഷത്തിലോ സന്ധികളിലോ ആണ് സാധാരണയായി ഈ ലക്ഷണം കാണപ്പെടുക. ഇത് ഇൻസുലിൻ ഹോർമോൺ സംബന്ധമായ പ്രശ്നത്തെയാണ് സൂചിപ്പിക്കുന്നത്. ഇൻസുലിൻ ഹോർമോൺ ഉത്പാദനം കുറയുകയോ ഇൻസുലിൻ…

    Read More »
  • എലിപ്പനിയുടെ രോഗലക്ഷണങ്ങൾ എന്തൊക്കെ? പകരുന്നത് എങ്ങനെ?

    ചാലക്കുടി അതിരപ്പള്ളിയിലെ വാട്ടർ തീം പാർക്ക് അടച്ചിടാൻ ആരോഗ്യമന്ത്രിയുടെ നിർദേശം. പാർക്കിൽ കുളിച്ച ഒട്ടേറെ കുട്ടികൾക്ക് എലിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്നാണ് നടപടി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പാർക്കിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഇതേത്തുടർന്നാണ് പാർക്ക് താൽകാലികമായി അടച്ചിടാൻ നിർദേശം നൽകിയത്. എറണാകുളത്ത് നിന്ന് വിനോദയാത്രയ്ക്കെത്തിയ രണ്ട് പേർക്ക് എലിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് അതിരപ്പിള്ളി സിൽവർ സ്റ്റോം വാട്ടർ തീം പാർക്കിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തിയിരുന്നു. തൃശ്ശൂർ ഡെപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എലിപ്പനി എങ്ങനെ  പകരുന്നു? വെള്ളക്കെട്ടിലും മലിനജലത്തിലും സമ്പർക്കം പുലർത്തുന്നവർക്കും എലിപ്പനി ബാധിക്കാൻ സാധ്യത ഏറെയാണ്. എലികൾ, മലിനമായ ഭക്ഷണപാനീയങ്ങൾ എന്നിവയുമായുള്ള സമ്പർക്കത്തിലൂടെ പകരുന്ന ഒരു ബാക്ടീരിയ അണുബാധയാണ് എലിപ്പനി. മാലിന്യങ്ങൾ കുന്നുകൂടന്നത് എലി ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. നേരത്തേ കണ്ടെത്തിയാൽ രോഗം ചികിത്സിച്ചു മാറ്റാം. എലിപ്പനിക്കു കാരണമായ ലെപ്റ്റോ സ്പൈറോസിസ് ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ചു 68 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. എലിമൂത്രം കലർന്ന വെള്ളം ശരീരത്തിലെത്തിയാലും രോഗം ബാധിക്കും.…

    Read More »
  • കൊളസ്ട്രോൾ നിയന്ത്രിക്കാം, ഇക്കാര്യങ്ങൾ ശ്ര​ദ്ധിക്കൂ…

    കൊളസ്‌ട്രോളിന്റെ അളവ് വലിയ തോതിൽ കൂടുന്നത് ഭാവിയിൽ പല രോഗങ്ങൾക്കും കാരണമാകും. അതിനാൽ കൊളസ്ട്രോൾ അളവുകളിൽ മാറ്റങ്ങൾ വരുമ്പോൾ തന്നെ ശ്രദ്ധിക്കണം. ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും ശീലമാക്കി ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. അതിൽ ചീത്ത കൊളസ്ട്രോളാണ് ഏറ്റവും അപകടകാരി എന്ന് പറയുന്നത്. എൽഡി‌എൽ കൊളസ്ട്രോൾ കൂടുന്നത് ഹൃദ്രോ​ഗത്തിനും വിവിധ രോ​ഗങ്ങൾക്കും കാരണമാകും. ആരോഗ്യകരമായ കൊളസ്ട്രോൾ നില നിലനിർത്താൻ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്നറിയാം… പ്രധാനമായും ചുവന്ന മാംസത്തിലും പൂർണ്ണ കൊഴുപ്പ് അടങ്ങിയ പാലുൽപ്പന്നങ്ങളിലും കാണപ്പെടുന്ന പൂരിത കൊഴുപ്പുകളാണ് മൊത്തം കൊളസ്‌ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നത്. “മോശം” കൊളസ്ട്രോൾ പൂരിത കൊഴുപ്പുകൾ കഴിക്കുന്നതിലൂടെ കുറയ്ക്കാം. കുക്കികൾ, കേക്കുകൾ എന്നിവയിൽ സാധാരണയായി ട്രാൻസ് ഫാറ്റുകൾ അടങ്ങിയിട്ടുണ്ട്. ട്രാൻസ് ഫാറ്റുകൾ മൊത്തം കൊളസ്ട്രോളിന്റെ വർദ്ധനവിന് കാരണമാകുന്നു. ഒമേഗ-3 ഫാറ്റി ആസിഡുകളാണ് പ്രത്യേകിച്ച് ഹൃദയത്തിന് ആരോഗ്യകരമായ പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പ് അടങ്ങിയിട്ടുള്ളത്. മത്സ്യ എണ്ണയിലും സീഫുഡ് സപ്ലിമെന്റുകളിലും അവ കണ്ടെത്താനാകും. ഗവേഷണമനുസരിച്ച്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ എൽഡിഎൽ (മോശം) കൊളസ്ട്രോൾ…

    Read More »
  • ചൂടുമൂലമുണ്ടാകുന്ന ചെറിയ അസ്വസ്ഥതകള്‍ പോലും അവഗണിക്കരുത്; മുന്‍കരുതല്‍ അനിവാര്യം

    ന്യൂഡല്‍ഹി: മാര്‍ച്ചില്‍ ചൂട് കടുത്തതോടെ ജാഗ്രതപുലര്‍ത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. അന്തരീക്ഷത്തില്‍ ചൂട് കൂടുതലായതിനാല്‍ സൂര്യതപം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും മുന്‍കരുതല്‍ അനിവാര്യമാണെന്നും മന്ത്രാലയം നിര്‍ദേശിക്കുന്നു. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയരുമ്പോള്‍ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകും. താപനില പതിവിലും ഉയരുമ്പോള്‍ വറ്റിവരണ്ട് ചുവന്നു ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, പേശീവേദന, മന്ദഗതിയിലുള്ള നാഡീമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍, അബോധാവസ്ഥ എന്നീ അവസ്ഥകള്‍ ഉണ്ടാകുന്നു. ചൂടുമൂലമുണ്ടാകുന്ന ചെറിയ അസ്വസ്ഥതകള്‍ പോലും അവഗണിക്കരുത്. ഇത്തരം അവസ്ഥകള്‍ ഉണ്ടായാല്‍ ഉടനടി ഡോക്ടറുടെ സേവനംതേടണം. സൂര്യാഘാതത്തെക്കാള്‍ കാഠിന്യംകുറഞ്ഞ അവസ്ഥയാണ് സൂര്യതപമേറ്റുള്ള ശരീരശോഷണം. ക്ഷീണം, തലകറക്കം, തലവേദന, പേശീവലിവ്, ഓക്കാനവും ഛര്‍ദിയും അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും മൂത്രത്തിന്റെ നിറം കടും മഞ്ഞനിറമാകുകയും ചെയ്യല്‍, ബോധക്ഷയം എന്നിവയാണ് സൂര്യതപമേറ്റുള്ള ശരീരശോഷണത്തിന്റെ ലക്ഷണങ്ങള്‍. കൂടുതല്‍സമയം വെയിലത്ത് ജോലി ചെയ്യുന്നവരിലാണ് സൂര്യതപമേല്‍ക്കുന്നത്. ശരീരം ചുവന്നുതടിക്കുകയും വേദനയും പൊള്ളലും ഉണ്ടാകുകയും ചെയ്യാം. സൂര്യതപമേറ്റുവെന്ന് തിരിച്ചറിഞ്ഞാല്‍…

    Read More »
  • മുഖക്കുരുവിനെ പേടിക്കേണ്ട; മുഖം ക്ലിയറാക്കി എടുക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍ ഇതാ

    കൗമാരക്കാരുടെ എക്കാലത്തെയും പേടി സ്വപ്‌നമാണ് മുഖക്കുരു. മുഖത്ത് കുരുക്കള്‍ പൊന്തുന്നത് പലപ്പോഴും കറുത്തപാടുകള്‍ രൂപപ്പെടുന്നതിന് കാരണമാകാറുണ്ട്. നല്ല പാടുകളില്ലാത്ത ക്ലിയര്‍ സ്‌കിന്‍ നേടിയെടുക്കുന്നതിനായി എന്തെല്ലാം കാര്യങ്ങള്‍ചെയ്യാമെന്നും ഇതിന് എന്തെല്ലാം ശ്രദ്ധിക്കണമെന്നും നോക്കാം. മുഖക്കുരുവും കാരണങ്ങളും പല കാരണത്താല്‍ നമ്മളുടെ മുഖത്ത് കുരുക്കള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ആര്‍ത്തവകാലം അടുക്കുമ്പോള്‍ പലപ്പോഴും പല പെണ്‍കുടടികള്‍ക്കും മുഖത്ത് കുരുക്കള്‍ പ്രത്യക്ഷപ്പെടുന്നു. ഇതിന്റെ പ്രധാന കാരണം ഹോര്‍മോണ്‍ വ്യതിയാനം തന്നെ. അതുപോലെ, ചര്‍മ്മം കൃത്യമായി സൂക്ഷിച്ചില്ലെങ്കില്‍, ശരീരത്തില്‍ നിന്നും വിഷം പുറത്തേക്ക് കൃത്യമായി പോയില്ലെങ്കില്‍ എല്ലാം തന്നെ മുഖത്ത് കുരുക്കള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ചിലര്‍ക്ക് പിസിഒഡി, പിസിഒഎസ് പോലെയുള്ള അവസ്ഥകള്‍ വരുമ്പോഴും മുഖത്ത് നിറയെ കുരുക്കള്‍ പൊന്തുന്നത് കാണാം. അമിതമായി എണ്ണമയം ഇരിക്കുന്നത്, വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍ കഴിക്കുന്നതുമെല്ലാം തന്നെ നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നുണ്ട് എന്ന് പറയാം. ശ്രദ്ധിക്കേണ്ട കാര്യം മുഖത്ത് കുരു പ്രത്യക്ഷപ്പെടാതിരിക്കാനും ചര്‍മ്മത്തിന്റെ ആരോഗ്യം കാക്കുന്നതിനും ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് മുഖം…

    Read More »
  • ഹൃദ്രോഗം, പ്രമേഹം, ബ്ലഡ് പ്രഷർ, കൊളസ്ട്രോൾ, കരൾ രോഗങ്ങൾ തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെ ചെറുക്കാൻ ആയുര്‍വേദഒറ്റമൂലികൾ ഫലപ്രദം

    സ്വന്തം ജീവിത ശൈലി മൂലം ക്ഷണിച്ചു വരുത്തുന്ന രോഗങ്ങളാണ് ഹൃദ്രോഗം, പ്രമേഹം, ബ്ലഡ് പ്രഷർ, കൊളസ്ട്രോൾ, കരൾ രോഗങ്ങൾ തുടങ്ങിയവ. ആരോഗ്യത്തിന് ഭീഷണിയുയർത്തി പെരുകി വരുന്ന ഈ രോഗങ്ങൾ പിടിപെട്ടു കഴിഞ്ഞാൽ ചികിത്സിച്ചു മാറ്റുക പ്രയാസമാണ്. നമ്മുടെ ദൈനംദിന ശീലങ്ങൾ മൂലം ശരീരത്തിനകത്തെ മർമപ്രധാനമായ ചില അവയവങ്ങളുടെ കാര്യക്ഷമതയ്ക്ക് കോട്ടം തട്ടുമ്പോഴാണ് രോഗങ്ങളിലേക്കു നീങ്ങുംവിധം അവയിൽ ചില മാറ്റങ്ങൾ സംഭവിക്കുന്നത്. അതുകൊണ്ടു തന്നെ, പ്രസ്തുത അവയവങ്ങളുടെ കാര്യക്ഷമത നിലനിർത്താനുതകുന്ന പ്രകൃതിദത്ത ഔഷധങ്ങൾ വഴി രോഗത്തെ ചെറുക്കാം. രോഗത്തിന്റെ ആദ്യാവസ്ഥയിലും പ്രാഥമിക ചികിത്സയെന്ന നിലയിൽ ഇത് ഉപയോഗപ്പെടുത്താം. അമിതമായ കൊളസ്ട്രോളും കരൾ രോഗങ്ങളും പ്രധാനമായും കരളിന്റെ പ്രവർത്തമാന്ദ്യം കൊണ്ടാണുണ്ടാകുന്നത്. പ്രമേഹത്തിന് ആഗ്നേയഗ്രന്ഥി (പാൻക്രിയാസ്) യുടെ ക്ഷീണമാണു കാരണം. വൃക്കകൾക്കും ഇതിൽ പങ്കുണ്ട്. ഹൃദ്രോഗത്തിലും രക്താതിമർദ്ദത്തിലും ഹൃദയത്തിനും രക്തക്കുഴലുകൾക്കുമാണു പ്രവർത്തനമാന്ദ്യമെങ്കിലും ആദ്യത്തെ പങ്ക് വയറിനാണ്. ഈ ഭാഗം ഊർജവത്താക്കുക എന്നതാണ് ഒറ്റമൂലികളുടെ ധർമം. ഒറ്റമമൂലികൾ ഒരിക്കലും ഒരു സമ്പൂർണ ചികിത്സയല്ല. രോഗലക്ഷണങ്ങളെ താൽക്കാലികമായി ശമിപ്പിച്ചു…

    Read More »
Back to top button
error: