Health

‘സപ്പോട്ട’ കഴിക്കു, പോഷക സമ്പുഷ്ടം: ഫലങ്ങൾ അത്ഭുതം; ദഹനത്തിന് ഉത്തമം

ബ്രൗണ്‍ നിറമുള്ള ‘സപ്പോട്ട’ രുചിയില്‍ മാത്രമല്ല ഗുണത്തിലും മുൻ പന്തിയിലാണ്. എല്ലുകള്‍ക്ക് മുതല്‍ ഹൃദയം, ചര്‍മ്മം, ശ്വാസകോശം എന്നിവയ്‌ക്കെല്ലാം ‘സപ്പോട്ട’ നല്ലതാണ്. എന്നാല്‍ ‘സപ്പോട്ട’ ദഹനത്തിന് നല്ലതാണെന്ന് കേട്ടിട്ടുണ്ടോ? ഒരു ‘സപ്പോട്ട’പ്പഴത്തില്‍ ഏകദേശം ഒന്‍പത് ഗ്രാം ഫൈബര്‍ ഉണ്ട്. ഡയറ്ററി ഫൈബറിന്റെ അളവ് കൂടുതലുള്ളതുകൊണ്ട് ‘സപ്പോട്ട’യ്ക്ക് ഒരുപാട് പോഷകഗുണങ്ങള്‍ ഉണ്ട്. മലബന്ധം പതിവായി അലട്ടുന്നവരാണെങ്കിൽ ‘സപ്പോട്ട’ ഡയറ്റില്‍ ഉള്‍പ്പെടുത്താൻ അമാന്തിക്കരുത്. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ഫ്‌ളേവനോയിഡുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം, ഗ്യാസ്‌ട്രൈറ്റിസ് എന്നിവ തടയുന്ന ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളും ‘സപ്പോട്ട’യ്ക്കുണ്ട്. വന്‍കുടലിലെ കാന്‍സര്‍ സാധ്യത കുറയ്ക്കാനും ‘സപ്പോട്ട’ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്.

‘സപ്പോട്ട’യില്‍ കലോറി കുറവാണ്, എന്നിരുന്നാലും ദീര്‍ഘനേരം വയര്‍ നിറഞ്ഞിരിക്കുന്നതായി തോന്നും. അതുകൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പറ്റിയ പഴമാണിത്. ‘സപ്പോട്ട’യുടെ ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

Back to top button
error: