HealthLIFE

ബ്രേക്ക്ഫാസ്റ്റ് ഈസ് ദ ബ്രെയിൻ ഫുഡ്; കുട്ടികൾക്ക് പ്രഭാതഭക്ഷണം നൽകുമ്പോൾ ശ്രദ്ധിക്കേണ്ടവ…

പോഷകങ്ങൾ നിറഞ്ഞ ഭക്ഷണങ്ങൾ തന്നെ കുട്ടികൾകൾക്ക് നൽകണമെന്നാണ് നാം എല്ലാവരും ആ​ഗ്രഹിക്കുന്നത്. മിക്ക കുട്ടികളും പ്രഭാതഭക്ഷണം കഴിക്കാൻ മടി കാണിക്കാറുണ്ട്. ബ്രേക്ക്ഫാസ്റ്റ് ഈസ് ദ ബ്രെയിൻ ഫുഡ് എന്നാണല്ലോ പറയാറുള്ളത്. ഒരു കുട്ടിക്ക് ഒരുദിവസം വേണ്ട ഊർജത്തിന്റെ മൂന്നിലൊന്ന് പ്രഭാതഭക്ഷണത്തിൽ നിന്നു ലഭിക്കുന്നു. നല്ല പഠനനിലവാരം പുലർത്താൻ പ്രഭാതഭക്ഷണം അത്യാവശ്യമാണെന്ന് പല പഠനവും തെളിയിക്കുന്നുണ്ട്. കുട്ടികളുടെ ഏകാഗ്രത വർധിപ്പിക്കാൻ പ്രഭാതഭക്ഷണം സഹായിക്കും. സ്കൂളിൽ പോകുന്ന തിരക്കിൽ കുട്ടികൾ ഏറ്റവും ഒഴിവാക്കാനിടയുള്ള ഭക്ഷണവും പ്രാതലാണ്.

പ്രാതൽ കളർഫുള്ളാക്കി വ്യത്യസ്ത വിഭവങ്ങൾ ചേർത്ത് നൽകാനാണ് പ്രധാനമായി ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത്. പ്രാതൽ കഴിക്കാതെ സ്കൂളിൽ പോവുന്ന കുട്ടികൾക്ക് ക്ഷീണവും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ടും ഉണ്ടാവാം. എല്ലാ പോഷകങ്ങളും ഉൾപ്പെട്ടതായിരിക്കണം പ്രാതൽ എന്നത്. അതിനായി പയറ് വർ​ഗങ്ങളും ധാന്യവും ഉൾപ്പെട്ട വിഭവങ്ങളായ ഇഡലി, ദോശ തുടങ്ങിയവയോ (അതിനോടൊപ്പം സാമ്പാർ) പുട്ട്, ഇടിയപ്പം, ചപ്പാത്തി തുടങ്ങിയവയോടൊപ്പം കടല, ചെറുപയർ (ഏതെങ്കിലും ഒരു പയർ ഇനം) ഉൾപ്പെടുത്തുക.

Signature-ad

മുതിർന്ന കുട്ടികൾക്ക് ലഘുഭക്ഷണത്തിനുള്ള ഇടവേളയുണ്ടാവണമെന്നില്ല. ചെറിയ കുട്ടികൾക്കാണെങ്കിൽ ഇടവേള ഭക്ഷണമായി പഴങ്ങൾ, നട്‌സ്, പച്ചക്കറി സാലഡ് തുടങ്ങിവ കൊടുത്തുവിടാം. ബേക്കറിപലഹാരങ്ങൾ കൊടുക്കുന്നത് ഒഴിവാക്കണം. ഇത് ഉച്ചഭക്ഷണത്തിനുള്ള വിശപ്പ് കുറയ്ക്കും. മാത്രവുമല്ല ഊർജമല്ലാതെ മറ്റ് പോഷകങ്ങൾ ലഭിക്കുകയുമില്ല.

ഉച്ചഭക്ഷണം ഇത് പോലെ തന്നെ പോഷകങ്ങളാൽ സമ്പുഷ്ടമായിരിക്കണം. ചോറ്, ചപ്പാത്തി, ഓട്‌സ് തുടങ്ങി ഏതെങ്കിലും ഒരു ധാന്യവിഭവം, പയറിനങ്ങൾ, മത്സ്യം, മുട്ട, തൈര് ഇവയിലേതെങ്കിലുമൊന്ന്, ഇലക്കറികൾ, പച്ചക്കറികൾ ഇവ ഉൾപ്പെടുത്തി ഒറ്റവിഭവമായി തയ്യാറാക്കിയാൽ കൂടുതലൽ നല്ലതാണ്.

Back to top button
error: