മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മിഥുന്‍ രമേശ്. ടെലിവിഷന്‍ പരിപാടികള്‍ വഴിയാണ് ഇദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയത്. നിരവധി ടെലിവിഷന്‍ പരിപാടികളുടെ അവതാരകനായി ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി മലയാളം സിനിമകളില്‍ ഇദ്ദേഹം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
കുറച്ചു ദിവസങ്ങള്‍ക്കുമുണ്ടായിരുന്നു ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന് ബെല്‍സ് പാഴ്‌സി എന്ന രോഗമായിരുന്നു. ഈ രോഗം പിന്നീട് ചികിത്സിച്ചു ഭേദമാക്കുകയായിരുന്നു. ഇപ്പോള്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയി എന്നാണ് ഇദ്ദേഹം പറയുന്നത്. എന്നാല്‍ ഇപ്പോഴും പ്രക്രിയകള്‍ അവസാനിച്ചിട്ടില്ല എന്നാണ് താരം പറയുന്നത്.
ഫിസിയോതെറാപ്പി കൂടി ഇനി ബാക്കിയുണ്ട് എന്നാണ് താരം പറയുന്നത്. ഇന്‍സ്റ്റാഗ്രാം വഴിയാണ് താരം ഈ കാര്യങ്ങള്‍ എല്ലാം തന്നെ ആരാധകരുമായി പങ്കുവെച്ചത്. തനിക്ക് ആരാധകര്‍ നല്‍കിയ പിന്തുണയ്ക്ക് ഒരുപാട് നന്ദിയുണ്ട് എന്നും മിഥുന്‍ അറിയിച്ചു. തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയില്‍ ആയിരുന്നു ഇദ്ദേഹം ചികിത്സ തേടിയത്.
മുഖത്തിന് താല്‍ക്കാലികമായി ഉണ്ടാകുന്ന ഒരു കോടല്‍ അസുഖം ആണ് ഇത്. സമൂഹമാധ്യമങ്ങള്‍ വഴി താരം തന്നെയായിരുന്നു ഈ വാര്‍ത്ത അറിയിച്ചത്. നിരവധി ആളുകള്‍ ആയിരുന്നു താരത്തിന് വേണ്ടി പ്രാര്‍ത്ഥനകള്‍ നടത്തിക്കൊണ്ട് രംഗത്തെത്തിയത്. പക്ഷാഘാതം വന്നതുപോലെയാണ് ഇപ്പോള്‍ ഇന്നും മുഖത്തിന്റെ ഒരു ഭാഗം അനക്കാന്‍ സാധിക്കുന്നില്ല എന്നുമാണ് ഇദ്ദേഹം പറഞ്ഞത്. അതേ സമയം ഇത് ഒരു ഗുരുതര രോഗം അല്ല എന്നും പേടിക്കേണ്ട കാര്യമില്ല എന്നും പറഞ്ഞുകൊണ്ട് നിരവധി ആളുകള്‍ ആയിരുന്നു രംഗത്തെത്തിയത്.