രോഗലക്ഷണങ്ങള്‍ കാര്യമായി പ്രകടമാക്കാതെ വൈറല്‍ പനിപോലെയും ഡെങ്കി വരാം. ചിലപ്പോള്‍ രോഗം സങ്കീണമായി ജീവനുതന്നെ ഭീഷണിയാകുന്ന ഡെങ്കു ഹെമറേജിക് ഫീവര്‍, ഡെങ്കു ഷോക്ക് സിൻഡ്രോം എന്നീ ഗുരുതരാവസ്ഥയുമുണ്ടാകാം. ഡെങ്കിപ്പനി രണ്ടാമതും വന്നാല്‍ കൂടുതല്‍ കൂടുതല്‍ ഗുരുതരമാകാം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടൻ ചികിത്സ തേടണം. പനി മാറിയാലും 3–-4 ദിവസംകൂടി സമ്ബൂര്‍ണ വിശ്രമം തുടരണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം തുടങ്ങി ധാരാളം പാനീയങ്ങള്‍ കഴിക്കാം.
ഈഡിസ് കൊതുകിന്റെ നിയന്ത്രണമാണ് ഡെങ്കിപ്പനിയുടെ പ്രധാന പ്രതിരോധം. ഞായറാഴ്ചകളില്‍ വീടുകളിലും വെള്ളിയാഴ്ച സ്കൂളിലും ശനിയാഴ്ചകളില്‍ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും ഉറവിടനശീകരണം പതിവാക്കണം.ചെറിയ അളവ് വെള്ളത്തില്‍പ്പോലും ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട് പെരുകും. ഓരോ പ്രാവശ്യവും 100 മുതല്‍ 200 വരെ മുട്ടകളിടും. ഒരുവര്‍ഷത്തോളം മുട്ട കേടുകൂടാതെയിരിക്കും. ഈര്‍പ്പം തട്ടിയാല്‍ ഒരാഴ്ചകൊണ്ട് വിരിഞ്ഞ് കൊതുകാകും. വൈറസ് ബാധയുള്ള കൊതുകിന്റെ മുട്ടകളിലും വൈറസ് സാന്നിധ്യമുണ്ടാകും.പകലാണ് ഈഡിസ് കൊതുകുകള്‍ കടിക്കുന്നത്. കൊതുകുകടി തടയാനുള്ള ലേപനങ്ങള്‍, റിപ്പലെന്റ്സ്, കൊതുകുവല എന്നിവ ഉപയോഗിക്കണം.പുറത്ത് ജോലി ചെയ്യുന്നവര്‍ ശരീരം മുഴുവൻ മൂടുന്ന വസ്ത്രം ധരിക്കണം.