Health

  • ഇപ്പോൾ തീവിലയാണെങ്കിലും അറിയാതെ പോകരുത് തക്കാളിയുടെ ആരോഗ്യ ഗുണങ്ങള്‍

    നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു പച്ചക്കറിയാണ് തക്കാളി. തക്കാളിയിലെ ജലത്തിന്റെ അളവ് 95 ശതമാനമാണ്. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ കെ, വിറ്റാമിൻ ബി 6, ഫോളേറ്റ്, പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, ചെമ്പ്, നാരുകൾ, ലൈക്കോപീൻ എന്നിവ തക്കാളിയിൽ അടങ്ങിയിരിക്കുന്നു. രാവിലെ വെറുംവയറ്റിൽ തക്കാളി ജ്യൂസ് കുടിക്കുന്നതു കൊണ്ട് നിരവധി ഗുണങ്ങൾ‌ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. വിറ്റാമിൻ സിയുടെയും മറ്റ് ആന്റിഓക്‌സിഡന്റുകളുടെയും മികച്ച ഉറവിടമാണ് തക്കാളി. അതിനാൽ ദിവസവും രാവിലെ വെറുംവയറ്റിൽ തക്കാളി ജ്യൂസ് കുടിക്കുന്നതു രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. ഉയർന്ന രക്തസമ്മർദം ഉണ്ടാകുന്നതിന്റെ സാധ്യത കുറയ്ക്കുന്നതിനായി പൊട്ടാസ്യം ധാരാളം അടങ്ങിയ തക്കാളി ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യും. രാവിലെ വെറുംവയറ്റിൽ തക്കാളി ജ്യൂസ് കുടിക്കുന്നതു ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ഫൈബർ ധാരാളം അടങ്ങിയ ഇവ മലബന്ധത്തെ തടയാനും സഹായിക്കും. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാൻ സഹായിക്കും. കൂടാതെ തക്കാളി ജ്യൂസ് പതിവാക്കുന്നത്…

    Read More »
  • തലയിലെ ചൊറിച്ചിൽ പേൻകടി കൊണ്ട് മാത്രമല്ല, സോറിയാസിസുമാവാം; ചികിത്സ

    തലയിലെ ചൊറിച്ചിൽ പേൻകടിയോ, താരനോ മൂലമാണെന്ന് കരുതിയിരിക്കരുത്.അത് ചിലപ്പോൾ സോറിയാസിസ് കൊണ്ടുമാകാം.ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.അല്ലെങ്കിൽ പിടിവിട്ടു പോകും. ശരീരത്തിന്റെ ഏത് ഭാഗത്തും സോറിയാസിസ് ഉണ്ടാകാറുണ്ട്. ഇത് തലയോട്ടിയിലും നെറ്റിയിലും കഴുത്തിലും ചെവിക്ക് ചുറ്റും നിലനിൽക്കുമ്പോൾ അതിനെ തലയോട്ടിയിലെ സോറിയാസിസ് എന്ന് വിളിക്കുന്നു. തലയോട്ടിയിലെ സോറിയാസിസ് ഒരു വിട്ടുമാറാത്ത ചർമ്മ അവസ്ഥയും, അസഹനീയമായ ചൊറിച്ചിൽ ഉണ്ടാക്കുന്നതുമാണ്. ലക്ഷണങ്ങൾ ഒരു ചാക്രിക പാറ്റേണിൽ വരികയും പോകുകയും ചെയ്യും. ഇതിന്റെ പ്രധാന കാരണം വൃത്തിയില്ലായ്മയും തലയിലെ ഈർപ്പവുമാണ്.മറ്റുകാരണങ്ങൾ ഇവയാണ്: മദ്യപാനം പുകവലി സമ്മർദ്ദം   തലയോട്ടിയിലെ സോറിയാസിസ് മറ്റ് ആരോഗ്യ അവസ്ഥകളുമായും ബന്ധപ്പെട്ടിരിക്കാം: ആർത്രൈറ്റിസ് അമിതവണ്ണം ഇൻസുലിൻ പ്രതിരോധം ഹൃദ്രോഗം ഉയർന്ന കൊളസ്ട്രോൾ നില   മറ്റ് തരത്തിലുള്ള സോറിയാസിസിനെപ്പോലെ തലയോട്ടിയിലെ സോറിയാസിസിനും ചികിത്സ വഴി രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാൻ സഹായിക്കും. സാധാരണയായി, രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കുന്നതിന് ഡോക്ടർമാർ പ്രാദേശികവും മറ്റ് മരുന്നുകളും നിർദ്ദേശിക്കുന്നു.ലൈറ്റ് തെറാപ്പിയും ശുപാർശ ചെയ്യാറുണ്ട്.എന്നാൽ ചില വീട്ടുവൈദ്യങ്ങൾ വഴിയും ഇതിന്റെ തീവ്രത കുറയ്ക്കാൻ സാധിക്കും. ആപ്പിൾ സിഡെർ വിനെഗർ- ഇത്  തലയോട്ടിയിലെ ചൊറിച്ചിൽ,…

    Read More »
  • താരനും സോറിയാസീസിനും ഉൾപ്പെടെ മികച്ച ഔഷധം; അറിയാം ദന്തപ്പാലയുടെ ഔഷധഗുണങ്ങൾ

    ഇന്ന് മിക്ക ആളുകളിലും ത്വക്ക് രോഗങ്ങള്‍ കൂടിവരികയാണ്. കാല് വിണ്ടുകീറുന്നത്, മൊരിപിടിക്കുന്നത്, പലവിധ ‍സ്‌കിൻ അലര്‍ജികള്‍, ചൊറിച്ചില്‍, തലയില്‍ താരന്‍ എന്നിവയെല്ലാം ത്വക്ക് രോഗങ്ങളാണ്. ഇതിനെയെല്ലാം ഒരൊറ്റ ദിവസത്തെ ഉപയോഗത്താല്‍ പരിഹരിക്കുവാന്‍ സാധിക്കുന്ന ഒരു ഔഷധമുണ്ട്. അതാണ് ദന്തപ്പാല. അപ്പോസൈനേസി സസ്യകുലത്തില്‍ പെട്ട മരമാണ് ദന്തപ്പാല. ഗന്ധപ്പാല, വെട്ടുപാല, വെണ്‍പാല, അയ്യപ്പാല എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. ആയുര്‍വേദ മരുന്നുകളില്‍ സോറിയാസീസ് രോഗത്തിന് മികച്ച ഔഷധമായി ദന്തപ്പാലയെ ഉപയോഗിച്ചുവരുന്നു. ത്വഗ്​രോഗത്തിന് മാത്രമല്ല പല്ല് വേദനക്കും ദന്തപ്പാല ഇല ഉപയോഗിക്കുന്നുണ്ട്. അഞ്ച് മുതല്‍ 10 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ദന്തപ്പാലയുടെ ഇലയിലും തണ്ടിലും വെള്ളക്കറയുണ്ട്. തടിക്ക് വെണ്ണ നിറവും. വിവിധ വലുപ്പത്തിലാണ് ഇലകള്‍. നൂറ് മില്ലിക്ക് 80 രൂപ നിരക്കിലാണ് വനശ്രീ ഇക്കോഷോപ്പിലും  മറ്റും ഇത് വിറ്റഴിക്കുന്നത്. ദന്തപ്പാലയുടെ ഇല ഇരുമ്പ് ഉപയോഗിക്കാതെ മുറിച്ചെടുത്ത്‌ പിച്ചി ചെറുതാക്കി സമം വെളിച്ചെണ്ണ ചേര്‍ത്ത് മണ്‍ചട്ടിയിലാക്കി ഏഴുദിവസം സൂര്യ പ്രകാശമേല്‍പ്പിക്കണം.പിന്നീട് ഇത് അരിച്ചെടുത്താണ് ഉപയോഗിക്കേണ്ടത്. ഇത്തരത്തില്‍…

    Read More »
  • ആര്യവേപ്പ്: വീട്ടുമുറ്റത്തെ സമ്ബൂര്‍ണ്ണ ഔഷധാലയം

    നാലായിരം വര്‍ഷങ്ങള്‍ക്കു മുന്‍പു മുതല്‍തന്നെ ആയുര്‍വേദ മരുന്നുകളില്‍ വേപ്പിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗിച്ചുവരുന്നു.വീട്ടുമുറ്റത്തെ ഔഷധാലയം എന്നാണ് ആര്യവേപ്പിനെ പഴമക്കാര്‍ കരുതി പോന്നത്. ആരോഗ്യ – സൗന്ദര്യ സംരക്ഷണത്തിന് ആര്യവേപ്പ് നല്‍കുന്ന ഉപകാരങ്ങള്‍ ചെറുതല്ല വേപ്പിന്‍റെ വേര്, തൊലി, ഇല, തണ്ട്, കായ്, തുടങ്ങി എല്ലാഭാഗങ്ങളും ഉപയോഗപ്രദമാണ്. ഒരു നല്ല കൃമി – കീട നാശിനി , കുമിള്‍ നാശിനി , വൈറസ് നാശിനിയുമായ വേപ്പ് ചര്‍മരോഗങ്ങള്‍, മലേറിയ, ട്യൂമറുകള്‍, HIV വൈറസുകള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം, കുടലിലെ വ്രണങ്ങള്‍ (ulcers), തുടങ്ങി ഒട്ടേറെ രോഗങ്ങള്‍ക്കുള്ള പ്രതിവിധിയാണ്.  ആര്യവേപ്പിന്റെ ചില ഗുണങ്ങള്‍ ചിക്കന്‍പോക്സ് ബാധിതര്‍ക്ക് ചൊറിച്ചില്‍ അകറ്റുന്നതിനും രോഗ ശമനത്തിനും വളരെ ഉപകാരപ്രദമാണ് ആര്യവേപ്പിന്റെ ഇലകള്‍. വേപ്പിലയുടെ ഉപയോഗം ചര്‍മ്മത്തിന്റെ പ്രതിരോധശക്തിയെ ഉയര്‍ത്തുന്നു, കൂടാതെ ഇത് നല്ലൊരു കീടനാശിനി കൂടെയാണ്. ആര്യവേപ്പില വെന്ത വെള്ളത്തില്‍ കുളിക്കുന്നത് ചര്‍മ്മരോഗ പരിഹാരത്തിന് ഉത്തമമാണ് വേപ്പിലയും മഞ്ഞളും കൂടി അരച്ചിടുന്നത് പദങ്ങളിലുണ്ടാകുന്ന ചോറികള്‍, ഏക്സീമ എന്നിവയെ ശമിപ്പിക്കുന്നു. ചിതല്‍,…

    Read More »
  • ചര്‍മ രോഗങ്ങൾ മഴക്കാലത്ത് പടർന്ന് പിടിക്കും, മുന്നറിയിപ്പും പരിഹാരങ്ങളും

    ഫംഗസ് അണുബാധയുള്‍പ്പെടെ ഒട്ടുമിക്ക ചര്‍മ രോഗങ്ങളുടെയും തീവ്രത കൂടുന്ന കാലമാണ് മഴക്കാലം. ശരീരത്തില്‍ ഈര്‍പ്പവും വിയര്‍പ്പും തങ്ങിനില്‍ക്കുന്നതാണു കാരണം. വെള്ളത്തില്‍ ഏറെ നേരം ചവിട്ടി നില്‍ക്കുന്നവരില്‍ ‘വളംകടി’യുണ്ടാകും. പ്രമേഹമുള്‍പ്പെടെയുള്ള രോഗങ്ങളുള്ളവരിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും ഇത്തരം അസുഖങ്ങള്‍ പെട്ടെന്നു ബാധിക്കും. ഇതില്‍ നിന്നു രക്ഷപ്പെടാന്‍ കാലുകള്‍ എപ്പോഴും ഡ്രൈ ആക്കി വയ്ക്കണം. നനഞ്ഞ സോക്സുകള്‍ മാറാതെ കാലുകള്‍ നനഞ്ഞു തന്നെ ഇരുന്നാല്‍ അണുബാധയുണ്ടാകാം. മഴയില്‍ പതിവായി യാത്ര ചെയ്യുന്നവരുടെ ശരീരത്തില്‍ ഈര്‍പ്പം നിറഞ്ഞു വട്ടച്ചൊറി, പുഴുക്കടി എന്നൊക്കെ വിളിക്കുന്ന ‘ടിനിയ കോര്‍പറിസ്’ എന്ന രോഗം വരാം. ഇതു പകരാന്‍ സാധ്യതയുള്ളതിനാല്‍ ആര്‍ക്കെങ്കിലും രോഗങ്ങളുണ്ടെങ്കില്‍ തോര്‍ത്ത്, സോപ്പ് തുടങ്ങിയവ പൊതുവായി ഉപയോഗിക്കരുത്. ഈര്‍പ്പം നിറഞ്ഞ ബാക്ടീരിയ വളര്‍ച്ച കൂടുന്നതു മൂലം കാലിനു ദുര്‍ഗന്ധം വരുന്ന പിറ്റഡ് കെരറ്റൊളൈസിസ് എന്ന അസുഖവും മഴക്കാലത്ത് കൂടാറുണ്ട്. ചിലപ്പോള്‍ കാലിന്റെ അടിവശത്തു ചെറിയ കുഴികള്‍ പോലെ ഇതു മാറാം. ആന്റി ബാക്ടീരിയല്‍ ക്രീമാണു പുരട്ടേണ്ടത്. ചെറിയ ചാഴി…

    Read More »
  • രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവർക്ക്, പ്രത്യേകിച്ചും സ്ത്രീകൾക്ക് ക്യാൻസർ ബാധിക്കാനുള്ള സാധ്യത കൂടുതലെന്ന് പഠനങ്ങൾ

        രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവരില്‍ പ്രത്യേകിച്ചും സ്ത്രീകളില്‍ അര്‍ബുദ സാധ്യത കൂടുതലാണെന്ന് കണ്ടെത്തല്‍. സ്ഥിരമായുള്ള രാത്രി ഷിഫ്റ്റും കൃത്യമല്ലാതെ മണിക്കൂറുകളോളം ജോലി ചെയ്യേണ്ടി വരുന്നതും സ്ത്രീകളില്‍ അര്‍ബുദത്തിനുള്ള സാധ്യത 19 ശതമാനം വര്‍ദ്ധിപ്പിക്കുന്നു എന്നാണ് പുതിയ പഠനം. അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, ഏഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള 3,909,152 പേരേയും 61 ആര്‍ട്ടിക്കിളുകളില്‍ വന്ന 1,14,628 ക്യാന്‍സര്‍ റിപ്പോര്‍ട്ടുകളും പരിശോധിച്ചത്തിലൂടെയാണ് രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന നഴ്സുമാരില്‍ സ്താനാര്‍ബുദ സാധ്യത കൂടുതലാണെന്നു കണ്ടെത്തിയത്. ദീര്‍ഘകാലം രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്തിട്ടുള്ള സ്ത്രീകള്‍ക്ക് അങ്ങനെ അല്ലാത്തവരുമായി താരതമ്യം ചെയ്യുമ്പോള്‍ ചര്‍മാര്‍ബുദം (41ശതമാനം), സ്തനാര്‍ബുദം (32 ശതമാനം), ഗ്യാസ്ട്രോ ഇന്റസ്റ്റൈനല്‍ ക്യാന്‍സര്‍ (18ശതമാനം) എന്നിവയ്ക്കുള്ള സാധ്യത കൂടുതലായിരുന്നു എന്നും പഠനം പറയുന്നു. കൂടാതെ, ഈ പഠനങ്ങളില്‍ നിന്ന് ദീര്‍ഘകാല രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നത് പതിനൊന്നു തരം ക്യാന്‍സര്‍ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട്, നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ ശാരീരിക…

    Read More »
  • മഴക്കാലമാണ് ജാ​ഗ്രത പാലിക്കാം; മലിനജലത്തിലൂടെ പകരുന്ന മൂന്ന് രോഗങ്ങൾ, എങ്ങനെ പ്രതിരോധിക്കാം?

    ശക്തമായ മഴ തുടങ്ങിയതോടെ സംസ്ഥാനത്ത് പനി കേസുകൾ കുത്തനെ കൂടിയ സാഹചര്യമാണ് നിലവിലുള്ളത്. രാജ്യത്ത് പലയിടങ്ങിലും മഴ കനത്ത നാശനഷ്ടങ്ങൾ വിതയ്ക്കുമ്പോൾ ഈ അടുത്ത ദിവസങ്ങളിലായി സംസ്ഥാനത്ത് മഴയ്ക്ക് ചെറിയൊരു ശമനം നേരിടുന്നുണ്ട്. എങ്കിലും പനി കേസുകളിലോ പകർച്ചവ്യാധികളിലോ കുറവ് വന്നിട്ടില്ല. മഴക്കാലമാകുമ്പോൾ പൊതുവെ തന്നെ പനി, ജലദോഷം, ചുമ പോലുള്ള അണുബാധകൾ വൈറൽ പനി, ബാക്ടീരിയൽ ബാധകൾ, ഫംഗൽ ബാധകളെല്ലാം കൂടാറുണ്ട്. നനവും ഈർപ്പവും ശുചിത്വമില്ലായ്മയുമെല്ലാം ഇവയ്ക്ക് കാരണമായി വരുന്നതാണ്. ഇക്കൂട്ടത്തിൽ വെള്ളത്തിലൂടെ പകരുന്ന രോഗങ്ങളെ കുറിച്ചും നമ്മൾ മനസിലാക്കേണ്ടതുണ്ട്. പ്രത്യേകിച്ച് നിലവിലെ സാഹചര്യത്തിൽ. വെള്ളത്തിലൂടെ പകരുന്നത് എന്ന് പറയുമ്പോൾ മലിനജലം തന്നെയാണ് വില്ലനായി വരുന്നത്. മഴക്കാലത്ത് വെള്ളം സുലഭമായിരിക്കുമെങ്കിലും മലിനീകരണവും അതിന് അനുസരിച്ച് കൂടുതലായിരിക്കും. പല തരത്തിലുള്ള രോഗങ്ങൾ പരത്താൻ കഴിവുള്ള രോഗകാരികൾക്ക് വളരാനും പെറ്റുപെരുകാനുമെല്ലാം അനുകൂലമായ അന്തരീക്ഷം. വർഷത്തിൽ മറ്റൊരിക്കലും ഇത്രയും വലിയ തോതിൽ വെള്ളത്തിലൂടെ പകരുന്ന രോഗങ്ങൾ പടരില്ലെന്നതും ഓർക്കേണ്ട കാര്യമാണ്. പ്രധാനമായും ഇത്തരത്തിൽ മലിനജലത്തിലൂടെ…

    Read More »
  • ക്ഷീണമാണോ ? ഊർജ്ജ നില വർധിപ്പിക്കുന്നതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങൾ

    ശരീരത്തിൽ പെട്ടെന്ന് ഊർജ്ജം ലഭിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് ക്ഷീണത്തെ ഇല്ലാതാക്കാൻ സഹായിക്കും. ദിവസം മുഴുവൻ നമ്മുടെ ശരീരത്തിന്റെ ഊർജ്ജ നിലയെ ബാധിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഉറക്കക്കുറവ് അഥവാ ഉറക്ക തകരാറ് രാവിലെ മയക്കത്തിന് കാരണമാകുമെങ്കിലും, മറ്റ് ജീവിതശൈലികൾ, ഭക്ഷണക്രമം, ഉയർന്ന സമ്മർദ്ദം എന്നിവ പകൽ സമയത്ത് ഊർജ്ജം കുറയ്ക്കുന്നതിന് കാരണമാവുന്നു. പകൽസമയത്ത് ശരീരത്തിലെ ഊർജനില കുറയുന്നതിൽ കാലാവസ്ഥയ്ക്കും വലിയ പങ്കുണ്ട്. ചൂടുള്ള കാലാവസ്ഥ ശരീരത്തിലെ ഇലക്‌ട്രോലൈറ്റ് ലെവൽ അസന്തുലിതമാക്കുകയും, നിർജ്ജലീകരണം ഉണ്ടാക്കുകയും ചെയ്യുന്നു. തലച്ചോറിലെ സെറോടോണിൻ പോലുള്ള ന്യൂറോ ട്രാൻസ്മിറ്ററുകളുടെ ഏറ്റക്കുറച്ചിലുകൾ പലരെയും മോശമായി ബാധിക്കുന്നു. ചില സമയങ്ങളിൽ വ്യക്തികളിൽ ഊർജം കുറയാൻ കാരണമാകുന്ന മറ്റൊരു ഘടകമാണ് വ്യായാമക്കുറവ്. ഊർജ്ജ നില വർധിപ്പിക്കുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങൾ: വാഴപ്പഴം: ഭക്ഷണം ഊർജ്ജമാക്കി മാറ്റുന്നതിൽ ഏത്തപ്പഴം നന്നായി സഹായിക്കുന്നു, വിറ്റാമിൻ ബി6 ന്റെ ശ്രദ്ധേയമായ ഉറവിടമാണ് ഇത്. വിറ്റാമിൻ ബി 6 ശരീരത്തെ കാർബോഹൈഡ്രേറ്റ് മെറ്റബോളിസ് ചെയ്യുകയും, ഊർജ്ജ ഉൽപ്പാദനത്തിന് ഇന്ധനം നൽകുകയും…

    Read More »
  • ദിവസവും വെറും വയറ്റില്‍ പെരുംജീരകം വെള്ളം കുടിക്കുന്നത് ശീലമാക്കൂ, ഗുണമിതാണ്

    ധാരാളം ഔഷധഗുണമുള്ള സുഗന്ധവ്യഞ്ജനമാണ് പെരുംജീരകം. പെരുംജീരകത്തില്‍ കലോറി കുറവാണ്. ഉയര്‍ന്ന നാരുകളും മാക്രോ, മൈക്രോ ന്യൂട്രിയന്റുകളാല്‍ നിറഞ്ഞതുമാണ്. വിറ്റാമിന്‍ സി, ഇ, കെ എന്നിവയും കാല്‍സ്യം, മഗ്‌നീഷ്യം, സിങ്ക്, പൊട്ടാസ്യം, സെലിനിയം, ഇരുമ്പ് തുടങ്ങിയ ധാതുക്കളും അവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അവയില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. പെരുംജീരകം വെറും വയറ്റില്‍ കുടിക്കുന്നത് ആരോഗ്യത്തിന് ഗുണകരമെന്ന് വിദഗ്ധര്‍ പറയുന്നു. രാവിലെ ഒരു ഗ്ലാസ് പെരുംജീരക വെള്ളം കുടിക്കുന്നത് ദഹനത്തിന് സഹായകമാണ്. ഇത് ഗ്യാസ്, വയറുവേദന, ദഹനക്കേട് എന്നിവ ഒഴിവാക്കാന്‍ സഹായിക്കും. ഇത് ദഹനപ്രക്രിയയെ ഉത്തേജിപ്പിക്കാനും ദഹനനാളത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു. ഫ്‌ളേവനോയ്ഡുകളും ഫിനോളിക് സംയുക്തങ്ങളും ഉള്‍പ്പെടെയുള്ള ആന്റിഓക്സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണ് പെരുംജീരകം. ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാന്‍ ആന്റിഓക്സിഡന്റുകള്‍ സഹായിക്കുന്നു. പെരുംജീരകത്തില്‍ ഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചില ഗുണങ്ങളുണ്ട്. അവയില്‍ കലോറി കുറവാണ് നാരുകള്‍ കൂടുതലും. ഇത് വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. പ്രഭാത ദിനചര്യയില്‍ പെരുംജീരക വെള്ളം ചേര്‍ക്കുന്നത് ആരോഗ്യകരമായി ഭാരം…

    Read More »
  • തലയോട്ടിയിലെ ശുചിത്വമില്ലായ്മയാണ് താരന്റെ പ്രധാന കാരണം

    മൺസൂൺ കാലത്തിന്റെ വരവോടെ, പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് താരൻ.തല അധികം വിയർക്കുന്നവരിലും  ഈ പ്രശ്നം സാധാരണയാണ്.തലയിലെ ഈര്‍പ്പം അവസ്ഥയെ കൂടുതല്‍ വഷളാക്കുകയും ചൊറിച്ചില്‍, തലയോട്ടിയില്‍ മൊത്തത്തിലുള്ള അസുഖകരമായ അനുഭവം എന്നിവ ഉണ്ടാക്കും. തലയോട്ടിയിലെ ശുചിത്വമില്ലായ്മയാണ് താരന്റെ പ്രധാന കാരണങ്ങളിലൊന്ന്. മണ്‍സൂണ്‍ കാലത്ത്, തലയോട്ടി വൃത്തിയായി സൂക്ഷിക്കാൻ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. കെറ്റോകോണസോള്‍, സിങ്ക് പൈറിത്തിയോണ്‍ അല്ലെങ്കില്‍ സെലിനിയം സള്‍ഫൈഡ് പോലുള്ള ചേരുവകള്‍ അടങ്ങിയ വീര്യം കുറഞ്ഞ ആന്റി-ഡാൻഡ്രഫ് ഷാംപൂ ഉപയോഗിച്ച്‌  മുടി പതിവായി കഴുകുക. താരൻ ഉണ്ടാക്കുന്ന ഫംഗസിനെ നിയന്ത്രിക്കാനും അടരുകള്‍ കുറയ്ക്കാനും ഇത് സഹായിക്കുന്നു.  തലയോട്ടിയില്‍ ഷാംപൂ മൃദുവായി മസാജ് ചെയ്യുക, അതിന് ശേഷം കഴുകുക. അമിതമായ ചൂടുവെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കുക. കാരണം, ഇത് തലയോട്ടിയില്‍ നിന്ന് അവശ്യ എണ്ണകള്‍ നീക്കം ചെയ്യും. മണ്‍സൂണ്‍ കാലത്ത് വായുവിലെ അധിക ഈര്‍പ്പം താരൻ ഉണ്ടാകുന്നതിന് കാരണമാകും.അതിനാൽതന്നെ ശിരോചര്‍മ്മം കഴിയുന്നത്ര വരണ്ടതാണെന്ന് ഉറപ്പാക്കുക. മുടി കഴുകിയ ശേഷം, ഒരു തൂവാല…

    Read More »
Back to top button
error: