Health
-
തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കൂ, ഇതിനു സഹായിക്കുന്ന 7 കാര്യങ്ങള്‍ അറിയാം
ആരോഗ്യകരമായ ജീവിതശൈലി തുടരുക എന്നത് ഈ ആധുനികകാലത്ത് ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ്. സമീപകാലത്തെ ചില പഠനങ്ങളില്‍ മതിഭ്രമം (Dementia) പോലുള്ള മസ്തിഷ്ക തകരാറുകള്‍ ഇല്ലാതാക്കാന്‍ ആരോഗ്യകാര്യത്തില്‍ നാം ശീലിക്കേണ്ട ചില കാര്യങ്ങള്‍ പറയുന്നുണ്ട്. അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജി നടത്തിയ പഠനത്തില്‍ മസ്തിഷ്കത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും ഡിമെന്‍ഷ്യ ഒഴിവാക്കുന്നതിനും ഏഴ് ആരോഗ്യ ഘടകങ്ങള്‍ സഹായിക്കുന്നു എന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ഘടകങ്ങള്‍ പാലിക്കുന്നതിനോടൊപ്പം മെച്ചപ്പെട്ട ഭക്ഷണം കഴിക്കുക, ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക, പുകവലിക്കാതിരിക്കുക, രക്തസമ്മര്‍ദം ശരിയായ അളവില്‍ ആയിരിക്കുക, കൊളസ്ട്രോളും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കുക എന്നിവയും ശ്രദ്ധിക്കുക . ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ ആരോഗ്യകരമായ ജീവിതശൈലി തുടരുന്നതിലുടെ ഡിമെന്‍ഷ്യ ഒഴിവാക്കാനാവും. മസ്തിഷ്കത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഏഴ് ഘടകങ്ങള്‍: വായന തലച്ചോറിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഏറ്റവും നല്ല ശീലമാണ് വായന. ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങള്‍ ഉണ്ടാക്കുന്നത് കുറയ്ക്കാനും വായന സഹായിക്കും. എപ്പോഴും സജീവമാകുക എപ്പോഴും സജീവമായിരിക്കുന്നത് മസ്തിഷ്ക കോശങ്ങളുടെ ഊര്‍ജവും ആരോഗ്യവും…
Read More » -
ദഹനത്തിനും അസിഡിറ്റി അകറ്റാനും ഇത് ബെസ്റ്റ്… ദിവസവും ഇത് കുടിച്ചുനോക്കൂ…
നിത്യജീവിതത്തില്‍ നാം നേരിടുന്ന പല ആരോഗ്യപ്രശ്നങ്ങളുമുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവുമധികം പേര് പരാതിപ്പെട്ട് കേള്‍ക്കാറുള്ളൊരു പ്രശ്നമാണ് ദഹനക്കുറവ്. ഇതിനൊപ്പം തന്നെ ഗ്യാസ്, വയര്‍ വീര്‍ത്തുകെട്ടുന്ന അവസ്ഥ, അസിഡിറ്റി, നെഞ്ചെരിച്ചില്‍ എന്നിങ്ങനെ പോകും തുടര്‍പ്രശ്നങ്ങള്‍. ഇത്തരം പ്രശ്നങ്ങളെല്ലാം അകറ്റുന്നതിനും ഒപ്പം മറ്റ് പല ആരോഗ്യഗുണങ്ങള്‍ക്കും വേണ്ടി പതിവായി കഴിക്കാവുന്നൊരു പാനീയത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ആയുര്‍വേദത്തില്‍ പരമ്പരാഗതമായി ഒരു മരുന്നായി കണക്കാക്കാപ്പെടുന്ന, വീടുകളില്‍ വിവിധ വിഭവങ്ങള്‍ തയ്യാറാക്കുമ്പോള്‍ അതിലേക്ക് രുചിക്കും ഗന്ധത്തിനും വേണ്ടി ചേര്‍ക്കുന്ന അയമോദകം ഉപയോഗിച്ച് തയ്യാറാക്കുന്ന അയമോദക വെള്ളത്തെ കുറിച്ചാണ് പറയുന്നത്. അയമോദകത്തിന് ഒരുപാടൊരുപാട് ആരോഗ്യഗുണങ്ങളുണ്ട്. ആദ്യമേ സൂചിപ്പിച്ചത് പോലെ ദഹനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് തന്നെയാണ് പ്രധാനമായും ഇതുപയോഗിക്കുന്നത്. എസൻഷ്യല്‍ ഓയിലുകള്‍, ധാതുക്കള്‍, വൈറ്റമിനുകള്‍ എന്നിങ്ങനെ നമുക്കാവശ്യമായിട്ടുള്ള പല സുപ്രധാന ഘടകങ്ങളുടെയും സ്രോതസാണ് അയമോദകം. അയമോദകമിട്ട് തിളപ്പിച്ച വെള്ളം ദിവസവും കുടിക്കുകയാണെങ്കില്‍ അത് ദഹനപ്രശ്നങ്ങളും അസിഡിറ്റിയുമെല്ലാ അകറ്റുന്നതിന് പുറമെ ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും ശരീരത്തില്‍ നിന്ന് വിഷാംശങ്ങളെ പുറന്തള്ളുന്നതിനുമെല്ലാം സഹായിക്കുന്നു.…
Read More » -
ജോൺസൺ ആൻഡ് ജോൺസൺസ് ബേബി പൗഡർ ഉപയോഗിച്ചതിനാൽ അർബുദം; കമ്പനി 154 കോടി പിഴ നൽകണമെന്ന് കോടതി
പ്രമുഖ അമേരിക്കൻ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺസിന് 154 കോടി രൂപ (1.88 കോടി ഡോളർ) പിഴ. കാലിഫോർണിയക്കാരനായ ഒരു വ്യക്തിക്ക് ജോൺസൺ ആൻഡ് ജോൺസൺസ് ബേബി പൗഡർ ഉപയോഗിച്ചതിനാൽ അർബുദം ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനിക്കെതിരെ കോടതി പിഴ ചുമത്തിയത്. 24 കാരനായ യുവാവ് ആണ് പരാതിക്കാരൻ. കുട്ടിക്കാലം മുതൽ കമ്പനിയുടെ പൗഡറുകൾ ഉപയോഗിച്ചതിനെത്തുടർന്ന് ഹൃദയത്തിന് ബാധിക്കുന്ന മെസോതെലിയോമ എന്ന മാരക അർബുദം ബാധിച്ചെന്നായിരുന്നു 24 കാരനായ ഹെർണാണ്ടസ് നൽകിയ പരാതി. ഹെർണാണ്ടസിന്റെ മെഡിക്കൽ ചെലവുകൾക്കും, അദ്ദേഹത്തിന് സഹിക്കേണ്ടിവന്ന വേദനകൾക്കും നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. എന്നാൽ ജോൺസൺ ആൻഡ് ജോൺസൺസ് ബേബി പൗഡർ സുരക്ഷിതമാണെന്നും, ആരോഗ്യത്തിന് ഹാനികരമാകുന്നതൊന്നും പൗഡറിൽ അടങ്ങിയിട്ടില്ലെന്നും, ക്യാൻസറിന് കാരണമാകുന്നില്ലെന്നുമുള്ള റിപ്പോർട്ടുകളുണ്ടെന്നും, നിലവിലെ വിധിക്കെതിരെ അപ്പീൽ നൽകുമെന്നും ജോൺസൺ ആൻഡ് ജോൺസൺ വക്താക്കൾ പ്രതികരിച്ചു ഇതാദ്യമായല്ല ജോൺസൺ ആൻഡ് ജോൺസണിനെതിരെ പരാതി ഉയരുന്നത്. ക്യാൻസറിന് കാരണമാകുന്നുവെന്ന പരാതിതന്നെ പലതവണ ഉണ്ടായിട്ടുണ്ട്. മാത്രമല്ല ചിലയിടങ്ങളിൽ ജോൺസൺ ആൻഡ് ജോൺസൺന്റെ…
Read More » -
ശസ്ത്രക്രിയ കൂടാതെ നൂതന ചികിത്സയിൽ നടുവേദന മാറ്റി പാലാ മാർ സ്ലീവാ മെഡിസിറ്റി
പാലാ: നട്ടെല്ലിന്റെ കശേരു ഒടിഞ്ഞ 73 വയസുള്ള സ്ത്രീക്ക് ശസ്ത്രക്രിയ ഇല്ലാതെ വെർട്ടിബ്രൽ ബോഡി സ്റ്റെന്റിംഗ് ചികിത്സയിലൂടെ രോഗം മാറ്റി പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ന്യൂറോ ആൻഡ് സ്പൈൻ സർജറി വിഭാഗം. തെക്കൻ കേരളത്തിൽ ആദ്യമായാണ് ഈ ചികിത്സ രീതിയിലൂടെ നടുവേദന മാറ്റുന്നതെന്നു ഡോക്ടർമാർ അറിയിച്ചു. 3 മാസമായി വിട്ടുമാറാത്ത നടുവേദനയെ തുടർന്നാണ് ഇവർ ചികിത്സ തേടി മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിയത്. ഡോക്ടർമാർ നടത്തിയ വിദഗ്ദ പരിശോധനയിൽ നട്ടെല്ലിന്റെ കശേരു ഒടിഞ്ഞു ശരീരം കൂനുന്നതായി കണ്ടെത്തി. 3 വർഷം മുമ്പ് മറ്റൊരു അപകടവും ഈ രോഗിക്കു സംഭവിച്ചിരുന്നു. സാധാരണ ഈ വിധത്തിലുള്ള പരുക്കിന് ശസ്ത്രക്രിയയാണ് നിർദേശിക്കുന്നത്. രോഗിയുടെ പ്രായം പരിഗണിച്ചു ശസ്ത്രക്രിയക്ക് പകരമായി വെർട്ടിബ്രൽ ബോഡി സ്റ്റെന്റിംഗ് രീതിയാണ് ഡോക്ടർമാർ നിർദേശിച്ചത്. ഹൃദ്രോഗികൾക്ക് ഉപയോഗിക്കുന്ന മാതൃകയിൽ നട്ടെല്ലിൽ സ്റ്റെൻഡ് ഉപയോഗിച്ച ശേഷം ബോൺ സിമന്റ് ഉപയോഗിച്ചുള്ള ചികിത്സ രീതിയാണിത്. നൂതന ചികിത്സക്കു ശേഷം നട്ടെല്ല് പൂർവ സ്ഥിതിയിലാകുകയും വേദന…
Read More » -
101 നാട്ടു ചികിത്സകള്‍
1. ഉളുക്കിനു- സമൂലം തോട്ടാവാടിയും കല്ലുപ്പും അരച്ച് അരിക്കാടിയില്‍ കലക്കി തിളപ്പിച്ച് പുരട്ടുക 2. പുഴുക്കടിക്ക്- പച്ചമഞ്ഞളും വേപ്പിലയും ഒന്നിച്ച് അരച്ചുപുരട്ടുക 3. തലമുടി സമൃദ്ധമായി വളരുന്നതിന്- എള്ളെണ്ണ തേച്ച് നിത്യവും തലകഴുകുക 4. ചെവി വേദനയ്ക്ക്- വെളുത്തുള്ളി ചതച്ച് വെളിച്ചെണ്ണയിലിട്ട് കാച്ചി ചെറുചൂടോടെ ചെവിയില്‍ ഒഴിക്കുക 5. കണ്ണ് വേദനയ്ക്ക്- നന്ത്യര് വട്ടത്തിന്റെവ ഇലയും പൂവും ചതച്ച് നീരെടുത്ത് മുലപ്പാല്‍ ചേര്‍ത്തോ അല്ലാതെയോ കണ്ണില്‍ ഉറ്റിക്കുക 6. മൂത്രതടസ്സത്തിന്- ഏലയ്ക്ക പൊടിച്ച് കരിക്കിന് വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുക 7. വിരശല്യത്തിന്- പകുതി വിളഞ്ഞ പപ്പായ വെള്ളത്തിലിട്ട് തിളപ്പിച്ച് കഴിക്കുക 8. ദഹനക്കേടിന് – ഇഞ്ചി നീരും ഉപ്പും ചെറുനാരങ്ങനീരും ചേര്‍ത്ത് കുടിക്കുക 9. കഫക്കെട്ടിന് – ത്രിഫലാദി ചൂര്ണംും ചെറുചൂടുവെള്ളത്തില്‍ കലക്കി അത്താഴത്തിന് ശേഷം കഴിക്കുക 10. ചൂട്കുരുവിന് – ഉഴുന്ന്പൊടി ഉപയോഗിച്ച് കുളിക്കുക 11. ഉറക്കക്കുറവിന്-കിടക്കുന്നതിന് മുന്പ്ി ഒരോ ടീസ്പൂണ്‍ തേന്‍ കഴിക്കുകെ 12. വളം കടിക്ക്- വെളുത്തുള്ളിയും…
Read More » -
മുയൽ ചെവിയന്റെ ഔഷധഗുണങ്ങൾ
തൊണ്ട സംബന്ധമായ സകല രോഗങ്ങൾക്കും നല്ലതാണ്. നേത്ര കുളിർമ്മക്കും രക്താർശസ്സ് കുറക്കുന്നതിനും ഫലപ്രദം. നേത്രരോഗങ്ങൾ, നീരിറക്കം, പനി, ടോൺസിലൈറ്റിസ്, കരൾ ദഹനേന്ദ്രിയവ്യവസ്ഥയെ ഉത്തേജിപ്പിക്കുവാനും അതിസാരത്തിനും ഫലപ്രദമാണ്. ഈ സസ്യത്തിന്റെ എല്ലാ ഭാഗവും ഔഷധമായി ഉപയോഗിക്കുന്നു. മുയൽചെവിയൻ സമൂലമെടുത്ത് വൃത്തിയായി കഴുകി വെള്ളത്തിൽ ഇട്ട് ജീരകവും ചേർത്ത് തിളപ്പിച്ച് ആ വെള്ളം കുടിച്ചാൽ പനിക്ക് മുമ്പുള്ള മേൽ വേദന പൂർണ്ണമായും മാറിക്കിട്ടും. മുയൽചെവിയൻ സമൂലം തൊട്ടുരിയാടാതെ പറിച്ചെടുത്ത് ചതച്ചുപിഴിഞ്ഞ് നീരെടുത്ത് രാസ്നാദി ചൂർണ്ണം ചലിച്ച് നിറുകയിൽ തളം വെച്ചാൽ കഴുത്ത്, പിടലി വേദന പൂർണ്ണമായും മാറിക്കിട്ടും. കോളർ ഉപയോഗിക്കുന്നവർക്ക് 21 ദിവസത്തെ ഈ പ്രയോഗം കൊണ്ട് കോളർ മാറ്റാൻ പറ്റും. തൊണ്ടവേദനയ്ക്ക് മുയൽചെവിയൻ അരച്ച് തൊണ്ടയുടെ പുറത്തിട്ടാൽ പൂർണ്ണമായും മാറിക്കിട്ടും. • മഞ്ഞൾ, ഇരട്ടിമധുരം എന്നിവ കൽക്കമായും മുയൽചെവിയൻ സമൂലം ഇടിച്ചുപിഴിഞ്ഞ നീര് വെള്ളമായും എടുത്ത് വിധി പ്രകാരം എണ്ണ കാച്ചി കർപ്പൂരവും മെഴുകും ചേർത്ത് വ്രണത്തിൽ പുരട്ടിയാൽ വ്രണം കരിഞ്ഞ്…
Read More » -
ലിംഗത്തിലെ അണുബാധ; വൈദ്യസഹായം തേടാൻ പുരുഷൻമാർ മടിക്കരുത്
ലിംഗത്തിലെ അണുബാധ പുരുഷന്മാരില് ഒരു സാധാരണ പ്രശ്നമാണ്. പക്ഷേ, മിക്ക പുരുഷന്മാരും സംസാരിക്കാൻ മടിക്കുകയും പലപ്പോഴും ചികിത്സ ലഭിക്കാതെ പോകുകയും ചെയ്യുന്നു. ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിവയെല്ലാം ലിംഗത്തില്‍ അണുബാധയുണ്ടാക്കും. ലിംഗത്തിലെ അണുബാധകള്‍ സൗമ്യവും എളുപ്പത്തില്‍ ചികിത്സിക്കാവുന്നതുമായ അവസ്ഥകള്‍ മുതല്‍ കഠിനമോ വിട്ടുമാറാത്തതോ ആയ രോഗങ്ങള്‍ വരെയാകാം. ബാലനൈറ്റിസ്, പോസ്തിറ്റിസ്, ബാലനോപോസ്റ്റിറ്റിസ് എന്നിവയാണ് ലിംഗത്തെ ബാധിക്കുന്ന മൂന്ന് പ്രധാന അണുബാധകള്‍. ഗ്ലാൻസ് എന്നറിയപ്പെടുന്ന ലിംഗത്തിന്റെ തലയിലെ വീക്കം ആണ് ബാലനിറ്റിസ്. അഗ്രചര്‍മ്മത്തിന്റെ അല്ലെങ്കില്‍ പ്രീപ്യൂസിന്റെ വീക്കമാണ് പോസ്തിറ്റിസ്. ബാലനിറ്റിസും പോസ്റ്റിറ്റിസും ഒരുമിച്ച് ഉണ്ടാകുന്നതാണ് ബാലനോപോസ്റ്റിറ്റിസ്. അടുത്തിടെ നടത്തിയ ഒരു പഠനമനുസരിച്ച്, 3-11 ശതമാനം പുരുഷന്മാരെ ബാധിക്കുന്ന ഒരു സാധാരണ അവസ്ഥയാണ് ബാലനിറ്റിസ്. ലിംഗത്തില്‍ നിന്നുള്ള വെള്ളയോ പച്ചയോ സ്രവങ്ങള്‍ ലൈംഗികമായി പകരുന്ന അണുബാധയുടെ ലക്ഷണമാകാം. ഇത് ചിലപ്പോള്‍ യൂറിത്രൈറ്റിസ് എന്ന രോഗം മൂലമാകാം. മൂത്രമൊഴിക്കുമ്ബോള്‍ നീറ്റലും വേദനയും അനുഭവപ്പെടുകയാണെങ്കില്‍, ഇത് ശരീരത്തിലെ ജലാംശം കുറയുന്നതിന്റെയോ മൂത്രാശയ അണുബാധയുടെയോ ലക്ഷണമാകാമെന്ന് വിദഗ്ധര്‍ പറയുന്നു.…
Read More » -
സ്ത്രീകൾ ഐസ്ക്രീം കൂടുതൽ കഴിക്കണമെന്ന് പറയുന്നതിന് പിന്നിൽ
കുട്ടികൾക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട ഒരു ഡെസെര്‍ട്ടാണ് ഐസ് ക്രീം. പ്രധാനമായും പാലും ക്രീമും പഞ്ചസാരയും കൊണ്ട് നിര്‍മിക്കുന്ന ഐസ്ക്രീം അമിതമായി കഴിക്കുന്നത് പല പ്രശ്നങ്ങള്‍ക്കും കാരണമാകുന്നുണ്ടെങ്കിലും ചില ആരോഗ്യഗുണങ്ങള്‍ ഐസ്ക്രീമിനുണ്ട്. വിറ്റാമിന്‍ ഡി,വിറ്റാമിന്‍ എ,കാല്‍സ്യം,ഫോസ്ഫറസ്,റൈബോഫ്ലേവിന്‍ എന്നിവയാല്‍ സമ്ബന്നമാണ് ഐസ്ക്രീം. കൂടാതെ വിറ്റാമിന്‍ എയും ഐസ്ക്രീമില് അടങ്ങിയിരിക്കുന്നു. എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാല്‍സ്യവും ഐസ്ക്രീമില് ഉണ്ട്. സ്ത്രീകളില്‍ സ്തനാര്‍ബുദം അടക്കമുള്ള അസുഖങ്ങള്‍ക്ക് ശരീരത്തിലെ കാല്‍സ്യത്തിന്റെ അഭാവം കാരണമാകുന്നു. അതേസമയം ഐസ്ക്രീം അമിതമായി കഴിക്കുന്നത് ശരീരഭാരം കൂട്ടുകയും പൊണ്ണത്തടി,പ്രമേഹം എന്നിവയുണ്ടാക്കുകയും ചെയ്യുന്നുണ്ട്. പലപ്പോഴും മധുരം കൊടുക്കുന്ന വസ്തുക്കളും കൃത്രിമ നിറങ്ങളും നല്കുന്നതിനാല് അതും ആരോഗ്യത്തിന് ഹാനികരമാണ്. എങ്കിലും മിതമായ തോതില്‍ ഐസ്ക്രീം കഴിക്കുന്നത് ശരീരത്തെ അത്ര ദോഷകരമായി ബാധിക്കില്ല. ശ്രദ്ധ ആവശ്യമാണെങ്കിലും തീര്‍ത്തും അവഗണിക്കേണ്ട ഒന്നല്ല ഐസ്ക്രീം എന്നർത്ഥം.
Read More » -
അസംബന്ധം; കര്‍ക്കിടക മാസത്തില്‍ മുരിങ്ങയില വിഷമാകില്ല
കർക്കിടകത്തിൽ മുരിങ്ങയില കഴിക്കരുതെന്ന് പണ്ടുമുതലേ പറയുന്ന കാര്യമാണ്. കർക്കിടകത്തിൽ ഒഴിവാക്കേണ്ട ഇലക്കറികളുടെ കൂട്ടത്തിലാണ് മുരിങ്ങയില കൊണ്ടുള്ള വിഭവങ്ങൾ. എന്നാൽ ഇതിന് പിന്നിലുള്ള കാരണങ്ങൾ എന്താണെന്ന് അധികം ആർക്കും അറിയില്ല എന്നതാണ് സത്യം. കർക്കിടകത്തിൽ മുരിങ്ങയിലയെ അകറ്റി നിർത്തുന്നത് എന്തിനാണെന്ന് അറിയണ്ടേ..? പണ്ടുകാലങ്ങളിൽ മുരിങ്ങ നട്ടിരുന്നത് കിണറിന്റെ കരയിലായിരുന്നു.കാരണം, ഭൂമിയിലെ വിഷാംശം വലിച്ചെടുക്കാന്‍ കഴിവുള്ള വൃക്ഷമാണ് മുരിങ്ങ. വലിച്ചെടുക്കുന്ന വിഷം അതിന്റെ തടിയിൽ സംരക്ഷിക്കുകയും ചെയ്യും. എന്നാല്‍ ശക്തമായി മഴ ഉണ്ടാകുന്ന സമയത്ത് തടിയിലേക്ക് അധികമായി കയറുന്ന വെള്ളം കാരണം, നേരത്തെ സൂക്ഷിച്ചു വച്ചിരിക്കുന്ന വിഷാംശത്തെ കൂടി ഉൾക്കൊള്ളാന്‍ അതിന് സാധിക്കാതെ വരുന്നു. അങ്ങനെ വരുമ്പോള്‍ വിഷത്തെ ഇലയില്‍ കൂടി പുറത്തേക്ക് കളയാന്‍ മുരിങ്ങ ശ്രമിക്കുന്നു.അങ്ങിനെ ഇല മുഴുവന്‍ വിഷമയമായി മാറുമത്രെ .ഈ വിഷം ഇലയില്‍ ഉള്ളത് കൊണ്ടാണ് കര്‍ക്കടകത്തില്‍ മുരിങ്ങ ഇല വിഭവങ്ങൾ കഴിക്കാൻ പാടില്ലെന്ന് പൂർവ്വികർ പറയുന്നത്. എന്നാൽ ഇതിലെ വാസ്തവം എന്താണ് ? അതായത് കിണറ്റിലെ വെള്ളത്തിന്റെ വിഷാംശം നീക്കി…
Read More » -
സോറിയാസിസ് പകരില്ല; അറിയാം ചികിത്സാ രീതി
രോഗപ്രതിരോധ വ്യവസ്ഥയുടെ തകരാറുമൂലം ശിരോചര്‍മം, കാല്‍മുട്ടുകള്‍, കൈമുട്ടുകള്‍, നഖങ്ങള്‍, കൈപ്പത്തികള്‍, കാലുകള്‍ എന്നിവയെ സാധാരണയായി ബാധിക്കുന്ന വെള്ളി നിറമുള്ള ചെതുമ്ബല്‍ നിറഞ്ഞതും ചുവന്ന പാടുകള്‍ ഉണ്ടാക്കുന്നതുമായ വിട്ടുമാറാത്ത ഒരു അവസ്ഥ ആണ് സോറിയാസിസ്. സാധാരണയായി ശിരോചര്‍മ്മത്തിലും മറ്റും ഇവ താരന് സമമായാണ് കാണപ്പെടുക. കൂടാതെ സമ്മര്‍ദ്ദം, തണുത്തതും വരണ്ടതുമായ കാലാവസ്ഥ, മദ്യം, പുകവലി, മുറിവുകള്‍, അണുബാധ എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ ഇതിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. എന്നാല്‍ സോറിയാസിസ് എന്ന രോഗം ഒരു പകര്‍ച്ചവ്യാധിയല്ല എന്നതാണ് ആദ്യം മനസിലാക്കേണ്ടത്. ഇത് ഒരു സ്വയം രോഗപ്രതിരോധ പ്രതികരണമാണ്. പലപ്പോഴും ഈ രോഗാവസ്ഥ രോഗികളില്‍ കടുത്ത വൈകാരികവും ശാരീരികവുമായ സമ്മര്‍ദ്ദത്തിന് വഴിവയ്ക്കാറുണ്ട്. നല്ല ജീവിതശൈലി, ചിട്ടയായ വ്യായാമം, എന്നിവയിലൂടെയും ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്തുന്നതിലൂടെയും , നല്ല ഭക്ഷണശീലങ്ങള്‍ ശീലമാക്കുന്നതിലൂടെയും സോറിയാസിസ് ഒരു പരിധി വരെ നിയന്ത്രിക്കാനും തടയാനും കഴിയും. സോറിയാസിസിന് മികച്ച ചികിത്സാ മാര്‍ഗ്ഗങ്ങളും ഇപ്പോള്‍ ലഭ്യമാണ്. സോറിയാസിസിനെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ അറിയണമെങ്കില്‍ ഒരി ഡെര്‍മറ്റോളജിസ്റ്റിനെ…
Read More »