1. പേരയില ഇട്ടു തിളപ്പിച്ച വെള്ളം കവിള്‍ കൊള്ളുന്നതു പെട്ടന്നു വേദനമാറാന്‍ സഹായിക്കും.
2. പഴുത്തപ്ലാവില കൊണ്ടു പല്ലു തേയ്ക്കുന്നതു പല്ലുവേദന മാറാന്‍ ഏറെ നല്ലതാണ്.
3. ചൂടുവെള്ളം കവിള്‍ കൊള്ളുന്നതും വേദന കുറയ്ക്കാന്‍ സഹായിക്കും.
4 . ചെറു ചൂടുവെള്ളത്തില്‍ ഉപ്പ് ഇട്ട് ആ വെള്ളം കവിള്‍ കൊള്ളുന്നതും പല്ലുവേദന കുറയ്ക്കും.
5. വേദനയുള്ള പല്ലില്‍ ഗ്രാമ്പു കടിച്ചു പിടിക്കുന്നതു വേദന കുറയ്ക്കാന്‍ നല്ലതാണ്. ഗ്രാമ്പു പൊടിയില്‍ ഒലീവ് ഓയില്‍ ചേര്‍ത്ത് ഉപയോഗിക്കുന്നതും നല്ലതാണ്.
6. ഉപ്പും കുരുമുളകും പേസ്റ്റ് രൂപത്തില്‍ വേദനയുള്ള പല്ലില്‍ വെച്ചാല്‍ പിന്നെ പല്ലുവേദനയുടെ ശല്യം ഉണ്ടാകില്ല.
7. വേപ്പിന്‍ കുരു എണ്ണയില്‍ വറുത്തെടുത്തു പുരട്ടുക.
8. ഗ്രാമ്പു ചതച്ച് തേനും ഇഞ്ചി നീരും ചേര്‍ത്ത് വേദന ഭാഗത്ത് വെയ്ക്കുക.
പല്ല് വേദന വന്നാൽ തൽക്കാല ആശ്വാസത്തിന് മേൽ പറഞ്ഞവ ഉപകരിക്കുമെങ്കിലും വിദഗ്ദനായ ഒരു വൈദ്യന്റെ സഹായം തേടാൻ മറക്കരുത്.