Health

  • ഉയർന്ന കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന മൂന്ന് പ്രധാന ജീവിതശൈലി മാറ്റങ്ങൾ

    ശരീരത്തിൽ കൊളസ്‌ട്രോളിൻറെ അളവ് അധികമായാൽ അത് രക്തധമനികളിൽ അടിഞ്ഞു കൂടും. ഇത് ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കൂട്ടാം. ഭക്ഷണത്തിലും ജീവിതശൈലിയിലും ചില മാറ്റങ്ങൾ വരുത്തുന്നതിലൂടെ ചീത്ത കൊളസ്ട്രോൾ അഥവാ എൽഡിഎൽ തോത് കുറയ്ക്കാൻ സാധിക്കും. തെറ്റായ ഭക്ഷണക്രമം, വ്യായാമമില്ലായ്മ, ജങ്ക് ഫുഡ് തുടങ്ങിയവ ഉയർന്ന കൊളസ്ട്രോൾ ഉണ്ടാക്കാം. പൂരിത കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് കൊളസ്ട്രോൾ അളവ് വർദ്ധിപ്പിക്കും. വിട്ടുമാറാത്ത വൃക്കരോഗം, പ്രമേഹം തുടങ്ങിയ അനാരോഗ്യകരമായ കൊളസ്‌ട്രോളിന്റെ അളവും ചില രോഗാവസ്ഥകൾക്ക് കാരണമാകും. നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിനുപുറമെ മറ്റ് ജീവിതശൈലി ഘടകങ്ങൾ ഉയർന്ന കൊളസ്ട്രോൾ ഉണ്ടാക്കാം. ഉയർന്ന കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന മൂന്ന് പ്രധാന ജീവിതശൈലി മാറ്റങ്ങൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്… മോശം കൊളസ്ട്രോൾ എന്നും അറിയപ്പെടുന്ന ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ കൊളസ്ട്രോൾ കുറയ്ക്കാൻ വ്യായാമം സഹായിക്കുന്നു. പതിവ് വ്യായാമം ശരീരഭാരം നിലനിർത്താനും ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ആഴ്ചയിൽ കുറഞ്ഞത് 150 മിനുട്ട് വ്യായാമം ചെയ്യുന്നത് കൊളസ്ട്രോൾ…

    Read More »
  • പല്ലുവേദന മാറാന്‍ വീട്ടില്‍ ചെയ്യാവുന്ന ചില മാര്‍ഗങ്ങള്‍ 

    1. പേരയില ഇട്ടു തിളപ്പിച്ച വെള്ളം കവിള്‍ കൊള്ളുന്നതു പെട്ടന്നു വേദനമാറാന്‍ സഹായിക്കും. 2. പഴുത്തപ്ലാവില കൊണ്ടു പല്ലു തേയ്ക്കുന്നതു പല്ലുവേദന മാറാന്‍ ഏറെ നല്ലതാണ്. 3. ചൂടുവെള്ളം കവിള്‍ കൊള്ളുന്നതും വേദന കുറയ്ക്കാന്‍ സഹായിക്കും. 4 . ചെറു ചൂടുവെള്ളത്തില്‍ ഉപ്പ് ഇട്ട് ആ വെള്ളം കവിള്‍ കൊള്ളുന്നതും പല്ലുവേദന കുറയ്ക്കും. 5. വേദനയുള്ള പല്ലില്‍ ഗ്രാമ്പു കടിച്ചു പിടിക്കുന്നതു വേദന കുറയ്ക്കാന്‍ നല്ലതാണ്. ഗ്രാമ്പു പൊടിയില്‍ ഒലീവ് ഓയില്‍ ചേര്‍ത്ത് ഉപയോഗിക്കുന്നതും നല്ലതാണ്. 6. ഉപ്പും കുരുമുളകും പേസ്റ്റ് രൂപത്തില്‍ വേദനയുള്ള പല്ലില്‍ വെച്ചാല്‍ പിന്നെ പല്ലുവേദനയുടെ ശല്യം ഉണ്ടാകില്ല. 7. വേപ്പിന്‍ കുരു എണ്ണയില്‍ വറുത്തെടുത്തു പുരട്ടുക. 8. ഗ്രാമ്പു ചതച്ച്‌ തേനും ഇഞ്ചി നീരും ചേര്‍ത്ത്‌ വേദന ഭാഗത്ത്‌ വെയ്ക്കുക. പല്ല് വേദന വന്നാൽ തൽക്കാല ആശ്വാസത്തിന് മേൽ പറഞ്ഞവ ഉപകരിക്കുമെങ്കിലും വിദഗ്ദനായ ഒരു വൈദ്യന്റെ സഹായം തേടാൻ മറക്കരുത്.

    Read More »
  • പ്രമേഹത്തെ കുറിച്ചോർത്ത് വിലപിക്കണ്ട, ഇതാ ചില ആയുര്‍വേദ പരിഹാരങ്ങള്‍

        ലോകത്താകമാനം ഒരുപാട് പേരെ അലട്ടുന്ന രോഗമാണ് പ്രമേഹം. ഓരോ ദിവസം കഴിയുംതോറും പ്രമേഹരോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ പരമ്പരാഗത ചികിത്സയുടെ പ്രസക്തിയും കൂടി വരികയാണ്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇന്ത്യയില്‍ മാത്രം പ്രമേഹബാധിതരുടെ എണ്ണത്തില്‍ 44 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ആരോഗ്യകരമായ ജീവിതശൈലി, ശരിയായ പോഷകാഹാരം, ചിട്ടയായ വ്യായാമം എന്നിവയോടൊപ്പം ആയുര്‍വേദ ഔഷധങ്ങള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും പ്രമേഹമുള്ള വ്യക്തികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും കഴിയും. ഇന്ത്യയിലെ പരമ്പരാഗത വൈദ്യശാസ്ത്രം ആയ ആയുര്‍വേദത്തിലെ  ഔഷധസസ്യങ്ങള്‍ക്ക് പ്രമേഹത്തെ നിയന്ത്രിക്കാനുള്ള കഴിവുണ്ടെന്ന് തെളിയിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ചില ആയുര്‍വേദ ഔഷധങ്ങളുടെ വിവരങ്ങള്‍ ഇതാ കയ്പക്ക (Karela) പ്രമേഹത്തെ ചെറുക്കാന്‍ ആയുര്‍വേദത്തില്‍ വളരെക്കാലമായി ഉപയോഗിക്കുന്ന ഒന്നാണ് കയ്പക്ക. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന പോളിപെപ്‌റ്റൈഡ്-പി എന്ന ഇന്‍സുലിന്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ഇത് ഗ്ലൂക്കോസ് മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഞാവല്‍ (Jamun) ഇന്ത്യന്‍ ബ്ലാക്ക്ബെറി അല്ലെങ്കില്‍ ബ്ലാക്ക് പ്ലം എന്നും…

    Read More »
  • ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം

    എല്ലാ വർഷവും ജൂലൈ 28നാണ് ലോക ഹെപ്പറ്റൈറ്റിസ് ദിനമായി ആചരിക്കുന്നത്. ‘ഒരു ജീവിതം, ഒരു കരള്‍’ എന്നതാണ് ഈ വര്‍ഷത്തെ ലോക ഹെപ്പറ്റൈറ്റിസ് ദിന സന്ദേശം. ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം 31ന് രാവിലെ 10.30 ന് തിരുവനന്തപുരം ഗവ. ആര്‍ട്സ് കോളജില്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഹെപ്പറ്റൈറ്റിസ് എ മുതല്‍ ഇ വരെ പലതരത്തിലുള്ള വൈറസുകള്‍ ഉണ്ടെങ്കിലും ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയ്ക്കെതിരെ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഹെപ്പറ്റൈറ്റിസ് ബാധിതരായ പലരിലും രോഗ ലക്ഷണങ്ങള്‍ പ്രകടമാകാൻ ദീര്‍ഘനാള്‍ വേണ്ടി വന്നേക്കാം. ഇത് യഥാസമയം രോഗം തിരിച്ചറിയാതെ പോകുന്നതിന് കാരണമാകുന്നു.പലപ്പോഴും കരള്‍ രോഗങ്ങളോ, അര്‍ബുദമോ ആകുമ്ബോഴാണ് പലരും ഹെപ്പറ്റൈറ്റിസ് ബി-യോ, ഹെപ്പറ്റൈറ്റിസ് സി-യോ ഉണ്ടെന്ന് തിരിച്ചറിയുന്നത്. അതിനാല്‍ തന്നെ ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്. ഗര്‍ഭിണികള്‍ക്ക് സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലും, പ്രസവ സൗകര്യമുള്ള ആശുപത്രികളിലും ഹെപ്പറ്റൈറ്റിസ് ബി, സി രോഗനിര്‍ണയവും ചികിത്സയും സൗജന്യമായി ലഭ്യമാണ്.…

    Read More »
  • മൂത്രത്തിന്റെ നിറം പറയും നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് 

    മൂത്രത്തിന്റെ നിറത്തെ യൂറോക്രോം എന്നാണ് പറയാറ്. മഞ്ഞനിറത്തിലുള്ള വർണവസ്തു ഇതിലുണ്ട്. ശരീരത്തിൽ ജലാംശം ഉണ്ടെങ്കിൽ മൂത്രത്തിന്റെ നിറം ഇളംമഞ്ഞയായിരിക്കും. ജലാംശം കുറവാണെങ്കിൽ മൂത്രത്തിന്റെ നിറം കടുത്തതാകും. ശരീരത്തിലെ ജലാംശത്തിന്റെ അളവ് അനുസരിച്ച് മൂത്രത്തിന്റെ നിറവും മാറിക്കൊണ്ടിരിക്കും. എന്തെങ്കിലും രോഗാവസ്ഥകൾ ഉണ്ടെങ്കിൽ പെട്ടെന്ന് നമ്മൾ ശ്രദ്ധിക്കാൻ ശരീരം ചില സൂചനകൾ തരും.അതിൽ ഒന്നാണ് മൂത്രത്തിന്റെ നിറം.  1.സുതാര്യമായ/ക്ലിയർ  അമിത ജലാംശത്തിന്റെ അടയാളം.വെള്ളം കുടിക്കുന്നത് അധികം ആയി എന്ന് അർത്ഥം..  2.ബ്രൗണിഷ് ഓറഞ്ച്  നിർജ്ജലീകരണത്തിന്റെ അടയാളം അല്ലെങ്കിൽ കരൾ രോഗത്തിന്റെ സാധ്യമായ അടയാളം.  3.ഇളം മഞ്ഞ  ഒരു വ്യക്തിക്ക് ആരോഗ്യം ഉണ്ട് എന്നും ശരീരത്തിൽ ആവശ്യത്തിന് ജലാംശമുണ്ട് എന്നാണ് അർത്ഥമാക്കുന്നത്.  4.പിങ്കിഷ് ചുവപ്പ് വൃക്കരോഗം, യുടിഐ( മൂത്രശയാണ് ബാധ) അല്ലെങ്കിൽ ട്യൂമർ എന്നിവയുടെ ലക്ഷണമാകാം.  5.സുതാര്യമായ മഞ്ഞ നോർമൽ 6.നീല അല്ലെങ്കിൽ പച്ച ഒരു അപൂർവ ജനിതക രോഗത്തിന്റെ അടയാളം.  7.ഇരുണ്ട മഞ്ഞ  സാധാരണമാണ് എന്നാൽ കൂടുതൽ വെള്ളം കുടിക്കേണ്ടതുണ്ട്: 8.നുര അല്ലെങ്കിൽ പത…

    Read More »
  • അയമോദകം ഔഷധ ഗുണങ്ങൾ 

    അയമോദകം  കാഴ്ചയില്‍ കുഞ്ഞനാണെങ്കിലും ഔഷധ ഗുണത്തി‍ന്റെ കാര്യത്തില്‍ വന്പന്‍ തന്നെ…!!! 1, കോളറയുടെ ആദ്യഘട്ടങ്ങളിൽ ഛർദ്ദിയും അതിസാരവും തടയുന്നതിന് അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഫലപ്രദമാണ്.  2,അയമോദകം മോരിൽ ചേർത്ത് കഴിച്ചാൽ വിഷമമില്ലാതെ കഫം ഇളകിപ്പോരും. 3,കടുത്ത ജലദോഷം മൂലമുണ്ടാകുന്ന മുക്കടപ്പുമാറ്റാൻ ഒരു ടീസ്പൂൺ അയമോദകം ചതച്ച് ഒരു തുണിയിൽ കെട്ടി ആവിപിടിക്കാം.  4,അയമോദകം മഞ്ഞള്‍ ചേര്ത്തരച്ച് പുരട്ടുന്നത് ചര്മ്മ രോഗങ്ങള്ക്ക് നല്ലതാണ്.  5,ഒരു നുള്ള് അയമോദകമെടുത്ത് അല്പം ഉപ്പും ഗ്രാമ്പൂവും ചേര്ത്ത് ചവച്ചു കഴിച്ചാല്‍ ഇന്ഫ്ലുവന്സ കൊണ്ടുണ്ടാകുന്ന ചുമ മാറും.  6,അയമോദകവും ചുക്കും തുല്യ അളവിലെടുത്ത് നാരങ്ങാ നീരു ചേര്ത്തുണക്കി പൊടിയാക്കി രണ്ടു ഗ്രാമെടുത്ത് ഉപ്പും ചേര്ത്ത് കഴിക്കുന്നത് ശ്വാസകോശസംബന്ധമായ രോഗങ്ങള്ക്കു നല്ലമരുന്നാണ്.  7, അയമോദകം വറുത്തു പൊടിച്ചു അല്പം തേനോ ശര്‍ക്കരയോ ചേര്‍ത്ത് കൂടെ കൂടെ സേവിച്ചാല്‍ അജീര്‍ണ്ണവും വയറ്റിലെ വേദനയും മാറി കിട്ടും..  8,അയമോദകം ഉണക്കിയതിനു ശേഷം പൊടിച്ചിട്ടാല്‍ തലയിലെ മുറിവുകള്‍ ഭേദമാകും…  9,അയമോദകവും ചുക്കും…

    Read More »
  • രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും  മുരിങ്ങക്കയോ ?

    ഈ മുരിങ്ങക്ക ആള് നിസാരക്കാരനല്ല. ഗുണങ്ങളൊക്കെ കേട്ടാല്‍ നിങ്ങള്‍ അത്ഭുതപ്പെട്ട് പോകും. കാല്‍ഷ്യം, അയണ്‍, വിറ്റാമിന്‍ എ, സി, ബി6, ബി1, മാഗനീസ്,സിങ്ക്, സെലേനിയം, മഗ്നിഷ്യം, ഓലിക് ആസിഡ്, എന്നിവയാല്‍ സമ്പന്നമാണ് മുരിങ്ങക്ക. ഇത് നിങ്ങളുടെ ആരോഗ്യത്തെ സ്വാധിനിക്കുന്നത് എങ്ങനെയെന്നറിയു. 1, രക്ത ശുദ്ധിവരുത്താന്‍ എറ്റവും നല്ലതാണ് മുരിങ്ങക്ക. മുരിങ്ങക്ക ജൂസ് കഴിക്കുന്നത് മുഖക്കുരു, കാര, തുടങ്ങിയ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് മികച്ച പരിഹാരമാണ്. 2, എല്ലുകളേയും പല്ലുകളേയും ശക്തിപ്പെടുത്താന്‍ മുരിങ്ങക്ക കഴിക്കുന്നത് നല്ലതാണ്. 3, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ മുരിങ്ങക്കായും മുരിങ്ങ ഇലയും കഴിക്കാം. 4, വിറ്റാമിന്‍ മിനറല്‍സ് എന്നിവയാല്‍ സമ്പന്നമായ മുരിങ്ങക്കായ കഴിക്കുന്നത് ഗര്‍ഭിണികളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കും. പ്രസവസമയത്തെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ സഹായിക്കും. 5, രോഗപ്രതിരോധ ശേഷി കൂട്ടുന്നത് വഴി ആരോഗ്യം വര്‍ധിക്കും. 6, ദഹനപ്രക്രീയ സുഖമമാകുന്നു. 7, ലൈംഗിക ജീവിതം ഉത്തേജിപ്പിക്കാന്‍ മുരിങ്ങക്കായ കഴിക്കുന്നതിലൂടെ സാധിക്കും..

    Read More »
  • തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കൂ, ഇതിനു സഹായിക്കുന്ന 7 കാര്യങ്ങള്‍ അറിയാം

      ആരോഗ്യകരമായ ജീവിതശൈലി തുടരുക എന്നത് ഈ ആധുനികകാലത്ത് ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ്. സമീപകാലത്തെ ചില പഠനങ്ങളില്‍ മതിഭ്രമം (Dementia) പോലുള്ള മസ്തിഷ്‌ക തകരാറുകള്‍ ഇല്ലാതാക്കാന്‍ ആരോഗ്യകാര്യത്തില്‍ നാം ശീലിക്കേണ്ട ചില കാര്യങ്ങള്‍ പറയുന്നുണ്ട്. അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജി നടത്തിയ പഠനത്തില്‍ മസ്തിഷ്‌കത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും ഡിമെന്‍ഷ്യ ഒഴിവാക്കുന്നതിനും ഏഴ് ആരോഗ്യ ഘടകങ്ങള്‍ സഹായിക്കുന്നു എന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ഘടകങ്ങള്‍ പാലിക്കുന്നതിനോടൊപ്പം മെച്ചപ്പെട്ട ഭക്ഷണം കഴിക്കുക, ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക, പുകവലിക്കാതിരിക്കുക, രക്തസമ്മര്‍ദം ശരിയായ അളവില്‍ ആയിരിക്കുക, കൊളസ്‌ട്രോളും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കുക എന്നിവയും ശ്രദ്ധിക്കുക . ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ ആരോഗ്യകരമായ ജീവിതശൈലി തുടരുന്നതിലുടെ ഡിമെന്‍ഷ്യ ഒഴിവാക്കാനാവും. മസ്തിഷ്‌കത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഏഴ് ഘടകങ്ങള്‍: വായന തലച്ചോറിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഏറ്റവും നല്ല ശീലമാണ് വായന. ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങള്‍ ഉണ്ടാക്കുന്നത് കുറയ്ക്കാനും വായന സഹായിക്കും. എപ്പോഴും സജീവമാകുക എപ്പോഴും സജീവമായിരിക്കുന്നത് മസ്തിഷ്‌ക കോശങ്ങളുടെ ഊര്‍ജവും ആരോഗ്യവും…

    Read More »
  • ദഹനത്തിനും അസിഡിറ്റി അകറ്റാനും ഇത് ബെസ്റ്റ്… ദിവസവും ഇത് കുടിച്ചുനോക്കൂ…

    നിത്യജീവിതത്തില്‍ നാം നേരിടുന്ന പല ആരോഗ്യപ്രശ്നങ്ങളുമുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവുമധികം പേര്‍ പരാതിപ്പെട്ട് കേള്‍ക്കാറുള്ളൊരു പ്രശ്നമാണ് ദഹനക്കുറവ്. ഇതിനൊപ്പം തന്നെ ഗ്യാസ്, വയര്‍ വീര്‍ത്തുകെട്ടുന്ന അവസ്ഥ, അസിഡിറ്റി, നെഞ്ചെരിച്ചില്‍ എന്നിങ്ങനെ പോകും തുടര്‍പ്രശ്നങ്ങള്‍. ഇത്തരം പ്രശ്നങ്ങളെല്ലാം അകറ്റുന്നതിനും ഒപ്പം മറ്റ് പല ആരോഗ്യഗുണങ്ങള്‍ക്കും വേണ്ടി പതിവായി കഴിക്കാവുന്നൊരു പാനീയത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ആയുര്‍വേദത്തില്‍ പരമ്പരാഗതമായി ഒരു മരുന്നായി കണക്കാക്കാപ്പെടുന്ന, വീടുകളില്‍ വിവിധ വിഭവങ്ങള്‍ തയ്യാറാക്കുമ്പോള്‍ അതിലേക്ക് രുചിക്കും ഗന്ധത്തിനും വേണ്ടി ചേര്‍ക്കുന്ന അയമോദകം ഉപയോഗിച്ച് തയ്യാറാക്കുന്ന അയമോദക വെള്ളത്തെ കുറിച്ചാണ് പറയുന്നത്. അയമോദകത്തിന് ഒരുപാടൊരുപാട് ആരോഗ്യഗുണങ്ങളുണ്ട്. ആദ്യമേ സൂചിപ്പിച്ചത് പോലെ ദഹനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് തന്നെയാണ് പ്രധാനമായും ഇതുപയോഗിക്കുന്നത്. എസൻഷ്യല്‍ ഓയിലുകള്‍, ധാതുക്കള്‍, വൈറ്റമിനുകള്‍ എന്നിങ്ങനെ നമുക്കാവശ്യമായിട്ടുള്ള പല സുപ്രധാന ഘടകങ്ങളുടെയും സ്രോതസാണ് അയമോദകം. അയമോദകമിട്ട് തിളപ്പിച്ച വെള്ളം ദിവസവും കുടിക്കുകയാണെങ്കില്‍ അത് ദഹനപ്രശ്നങ്ങളും അസിഡിറ്റിയുമെല്ലാ അകറ്റുന്നതിന് പുറമെ ശ്വാസകോശത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും ശരീരത്തില്‍ നിന്ന് വിഷാംശങ്ങളെ പുറന്തള്ളുന്നതിനുമെല്ലാം സഹായിക്കുന്നു.…

    Read More »
  • ജോൺസൺ ആൻഡ് ജോൺസൺസ് ബേബി പൗഡർ ഉപയോഗിച്ചതിനാൽ അർബുദം; കമ്പനി 154 കോടി പിഴ നൽകണമെന്ന് കോടതി

    പ്രമുഖ അമേരിക്കൻ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺസിന് 154 കോടി രൂപ (1.88 കോടി ഡോളർ) പിഴ. കാലിഫോർണിയക്കാരനായ ഒരു വ്യക്തിക്ക് ജോൺസൺ ആൻഡ് ജോൺസൺസ് ബേബി പൗഡർ ഉപയോഗിച്ചതിനാൽ അർബുദം ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനിക്കെതിരെ കോടതി പിഴ ചുമത്തിയത്. 24 കാരനായ യുവാവ് ആണ് പരാതിക്കാരൻ. കുട്ടിക്കാലം മുതൽ കമ്പനിയുടെ പൗഡറുകൾ ഉപയോഗിച്ചതിനെത്തുടർന്ന് ഹൃദയത്തിന് ബാധിക്കുന്ന മെസോതെലിയോമ എന്ന മാരക അർബുദം ബാധിച്ചെന്നായിരുന്നു 24 കാരനായ ഹെർണാണ്ടസ് നൽകിയ പരാതി. ഹെർണാണ്ടസിന്റെ മെഡിക്കൽ ചെലവുകൾക്കും, അദ്ദേഹത്തിന് സഹിക്കേണ്ടിവന്ന വേദനകൾക്കും നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. എന്നാൽ ജോൺസൺ ആൻഡ് ജോൺസൺസ് ബേബി പൗഡർ സുരക്ഷിതമാണെന്നും, ആരോഗ്യത്തിന് ഹാനികരമാകുന്നതൊന്നും പൗഡറിൽ അടങ്ങിയിട്ടില്ലെന്നും, ക്യാൻസറിന് കാരണമാകുന്നില്ലെന്നുമുള്ള റിപ്പോർട്ടുകളുണ്ടെന്നും, നിലവിലെ വിധിക്കെതിരെ അപ്പീൽ നൽകുമെന്നും ജോൺസൺ ആൻഡ് ജോൺസൺ വക്താക്കൾ പ്രതികരിച്ചു ഇതാദ്യമായല്ല ജോൺസൺ ആൻഡ് ജോൺസണിനെതിരെ പരാതി ഉയരുന്നത്. ക്യാൻസറിന് കാരണമാകുന്നുവെന്ന പരാതിതന്നെ പലതവണ ഉണ്ടായിട്ടുണ്ട്. മാത്രമല്ല ചിലയിടങ്ങളിൽ ജോൺസൺ ആൻഡ് ജോൺസൺന്റെ…

    Read More »
Back to top button
error: