Health

  • ഫാറ്റി ലിവർ തടയാം, ഈ ഭക്ഷണങ്ങൾ കഴിച്ചോളൂ…

    കരൾ ദഹനവ്യവസ്ഥയിൽ വലിയ പങ്ക് വഹിക്കുന്ന ഒരു അവയവമാണ്. കരളിൽ വിഷാംശം നിറഞ്ഞാൽ ശരീരത്തിലെ ഉപാപചയ പ്രക്രിയകളെ ബാധിക്കുകയും നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യും. മദ്യപാനം മുതൽ മരുന്നുകളുടെ അമിത ഉപയോഗം, തെറ്റായ ഭക്ഷണക്രമം എന്നിവയെല്ലാം കരളിനെ ബാധിക്കുന്നു. ഫാറ്റി ലിവർ കരളിനെ ​ഗുരുതരമായി ബാധിക്കുന്ന ഒരു രോ​ഗമാണ്. കരളിന്റെ ആരോ​ഗ്യത്തിനായി ഇവ കഴിക്കാം… ബെറിപ്പഴങ്ങൾ… ബെറിപ്പഴങ്ങലും നട്‌സുകളും കരളിനെ ഓക്‌സിഡേറ്റീവ് നാശത്തിൽ നിന്ന് സംരക്ഷിക്കുന്നു. അയല, സാൽമൺ തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കുകയും കരളിന്റെ പൊതുവായ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. കാപ്പി… ലിവർ സിറോസിസ് സാധ്യത കുറയ്ക്കാൻ കാപ്പി സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. വിട്ടുമാറാത്ത കരൾ രോഗമുള്ളവർക്ക്, കരൾ ക്യാൻസറിന്റെയും വീക്കത്തിന്റെയും സാധ്യത കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു. ബ്രൊക്കോളി… നാരുകളുടെ ഉറവിടമാണ് ബ്രൊക്കോളി. ഇത് കരളിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു. കൂടാതെ, കരൾ അർബുദം തടയാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളും ഫൈറ്റോകെമിക്കലുകളും അവയിൽ അടങ്ങിയിട്ടുണ്ട്. ഇലക്കറികൾ……

    Read More »
  • അനസ്തേഷ്യ ദോഷമാണ്, ചിലപ്പോഴെങ്കിലും

    ശസ്ത്രക്രിയപോലുള്ള  ചികിത്സകള്‍ക്ക് വേദന ഒഴിവാക്കുന്നതിനായി രോഗിയെ താത്കാലികമായി മയക്കുന്ന പ്രവര്‍ത്തനമാണ് അനസ്‌തേഷ്യ. അനസ്‌തേഷ്യ കണ്ടുപിടിക്കുന്നതിന് മുമ്ബ്, ശസ്ത്രക്രിയ വളരെ ബുദ്ധിമുട്ടുള്ളതും രോഗികള്‍ക്ക് വേദനാജനകവുമായിരുന്നു.ഈ കാലഘട്ടത്തിൽ അത്യപൂര്‍വ സന്ദര്‍ഭങ്ങളില്‍ മാത്രമാണ് ശസ്ത്രക്രിയ നടത്തിയിരുന്നത്. പിന്നീട് ശസ്ത്രക്രിയകള്‍ക്ക് മുൻപായി രോഗിയുടെ ശരീരത്തില്‍ കറുപ്പ് നീര് പുരട്ടിയിരുന്നു.അത് വേദനയ്‌ക്ക് അല്‍പ്പം ആശ്വാസം നല്‍കുമായിരുന്നു.എന്നാല്‍ ഇത് ഓപ്പറേഷനെ കാര്യമായി സഹായിച്ചില്ല. 1600-കളോടെ കറുപ്പും മദ്യവും കലര്‍ത്തി ദ്രാവകരൂപത്തിലാക്കി ഉപയോഗിച്ചു. അത് വേദനയ്‌ക്ക് ആശ്വാസം നല്‍കി. ഈ ദ്രാവകങ്ങളുടെ പ്രഭാവം ഹ്രസ്വകാലമായിരുന്നു. ഇതോടെ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടി വന്നു. 1846 ലാണ് അനസ്‌തേഷ്യ ആദ്യമായി വിജയകരമായി ഉപയോഗിച്ചത്. ഈഥര്‍ ആണ് അനസ്‌തെറ്റിക് ആയി ഉപയോഗിച്ചത്. പിന്നീട് 1848-ല്‍, ശസ്ത്രക്രിയയ്‌ക്കിടെ വേദന കുറയ്‌ക്കാൻ ക്ലോറോഫോം ഉപയോഗിച്ചു.ഇതുപോലെ നിരവധി പരീക്ഷണങ്ങള്‍ക്ക് ശേഷം ആധുനിക അനസ്‌തേഷ്യ കണ്ടുപിടിച്ചു. ഇത് ശസ്ത്രക്രിയ വളരെ എളുപ്പമാക്കി. മൂന്ന് തരത്തിലുള്ള അനസ്‌തേഷ്യ ഉണ്ട്. (1)ജനറല്‍ അനസ്‌തേഷ്യ (2)റീജിയണല്‍ അനസ്‌തേഷ്യ (3)ലോക്കല്‍ അനസ്‌തേഷ്യ ജനറല്‍ അനസ്‌തേഷ്യ: ജനറല്‍…

    Read More »
  • നാല്‍പത് വയസ് കടന്നവര്‍ പതിവായി കഴിക്കേണ്ട ഭക്ഷണങ്ങള്‍; ‘സ്കിൻ’ നാച്വറലായി തന്നെ തിളങ്ങിനില്‍ക്കാനും ആരോഗ്യമുള്ളതാക്കിനിര്‍ത്താനും ഇവ സഹായിക്കും

    പ്രായമേറുംതോറും അത് ഏറ്റവുമധികം ബാധിക്കുന്ന ഒരു ഭാഗം തീര്‍ച്ചയായും നമ്മുടെ ‘സ്കിൻ’ തന്നെയാണ്. ചര്‍മ്മത്തില്‍ വീഴുന്ന ചുളിവുകളും വരകളുമെല്ലാം മിക്കവരുടെയും ആത്മവിശ്വാസം കെടുത്തുകയും നിരാശ നല്‍കുകയും ചെയ്യാറുണ്ട്. എന്നാല്‍ നാല്‍പതിന് ശേഷം ‘സ്കിൻ’ നാച്വറലായി തന്നെ തിളങ്ങിനില്‍ക്കാനും ആരോഗ്യമുള്ളതാക്കിനിര്‍ത്താനുമെല്ലാം സഹായിക്കുന്ന ചില ലളിതമായ ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്. പ്രധാനമായും നമ്മുടെ ആരോഗ്യത്തെ വലിയ രീതിയില്‍ സ്വാധീനിക്കുന്നത് ഭക്ഷണമാണ്. നമ്മള്‍ എന്തുതരം ഭക്ഷണമാണോ കഴിക്കുന്നത്, അതുതന്നെയാണ് വലിയൊരു പരിധി വരെ നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്. സ്കിൻ കെയറിലും ഭക്ഷണത്തിന് ഏറെ പ്രാധാന്യമുണ്ട്. ഇത്തരത്തില്‍ നാല്‍പതിന് ശേഷവും സ്കിൻ ഭംഗിയുള്ളതാക്കി കാത്തുസൂക്ഷിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളാണ് നേരത്തേ സൂചിപ്പിച്ച ടിപ്സ്. ഇവ ഏതെല്ലാമാണെന്ന് നോക്കാം… ഒന്ന്… ഫിഗ് അഥവാ അത്തിപ്പഴം പതിവായി കഴിക്കാവുന്നതാണ്. അയേണ്‍, പൊട്ടാസ്യം, വിവിധ വൈറ്റമിനുകള്‍, ആന്‍റി-ഓക്സിഡന്‍റ്സ് എന്നിവയാലെല്ലാം സമ്പന്നമായ അത്തിപ്പഴം സ്കിൻ ഭംഗിയാക്കാൻ ഏറെ സഹായിക്കും. രണ്ട്… പയര്‍വര്‍ഗങ്ങളാണ് പതിവായി കഴിക്കേണ്ട മറ്റൊരു വിഭാഗം ഭക്ഷണം. ചര്‍മ്മത്തിന്‍റെ ആരോഗ്യം പിടിച്ചുനിര്‍ത്താൻ…

    Read More »
  • വണ്ണം കുറയ്ക്കാന്‍ വെളുത്തുള്ളിയോ? ന്യൂട്രീഷ്യന്മാര്‍ പറയുന്നത്…

    ദിവസവും നാം പാചകത്തില്‍ ഉപയോഗിക്കുന്ന ഒന്നാണ് വെളുത്തുള്ളി. വിറ്റാമിന്‍ സി, കെ, ഫോളേറ്റ്, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍, പൊട്ടാസ്യം, നാരുകള്‍ ഉള്‍പ്പെടെയുള്ള നിരവധി ആന്‍റി ഓക്‌സിഡന്‍റുകള്‍ വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് വെളുത്തുള്ളി. ഫൈബര്‍ ധാരാളം അടങ്ങിയ വെളുത്തുള്ളി കഴിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. വിശപ്പ് അടക്കിനിര്‍ത്തുന്നതിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനാകും. ഇതുവഴി കലോറി ഉപഭോഗം കുറയ്ക്കാം. വണ്ണം കുറയ്ക്കാനും സഹായിക്കും. ഇതിനായി വെറും വയറ്റില്‍ പച്ചയ്ക്ക് വെളുത്തുള്ളി കഴിക്കണമെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. വയറിലെ കൊഴുപ്പ് കുറയ്ക്കാനും വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്താം. ദഹനം മെച്ചപ്പെടുത്താനും കുടലിന്‍ ആരോഗ്യത്തിനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനുമൊക്കെ വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്താം. വെളുത്തുള്ളി ദിവസവും കഴിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. ഇവ രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും കുറയ്ക്കാന്‍ സഹായിക്കും. അതിലൂടെ ഹൃദയാരോഗ്യം സംരക്ഷിക്കാം. ശ്വാസകോശ സംബന്ധമായ വിഷമതകള്‍ക്കും വെളുത്തുള്ളി ആശ്വാസമാകും. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന ആന്‍റിബാക്ടീരിയല്‍ ഘടകങ്ങള്‍ ആണ് ഇതിന് സഹായിക്കുന്നത്. ശ്രദ്ധിക്കുക: ആരോഗ്യ…

    Read More »
  • നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഫലമാണ് മാതളം; മാതളത്തിന്‍റെ കുരു കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

    നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഫലമാണ് മാതളം. വിറ്റാമിൻ സി, കെ, ബി, ഇ, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങിയവ അടങ്ങിയതാണ് മാതളം. മാതളം മാത്രമല്ല, മാതളത്തിന്‍റെ കുരുവും ഭക്ഷ്യയോഗ്യവും മധുരവും രുചികരവുമാണ്. പോഷകഗുണമുള്ളതിനാൽ മാതളത്തിന്‍റെ കുരു കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. അവയിലും ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ (വിറ്റാമിൻ സി, കെ പോലുള്ളവ), ധാതുക്കൾ (പൊട്ടാസ്യം പോലുള്ളവ) എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മാതളത്തിന്‍റെ കുരു കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… മാതളത്തിന്‍റെ കുരുവില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ദഹനത്തിന് ഗുണം ചെയ്യും. രണ്ട്… മാതളത്തിന്‍റെ കുരുവില്‍ ആന്‍റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. അതിനാല്‍‌ ഇവ വിവിധ ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാന്‍ സഹായിക്കും. മൂന്ന്… രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാനും മാതളത്തിന്‍റെ കുരു സഹായിക്കുന്നു. കൂടാതെ ഇവ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും. നാല്… മാതളത്തിന്‍റെ കുരുവില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍…

    Read More »
  • ജ്യൂസ് ജ്യൂസ് ജ്യൂസ്; വെറും വയറ്റില്‍ കുടിക്കൂ നെല്ലിക്കാ ജ്യൂസ്

    നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഫലമാണ് നെല്ലിക്ക. വിറ്റാമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയ നെല്ലിക്ക കഴിക്കുന്നത് ശരീരത്തിന്റെയും ചര്‍മ്മത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്. വിറ്റാമിന്‍ ബി, സി, ഇരുമ്പ്, കാത്സ്യം, ഫൈബര്‍ തുടങ്ങിയവ നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും വെറും വയറ്റില്‍ നെല്ലിക്കാ ജ്യൂസ് കുടിക്കുന്നതു ആരോഗ്യത്തിന് ഏറെ നല്ലതാണെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഗുണം ചെയ്യും. കലോറിയെ കത്തിക്കാനും വിശപ്പിനെ കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും ദിവസവും വെറും വയറ്റില്‍ നെല്ലിക്കാ ജ്യൂസ് കുടിക്കാം. ഫൈബര്‍ ധാരാളം അടങ്ങിയ നെല്ലിക്കാ ജ്യൂസ് ദഹനം മെച്ചപ്പെടുത്താനും ഉദരസംബന്ധമായ അസ്വസ്ഥതകള്‍ക്കും വളരെയധികം ഉപയോഗപ്രദമാണ്. നെല്ലിക്കാ നീര് ദിവസവും രാവിലെ കുടിക്കുന്നത് മലബന്ധം അകറ്റാനും സഹായിക്കും. വിറ്റാമിന്‍ സിയുടെ കലവറയായ നെല്ലിക്കാ ജ്യൂസ് ദിവസവും രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. നെല്ലിക്കയിലെ കാത്സ്യം എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്. പതിവായി നെല്ലിക്കാ ജ്യൂസ്…

    Read More »
  • നിങ്ങൾ പതിവായി അത്താഴത്തിന് ചോറാണോ കഴിക്കുന്നത് ? അതുകൊണ്ട് എന്തെങ്കിലും ദൂഷ്യവശങ്ങൾ ഉണ്ടോ ?

    മലയാളികൾ ഏറ്റവും കൂടുതൽ കഴിക്കുന്ന ഭക്ഷണമാണ് ചോറ്. കുറഞ്ഞതു രണ്ട് നേരമെങ്കിലും ചോറ് കഴിച്ചില്ലെങ്കിൽ ത്യപ്തിയില്ലാത്തവരുണ്ട്. രാത്രി ചോറ് കഴിച്ചില്ലെങ്കിൽ ഉറക്കം വരാത്തവരും ഉണ്ടാകാം. അത്തരത്തിൽ അത്താഴത്തിന് അഥവാ രാത്രി ചോറ് കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ, ആ ശീലം ഉപേക്ഷിക്കുന്നതാണ് നല്ലത് എന്നാണ് ന്യൂട്രീഷ്യന്മാർ പറയുന്നത്. പതിവായി അത്താഴത്തിന് ചോറ് കഴിക്കുന്നതു കൊണ്ടുള്ള ദൂഷ്യവശങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… രാത്രി ഉറങ്ങുന്നതിന് മുമ്പ് വയറു നിറച്ച് ചോറ് കഴിക്കുന്നത് ദഹനം മന്ദഗതിയിലാകാൻ ഇടയാക്കും. ഇത് വയറിൽ അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യും. അതിനാൽ രാത്രി ചോറ് കഴിക്കുന്നത് നിർത്തുന്നതാണ് നല്ലത്. അല്ലെങ്കിൽ രാത്രി ഏഴ് മണിക്കു മുമ്പ് മിതമായ അളവിൽ മാത്രം ചോറ് കഴിക്കാം. രണ്ട്… കാർബോഹൈഡ്രേറ്റിനാൽ സംമ്പുഷ്ടമാണ് ചോറ്. കാർബോഹൈഡ്രേറ്റിന്റെ അളവു കൂടുന്നത് ട്രൈഗ്ലിസറൈഡ് എന്ന കൊഴുപ്പിന്റെ അളവ് കൂടാൻ കാരണമാകും. ഇതുമൂലം വയർ ചാടാനും ശരീരഭാരം വർ‌ധിക്കാനും കാരണമാകും. അതിനാൽ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ രാത്രി ചോറ് കഴിക്കുന്നത് ഒഴിവാക്കുക. മൂന്ന്……

    Read More »
  • വ്യായാമത്തിന് ഡംബല്‍സിന് പകരം വീട്ടിലെ ഈ സാധനങ്ങള്‍ മതി

    ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്യുന്നവരായാലും അതുപോലെ വീട്ടില്‍ ഇരുന്ന് വര്‍ക്കൗട്ട് ചെയ്യുന്നവരായാലും ഡംബല്‍ ഉപയോഗിക്കാറുണ്ട്. നമ്മളുടെ പേശകള്‍ ബലപ്പെടാത്താനും അതുപോലെ നമ്മള്‍ക്ക് കൈകള്‍ക്ക് ബലം കൊടുക്കാനും ഡംബല്‍സ് ഉപയോഗിക്കുന്നതിലൂടെ സാധിക്കുന്നു. ഡംബല്‍സ് ഉപയോഗിച്ചാലുള്ള ഗുണം നമ്മള്‍ക്ക് പലതരത്തിലുള്ള വ്യായാമ മുറകള്‍ ചെയ്യാന്‍ ഡംബല്‍ സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ ഇത് സ്ഥിരമായി ഉപയോഗിക്കുന്നത് പേശികളെ ബലപ്പെടുത്താന്‍ സഹായിക്കുന്നവയാണ്. കൂടാതെ ബലപ്പെടുത്താന്‍ സഹായിക്കുന്നു. നമ്മളുടെ ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നുണ്ട്. കൂടാതെ, അധികം മെഷീന്‍ വര്‍ക്കൗട്ട് നടത്താതെ ഡംബല്‍ ഉപയോഗിച്ച് ബോഡിയ്ക്ക് ആവശ്യമായ വര്‍ക്കൗട്ട് ചെയ്യാനും സാധിക്കും. എല്ലാവര്‍ക്കും ഡംബല്‍ വാങ്ങാന്‍ സാധിച്ചെന്ന് വരില്ല. എന്നാല്‍, ഡംബലിന് പകരം, നമ്മളുടെ വീട്ടിലുള്ള ചില സാധനങ്ങള്‍ ഉപയോഗിക്കാം. അവ ഏതെല്ലാമെന്ന് നോക്കാം. വെള്ളം കുപ്പി നമ്മള്‍ക്ക് ബംഡലിന് പകരം വെള്ളം കുപ്പി ഉപയോഗിക്കാവുന്നതാണ്. രണ്ട് ഒരുപോലെയുള്ള വെള്ളംകുപ്പി എടുക്കാം. ഇതില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള വെള്ളം നിറച്ച് നിങ്ങള്‍ക്ക് വ്യായാമം ചെയ്യാന്‍ ഉപയോഗിക്കാവുന്നതാണ്. ഓരോ ദിവസവും…

    Read More »
  • ഗ്രാമ്പു കൊളസ്‌ട്രോളും പ്രമേഹവും കുറയ്ക്കും, കറികൾക്ക് രുചിയും മണവും പകരും: എണ്ണിയാൽ തീരാത്ത ഗുണങ്ങൾ

    ആഹാരമാണ് ഔഷധം ആരോഗ്യ പരമായ ഗുണങ്ങള്‍ നൽകുന്നവയാണ് ഭക്ഷണങ്ങളില്‍ ഉപയോഗിയ്ക്കുന്ന പല മസാലകളും. അത്തരത്തിൽ ഏറെ ഗുണപ്രദമാണ് കരയാമ്പൂ എന്നു വിളിപ്പേരുള്ള ഗ്രാമ്പൂ. കറികൾക്ക് രുചിയും മണവും കൂട്ടാൻ  വീട്ടമ്മമാർ ഇത് ചേർക്കാറുണ്ട്.  പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഡയറ്ററി ഫൈബർ എന്നിവ കൂടാതെ  മഗ്നീഷ്യം, പൊട്ടാസ്യം, അയൺ, കാൽസ്യം എന്നീ ധാതുക്കളും അടങ്ങിയ ഗ്രാമ്പുവിന്റെ ആരോഗ്യ ഗുണങ്ങൾ അനവധിയാണ്. നിരവധി ഔഷധ ഗുണങ്ങളുള്ള ഗ്രാമ്പു, കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ ഉള്ളവർ കഴിക്കുന്നത് ഗുണകരമാണ്. ഗ്രാമ്പൂവില്‍ കാണപ്പെടുന്ന പ്രധാന സംയുക്തമായ  നൈജറിസിന്‍  പ്രമേഹത്തെ തടയാന്‍ സഹായിക്കുന്നു. ഇത്  ഇന്‍സുലിന്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും കോശങ്ങളെ കൂടുതല്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നതിനും  സഹായിക്കുന്നു. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ് ഗ്രാമ്പു. അള്‍സര്‍  പോലുള്ള രോഗങ്ങൾ ഇല്ലാതാക്കാനും  ഇത് സഹായിക്കുന്നു. പ്രായക്കൂടുതല്‍ തോന്നുന്നത് തടയാനും തടി കുറയ്ക്കാനും രാത്രിയില്‍ അത്താഴ ശേഷം ഗ്രാമ്പു കഴിയ്ക്കുന്നത്  ഏറെ നല്ലതാണ്. ◾ഗ്രാമ്പൂ ചേർക്കുന്നത് ഭക്ഷണത്തിന് രുചി കൂട്ടും. ദഹനത്തിനും  സഹായിക്കും.…

    Read More »
  • എരിവിന്റെ രസതന്ത്രം; പ്രിയം കൂടാന്‍ കാരണം ഇതാണ്

    ശരീരത്തില്‍ എന്‍ഡോര്‍ഫിന്‍ ഉല്‍പാദിപ്പിക്കപ്പെടുമ്പോഴാണ് നമുക്ക് നല്ല സന്തോഷവും സമാധാനവും അനുഭവിക്കാന്‍ സാധിക്കുക. ഇത്തരത്തില്‍ എന്‍ഡോര്‍ഫിന്‍ റിലീസ് ചെയ്യാന്‍ നല്ല എരിവുള്ള ആഹാരം കഴിച്ചാല്‍ മതിയെന്നാണ് പറയുന്നത്. ഇത്തരത്തില്‍ എരിവുള്ള ആഹാരം കഴിക്കുമ്പോള്‍ നല്ല സന്തോഷം ലഭിക്കുന്നതിനാല്‍ തന്നെ ഇത്തരത്തില്‍ എരിവുള്ള ആഹാരങ്ങളോട് പ്രിയം തോന്നുന്നവര്‍ കുറവല്ല. അവര്‍ പോലും അറിയാതെ പതിയെ ഇത്തരം എരിവുള്ള ആഹാരത്തിനോട് ആസക്തി വര്‍ദ്ധിപ്പിക്കുകയും ഇത് ചെയ്യുന്നുണ്ട്. കൂടാതെ, യൂഫോറിയ ട്രിഗര്‍ ചെയ്യാനും അതിലൂടെ നല്ലൊരു റിലാക്സേഷന്‍ ലഭിക്കാനും എരിവുള്ള ആഹാരങ്ങള്‍ സഹായിക്കുന്നുണ്ട്. ഇതെല്ലാം എരിവുള്ള ആഹാരത്തോട് പ്രിയം കൂട്ടുന്നുണ്ട്. രുചി കൂട്ടുന്നു എരിവുള്ള ആഹാരം കഴിക്കുന്നത് നമ്മളുടെ നാവിന് രുചി കൂട്ടുന്നുണ്ട്. ഒട്ടും എരിവില്ലാത്ത ആഹാരം കഴിക്കുന്നതിനേക്കാള്‍ സ്വാദ് എല്ലായ്പ്പോഴും എരിവ് ഉള്ള ആഹാരങ്ങള്‍ക്കാണ്. ഭക്ഷണം നല്ലരീതിയില്‍ ആസ്വദിച്ച് കഴിക്കാന്‍ സാധിക്കുന്നതിനാല്‍ തന്നെ എരിവിനോട് പ്രിയം തോന്നുന്നവര്‍ കുറവല്ല. കൂടാതെ, നമ്മള്‍ക്ക് ഇതിന്റഎ കൂടെ തന്നെ മറ്റ് രുചികളും നല്ലപോലെ ആസ്വദിക്കാന്‍ സാധിക്കുന്നതിനാല്‍ എരിവിനോട് പലര്‍ക്കും…

    Read More »
Back to top button
error: