HealthLIFE

തലച്ചോറിന്‍റെ ആരോ​ഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില പഴങ്ങളെ പരിചയപ്പെടാം…

മ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവം- ബ്രെയിൻ അഥവാ മസ്തിഷ്കം. തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടാനും ഓർമ്മശക്തി വർധിപ്പിക്കാനും വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്‌സിഡന്റുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് പ്രധാനമാണ്. അത്തരത്തിൽ തലച്ചോറിൻറെ ആരോ​ഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില പഴങ്ങളെ പരിചയപ്പെടാം…

ഒന്ന്…

ഓറഞ്ചാണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വിറ്റാമിൻ സിയും ആൻറി ഓക്സിഡൻറുകളും അടങ്ങിയ ഓറഞ്ച് പതിവായി കഴിക്കുന്നത് തലച്ചോറിൻറെ ആരോഗ്യത്തിന് നല്ലതാണ്. രോഗ പ്രതിരോധശേഷി കൂട്ടാനും ഇവ സഹായിക്കും.

രണ്ട്…

മാതളം ആണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ മാതളം കഴിക്കുന്നതും തലച്ചോറിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യും.

മൂന്ന്…

ബ്ലൂബെറി, സ്ട്രോബെറി തുടങ്ങിയ ബെറി പഴങ്ങളാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഇവ തലച്ചോറിൻറെ ആരോഗ്യത്തിന് കഴിക്കാവുന്ന ഫലമാണ്.

നാല്…

ചെറിയാണ് നാലാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ചെറി കഴിക്കുന്നതും തലച്ചോറിൻറെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

അഞ്ച്…

പേരയ്ക്കയാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വിറ്റാമിൻ എ, ബി, സി തുടങ്ങിയവ അടങ്ങിയ പേരയ്ക്കയും തലച്ചോറിൻറെ ആരോഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.

ആറ്…

പ്ലം ആണ് അവസാനമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ പ്ലം കഴിക്കുന്നത് ഓർമ്മശക്തി കൂടാൻ സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.

Back to top button
error: