HealthLIFE

മുപ്പത്തിയഞ്ച് വർഷം നീണ്ട പഠനത്തിന് ശേഷം അവർ കണ്ടെത്തി, എന്തുകൊണ്ടാണ് ചിലർക്ക് മാത്രം 90ഉം നൂറും വയസ് വരെ ആയുസ്!

രോ കാലഘട്ടത്തിലും ജീവിച്ചിരുന്ന മനുഷ്യരിൽ ആയുർദൈർഘ്യത്തിൽ വ്യത്യാസം കാണാറുണ്ട്. സാമൂഹിക- പാരിസ്ഥിതിക ഘടകങ്ങൾ, ആരോഗ്യമേഖലയുടെ സൗകര്യങ്ങൾ, മറ്റ് ജീവിതരീതികൾ അടക്കം പല ഘടകങ്ങളും ഇതിൽ ഭാഗവാക്കാകാറുണ്ട്. ഇക്കൂട്ടത്തിൽ തീർച്ചയായും ജനിതകഘടകങ്ങളും സ്വാധീനം ചെലുത്താറുണ്ട്.

എന്നാൽ എന്തുകൊണ്ടാണ് നമുക്കിടയിൽ ചിലർ മാത്രം 90ഉം നൂറും വയസ് വരെ ജീവിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ഈ വിഷയത്തിൽ പല പഠനങ്ങളും നടന്നിട്ടുണ്ട്. ഇപ്പോഴിതാ ‘GeroScience’ എന്ന പ്രമുഖ ആരോഗ്യപ്രസിദ്ധീകരണത്തിൽ വന്നൊരു പഠനറിപ്പോർട്ട് പ്രകാരം 90ഉം നൂറും വയസുവരെയെല്ലാം ജീവിക്കുന്നവരുടെ രക്തത്തിൽ ചില വ്യത്യാസങ്ങൾ വ്യക്തമായി കാണാമത്രേ.

Signature-ad

മുപ്പത്തിയഞ്ച് വർഷം നീണ്ട പഠനമായിരുന്നു ഇത്. ഏതാണ്ട് അമ്പതിനായിരത്തിന് അടുത്ത് ആളുകളെ ആണ് പഠനത്തിനായി ഗവേഷകർ ഉപയോഗപ്പെടുത്തിയതത്രേ. ഇവരിൽ 2.7 ശതമാനം പേർ 100 വയസുവരെ ആയുസ് തികച്ചവരായിരുന്നുവത്രേ. ഇതിൽ തന്നെ ഭൂരിഭാഗവും സ്ത്രീകൾ. ഇവരുടെ കേസുകൾ കൂടുതലായി പഠവവിധേയമാക്കിയ ശേഷമാണ് ഗവേഷകർ തങ്ങളുടെ നിരീക്ഷണങ്ങളും നിഗമനങ്ങളും പങ്കുവച്ചിരിക്കുന്നത്.

രക്തത്തിലെ കൊളസ്ട്രോൾ, ഗ്ലൂക്കോസ് എന്നിങ്ങനെ പല ഘടകങ്ങളിലും ഇവരിൽ വ്യത്യാസം കണ്ടെത്താനായത്രേ. വൃക്കകളുടെ പ്രവർത്തനത്തിൽ വ്യത്യാസം കണ്ടെത്തി. അതുപോലെ തന്നെ നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് ആവശ്യമായ പോഷകങ്ങൾ വലിച്ചെടുത്ത്, അവശിഷ്ടങ്ങളെ ദഹിപ്പിച്ച് വിസർജ്ജ്യമാക്കി പുറന്തള്ളുന്ന – നമ്മുടെ ദൈനംദിന ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ ഏറെ ഫലപ്രദമായി ഇവരിൽ നടക്കുന്നതായും, പ്രത്യേകിച്ച് പോഷകങ്ങൾ സ്വീകരിക്കുന്നതിൽ മുന്നിൽ നിൽക്കുന്നതായും കണ്ടെത്തി.

അതേസമയം മദ്യപാനം, പുകവലി പോലുള്ള ദുശ്ശീലങ്ങൾ ആയുർദൈർഘ്യത്തെ ബാധിക്കുന്നതായും ഗവേഷകർ മനസിലാക്കിയിട്ടുണ്ട്. അതുപോലെ ആവശ്യത്തിന് പോഷകങ്ങൾ കിട്ടാതെ തുടരുന്നതും ആയുർദൈർഘ്യം കുറയ്ക്കുന്നുണ്ടത്രേ. എന്തായാലും ആയുസിനെ സ്വാധീനിക്കുന്ന മറ്റ് ജീവിതരീതികളെ കുറിച്ചൊന്നും ഗവേഷകർ ഈ പഠനത്തിൽ വിശദമാക്കിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: