Health

സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും ഉത്തമം കറ്റാര്‍ വാഴ ജെല്‍, എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാം എന്നറിയുക

      സൗന്ദര്യ സംരക്ഷണത്തിന് പേര് കേട്ട കറ്റാർ വഴ പലവിധ ക്രീമുകളിലും ഉപയോഗിച്ചു വരുന്നു. പണ്ട് ആയുര്‍വേദമരുന്നുകളില്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇപ്പോഴും ആളുകള്‍ ഉപയോഗിക്കാറുണ്ട്. കറ്റാര്‍ വാഴ ജെല്‍ മാത്രമായും സൗന്ദര്യ സംരക്ഷണത്തിനായി ഉപയോഗിക്കാം. വീട്ടില്‍ കറ്റാര്‍ വാഴ ഉണ്ടെങ്കില്‍ പിന്നെ കെമിക്കലുകള്‍ അടങ്ങിയ കറ്റാര്‍ വാഴ ജെല്‍ പുറത്ത് നിന്ന് വാങ്ങുന്നത് എന്തിനാണ്…?

കറ്റാര്‍ വാഴ തണ്ട് മുറിച്ചെടുക്കുക. നല്ലതു പോലെ കഴുകി ഇതിന്റെ മഞ്ഞ പശ ആദ്യം കളയുക. ഇതിന്റെ വശത്തേയും മുകളിലേയും താഴത്തേയും പച്ച നിറത്തിലെ തൊലി ഭാഗം നീക്കുക. ഈ ജെല്‍ മിക്സിയില്‍ ഇട്ട് നല്ലതു പോലെ അടിച്ചെടുക്കുക. ഇതിലേക്ക് വൈറ്റമിന്‍ ഇ ക്യാപ്സൂളുകള്‍ ചേര്‍ത്ത് നല്ലതു പോലെ മിക്സ് ചെയ്യാം. ശേഷം അല്‍പം ജെലാറ്റിന്‍ ചേര്‍ക്കാം. ചൈനാ ഗ്രാസ് ആണെങ്കില്‍ അല്‍പം ചൂടുവെള്ളത്തില്‍ ഇട്ട് മൃദുവാക്കി ഇതെടുത്തു ചേര്‍ത്തിളക്കാം. നല്ലതു പോലെ ഇളക്കിചേര്‍ത്താല്‍ ജെല്‍ തയ്യാര്‍.

ഒരാഴ്ച, ദിവസം രണ്ടുനേരം ഈ ജെല്‍ മുഖത്ത് പുരട്ടി നോക്കൂ. കാര്യമായ വ്യത്യാസം കാണാന്‍ സാധിക്കുന്നതാണ്.
ഇനി മുഖത്തെ പാടുകള്‍ മാറ്റാനാണെങ്കിലും വഴിയുണ്ട്. ആദ്യം ആറ് ബദാം രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത് രാവിലെ തൊലി കളഞ്ഞ് പൊടിച്ചെടുക്കുക. ഇതിനുശേഷം, ഒരു ഗ്രൈന്‍ഡറില്‍ രണ്ട് സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍ ഇട്ടു, അതില്‍ വിറ്റാമിന്‍ ഇ കാപ്സ്യൂളുകള്‍ ചേര്‍ത്ത് അടിക്കുക. ഇനി ഈ മിശ്രിതത്തിലേക്ക് അല്‍പം മഞ്ഞളും ബദാം പേസ്റ്റും ചേര്‍ത്ത് നന്നായി ഇളക്കുക. ഇത് വായു കടക്കാത്ത പാത്രത്തില്‍ സൂക്ഷിച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

Back to top button
error: