Health

  • മുഖസൗന്ദര്യത്തിനും തലമുടിക്കും കഞ്ഞിവെള്ളം ഇങ്ങനെ ഉപയോഗിക്കാം…

    ഉച്ചയ്ക്ക് കഴിക്കാനായി ചോറ് തയ്യാറാക്കുമ്പോൾ, കഞ്ഞിവെള്ളം കളയേണ്ട. നിരവധി ഗുണങ്ങളുള്ള ഒന്നാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളത്തിൽ ധാരാളം പ്രോട്ടീനുകളും കാർബോഹൈഡ്രേറ്റുകളും അടങ്ങിയിട്ടുണ്ട്. മുഖത്തിനും തലമുടിക്കും ഇത് ഏറെ ഗുണം ചെയ്യും. കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് വരണ്ട ചർമ്മം ഉള്ളവർക്ക് ഏറെ നല്ലതാണ്. കഞ്ഞി വെള്ളം മുഖക്കുരു അകറ്റാനും കറുത്ത പാടുകളെ തടയാനും ചർമ്മത്തിന് നല്ല തിളക്കം ലഭിക്കാനും സഹായിക്കും. മുഖത്തെ അടഞ്ഞ ചർമ്മ സുഷിരങ്ങൾ തുറക്കാൻ കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് നല്ലതാണ്. അതിലൂടെ മുഖക്കുരുവിനെ തടയാം. അതുപോലെ വെയിലേറ്റ് ഉണ്ടാകുന്ന കരുവാളിപ്പ് മാറാനും സ്വാഭാവിക നിറം ലഭിക്കാനും കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് നല്ലതാണ്. ഇതിനായി കുളിക്കുന്നതിന് മുമ്പ് കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകാം. തലമുടി കൊഴിച്ചിൽ തടയാനും താരൻ അകറ്റാനും മുടിയുടെ ആരോഗ്യം വർധിപ്പിക്കാനും കഞ്ഞിവെള്ളം സഹായിക്കും. ഇതിനായി ഒരു കപ്പ് കഞ്ഞിവെള്ളത്തിന് 20 ഗ്രാം എന്ന അളവിൽ ഉലുവ എടുക്കുക. രാത്രി മുഴുവൻ കഞ്ഞിവെള്ളത്തിൽ ഉലുവ ഇട്ട്…

    Read More »
  • അറിയാതെ പോകരുത്; അത്ര മാത്രം നിഷ്കളങ്കനായ ഒരു ഔഷധമല്ല  പാരസെറ്റമോൾ എന്ന അസെറ്റാമിനോഫെൻ

    പാരസെറ്റമോൾ എന്ന ‘പനി’ മരുന്നു പോലെ, നമ്മടെ നാട്ടിൽ ദുരുപയോഗം ചെയ്യുന്ന മറ്റൊരു മരുന്നുമില്ല…! അടുത്ത കാലത്ത്, പാരസെറ്റമോളിനെ കുറിച്ച് രസകരമായ ഒരു ട്രോൾ ഇറങ്ങിയിരുന്നു… പനിക്കാണോ വേദനക്കാണോ നീർക്കെട്ടിനാണോ, മറ്റേത് അസുഖത്തിനാണോ പ്രവർത്തിക്കേണ്ടതെന്ന് അറിയാതെ, വയറ്റിൽ എത്തിയ ശേഷം ചിന്തിച്ചു നിൽക്കുകയാണ് പാരസെറ്റമോൾ…! ഇങ്ങനെ, ഏതു വേദനയായാലും, പനി ആയാലും, കാര്യമറിയാതെ വിഴുങ്ങുന്ന, ഒരു സർവ രോഗ സംഹാരിയായി പാരസെറ്റമോൾ മാറിക്കഴിഞ്ഞിട്ട് കാലങ്ങൾ ഏറെയായി..! എന്നിരുന്നാലും,  കോവിഡ് കാലത്താണ്, പാരസെറ്റമോൾ ദുരുപയോഗം അതിൻ്റെ ഉച്ചസ്ഥായിയിലേക്ക് എത്തിയത് എന്ന് തന്നെ പറയാം.. കോവിഡിലെ പനിക്ക്, മൂന്ന് ദിവസം, സ്വന്തം നിലയിൽ, പാരസെറ്റമോൾ കഴിച്ചിട്ടും പനി മാറാത്തവർ ഏറെ ഉണ്ടായിരുന്നു… ഇവർ, കൂടുതൽ പരിശോധനകൾക്കോ മറ്റ് ചികിത്സകൾക്കോ പോകാൻ മടിച്ച്, വീണ്ടും ഏഴു ദിവസം കൂടി ഇതേ മരുന്ന് അകത്താക്കിയ കുറേ സംഭവങ്ങൾ നേരിട്ടറിഞ്ഞിട്ടുണ്ട്.. പലരും തട്ടിപ്പോയ ശേഷമായിരുന്നു അറിഞ്ഞതെന്ന് മാത്രം ! പാരസെറ്റമോൾ, വൈറ്റമിൻ ഗുളികകൾ പോലെ, അത്രയേറെ നിരുപദ്രവകരമായ ഒരു…

    Read More »
  • മൂഡ് സ്വിങ്‌സിന് ആശ്വാസമേകാൻ ഡയറ്റില്‍ ഉള്‍‌പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…

    ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. നമ്മുടെ ജീവിതരീതികൾ ആരോഗ്യകരമാക്കുന്നതിലൂടെ ഒരു പരിധി വരെ നമ്മുക്ക് മാനസികാരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. അത്തരത്തിൽ മൂഡ് സ്വിങ്‌സിന് ആശ്വാസമേകാൻ ഡയറ്റിൽ ഉൾ‌പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്… ഡാർക്ക് ചോക്ലേറ്റാണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ആൻറിഓക്സിഡൻറുകൾ അടങ്ങിയ ഇവ സ്ട്രെസ് കുറയ്ക്കാനും മൂഡ് സ്വിങ്‌സിനെ മറികടക്കാനും മാനസികാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. രണ്ട്… നേന്ത്രപ്പഴം ആണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. നേന്ത്രപ്പഴത്തിലടങ്ങിയിരിക്കുന്ന ‘ട്രിപ്റ്റോഫാൻ’ എന്ന അമിനോ ആസിഡ് ‘സെറട്ടോണിൻ’ ഉത്പാദനത്തെ പരിപോഷിപ്പിക്കുന്നു. ഇത് മാനസികാരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകമാണ്. കൂടാതെ മാനസികാരോഗ്യത്തിന് ഗുണം ചെയ്യുന്ന പൊട്ടാസ്യവും പഴത്തിൽ അടങ്ങിയിട്ടുണ്ട്. മൂന്ന്… സാൽമൺ പോലെയുള്ള ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങളും മാനസികാരോഗ്യത്തിന് നല്ലതാണ്. നാല്… ബെറി പഴങ്ങളാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഇവയും വിഷാദത്തെ നിയന്ത്രിക്കാനും മൂഡ് സ്വിങ്‌സിനെ നിയന്ത്രിക്കാനും മാനസികാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. അഞ്ച്……

    Read More »
  • ദിവസവും 50 പടികൾ കയറുന്നത് ഹൃദ്രോഗ സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് പുതിയ പഠനം

    ദിവസവും 50 പടികൾ കയറുന്നത് ഹൃദ്രോഗ സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് പുതിയ പഠനം. ടുലെയ്ൻ യൂണിവേഴ്‌സിറ്റിയിലെ ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഗവേഷണമനുസരിച്ച്, ദിവസേന 50ലധികം പടികൾ കയറുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത 20 ശതമാനം കുറയ്ക്കുമെന്നും പഠനത്തിൽ പറയുന്നു. സ്ട്രോക്കുകൾ, കൊറോണറി ആർട്ടറി ഡിസീസ്, മറ്റ് ഹൃദ്രോഗങ്ങൾ എന്നിവയാണ് പലരുടെ മരണത്തിന്റെ പ്രധാന കാരണങ്ങൾ. ഓരോ ദിവസവും കൂടുതൽ പടികൾ കയറുമ്പോൾ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തലുകൾ പറയുന്നു. 450,000 മുതിർന്നവർ ഉൾപ്പെടുന്ന യുകെ ബയോബാങ്കിൽ നിന്നുള്ള ഡാറ്റയാണ് പഠനത്തിനായി ഗവേഷകർ ഉപയോഗിച്ചത്. ദിവസവും പടികൾ കയറിയിറങ്ങുന്ന ശീലമുണ്ടെങ്കിൽ അത് ഹൃദയത്തിന് വേണ്ടി പതിവായി ചെയ്യുന്ന വ്യായാമമായി തന്നെ കണക്കാക്കാവുന്നതാണ്. കലോറി എരിച്ചുകളയുന്നതിനും പടിക്കെട്ടുകൾ കയറിയിറങ്ങുന്നത് സഹായിക്കും. മാത്രമല്ല പേശികളുടെയും എല്ലുകളുടെയുമെല്ലാം ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണെന്ന് വി​ദ​ഗ്ധർ പറയുന്നു. ഇത് ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം മെച്ചപ്പെടുത്തുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പടികൾ…

    Read More »
  • കാലാവസ്ഥ മാറുന്നതനുസരിച്ച് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിൽ പ്രത്യേകം ശ്രദ്ധ വേണം; ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങള്‍…

    കാലാവസ്ഥ മാറുന്നതനുസരിച്ച് ശ്വാസകോശത്തിൻറെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ശ്വാസകോശത്തിനുണ്ടാകുന്ന അനാരോഗ്യം ചിലപ്പോഴൊക്കെ ജീവൻ തന്നെ അപകടത്തിലാക്കിയേക്കാം. പലപ്പോഴും ചിട്ടയില്ലാത്ത ജീവിതശൈലിയും അന്തരീക്ഷ മലിനീകരണവുമാണ് ഇതിന് വില്ലനായി വരുന്നത്. പുകവലി ഒഴിവാക്കുകയും മലിനവായു ശ്വസിക്കാതിരിക്കുകയും ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുകയും ചെയ്താൽ തന്നെ ഒരു പരിധി വരെ ശ്വാസകോശത്തിൻറെ ആരോഗ്യം സംരക്ഷിക്കാൻ കഴിയും. ശ്വാസകോശത്തെ ആരോഗ്യമുള്ളതാക്കാൻ ഭക്ഷണത്തിൻറെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണം. ഇതിനായി ആൻറി ഓക്സിഡൻറുകളും വിറ്റാമിൻ സിയും ഡിയും ഒമേഗ ഫാറ്റി ആസിഡുമൊക്കെ അടങ്ങിയ ഭക്ഷണങ്ങൾ തെരഞ്ഞടുത്ത് കഴിക്കാം. അത്തരത്തിൽ ശ്വാസകോശത്തിൻറെ ആരോഗ്യത്തിനായി കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം… ഒന്ന്… തേനാണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ധാരാളം പോഷകങ്ങളാൽ സമ്പന്നമാണ് തേൻ. വിറ്റാമിനുകൾ, ആൻറിഓക്സിഡൻറുകൾ, ധാതുക്കൾ, അമിനോ ആസിഡ്സ്, വിവിധ എൻസൈമുകൾ എന്നിങ്ങനെ ഒരുപാട് ഘടകങ്ങളുടെ സ്രോതസാണ് തേൻ. പ്രൃതിദത്തമായ എനർജി ബൂസ്റ്റർ അഥവാ ഉന്മേഷം പകരാൻ സഹായിക്കുന്ന ഒന്നു കൂടിയാണ് തേൻ. ആൻറി ബാക്ടീരിയൽ, ആൻറി ഇൻഫ്ലമേറ്ററി…

    Read More »
  • ഗർഭനിരോധന ഗുളികകൾ കഴിക്കുന്നത് കൊണ്ടുള്ള പാർശ്വഫലങ്ങൾ…

    ഗർഭനിരോധന ഗുളികകൾ ഇന്ന് കഴിക്കുന്നവർ ഏറെയാണ്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇപ്പോൾ പില്ലുകളുടെ ലഭ്യതയും ഉപയോഗവുമെല്ലാം ഏറിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല- ആത്മവിശ്വാസത്തോടെ ആശ്രയിക്കാവുന്ന ഗർഭനിരോധന മാർഗമെന്ന നിലയിലും പില്ലുകളെ ഏവരും കണക്കാക്കുന്നു. പക്ഷേ അപ്പോഴും ഇവയുണ്ടാക്കുന്ന സൈഡ് എഫക്ടുകളെ (പാർശ്വഫലങ്ങൾ) കുറിച്ച് മിക്കവരും ആശങ്കയിലാകാറുണ്ട്. പില്ലുകൾക്ക് ഇത്തരത്തിൽ പലവിധത്തിലുള്ള സൈഡ് എഫക്ടുകളുണ്ട് എന്നത് സത്യവുമാണ്. ഇത്തരത്തിൽ പില്ലുകളുണ്ടാക്കുന്നൊരു സൈഡ് എഫക്ടിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഓസ്ട്രേലിയയിലെ മെൽബൺ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഒരു സംഘം ഗവേഷകർ നടത്തിയ പഠനറിപ്പോർട്ടാണ് ഇക്കാര്യം വിശദമായി ചർച്ച ചെയ്യുന്നത്. ഗർഭനിരോധന ഗുളികകൾ കഴിക്കുന്നത് ഡിപ്രഷൻ അഥവാ വിഷാദരോഗത്തിലേക്ക് നയിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഈ പഠനറിപ്പോർട്ട് ശരിവയ്ക്കും വിധത്തിലൊരു റിപ്പോർട്ട് പിന്നീട് കോപൻഹേഗൻ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഗവേഷകരും പുറത്തിറക്കി. പ്രത്യേകിച്ച് ഗർഭനിരോധന ഗുളികകൾ കഴിച്ചുതുടങ്ങുന്ന ആദ്യവർഷങ്ങളിലാണ് ഡിപ്രഷന് സാധ്യതയെന്നും ഇക്കാര്യം ഡോക്ടർമാരും രോഗികളും ഒരുപോലെ മനസിലാക്കി വേണം ഗുളികകളെടുത്ത് തുടങ്ങാൻ എന്നും പഠനം പ്രത്യേകം നിർദേശിക്കുന്നു. വർഷങ്ങൾ മുന്നോട്ട്…

    Read More »
  • ഇന്ന് ലോക ഹൃദയദിനം; കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

    ഇന്ന് സെപ്തംബർ 29- ലോക ഹൃദയദിനമാണ് ( World Heart Day 2023). മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവം ആണ് ഹൃദയം. ഹൃദയത്തെപ്പറ്റി ഓര്‍മ്മിപ്പിക്കാനും ഹൃദയാരോഗ്യ സംരക്ഷണത്തെ കുറിച്ച് അറിയാനുമാണ് വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷനും ലോകാരോഗ്യ സംഘടനയും സംയുക്തമായി ഈ ദിനം ആചരിക്കുന്നത്. ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരിക്കുന്നതിന് പ്രധാന കാരണമായി ഹൃദ്രോഗവും രക്തധമനി രോഗവും (കാർഡിയോ വാസ്ക്കുലാർഡിസീസ്- CVD) മാറി കഴിഞ്ഞു. പലപ്പോഴും കൊളസ്‌ട്രോളിന്റെ അളവ് കൂടിയാൽ അത് ഹൃദയാരോഗ്യത്തെ ബാധിക്കാം. എല്‍ഡിഎല്‍ എന്നറിയപ്പെടുന്ന ചീത്ത കൊളസ്ട്രോളും ട്രൈഗ്ലിസറൈഡുകളും വര്‍ധിക്കുന്നതും എച്ച്ഡിഎല്‍ എന്ന നല്ല കൊളസ്ട്രോള്‍ കുറയുന്നതും രക്തധമനികളില്‍ ബ്ലോക്ക് ഉണ്ടാക്കും.ശരീരത്തില്‍ കൊളസ്‌ട്രോളിന്‍റെ അളവ് അധികമായാല്‍ അത് രക്തധമനികളില്‍ അടിഞ്ഞു കൂടും. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടാന്‍ വരെ ഇത് കാരണമാകാം. തുടര്‍ന്ന് ഇത് ഹൃദയാരോഗ്യത്തെ ബാധിക്കാം. ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും കൊളസ്‌ട്രോളിനെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കും. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ ആണെന്ന് നോക്കാം… ഒന്ന്… അമിതവണ്ണമാണ് കൊളസ്ട്രോളിലേയ്ക്ക്…

    Read More »
  • നിപയിൽ ആശങ്ക അകലുന്നതിന്റെ ആശ്വാസത്തിൽ കോഴിക്കോട്; പതിനൊന്നാം ദിവസവും പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല

    കോഴിക്കോട്: നിപയിൽ ആശങ്ക അകലുന്നതിന്റെ ആശ്വാസത്തിൽ കോഴിക്കോട്. പതിനൊന്നാം ദിവസവും പുതിയ നിപ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സമ്പർക്കപ്പട്ടികയിലെ 915 പേരാണ് ഐസോലേഷനിൽ കഴിയുന്നത്. ചികിത്സയിലുളളവരുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. നിപ പരിശോധന വേഗത്തിലാക്കുന്നതിന്റെ ഭാഗമായി കൂടുതൽ ഇടങ്ങളിൽ ട്രൂ നാറ്റ് ടെസ്റ്റ് വ്യാപിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഇതിനായി തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബോറട്ടറിയിലും കോഴിക്കോട്, വയനാട്, മലപ്പുറം കണ്ണൂർ ജില്ലകളിലും ആരോഗ്യ പ്രവർത്തകർക്ക് പ്രത്യേക പരിശീലനം നൽകുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. നിപ പ്രതിരോധപ്രവ‍ർത്തനങ്ങളുടെ ഭാഗമായുളള നിയന്ത്രണങ്ങൾ വിലയിരുത്തി വിദഗ്ധ സമിതി ഇന്ന് ആരോഗ്യ വകുപ്പിന് റിപ്പോർട്ട് നൽകും. കൂടുതൽ ഇളവുകൾ ഏർപ്പെടുത്തുന്നതിനെ കുറിച്ചും ചർച്ചയാകും. നിലവിലെ നിയന്ത്രണങ്ങൾ അടുത്തമാസം 1വരെ തുടരാനാണ് ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസമിറക്കിയ ഉത്തരവിലെ നിർദ്ദേശം. ഇന്നലെ ജില്ലയിലെ സ്കൂളുകൾ തുറന്ന് പ്രവർത്തിച്ചു തുടങ്ങി. കണ്ടെയ്ൻമെന്റ് സോണുകളിൽ സ്കൂളുകൾ തുറക്കില്ല. ജില്ലയുടെ മറ്റ് ഭാഗങ്ങളിലെ സ്കൂളുകളാണ് നിയന്ത്രണങ്ങളോടെ തുറക്കുന്നത്. സെപ്തംബർ 15ന് ചെറുവണ്ണൂർ സ്വദേശിയുടെ നിപ പരിശോധന…

    Read More »
  • പച്ചമുളക് നിറയെ കായകൾ ഉണ്ടാവാൻ ചാരവും മഞ്ഞള്‍പ്പൊടിയും മതി;മുളക് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലത്

    ഒരു ലിറ്റര്‍ വെള്ളത്തിലേക്ക് ഒരു ടീസ്പൂണ്‍ ചാരം, ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി എന്നിവയിട്ട് നന്നായി ഇളക്കുക. വെള്ളത്തില്‍ രണ്ടും നന്നായി അലിഞ്ഞ ശേഷം അരിച്ചെടുത്ത് ഒരു സ്‌പ്രേയറില്‍ നിറയ്ക്കുക. കൃത്യമായി അരിച്ചെടുത്ത് വേണം ലായനി നിറയ്ക്കാന്‍, ഇല്ലെങ്കില്‍ ചാരത്തിലെ അവശിഷ്ടങ്ങള്‍ സ്‌പ്രേയറില്‍ കുടുങ്ങി  അതിൻറെ ഹോൾസ് അടയാൻ കാരണമാകും പച്ചമുളക് ചെടിയുടെ അടി മുതല്‍ മുടി വരെ ഈ ലായനില്‍ കുളിപ്പിക്കണം. ഇലകളിലും തടത്തിലും തണ്ടിലുമെല്ലാം ലായനി സ്േ്രപ ചെയ്യുക. മഴയുള്ള സമയത്തും നല്ല വെയിലത്തും പ്രയോഗിക്കരുത്. രാവിലെയും വൈകുന്നേരവും തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. മുളക് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ? പതിവായി ചുവന്ന മുളക് കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലം മരിക്കാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നുവെന്ന് പഠനം പറയുന്നു. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ സയന്റിഫിക് സെഷൻസ് അവതരിപ്പിച്ച ഒരു പ്രബന്ധത്തിലാണ് ഇങ്ങനെ പറയുന്നത്. പതിവായി മുളക് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നവർക്ക് കാൻസർ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് പഠനത്തിൽ പറയുന്നത്. മുളകിൽ ആന്റിഓക്‌സിഡന്റുകൾ…

    Read More »
  • ശ്വാസകോശസംബന്ധമായ രോഗങ്ങളകറ്റുന്നതിനും ശ്വാസകോശത്തിന്‍റെ ആരോഗ്യം വര്‍ധിപ്പിക്കുന്നതിനും ജീവിതരീതികളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    ഇന്ന് സെപ്തംബർ 25, ലോക ശ്വാസകോശ ദിനമായി ആചരിക്കുന്ന ദിനമാണ്. ശ്വാസകോശവുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങളെ കുറിച്ചും ഇവ പ്രതിരോധിക്കേണ്ടതിൻറെ ആവശ്യകതയെ കുറിച്ചുമെല്ലാം അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ദിവസം ലോക ശ്വാസകോശ ദിനമായി ആചരിക്കുന്നത്. എല്ലാവർക്കും ശ്വാസകോശരോഗങ്ങൾ പ്രതിരോധിക്കുന്നതിനും രോഗങ്ങൾക്ക് ചികിത്സയെടുക്കുന്നതിനും സൗകര്യമുണ്ടായിരിക്കുക- ആരെയും മാറ്റിനിർത്താതിരിക്കുക എന്നതാണ് ഇക്കുറി ശ്വാസകോശ ദിനത്തിൻറെ സന്ദേശം. എന്തായാലും ഈ ദിനത്തിൽ ശ്വാസകോശസംബന്ധമായ രോഗങ്ങളകറ്റുന്നതിനും ശ്വാസകോശത്തിൻറെ ആരോഗ്യം വർധിപ്പിക്കുന്നതിനും ജീവിതരീതികളിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഒന്ന്… ശ്വാസകോശസംബന്ധമായ രോഗങ്ങളെ കുറിച്ച് പറയുമ്പോൾ തീർച്ചയായും നിങ്ങളുടെ മനസിൽ പെട്ടെന്ന് വന്നെത്തുന്ന ഒന്നായിരിക്കും പുകവലി. പുകവലി ഉപേക്ഷിക്കേണ്ടത് ശ്വാസകോശത്തെ ആരോഗ്യകരമായി പിടിച്ചുനിർത്തുന്നതിന് അത്യാവശ്യമാണ്. ശ്വാസകോശാർബുദം (ക്യാൻസർ), സിഒപിഡി (ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി ഡിസീസ്) എന്നിവയെല്ലാം പ്രധാനമായും പിടിപെടുന്നത് പുകവലി മൂലമാണ്. രണ്ട്… പതിവായി വ്യായാമം ചെയ്യുകയെന്നതാണ് ശ്വാസകോശ രോഗങ്ങൾ ചെറുക്കുന്നതിന് ചെയ്യാവുന്ന മറ്റൊരു കാര്യം. വ്യായാമം പതിവാകുമ്പോൾ അത് ശ്വാസകോശത്തിൻറെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. മൂന്ന്… വ്യക്തി…

    Read More »
Back to top button
error: