Health

  • രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഉലുവ; പ്രമേഹമുള്ളവർ ഉലുവയിട്ട വെള്ളം കുടിച്ചോളൂ, ​​ഗുണങ്ങൾ ഇതാണ്

    പ്രമേഹബാധിതരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. പ്രമേഹരോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പ്രമേഹമുള്ളവർ പലപ്പോഴും ആരോഗ്യകരമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തേണ്ടത് പ്രധാനമാണ്. പ്രമേഹരോ​ഗികൾ നിർബന്ധമായും കഴിക്കേണ്ട ഭക്ഷണമാണ് ഉലുവ. കാരണം, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഉലുവ സഹായിക്കുന്നു. ഉലുവ ഒരു രാത്രി മുഴുവൻ കുതിർത്ത ശേഷം ആ വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഏകദേശം 10 ഗ്രാം ഉലുവ ചൂടുവെള്ളത്തിൽ കുതിർത്ത ശേഷം കുടിക്കുന്നത് ടൈപ്പ്-2 പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും. ‘ഫൈബർ ഉൾപ്പെടെയുള്ള ഉലുവയിലെ ലയിക്കുന്ന നാരുകൾ കുടലിൽ ആഗിരണം ചെയ്യപ്പെടുന്ന പഞ്ചസാരയും ഫെനുഗ്രെസിൻ, ട്രൈഗോനെല്ലിൻ തുടങ്ങിയ ആൽക്കലോയിഡുകളും ഹൈപ്പോഗ്ലൈസമിക് പ്രവർത്തനവും 4 ഹൈഡ്രോക്‌സിസോലൂസിൻ (4-OH അമ്‌പാൻ ക്രീസ് ഐലുമായി പ്രവർത്തിക്കുന്നു) എന്നിവയും കുടലിൽ ആഗിരണം ചെയ്യുന്നത് വൈകിപ്പിക്കുന്നു…’ – പോഷകാഹാര വിദഗ്ധയായ ലോവ്‌നീത് ബത്ര പറയുന്നു. ഉലുവ വെള്ളം പതിവായി കഴിക്കുന്നത് കൊളസ്ട്രോൾ അളവ് കുറയ്ക്കുന്നതിലൂടെ ഹൃദയാരോഗ്യം വർദ്ധിപ്പിക്കാൻ…

    Read More »
  • അശാസ്ത്രീയമായ ചികിത്സാ രീതികള്‍ പ്രമേഹം ഗുരുതരമാക്കും, വര്‍ധിച്ചു വരുന്ന വൃക്ക രോഗികളുടെ പ്രധാന കാരണം പ്രമേഹം: വിദഗ്ധ ഡോക്ടർമാർ 

       അശാസ്ത്രീയമായ ചികിത്സാ രീതികള്‍ പ്രമേഹരോഗത്തെ ഗുരുതരമാക്കുകയും വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലവുമായി ബാധിക്കുകയും ചെയ്യുമെന്ന് കണ്ണൂരിൽ നടന്ന പ്രമേഹരോഗ വിദഗ്ധരുടെ സംസ്ഥാന സമ്മേളനം അഭിപ്രായപ്പെട്ടു. പ്രമേഹ രോഗത്തെക്കുറിച്ചും അതിന്റെ ഗുരുതരമായ സാഹചര്യങ്ങളെക്കുറിച്ചും പൊതുജനങ്ങളെ ശാസ്ത്രീയമായി ബോധവല്‍ക്കരിക്കേണ്ടതുണ്ട്. രോഗികളുടെ അജ്ഞത ചൂഷണം ചെയ്തുകൊണ്ട് അശാസ്ത്രീയമായ ചികിത്സാരീതികളെ പ്രോത്സാഹിപ്പിക്കുന്ന രീതി അപകടകരമാണെന്ന് സമ്മേളനം വിലയിരുത്തി. വര്‍ധിച്ചു വരുന്ന പ്രമേഹത്തിന്റെ കാരണങ്ങളും അതിന്റെ ചികിത്സാരംഗത്തെ പ്രതിസന്ധികളും  സമ്മേളനം വിശദമായി ചര്‍ച ചെയ്തു. 2045 ഓടെ ലോകത്തെ രോഗികളുടെ എണ്ണം 745 ദശ ലക്ഷം കടക്കും എന്ന് ഇന്റര്‍നാഷനല്‍ ഡയബെറ്റിക് ഫെഡറേഷന്‍ കണക്കാക്കുന്നു. ഇന്‍ഡ്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രമേഹ ബാധിതര്‍ ഉള്ളത് കേരളത്തിലാണ്. 1970 കളില്‍ 2.5 ശതമാനം മാത്രം ഉണ്ടായിരുന്ന പ്രമേഹ രോഗികളുടെ എണ്ണം സംസ്ഥാനത്ത് 20 ശതമാനം ആയി വര്‍ധിച്ചു എന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന ചെയര്‍മാന്‍ ഡോ ജി വിജയകുമാര്‍ വ്യക്തമാക്കി. വര്‍ധിച്ചു വരുന്ന വൃക്ക രോഗികളുടെ പ്രധാന…

    Read More »
  • ആൻജിയോ പ്ലാസ്റ്റിക്ക് മുന്നേ ഇൻഷ്വറൻസ് ഉള്ള സ്റ്റെൻഡ് ഉപയോഗിക്കാൻ ഡോക്ടറോട് പറയുക,ഇനി ചതി പറ്റരുത്

    കലശലായ നെഞ്ചുവേദനയെ തുടർന്ന് നിങ്ങൾ ഉറ്റവരേയുമായി അടുത്തുള്ള മുന്തിയ സ്വകാര്യ ആശുപത്രിയിലേക്ക് പോയിട്ടുണ്ട്…..അവിടെ കാഷ്വാലിറ്റിയിലേക്ക് രോഗിയെ എത്തിച്ചിട്ട് പുറത്ത് ദൈവത്തെ വിളിച്ച് നിന്നിട്ടുമുണ്ട്…. അൽപം കഴിഞ്ഞ് ഡോക്ടർ നിങ്ങളെ വിളിച്ച് ആൻജിയോഗ്രാം ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ട്…..എന്തു വേണേലും ചെയ്യൂ ഡോക്ടർ…. ഞങ്ങൾക്ക് ആളിനെ സുഖപ്പെടുത്തി കിട്ടിയാൽ മതി എന്ന് നിങ്ങൾ മൊഴിഞ്ഞിട്ടുണ്ടാകും…. കുറേ കഴിഞ്ഞ് ഒരു സിസ്റ്റർ വന്ന് നിങ്ങളിൽ ആരെയെങ്കിലും ഡോക്ടറുടെ അടുത്തേക്ക് കൂട്ടിക്കൊണ്ട് പോകും. ഡോക്ടർ-“മൂന്ന് ബ്ലോക്ക് ഉണ്ട്. എത്രയും വേഗം ആൻജിയോ പ്ലാസ്റ്റി ചെയ്യണം. ഒരു ബ്ലോക്കിന് 60000 വച്ച് 180000 രൂപയാകും. അത് അടയ്ക്കണം”. നിങ്ങൾ സമ്മതിച്ച് പുറത്ത് വന്ന് കാശ് അടയ്ക്കും.എല്ലാം കഴിഞ്ഞ് രോഗി വാർഡിലേക്ക്. നിങ്ങൾ നല്ല പോലെ സന്തോഷിക്കും. ആശുപത്രിയോടും ഡോക്ടറോടും നിങ്ങൾക്ക് എന്തെന്നില്ലാത്ത ഇഷ്ടം  തോന്നും. ഒന്ന് ചോദിക്കട്ടെ…..? ആൻജിയോഗ്രാമിന്റേയും ആൻജിയോപ്ലാസ്റ്റിയുടേയും സി.ഡി നിങ്ങൾക്ക് തന്നോ? നിങ്ങൾ ചോദിച്ചോ? മൂന്നു ബ്ലോക്ക് ഉണ്ടെന്നും അത് നീക്കിയെന്നും പറഞ്ഞല്ലോ? ബ്ലോക്ക് നീക്കാൻ ചിത്രത്തിൽ…

    Read More »
  • നിപ പരിശോധന നടത്തുന്നത് എങ്ങനെ? സാമ്പിളുകള്‍ എടുക്കുന്നതെങ്ങനെ? നിപ ഉണ്ടെന്ന് കണ്ടെത്തുന്നതെങ്ങനെ? ചോദ്യങ്ങൾ അനവധി… ഇതാ ഉത്തരം

    തിരുവനന്തപുരം: സംസ്ഥാനത്ത് നിപ പരിശോധനയ്ക്ക് മതിയായ സംവിധാനമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് തിരുവനന്തപുരം തോന്നയ്ക്കൽ, കോഴിക്കോട്, അലപ്പുഴ എന്നിവിടങ്ങളിലെ വൈറോളജി ലാബുകളിൽ നിപ പരിശോധന നടത്താനും സ്ഥിരീകരിക്കാനുമുള്ള സംവിധാനമുണ്ട്. ഇതുകൂടാതെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ മൊബൈൽ ലാബും പൂനെ എൻ.ഐ.വി.യുടെ മൊബൈൽ ലാബും കോഴിക്കോടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വളരെ വേഗത്തിൽ നിപ പരിശോധനകൾ നടത്താനും അതനുസരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിപ പരിശോധന നടത്തുന്നത് എങ്ങനെ? നിപ വൈറസ് രോഗബാധ കണ്ടെത്തുന്നതിന് നടത്തുന്ന പരിശോധന അതീവ സങ്കീർണകരമാണ്. അപകടകരമായ വൈറസായതിനാൽ ഐ.സി.എം.ആറിന്റെ അംഗീകാരമുള്ള ലാബുകൾക്ക് മാത്രമേ നിപ പരിശോധന നടത്താൻ കഴിയുകയുള്ളൂ. നിപ വൈറസ് കണ്ടെത്തുന്നത് പി.സി.ആർ. അല്ലെങ്കിൽ റിയൽ ടൈം പി.സി.ആർ. ഉപയോഗിച്ചുള്ള ലബോറട്ടറി പരിശോധന നടത്തിയാണ്. സാമ്പിളുകൾ എടുക്കുന്നതെങ്ങനെ? എൻ. 95 മാസ്‌ക്, ഫേസ്ഷീൽഡ്, ഡബിൾ ഗ്ലൗസ്, പി.പി.ഇ. കിറ്റ് തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച്…

    Read More »
  • പുകവലി ശീലം ബീജത്തിന്റെ എണ്ണം കുറയാനും ബീജങ്ങളുടെ ചലനശേഷി കുറയ്ക്കാനും കാരണമാകും

    പുകവലിയുടെ ദോഷവശങ്ങളെക്കുറിച്ച് നിരന്തരം ചർച്ച ചെയ്യപ്പെടാറുണ്ട്. ശ്വാസകോശരോ​ഗങ്ങൾ ഉൾപ്പെടെ പല ആരോ​ഗ്യ പ്രശ്നങ്ങൾക്കും പിന്നിൽ പുകവലി ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. പുകവലിക്കുന്നയാളുടെ സമീപത്ത് നിൽക്കുന്നവർക്ക് പോലും ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം. സ്ത്രീകൾക്കും പുരുഷന്മാർക്കും പുകവലി ഹാനികരവും വന്ധ്യതയ്ക്ക് കാരണമാകുമെന്നും വിദ​ഗ്ധർ പറയുന്നു. കാരണം പുകവലി ശീലം ബീജത്തിന്റെ എണ്ണം കുറയാനും ബീജങ്ങളുടെ ചലനശേഷി കുറയ്ക്കാനും കാരണമാകും. ‘പുകവലി ശരീരത്തിന് കൂടുതൽ ഓക്സിഡേറ്റീവ് സമ്മർദ്ദം ഉണ്ടാക്കുന്നു. അതിനാൽ ശരീരത്തിലെ എല്ലാ കോശങ്ങളെയും ഇത് ബാധിക്കുന്നു. ഇത് ഫെർട്ടിലിറ്റി പ്രശ്നങ്ങൾ, ബീജങ്ങളിലെ അസാധാരണ ഡിഎൻഎ അളവ്, അസാധാരണമായ ക്രോമസോമുകൾ എന്നിവയിലേക്ക് നയിച്ചേക്കാം. ഗർഭധാരണത്തിന് ആസൂത്രണം ചെയ്യുന്നുണ്ടെങ്കിൽ പുകവലി ഒഴിവാക്കണം…’ – സ്പർഷ് ഹോസ്പിറ്റലിലെ റീപ്രൊഡക്റ്റീവ് മെഡിസിൻ ആൻഡ് ഐവിഎഫ് കൺസൾട്ടന്റായ ഡോ. ദീപ്തി ബാവ പറഞ്ഞു. ‘സിഗരറ്റിൽ കാഡ്മിയം, നിക്കോട്ടിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പ്രത്യുൽപാദന അവയവങ്ങളിലേക്കുള്ള രക്ത വിതരണം കുറയ്ക്കുകയും ഇംപ്ലാന്റേഷൻ നിരക്ക് കുറയുകയും ചെയ്യും. പ്രത്യുൽപാദന അവയവങ്ങൾ വളരെ സെൻസിറ്റീവ് ആണ്. അവ…

    Read More »
  • ഹീമോഗ്ലോബി​ന്റെ അളവ് കൂടാനും വിളർച്ചയെ തടയാനും ഡയറ്റിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്താം…

    രക്തത്തിലെ ഹീമോഗ്ലോബിൻറെ അളവ് സാധാരണയിലും കുറയുന്ന അവസ്ഥയാണ് അനീമിയ അഥവാ വിളർച്ച. ക്ഷീണം, തളർച്ച, ഉന്മേഷക്കുറവ്, തലക്കറക്കം തുടങ്ങിയവയൊക്ക വിളർച്ച ഉള്ളവരിൽ സാധാരണയായി കാണുന്ന ലക്ഷണങ്ങളാണ്. അനീമിയ തടയുന്നതിനാണ് പ്രധാനമായും ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. രക്തത്തിലെ ഓക്സിജൻറെ അളവ് കൂട്ടാൻ സഹായിക്കുന്നതാണ് ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ. ഹീമോഗ്ലോബിൻറെ അളവ് കൂടാനും ഇവ സഹായിക്കും. ഹീമോഗ്ലോബിൻറെ അളവ് കൂടാനും വിളർച്ചയെ തടയാനും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഇരുമ്പ് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്… ഇലക്കറികൾ ആണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഇരുമ്പ്, പൊട്ടാസ്യം, വിറ്റാമിൻ കെ, ബി എന്നിവയുടെ നല്ല ഉറവിടമാണ് ഇലക്കറികൾ. അതിനാൽ ചീര, ബ്രൊക്കോളി പോലുള്ള ഇലക്കറികൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വിളർച്ചയെ തടയാൻ സഹായിക്കും. ചീരയിൽ ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം വർധിപ്പിക്കുന്ന വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. രണ്ട്… ബീറ്റ്റൂട്ടാണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഇരുമ്പ്, കോപ്പർ, ഫോസ്ഫറസ്, മഗ്നീഷ്യം, വിറ്റാമിനുകൾ ബി 1, ബി 2,…

    Read More »
  • പ്രമേഹ രോഗം : ശരീരം നൽകുന്ന സൂചനകൾ

    പ്രമേഹമുള്ളവരാണെങ്കില്‍ ഇത് ഇടയ്ക്കിടെ പരിശോധിച്ച്‌ ആരോഗ്യം സുരക്ഷിതമാണോ എന്നത് ഉറപ്പിക്കേണ്ടതുണ്ട്. കാരണം പ്രമേഹം ക്രമേണ മറ്റ് പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമായി വരാറുണ്ട്. അമിതമായ ദാഹം, ഇടവിട്ട് മൂത്രമൊഴിക്കല്‍, തളര്‍ച്ച, കാഴ്ചാശക്തിയില്‍ മങ്ങല്‍, പെട്ടെന്ന് ശരീഭാരം കുറയല്‍ എന്നിങ്ങനെയുള്ള പ്രയാസങ്ങളെല്ലാം പ്രമേഹമുള്ളവരില്‍ പിന്നീട് വരാം. അതിനാല്‍ തന്നെ പ്രമേഹം നിയന്ത്രണവിധേയമാണെന്ന് പരിശോധനയിലൂടെ ഇടവിട്ട് ഉറപ്പിക്കേണ്ടതുണ്ട്. ഇനി പ്രമേഹം കൂടുമ്ബോഴും ലക്ഷണങ്ങളിലൂടെ അത് തിരിച്ചറിയാൻ സാധിക്കേണ്ടതുമുണ്ട്. ചിലരിലാണെങ്കില്‍ പ്രമേഹമുള്ള വിവരം ആദ്യമേ അറിയുന്നുണ്ടായിരിക്കില്ല. രോഗം അല്‍പം കൂടി മുന്നോട്ടുപോയ ശേഷം മാത്രമായിരിക്കും ഇത് തിരിച്ചറിയുക. പ്രമേഹം കൂടുമ്ബോള്‍ ഇത് കണ്ണിലെ റെറ്റിനയെന്ന ഭാഗത്തെ രക്തക്കുഴലുകളെ ബാധിക്കാം. ഇത് മൂലം കാഴ്ച മങ്ങല്‍, തിമിരം, ഗ്ലൂക്കോമ, ഡയബെറ്റിക് റെറ്റിനോപ്പതി പോലുള്ള രോഗങ്ങള്‍ പിടിപെടാം. ഡയബെറ്റിക് റെറ്റിനോപ്പതി എന്നാല്‍ റെറ്റിനയില്‍ പല മാറ്റങ്ങളും സംഭവിക്കുന്ന അവസ്ഥയാണ്. ചിലര്‍ക്ക് വെളിച്ചം കാണുമ്ബോള്‍ പോലും പ്രശ്നമുണ്ടാകാം ഈ സന്ദര്‍ഭഗത്തില്‍. കാഴ്ച മങ്ങല്‍ തന്നെയാണ് പ്രധാന സൂചനയായി വരിക. ഈ ലക്ഷണം…

    Read More »
  • ശ്വാസകോശ കാൻസറി​ന്റെ ലക്ഷണങ്ങൾ; ശ്വാസകോശ അർബുദം നിയന്ത്രിക്കാനുള്ള വഴികൾ

    ലോകമെമ്പാടുമുള്ള ഏറ്റവും സാധാരണമായ കാൻസറുകളിൽ ഒന്നാണ് ശ്വാസകോശാർബുദം. സ്ത്രീകൾക്കിടയിലും ശ്വാസകോശ അർബുദം ഇപ്പോൾ കൂടുതലായി കണ്ടുവരുന്നു. ശ്വസന പ്രക്രിയയിൽ ശ്വാസകോശം ഒരു പ്രധാന പങ്കാണ് വഹിക്കുന്നത്. ശ്വാസകോശ അർബുദത്തിന് അടിയന്തിര ശ്രദ്ധ ആവശ്യമാണ്. കാരണം ഇത് ജീവന് ഭീഷണിയാണ്. ശ്വാസകോശ അർബുദത്തിന്റെ ലക്ഷണങ്ങൾ സാധാരണയായി അത് വിപുലമായ ഘട്ടത്തിൽ എത്തുമ്പോഴാണ് ഉണ്ടാകുന്നത്. വിട്ടുമാറാത്ത ചുമ, ശ്വാസതടസ്സം, നെഞ്ചിലെ വേദന, മനഃപൂർവമല്ലാത്ത ഭാരം കുറയൽ, അസ്ഥി വേദന, ഇടയ്ക്കിടെയുള്ള തലവേദന, പരുക്കൻ ശബ്ദം എന്നിവയെല്ലാം ശ്വാസകോശ കാൻസറിന്റെ ലക്ഷണങ്ങളാണ്. ശ്വാസകോശ രോഗത്തിന്റെ അപകടസാധ്യതയ്ക്ക് നിരവധി ഘടകങ്ങൾ കാരണമാകും. പാസീവ് സ്‌മോക്കിങ്, അഥവാ, മറ്റൊരാൾ വലിച്ചുവിടുന്ന സിഗരറ്റ് പുക ശ്വസിക്കുന്നതും ശ്വാസകോശ കാൻസറിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ്. ഒരു വീട്ടിൽ സ്ഥിരമായി പുകവലിക്കുന്ന ഒരാളുണ്ടെങ്കിൽ ആ വീട്ടിലെ മുഴുവൻ ആളുകളും ശ്വാസകോശ അർബുദത്തിന്റെ റിസ്കിലാണ് എന്നർത്ഥം. പക്ഷെ ശ്വാസകോശ കാൻസറിന്റെ തുടക്കത്തിൽ പുറമെ ലക്ഷണങ്ങൾ കാണുന്നത് വളരെ അപൂർവമാണ്. ശ്വാസകോശ അർബുദ സാധ്യത നിയന്ത്രിക്കാനുള്ള…

    Read More »
  • നഗരങ്ങളിൽ താമസിക്കുന്ന കുട്ടികൾക്ക് ശ്വാസകോശ സംബന്ധമായ അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം

    നഗരങ്ങളിൽ താമസിക്കുന്ന കുട്ടികൾക്ക് ശ്വാസകോശ സംബന്ധമായ അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ‌’പീഡിയാട്രിക് പൾമണോളജി’ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന കുട്ടികളെക്കാൾ ന​ഗരങ്ങളിൽ താമസിക്കുന്ന കുട്ടികൾ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നതായി ​ഗവേഷകർ പറയുന്നു. അടഞ്ഞ് കിടക്കുന്ന മുറികളിലോ അല്ലെങ്കിൽ വായു മലിനീകരണം എന്നിവ ചെറിയ കുട്ടികളിൽ നെഞ്ചിലെ അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി ​ഗവേഷകർ പറയുന്നു. ഇറ്റലിയിലെ മിലാനിൽ നടന്ന യൂറോപ്യൻ റെസ്പിറേറ്ററി സൊസൈറ്റി ഇന്റർനാഷണൽ കോൺഗ്രസിൽ ‌പഠനം അവതരിപ്പിച്ചു. ഡെന്മാർക്കിലെ കോപ്പൻഹേഗൻ സർവ്വകലാശാലയിൽ നിന്നുള്ള നിക്ലാസ് ബ്രൂസ്റ്റാഡ് അവതരിപ്പിച്ച ആദ്യ പഠനത്തിൽ 663 കുട്ടികളും അവരുടെ അമ്മമാരും ഉൾപ്പെട്ടിതായിരുന്നു പഠനം. കുട്ടികൾ നഗരങ്ങളിലോ ഗ്രാമങ്ങളിലോ വളരുന്നുണ്ടോയെന്നും അവർക്ക് എത്ര ശ്വാസകോശ സംബന്ധമായ അണുബാധകൾ ഉണ്ടായെന്നും സംഘം രേഖപ്പെടുത്തി. ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന കുട്ടികളിൽ ശരാശരി 15 കുട്ടികൾക്ക് അണുബാധകൾ ഉണ്ടാകുമ്പോൾ നഗരപ്രദേശങ്ങളിൽ താമസിക്കുന്ന കുട്ടികൾക്ക് മൂന്ന് വയസ്സിന് മുമ്പ് ചുമ, ജലദോഷം തുടങ്ങിയ ശ്വാസകോശ…

    Read More »
  • തലമുടി കൊഴിച്ചിൽ തടയാം, ഈ അഞ്ച് ഭക്ഷണങ്ങൾ പതിവായി കഴിക്കൂ…

    തലമുടി കൊഴിച്ചിൽ ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ടും തലമുടി കൊഴിച്ചിൽ ഉണ്ടാകാം. തലമുടിയുടെ വളർച്ചയ്ക്ക് പ്രോട്ടീനിനൊപ്പം വിറ്റാമിനുകളും മിനറലുകളും ആവശ്യമാണ്. വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത് തലമുടി കൊഴിയുന്നതും. തലമുടി കൊഴിച്ചിൽ തടയാനും മുടി വളരാനും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട അഞ്ച് ഭക്ഷണങ്ങളെ പരിചയപ്പെടാം… ഒന്ന്… മുട്ടയാണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വിറ്റാമിൻ എ, ബി എന്നിവ ധാരാളം അടങ്ങിയതാണ് മുട്ട. കൂടാതെ തലമുടിയുടെ വളർച്ചയ്ക്ക് സഹായകമായ ബയോട്ടിൻ, സിങ്ക്, ഫോളേറ്റ് എന്നിവയും മുട്ടയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ മുട്ട പതിവായി കഴിക്കുന്നത് തലമുടി വളരാൻ സഹായിക്കും. രണ്ട്… ചീരയാണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വിറ്റാമിനുകളുടെ കലവറയാണ് ചീര. വിറ്റാമിൻ എ, ബി, സി, ഇ, പൊട്ടാസ്യം, കാത്സ്യം, ഫോളേറ്റ്, അയേൺ, ബയോട്ടിൻ തുടങ്ങിയവ അടങ്ങിയ ചീര ഡയറ്റിൽ ഉൾപ്പെടുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. മൂന്ന്… നെല്ലിക്കയാണ് അടുത്തതായി…

    Read More »
Back to top button
error: