HealthLIFE

പ്രമേഹം ലൈംഗികജീവിതത്തിൽ വില്ലനാകുമ്പോൾ…

ലൈംഗികജീവിതത്തെ പ്രമേഹം കാര്യമായി ബാധിക്കാനിടയുണ്ട്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരുടെ ലൈംഗിക ജീവിതത്തെയാണ് പ്രമേഹം സാരമായി ബാധിക്കുന്നത്. അതായത് പ്രമേഹം പുരുഷനില്‍ വരുത്തുന്ന മാറ്റങ്ങള്‍ അത്രയും സ്ത്രീകളില്‍ വരുത്തുന്നില്ല. അതിന് കാരണങ്ങള്‍ പലതുണ്ടെങ്കിലും അംഗീകരിക്കപ്പെട്ട കാരണങ്ങളില്‍ പ്രധാനം സ്ത്രീയുടെയും പുരുഷന്റെയും ലൈംഗികതയിലുള്ള വ്യത്യാസമാണ്.

 

Signature-ad

ഉദ്ധാരണക്കുറവ്

 

പ്രമേഹം മൂലം പുരുഷന്മാരിലുണ്ടാകുന്ന പ്രകടമായ ലൈംഗിക പ്രശ്‌നം ഉദ്ധാരണക്കുറവാണ്. ഇതുമൂലം പ്രമേഹരോഗികളുടെ ലൈംഗിക ജീവിതത്തില്‍ താളപ്പിഴകള്‍ ഉണ്ടാകാനിടയുണ്ട്. ഉദ്ധാരണത്തിന് കൂടുതല്‍ സമയം വേണ്ടിവരുന്നതും ഉദ്ധാരണം വളരെ വേഗം നഷ്ടപ്പെടുന്നതുമൊക്കെ പ്രമേഹ രോഗികളില്‍ കണ്ടുവരുന്ന ലൈംഗിക പ്രശ്‌നങ്ങളാണ്. പ്രമേഹം നിയന്ത്രണ വിധേയമല്ലാത്തവരില്‍ ബഹുഭൂരിപക്ഷം പേര്‍ക്കും ഇത്തരം ലൈംഗിക ബലഹീനതകള്‍ ഉണ്ടാകാറുണ്ട്. നാഡികളുടെ പ്രവര്‍ത്തന മാന്ദ്യം, രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന തകരാറുകള്‍, പ്രമേഹം പിടിപെട്ടതിനെത്തുടര്‍ന്നുണ്ടാകുന്ന വൈകാരിക പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം പ്രമേഹരോഗിക്ക് ലൈംഗിക ഉദ്ധാരണം ഉണ്ടാകാതിരിക്കാനുളള കാരണങ്ങളാണ്.

ലൈംഗികോദ്ധാരണം പുരുഷനില്‍ സംഭവിക്കുന്നതുപോലെ സ്ത്രീകളില്‍ സംഭവിക്കാത്തതുകൊണ്ട് പ്രമേഹം സ്ത്രീലൈംഗികതയെ ഒരു പരിധിക്കപ്പുറം ബാധിക്കുന്നില്ല. പ്രമേഹവും ഉദ്ധാരണക്കുറവും തമ്മിലുള്ള ബന്ധം പരീക്ഷണങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. പുരുഷനില്‍ ലൈംഗിക താല്‍പര്യം ജനിക്കുമ്പോള്‍ തലച്ചോറില്‍ ചില രാസമാറ്റങ്ങള്‍ സംഭവക്കുന്നു. ഇതിന്റെ ഫലമായി തലച്ചോറില്‍ നിന്നും നാഡികളിലൂടെ ലിംഗത്തിലേക്ക് ലൈംഗിക ഉദ്ദീപനം എത്തുന്നു. ഇതിന്റെ ഫലമായാണ് ജനനേന്ദ്രിയത്തിലെ ഉദ്ധാരക കലകളില്‍ രക്തം നിറഞ്ഞ് ലിംഗം ഉദ്ധരിക്കുന്നു. എന്നാല്‍ പ്രമേഹമുള്ളവര്‍ക്ക് ഈ ഉദ്ധാരണപ്രക്രീയ ശരിയായ രീതിയില്‍ നടക്കുന്നില്ല. ഇതുകൂടാതെ ലിംഗത്തിലേക്കു രക്തം എത്തിക്കുന്ന നേര്‍ത്ത രക്ത ലോമികള്‍ അടഞ്ഞു പോകുന്നു. ഇതു ഉദ്ധാരണക്കുറവിന് കാരണമാകുന്നു. രക്തക്കുഴലുകളിലെ അകം പാളിയായ എന്‍ഡോതിലിയത്തിന് കേടുപാടുകള്‍ പറ്റുന്നതും പ്രമേഹ രോഗികളില്‍ കണ്ടുവരുന്നു.
ലൈംഗിക ഉത്തേജനം ഉണ്ടാകുമ്പോള്‍ ജനനേന്ദ്രിയത്തിലെ രക്തക്കുഴലുകള്‍ക്കുള്ളിലെ എന്‍ഡോതിലിയത്തില്‍ നിന്നും പുറപ്പെടുന്ന ചില നൈട്രേറ്റുകള്‍ ഉദ്ധാരണത്തെ സാരമായി ബാധിക്കുന്നു. പ്രമേഹമൂലം എന്‍ഡോതീലിയത്തിന് കേടു സംഭവിക്കുമ്പോള്‍ ഉദ്ധാരണശേഷി കുറയുന്നതിന് ഒരു കാരണം ഇതാണ്.

 

Back to top button
error: