HealthLIFE

വീര്‍ത്ത വയറിന് പിന്നിലെ ഗുരുതരാവസ്ഥകള്‍ അറിയാതെ പോകരുത്

ലപ്പോഴും അമിതവണ്ണവും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന അസ്വസ്ഥതകളുമാണ് വയര്‍ വീര്‍ക്കുന്നതിന്റെ കാരണമായി പറയുന്നത്. എന്നാല്‍ ഇത്തരം കാര്യങ്ങളല്ലാതെ ചില ഗുരുതരമായ അവസ്ഥകള്‍ അതിന് പിന്നിലുണ്ട് എന്ന കാര്യം ഓര്‍ത്തിരിക്കണം.

ദഹനക്കേട്, പ്രസവാനന്തരം, ആര്‍ത്ത വിരാമം, മലബന്ധം, എന്തെങ്കിലും തരത്തിലുള്ള അലര്‍ജികള്‍ എന്നിവയെല്ലാം തന്നെ പലപ്പോഴും വീര്‍ത്ത വയറിന്റെ കാരണങ്ങളാണ്. എന്നാല്‍ ഇതല്ലാതെ ചില ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇതിന് പിന്നിലുണ്ട്.

Signature-ad

പലപ്പോഴും മൂത്രാശയ അണുബാധ ഒരു സാധാരണ കാര്യമായാണ് കണക്കാക്കുന്നത്. എന്നാല്‍ ഇത്തരം അണുബാധകള്‍ വയര്‍ വീര്‍ക്കുന്നതിന് കാരണമാകുന്നു എന്നത് പലരും ശ്രദ്ധിക്കുന്നില്ല. ഇവര്‍ക്ക് ഇടക്കിടെ മൂത്രമൊഴിക്കാന്‍ മുട്ടുന്നതും അടിവയറ്റിലെ സമ്മര്‍ദ്ദവും അമിതവണ്ണം പോലെ തോന്നുന്നതും എല്ലാം ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കരുത്. കാരണം അതുണ്ടാക്കുന്ന അപകടം പിന്നീട് ഗുരുതരമായ അവസ്ഥയുണ്ടാക്കുന്നു.

നിങ്ങള്‍ക്ക് ആരോഗ്യകരമായ കരള്‍ അല്ല എന്നുണ്ടെങ്കില്‍ അത് പലപ്പോഴും നിങ്ങളുടെ വയറ് വീര്‍ത്തതായി കാണപ്പെടുന്നു. പലപ്പോഴും മദ്യപാനം, ഹെപ്പറ്റൈറ്റിസ് സി അല്ലെങ്കില്‍ ക്യാന്‍സര്‍ എന്നിവ മൂലമുണ്ടാകുന്ന കരള്‍ രോഗം നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയില്‍ ആക്കുന്നു. ഇത് കൂടാതെ ക്ഷീണം, ശരീരത്തില്‍ നീലിച്ച പാടുകള്‍, മഞ്ഞപ്പിത്തം എന്നിവക്കുള്ള സാധ്യതയും ഉണ്ടാവാം. വയര്‍ അസാധാരണമായ രീതിയില്‍ വീര്‍ത്ത് വരുകയാണെങ്കില്‍ എന്തുകൊണ്ടും പരിശോധന നടത്തുന്നതിന് ശ്രദ്ധിക്കണം.

വന്‍കുടലിനെയും ചെറുകുടലിനെയും പ്രധാനമായും ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് ഇന്‍ഫ്‌ളമേറ്റളി ബൗള്‍ ഡിസീസ് (IBD) എന്ന് പറയുന്നത്. ഇത്തരം രോഗാവസ്ഥ വയറിന്റെ അസ്വസ്ഥതയിലൂടെയാണ് ആദ്യം മനസ്സിലാക്കുന്നത്. പലപ്പോഴും പാലിനോട് ഇവര്‍ക്ക് അലര്‍ജിയുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കൂടാതെ ഇവരില്‍ ഇടക്കിടെ ഗ്യാസ് സംബന്ധമായ പ്രശനങ്ങള്‍ ഉണ്ടാവുന്നു. ഇതെല്ലാം വളരെയധികം ശ്രദ്ധിക്കണം. ഈ ലക്ഷണങ്ങളെല്ലാം തുടക്കത്തില്‍ തന്നെ അവഗണിച്ചാല്‍ അത് കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു.

കുടലിന്റെ ഭിത്തിയില്‍ ഉണ്ടാവുന്ന ഡൈവര്‍ട്ടിക്കുല എന്ന ചെറിയ സഞ്ചികളുടെ വീക്കം ആണ് ഡിവര്‍ട്ടിക്യുലൈറ്റിസ് എന്ന രോഗാവസ്ഥയിലേക്ക് എത്തുന്നത്. പലപ്പോഴും അടിവയറ്റിലുണ്ടാവുന്ന വേദനയാണ് ഇത്തരം ഗുരുതരാവസ്ഥയെ പ്രതിസന്ധിയിലാക്കുന്നത്. പ്രധാന ലക്ഷണങ്ങളായി കണക്കാക്കുന്നത് വയര്‍വീര്‍ക്കുന്നതാണ്. കൂടാതെ ഓക്കാനം, വയറിളക്കം, മലബന്ധം, ശരീരവണ്ണം എന്നിവയും ഉണ്ടാവുന്നു. ഇത്തരം ലക്ഷണങ്ങള്‍ മനസ്സിലാക്കി ചികിത്സ ആരംഭിച്ചാല്‍ രോഗാവസ്ഥയെ നമുക്ക് പ്രതിരോധിക്കാന്‍ സാധിക്കുന്നു.

എല്ലാവരും ഭയക്കുന്ന ഒരു രോഗാവസ്ഥയാണ് ക്യാന്‍സര്‍ എന്ന് നമുക്കറിയാം. പലപ്പോഴും പാന്‍ക്രിയാസ്, ആമാശയം, വന്‍കുടല്‍, ഗര്‍ഭപാത്രം, അണ്ഡാശയം തുടങ്ങിയ അവയവങ്ങളെ എല്ലാം തന്നെ ക്യാന്‍സര്‍ ബാധിക്കുന്നു. ഇതിന്റെയെല്ലാം ഫലമായി പലപ്പോഴും വയര്‍ വീര്‍ത്ത് വരുകയും അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. എന്നാല്‍ വയറിനുണ്ടാവുന്ന എല്ലാ അസ്വസ്ഥതകളും ക്യാന്‍സര്‍ തന്നെ ആയിരിക്കണം എന്നില്ല. എങ്കിലും ശ്രദ്ധ അത്യാവശ്യമാണ്.

അതായത് അമിതമായി വയർ ചാടുന്നുണ്ടെങ്കിൽ ഒരു വിദഗ്ധന്റെ ഉപദേശം തേടാൻ മടിക്കരുതെന്ന് അർത്ഥം!

Back to top button
error: