Health

ഇ- സിഗരറ്റ് അപകടകാരി: അർബുദം, ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം തുടങ്ങി ശ്വാസകോശ രോഗത്തിനു വരെ കാരണമാകുന്നു

      പുകവലി അവസാനിപ്പിച്ച് ഇ- സിഗരറ്റിൽ അഭയം തേടുകയാണ് ഇന്ന് യുവതലമുറ. അമിതമായ പുകവലി ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കു വരെ കാരണമാകും. അത് സാധാരണ സിഗരറ്റ് ആയാലും ഇ – സിഗരറ്റ് ആയാലും പുകവലി ഹാനികരം തന്നെ. ഇ – സിഗരറ്റുകള്‍ സാധാരണ സിഗരറ്റിൽ നിന്ന് പുകവലിക്കുന്നവർക്ക് വിടുതലുമായി എത്തിയതാണ്. പക്ഷേ ലോകാരോഗ്യ സംഘടനയും ഇ- സിഗരറ്റ് അപകടമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

നമ്മുടെ ആരോഗ്യത്തിന് നിരന്തര പ്രശ്നങ്ങൾ ഉണ്ടാക്കാനും നിത്യ രോഗിയാക്കി മാറ്റാനും ഇ- സിഗരറ്റിൽ അടങ്ങിയിട്ടുള്ള അപകടകരമായ ഘടകങ്ങൾ കരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഇ- സിഗരറ്റിന്റെ രൂപം കാഴ്ചയിൽ പേന പോലെയാണ്. സാധാരണ സിഗരറ്റ് പോലെ ഇതിൽ പുകയിലയുടെ സാന്നിധ്യം ഇല്ല. പകരം ദ്രവരൂപത്തിലുള്ള നിക്കോട്ടിനാണ് ഇതില്‍ ഉപയോഗിക്കുന്നത്.

ഇ-സിഗരറ്റുകൾ സാധാരണ സിഗരറ്റിനെക്കാൾ സുരക്ഷിതമാണെന്ന തെറ്റിദ്ധാരണ വ്യാപകമാണ്. എന്നാൽ, ഇവ പുകയില സിഗരറ്റിനെ പോലെ തന്നെ അപകടകാരികളാണെന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പഴങ്ങളുടെയും മിഠായികളുടെയും രുചി കൂട്ടുന്ന ഇ- ലിക്വിഡുകൾ ചെറുപ്പക്കാരെ ഇ-സിഗരറ്റുകളുടെ ഉപയോഗത്തിലേക്ക് ആകർഷിക്കുന്നു. എന്നാൽ, ഈ രാസവസ്തുക്കൾ പകരുന്ന ഗുതരആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് അവർ മനസിലാക്കുന്നില്ല.

ഇ- സിഗരറ്റുകളിൽ ഒരുതരം ദ്രാവകത്തെ ഏയറോസോളാക്കി മാറ്റുന്ന പ്രക്രിയയാണ് നടക്കുന്നതെന്ന് ഗവേഷകർ പറയുന്നു. ഈ പ്രക്രിയ പുകയായി ശ്വാസകോശത്തിലേക്ക് എളുപ്പത്തിൽ വലിച്ച് കയറ്റുന്നു. പ്രോപ്പിലിൻ ഗ്ലൈക്കോൾ, ഗ്ലിസറോൾ, നിക്കോട്ടിൻ, വെള്ളം, ഫ്ലേവറിങ്സ്, പ്രിസർവേഷൻ എന്നിവയാണ് ഈ ദ്രാവകത്തിൽ സാധാരണയായി അടങ്ങിയിരിക്കുന്നത്. ഈ പറഞ്ഞവയുടെ പ്രത്യേക കോമ്പിനേഷൻ ഇ – സിഗരറ്റുകളിലേക്ക് പുകവലിക്കാരെ ആകർഷിക്കുന്നു.

ഇ – സിഗരറ്റ് മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ

കാൻസർ: അർബുദത്തിന് കാരണമാകുന്ന ‘ബെൻസേൻ’ എന്ന ഘടകം ഇ-സിഗരറ്റ് വാപ്പറുകളിൽ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ഹൃദ്രോഗ സാധ്യത വർധിപ്പിക്കും: ഇ – സിഗരറ്റില്‍ നിന്നുള്ള പുക അമിതമായി ശ്വസിക്കുന്നവരുടെ ഹൃദയത്തിന് തകരാറുകള്‍ ഉണ്ടാകുമെന്ന് പഠനങ്ങൾ പറയുന്നു.

രക്തസമ്മര്‍ദം കൂടാനും ഇ-സിഗരറ്റിന്റെ അമിതമായ ഉപയോഗം കാരണമായേക്കാം.

ശ്വാസകോശത്തിന്‍റെ ആരോഗ്യത്തെയും ബാധിക്കാം. ശ്വാസ കോശ തകരാറുകൾ, ശ്വസന വൈകല്യങ്ങൾ തുടങ്ങി മറ്റുചില പ്രശ്നങ്ങളും ഉണ്ടാകുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

★ നിത്യ ഉപയോഗികൾ കൂടുതൽ ശ്രദ്ധിക്കുക. രോഗങ്ങൾ നിങ്ങളെ കാത്തിരിപ്പുണ്ട്.

പക്ഷേ സിഗരറ്റ് വലി മൂലം ഉണ്ടാകുന്ന ദന്തക്ഷയം, ചുണ്ട് കറുക്കുക തുടങ്ങിയ ദോഷവശങ്ങള്‍ ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗം മൂലം ഉണ്ടാവാറില്ലത്രേ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: