നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സാധാരണയായി കാണാറുള്ള പേരയ്ക്കയ്ക്ക് ആരാധകര്‍ ഏറെയാണ്. രുചിയില്‍ മാത്രമല്ല, ആരോഗ്യഗുണങ്ങളുടെ കാര്യത്തിലും പേരയ്ക്ക മുന്നിലാണ്. ഒരു ഓറഞ്ചില്‍ അടങ്ങിയിട്ടുള്ളതിനെക്കാള്‍ നാല് മടങ്ങ് വിറ്റാമിന്‍ സി പേരയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. പേരയ്ക്ക പോലെ തന്നെ അവയുടെ ഇലയും വേരുകളുമൊക്കെ ഔഷധമായി ഉപയോഗിക്കാറുണ്ട്.
നിരവധി പോഷകഗുണങ്ങള്‍ പേരയിലയില്‍ അടങ്ങിയിട്ടുണ്ട്. പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കും. കൂടാതെ ആന്റിഓക്‌സിഡന്റ് ഫിനോളിക് സംയുക്തങ്ങള്‍ തുടങ്ങിയ വിവിധ ബയോ ആക്റ്റീവ് സംയുക്തങ്ങള്‍ പേരയിലയില്‍ അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങള്‍ ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. പേരയിലയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. പല്ലുവേദന, മോണയിലെ നീര്‍വീക്കം, ഓറല്‍ അള്‍സര്‍ എന്നിവ അകറ്റുന്നതിന് പേരയിലയിലെ ആന്റി ബാക്ടീരിയല്‍ ഏജന്റുകള്‍ സഹായിക്കും. പേരയില ഉപയോഗിച്ച് പല്ലു തേക്കുന്നതും ഗുണകരമാണ്.
പേരയില ഇട്ട് തിളപ്പിച്ച വെള്ളം സ്ഥിരമായി കുടിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും. ഹൃദ്രോഗ സാധ്യതകളെ അകറ്റി നിര്‍ത്താനും പേരയിലയുടെ ഗുണങ്ങള്‍ സഹായിക്കുന്നു. വയറിളക്കം, ഗ്യാസ്ട്രബിള്‍ പോലുള്ള ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പേരയില ഉപയോഗിക്കുന്നത് ഗുണം ചെയ്യും.ശരീരവേദന കൂടുതലുള്ളപ്പോഴും പേരയിലയിട്ട് തിളപ്പിച്ച വെള്ളം ചെറു ചൂടോടെ ദേഹത്ത് ഒലിക്കുന്നത് നീര്‍കെട്ട് കുറയ്ക്കാന്‍ സഹായിക്കുന്നു.
വൈറ്റമിന്‍ സി, എ, പൊട്ടാസ്യം തുടങ്ങിയ അവശ്യ പോഷകങ്ങള്‍ അവയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യപരമായ നിരവധി ഗുണങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ദഹനത്തെ സഹായിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ചര്‍മം മെച്ചപ്പെടുത്താനും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും അവയ്ക്ക് കഴിയും. ആമാശയത്തിലെയും കുടലിലെയും പ്രശ്‌നങ്ങള്‍ക്കും വേദനയ്ക്കും പ്രമേഹത്തിനും ചികിത്സിക്കാനും പേരക്കയുടെ ഇലകള്‍ ഉപയോഗിക്കാം. ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കുന്നതിനും പേരയില സഹായിക്കുന്നു.