HealthLIFE

വിഷാദരോഗം അല്‍ഷിമേഴ്സിന് കാരണമാകുമോ?

ഗോളതലത്തില്‍ ഏതാണ്ട് 40 ലക്ഷം ആളുകള്‍ ഏതെങ്കിലും തരത്തിലുള്ള ഡിമെന്‍ഷ്യ ബാധിതരാണെന്നാണ് കണക്കുകള്‍. ഇതില്‍ ഏറ്റവും സാധാരണമായി കാണപ്പെടുന്നത് അല്‍ഷിമേഴ്‌സ് രോഗമാണ്.

വിഷാദരോഗികളില്‍ പിന്നീട് അല്‍ഷ്യമേഴ്‌സ് വരാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ നിലവില്‍ വിഷാദവും അല്‍ഷിമേഴ്സ് രോഗവും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടില്ലെങ്കിലും വിഷാദ രോഗം വികാരങ്ങളില്‍ സ്വാധീനം ചെലുത്തുന്നതിനപ്പുറം തലച്ചോറിന്റെ ഘടനയിലും പ്രവര്‍ത്തനത്തിലും മാറ്റം വരുത്തുന്നു.

Signature-ad

ദീര്‍ഘകാലം വിട്ടുമാറാത്ത വിഷാദം ഓര്‍മ ശക്തി, പഠനം എന്നിവയെ കേന്ദ്രീകരിക്കുന്ന തലച്ചോറിന്റെ ഹിപ്പോകാമ്പല്‍ മേഖല ചുരുങ്ങാന്‍ കാരണമാകും. ഇത് വൈജ്ഞാനിക പ്രകടനത്തെ ബാധിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ വിഷാദ കാലയളവില്‍ ശരീരം പുറപ്പെടുവിക്കുന്ന സ്‌ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോള്‍ ഓക്‌സിഡേറ്റീവ് നാശത്തിലേക്കും ശരീര വീക്കത്തിലേക്കും നയിക്കുന്നു.

അല്‍ഷിമേഴ്‌സ് സാധ്യത കുറയ്ക്കുന്നതിന് മാനസിക ക്ഷേമം സംരക്ഷിക്കേണ്ടത് പ്രധാനമാണ്. വിഷാദരോഗത്തിനുള്ള പ്രോപ്റ്റ് തെറാപ്പി തലച്ചോറിലെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുകയും വൈജ്ഞാനിക തകര്‍ച്ചയുടെ സാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

മോശം മാനസികാരോഗ്യം ഇതിനകം രോഗനിര്‍ണയം നടത്തിയവരില്‍ വൈജ്ഞാനിക തകര്‍ച്ചയെ ത്വരിതപ്പെടുത്തും. പ്രായമായവര്‍ക്കിടയില്‍ പൊതുവായി കാണപ്പെടുന്ന മാനസിക പിരിമുറുക്കവും ഒറ്റപ്പെടല്‍, ഓര്‍മക്കുറവ് പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കുകയും രോഗലക്ഷണങ്ങള്‍ വഷളാക്കുകയും ചെയ്യുമെന്നും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

 

Back to top button
error: