HealthLIFE

അല്‍പ്പം തൈര് മതി, അര മണിക്കൂറില്‍ താരന്‍ പൂര്‍ണമായും മാറ്റാം; ഉപയോഗിക്കുംതോറും മുടിവളര്‍ച്ചയും കൂടും

താരന്‍ കാരണം ബുദ്ധിമുട്ടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ശിരോചര്‍മത്തില്‍ ജലാംശം കുറയുന്നതും, അഴുക്കും പൊടിയും നിറഞ്ഞ കാലാവസ്ഥയും ഒക്കെയാണ് താരന്‍ ഉണ്ടാകാനുള്ള പ്രധാന കാരണം. താരന്‍ മാറുന്നതിന് വേണ്ടി നിങ്ങള്‍ പല തരത്തിലുള്ള മാര്‍ഗങ്ങള്‍ പരീക്ഷിച്ച് മടുത്തിട്ടുണ്ടാവും. എന്നാല്‍ ഒരു കാര്യം മനസിലാക്കൂ. താരന്‍ എന്നത് നമുക്ക് ശാശ്വതമായി പരിഹാരം കാണാന്‍ കഴിയുന്ന ഒരു പ്രശ്‌നമല്ല.

അതിനാല്‍ത്തന്നെ കൃത്യമായ മുടി സംരക്ഷണം അനിവാര്യമാണ്. താരന്‍ മാറ്റിയില്ലെങ്കില്‍ അത് മുടികൊഴിച്ചില്‍ രൂക്ഷമാക്കുകയും പിന്നീട് ചര്‍മ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. താരനകറ്റാന്‍ പല തരത്തിലുള്ള കെമിക്കല്‍ ട്രീറ്റ്മെന്റുകളുണ്ട്. എന്നിരുന്നാലും വീട്ടില്‍ തന്നെ എളുപ്പത്തില്‍ ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതാണ് ഉത്തമം. ഇതിനായി എളുപ്പത്തില്‍ തയ്യാറാക്കുന്ന ഒരു ഹെയര്‍ പാക്ക് നോക്കാം.

Signature-ad

ആവശ്യമായ സാധനങ്ങള്‍

പേരയില – 8 എണ്ണം

ചെറിയ ഉള്ളി – 6 എണ്ണം

തൈര് – 2 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

പേരയിലയും ചെറിയ ഉളളിയും തൈര് ചേര്‍ത്ത് നന്നായി അരച്ച് അരിച്ചെടുക്കുക. ശേഷം ശിരോചര്‍മത്തില്‍ നന്നായി തേച്ച് 2 മിനിട്ട് മസാജ് ചെയ്യണം. ഇത് അര മണിക്കൂറെങ്കിലും മുടിയില്‍ വച്ചിരിക്കണം. വരണ്ട മുടിയാണെങ്കില്‍ അല്‍പ്പം എണ്ണയിട്ട ശേഷം വേണം പാക്ക് പുരട്ടാന്‍. പേരയില ഉള്ളതിനാല്‍ ഷാംപൂ ഉപയോഗിക്കേണ്ട ആവശ്യമില്ല.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: