Health
-
വയറിന് എപ്പോഴും പ്രശ്നമാണോ, എങ്കില്‍
വയറിന്റെ ആരോഗ്യമെന്നത് പൊതുവായ ആരോഗ്യത്തിന്റെ ഒരു നേര്‍ക്കാഴ്ച കൂടിയാണ്. കുടല്‍ അടക്കമുള്ള അവയവങ്ങള്‍ ശരിയായി പ്രവര്‍ത്തിയ്ക്കുന്നുവെന്ന് കാണിയ്ക്കുന്ന ഒന്നു കൂടിയാണ് ഇത്. വവയര്‍ സംബന്ധമായ പല അസ്വസ്ഥതകളും പലര്‍ക്കുമുണ്ടാകാറുണ്ട്. ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ പലര്‍ക്കുമുള്ള പൊതുവായ പ്രശ്നമാണ്. ചിലര്‍ക്ക് ഭക്ഷണം കഴിച്ചാലുടന്‍ ടോയ്ലററില്‍ പോകുന്ന പ്രശ്നം, വയറിളക്കം, വയറുവേദന, ദഹനക്കേട് തുടങ്ങിയ പല പ്രശ്നങ്ങളും അനുഭവപ്പെടാറുണ്ട്. ചിലര്‍ക്ക് വയറ്റിലെ ഇത്തരം അസ്വസ്ഥതകള്‍ ഒരു സ്ഥിരം പ്രശ്നമാണ്. ഇതിന് പുറകില്‍ ചില പ്രധാനപ്പെട്ട കാരണങ്ങളുമുണ്ട്. ഇത്തരം കാരണങ്ങള്‍ തിരിച്ചറിയുകയെന്നത് ഈ പ്രശ്നത്തിന് പരിഹാരം കണ്ടുപിടിയ്ക്കാന്‍ പ്രധാനവുമാണ്. അണുബാധ വഴി ചിലര്‍ക്ക് ഇടയ്ക്ക് ഭക്ഷണത്തിലെ പ്രശ്നം കാരണം അണുബാധ വഴി വയറിന് പ്രശ്നങ്ങളുണ്ടാകും. ഇത് സ്ഥിരം വരുന്നതല്ല. വന്നു മാറുന്നവയാണ്. അതേ സമയം തുടര്‍ച്ചയായി ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചാലും പ്രശ്നമുണ്ടാകാം. ഇതുപോലെ പെപ്റ്റിക് അള്‍സള്‍ പോലുള്ള പ്രശ്നങ്ങള്‍ കാരണവും വയറിന് വേദനയും അസ്വസ്ഥതയും ഉണ്ടാകുന്നതും സാധാരണയാണ്. ഇത് വയറ്റിലെ ലൈനിംഗിനെ ബാധിയ്ക്കുന്നതാണ് കാരണം. ഇത്…
Read More » -
ചര്‍മ്മം തിളങ്ങാന്‍ ഏലയ്ക്ക വെള്ളം കുടിക്കണം
എല്ലാ വീട്ടിലും വളരെ സുലഭമായി കണ്ടുവരുന്നതാണ് ഏലയ്ക്ക. പായസത്തിനൊക്കെ നല്ല രുചിയും മണവും നല്‍കാന്‍ ഏലയ്ക്ക ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഈ ഏലയ്ക്ക സൌന്ദര്യ സംരക്ഷണത്തിന് നല്ലതാണെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? പലര്‍ക്കും വിശ്വസിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ ചര്‍മ്മം തിളങ്ങാനും ഈ ഏലയ്ക്ക ഉപയോഗിക്കാവുന്നതാണ്. ഏലയ്ക്ക വെള്ളം കുടിക്കുന്നതിലൂടെ ആണ് ചര്‍മ്മത്തിന് നല്ല തിളക്കവും ഭംഗിയുമൊക്കെ ലഭിക്കുന്നത്. ധാരാളം ആന്റി ഓക്‌സിഡന്റുകളും അതുപോലെ പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും നിറം വയ്ക്കുനം ഏലയ്ക്ക വളരെ നല്ലതാണ്. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടം ഇതില്‍ ധാരാളമായി ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിനും ചര്‍മ്മത്തിനുമൊക്കെ വളരെ നല്ലതാണ്. പ്രത്യേകിച്ച് ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന കേടുപാടുകളെ മാറ്റാന്‍ ഈ ആന്റി ഓക്‌സിഡന്റുകള്‍ സഹായിക്കും. പ്രായമാകുന്നതിന്റെ ലക്ഷണങ്ങളായ വരകളും ചുളിവുകളുമൊക്കെ വേഗത്തില്‍ മാറ്റാന്‍ ഇത് വളരെ നല്ലതാണ്. സ്ഥിരമായി ഏലയ്ക്ക വെള്ളം കുടിക്കുന്നത് വൈറ്റമിന്‍ എ,സി, പോളിഫിനോള്‍സ് എന്നിവയുണ്ടാകാന്‍ സഹായിക്കുന്നു. ചര്‍മ്മത്തിലെ കോശങ്ങളുടെ കേടുപാടുകളെ ഇത്…
Read More » -
വയര്‍ ചാടുന്നതാണോ പ്രശ്‌നം ? പതിവായി ക്യാരറ്റ് ജ്യൂസ് കുടിക്കൂ, ഫലം ഉറപ്പ്
അന്നമാണ് ഔഷധം പലരും അഭിമുഖികരിക്കുന്ന വലിയ പ്രശ്‌നമാണ് കുടവയര്‍. ശരീരത്തിന് അധികം വണ്ണമില്ലെങ്കിലും വയര്‍ ചാടുന്നത് വലിയ ബുദ്ധിമുട്ട് തന്നെയാണ്. അത്തരത്തില്‍ വിഷമിക്കുന്നവര്‍ പതിവായി ക്യാരറ്റ് ജ്യൂസ് കുടിക്കൂ, ഫലം ഉറപ്പ്… കാരറ്റ് ആരോഗ്യത്തിനും ശരീരത്തിനും ഏറെ ഗുണം ചെയ്യുന്നു. ക്യാരറ്റില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മ്മത്തിന്റെ കേടുപാടുകള്‍ പരിഹരിക്കും. കൂടാതെ ഇത് ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിച്ച് യുവത്വം നിലനിര്‍ത്താനും സഹായിക്കും. വരണ്ട ചര്‍മ്മത്തിനുള്ള അത്യുഗ്രന്‍ പ്രതിവിധിയാണ് ക്യാരറ്റ് ജ്യൂസ്. ചര്‍മ്മത്തിലെ പാടുകള്‍ അകറ്റുന്നതിനൊപ്പം മെച്ചപ്പെട്ട സ്‌കിന്‍ ടോണ്‍ നല്‍കാനും ക്യാരറ്റ് ജ്യൂസ് ഉത്തമമാണ്. മെറ്റബോളിസം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. ശരീരഭാരം കുറക്കാന്‍ ഏറ്റവും സഹായകരമായ ഒന്നാണ് ക്യാരറ്റ്. വിറ്റാമിന്‍ എ, സി, കെ, ബി 6, ബയോട്ടിന്‍, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ ക്യാരറ്റില്‍ അടങ്ങിയിട്ടുണ്ട്. കലോറി വളരെ കുറഞ്ഞ പച്ചക്കറിയാണ് ക്യാരറ്റ്. ക്യാരറ്റ് ജ്യൂസാക്കിക്കുടിക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും. ഇതില്‍ കലോറി കുറവായതു കൊണ്ട് തന്നെ ശരീരഭാരം…
Read More » -
അഴകിനും ആരോഗ്യത്തിനും മുടിക്കും ഒരേയൊരു നട്സ്…
നല്ല ഭക്ഷണങ്ങളില്‍ നട്സ് പ്രധാനമാണ്. നട്സില്‍ തന്നെ ബദാം, കശുവണ്ടിപ്പരിപ്പ്, വാള്‍നട്സ് എന്നിവയെല്ലാം പെടുന്നു. ഇതില്‍ തന്നെ പലരും അധികം ഉപയോഗിക്കാത്ത ഒന്നാണ് വാള്‍നട്സ്. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടിക്കുമെല്ലാം ഒരുപോലെ ഗുണകരമാണ്. ഏറെ പോഷകങ്ങള്‍ അടങ്ങിയ ഈ വാള്‍നട്സ് രണ്ടു തരത്തിലുള്ളതുണ്ട്. അല്‍പം ഇരുണ്ട നിറത്തിലുള്ളതും അല്ലാത്തതും. മാത്രമല്ല, വാള്‍നട്ട് വിറ്റാമിന്‍ ബി 5 ന്റെ ഗണ്യമായ അളവിനാല്‍ സമ്പുഷ്ടവുമാണ്. ഇവ പാന്റോതെനിക് ആസിഡ് എന്നും എന്നറിയപ്പെടുന്നു, കൂടാതെ ആന്റിമൈക്രോബയല്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി സംയുക്തങ്ങള്‍ എന്നിവ ഇവയില്‍ അടങ്ങിയിരിക്കുന്നു. ചര്‍മ്മത്തിന്റെയും മുടിയുടെയും മൊത്തത്തിലുള്ള ആരോഗ്യം നന്നാക്കാനും ഇവയെല്ലാം തന്നെ ഗുണകരമാണ്. വാള്‍നട്സ് ഏറെ ആരോഗ്യഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് വാള്‍നട്സ്. വാള്‍നട്ടില്‍ വിറ്റമിന്‍ ഇ, കാര്‍ബോഹൈഡ്രേറ്റ്, ഫൈബര്‍, അയേണ്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, ഫോലേറ്റ് ന്നെിവയെല്ലാം തന്നെ അടങ്ങിയിരിക്കുന്നു. ഇതെല്ലാം തന്നെ ശരീരത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. കൂടാതെ, ഇതില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡ്സ് കൂടുതല്‍ ഗുണം നല്‍കും. വാള്‍നട്ടില്‍ നല്ലപോലെ നാരുകള്‍…
Read More » -
നേരത്തേ കണ്ടെത്താം, മുന്‍കരുതലെടുക്കാം; ഹൃദ്രോഗം തടയാന്‍ 5 ടെസ്റ്റുകള്‍
‘സൂചികൊണ്ട് എടുക്കേണ്ടത് തൂമ്പകൊണ്ട് എടുക്കേണ്ട അവസ്ഥ’യില്‍ എത്തുമ്പോഴാണ് ആരോഗ്യപ്രശ്നങ്ങളുമായി പലരും ആശുപത്രിയില്‍ എത്തുക. പ്രത്യേകിച്ച് ഹൃദ്രോഗങ്ങള്‍. എന്നാല്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ നേരത്തെ കണ്ടെത്തുന്നത് ഗുരുതരമായ സങ്കീര്‍ണതകള്‍ക്കുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കും. ലക്ഷണങ്ങളില്ലെങ്കില്‍ പോലും പതിവ് ഹൃദയ പരിശോധനങ്ങള്‍ പ്രധാനമാണ്. പ്രത്യേകിച്ച് പൊണ്ണത്തടി, പുകവലി അല്ലെങ്കില്‍ ഉയര്‍ന്ന കൊളസ്ട്രോള്‍ പോലുള്ള അപകട ഘടകങ്ങളുള്ള വ്യക്തികള്‍ക്ക്. നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട ചില ഹൃദയസംബന്ധമായി പരിശോധനകള്‍ 1. രക്തസമ്മര്‍ദം നിരീക്ഷിക്കണം ‘നിശബ്ദ കൊലയാളി’ എന്നാണ് ഉയര്‍ന്ന രക്തസമ്മര്‍ദത്തെ അറിയപ്പെടുന്നത്. ഇത് ഹൃദ്രോഗങ്ങള്‍ക്കും ഹൃദയാഘാതത്തിനുമുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണിത്. ആരോഗ്യമുള്ള മുതിര്‍ന്നവര്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തിലൊരിക്കലെങ്കിലും അവരുടെ രക്തസമ്മര്‍ദ്ദം പരിശോധിക്കണം എന്നാല്‍ അപകടസാധ്യത ഘടകങ്ങളുള്ളവര്‍ വര്‍ഷം തോറും രക്തസമ്മര്‍ദ്ദം പരിശോധിക്കണം. രക്തസമ്മര്‍ദം 130/80 ാാ ഒഴ ന് മുകളില്‍ സ്ഥിരമായി നില്‍ക്കുകയാണെങ്കില്‍ ഉടനടി വൈദ്യസഹായം തേടണം. 2. കൊളസ്ട്രോള്‍ പരിശോധന (ലിപിഡ് പാനല്‍) മൊത്തം കൊളസ്ട്രോള്‍, എല്‍ഡിഎല്‍ (മോശം കൊളസ്ട്രോള്‍), എച്ച്ഡിഎല്‍ (നല്ല കൊളസ്ട്രോള്‍), ട്രൈഗ്ലിസറൈഡുകള്‍ എന്നിവയുടെ…
Read More » -
പൊക്കിളില്‍ ഏതെണ്ണ എപ്പോള്‍ പുരട്ടിയാല്‍ ഗുണം
പൊക്കിള്‍ എന്നത് നമ്മുടെ ശരീരത്തിലെ പ്രധാന അവയവമാണ്. നാം കാര്യമായ പ്രാധാന്യം നല്‍കുന്നില്ലെങ്കിലും ശരീരത്തിലെ വിവിധ അവയവങ്ങളുമായി പൊക്കിളിന് ബന്ധമുണ്ട്. അമ്മയുമായി കുഞ്ഞിനെ ബന്ധപ്പെടുത്തുന്ന, കുഞ്ഞിന് പോഷകങ്ങള്‍ എല്ലാം ലഭ്യമാക്കുന്ന പൊക്കിളാണ്. ഇതില്‍ നിന്നും പൊക്കിളിന്റെ പ്രാധാന്യം നിസാരമല്ലെന്ന് മനസിലാക്കാം. ശരീരത്തിലും തലയിലുമെല്ലാം നാം എണ്ണ പുരട്ടാറുണ്ട്. ഇതുപോലെയാണ് പൊക്കിളില്‍ എണ്ണ പുരട്ടുന്നതും. ആയുര്‍വേദപ്രകാരം പല തരം എണ്ണ പൊക്കിളില്‍ പുരട്ടി മസാജ് പുരട്ടുന്നത് നല്‍കുന്ന ഗുണം പലതാണ്. ചര്‍മത്തിന് ചര്‍മത്തിന് ഏറെ നല്ലതാണ് പൊക്കിളിലെ എണ്ണ പ്രയോഗം. പൊക്കിളില്‍ അല്‍പം കടുകെണ്ണ പുരട്ടുന്നത് വരണ്ട ചര്‍മത്തിനും വരണ്ട ചുണ്ടിനുമുള്ള ഏറ്റവും നല്ല വഴിയാണ്. ഇത് ചുണ്ട് മൃദുവാകാനും ചുവപ്പ് ലഭിയ്ക്കാനും ചര്‍മം മൃദുവാകാനും ചര്‍മത്തിന് തിളക്കം ലഭിയ്ക്കാനും നല്ലതാണ്. ചര്‍മത്തിന് പ്രായക്കുറവ് തോന്നിപ്പിയ്ക്കാനുള്ള ഏറ്റവും നല്ല വഴിയാണിത്. ശരീരവേദനകളും ആര്‍ത്തവവേദനകളുമെല്ലാം അകറ്റാന്‍ ഇതേറെ നല്ലതാണ്. പൊക്കിളില്‍ നീം ഓയില്‍ അഥവാ ആര്യവേപ്പിന്റെ ഓയില്‍ പുരട്ടിയാല്‍ മുഖക്കുരുവും അലര്‍ജി പോലുള്ള പ്രശ്നങ്ങളും…
Read More » -
അല്‍പ്പം തൈര് മതി, അര മണിക്കൂറില്‍ താരന്‍ പൂര്‍ണമായും മാറ്റാം; ഉപയോഗിക്കുംതോറും മുടിവളര്‍ച്ചയും കൂടും
താരന്‍ കാരണം ബുദ്ധിമുട്ടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ശിരോചര്‍മത്തില്‍ ജലാംശം കുറയുന്നതും, അഴുക്കും പൊടിയും നിറഞ്ഞ കാലാവസ്ഥയും ഒക്കെയാണ് താരന്‍ ഉണ്ടാകാനുള്ള പ്രധാന കാരണം. താരന്‍ മാറുന്നതിന് വേണ്ടി നിങ്ങള്‍ പല തരത്തിലുള്ള മാര്‍ഗങ്ങള്‍ പരീക്ഷിച്ച് മടുത്തിട്ടുണ്ടാവും. എന്നാല്‍ ഒരു കാര്യം മനസിലാക്കൂ. താരന്‍ എന്നത് നമുക്ക് ശാശ്വതമായി പരിഹാരം കാണാന്‍ കഴിയുന്ന ഒരു പ്രശ്‌നമല്ല. അതിനാല്‍ത്തന്നെ കൃത്യമായ മുടി സംരക്ഷണം അനിവാര്യമാണ്. താരന്‍ മാറ്റിയില്ലെങ്കില്‍ അത് മുടികൊഴിച്ചില്‍ രൂക്ഷമാക്കുകയും പിന്നീട് ചര്‍മ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. താരനകറ്റാന്‍ പല തരത്തിലുള്ള കെമിക്കല്‍ ട്രീറ്റ്മെന്റുകളുണ്ട്. എന്നിരുന്നാലും വീട്ടില്‍ തന്നെ എളുപ്പത്തില്‍ ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതാണ് ഉത്തമം. ഇതിനായി എളുപ്പത്തില്‍ തയ്യാറാക്കുന്ന ഒരു ഹെയര്‍ പാക്ക് നോക്കാം. ആവശ്യമായ സാധനങ്ങള്‍ പേരയില – 8 എണ്ണം ചെറിയ ഉള്ളി – 6 എണ്ണം തൈര് – 2 ടേബിള്‍സ്പൂണ്‍ തയ്യാറാക്കുന്ന വിധം പേരയിലയും ചെറിയ ഉളളിയും തൈര് ചേര്‍ത്ത് നന്നായി അരച്ച്…
Read More » -
രണ്ട് യൂട്രസും രണ്ടിലും ഗര്‍ഭവും! ഇത് കെല്‍സിയുടെ കഥ
അമേരിക്കയിലെ കെല്‍സി ഹാച്ചെര്‍ എന്ന യുവതിയ്ക്ക് ജന്മനാ ഉള്ളത് രണ്ട് യൂട്രസാണ്. യൂട്രസ് ഡിഡില്‍ഫിസ് എന്ന അപൂര്‍വമായ അവസ്ഥയാണിത്. എന്നാല്‍ 32 കാരിയായ കെല്‍സിയുടെ ഈ രണ്ട് യൂട്രസിലും ഒരേ സമയം ഗര്‍ഭധാരണം നടന്ന അസാധാരണ അവസ്ഥയാണുള്ളത്. തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ഇവര്‍ തന്നെ ഇക്കാര്യം വെളിപ്പെടുത്തിട്ടുണ്ട്. നേരത്തെ മൂന്ന് കുഞ്ഞുങ്ങളുള്ള ഇവരുടേത് സാധാരണ രീതിയിലെ പ്രസവം തന്നെയായിരുന്നു. കുഞ്ഞുങ്ങള്‍ ഓരോ തവണയായിത്തന്നെയാണ് ജനിച്ചതും. എന്നാല്‍ നാലാം തവണ ഗര്‍ഭിണിയായപ്പോള്‍ എട്ട് ആഴ്ചകളുള്ളപ്പോള്‍ നടത്തിയ അള്‍ട്രസൗണ്ട് സ്‌കാനിലാണ് രണ്ട് യൂട്രസിലും ഗര്‍ഭധാരണം എന്ന അപൂര്‍വ അവസ്ഥ കണ്ടെത്തിയത്. ഇരട്ടക്കുട്ടികള്‍ 17 വയസുള്ളപ്പോള്‍ തന്നെ രണ്ട് യൂട്രസുള്ള യൂട്രസ് ഡിഡില്‍ഫസ് എന്ന അവസ്ഥ തനിക്കുള്ളതായി ഇവര്‍ അറിഞ്ഞിരുന്നു. ഇരട്ടക്കുട്ടികളുണ്ടെന്ന് മാത്രമല്ല, ഇരട്ടക്കുട്ടികള്‍ വെവ്വേറെ ഗര്‍ഭപാത്രത്തിലുമാണ് ഉള്ളത്. ഇരട്ട യൂട്രസുള്ളതിനാല്‍ ഇരു ഫെല്ലോപിയന്‍ ട്യൂബിലും അണ്ഡവിസര്‍ജനം നടന്ന് ഇത് ഇരു വശത്തും രണ്ട് ബീജങ്ങളുമായി ചേര്‍ന്ന് ഇരു യൂട്രസിലേയ്ക്കുമായി സഞ്ചരിച്ച് ഗര്‍ഭധാരണം നടന്നാണ് ഈ…
Read More » -
വിഷാദരോഗം അല്‍ഷിമേഴ്സിന് കാരണമാകുമോ?
ആഗോളതലത്തില്‍ ഏതാണ്ട് 40 ലക്ഷം ആളുകള്‍ ഏതെങ്കിലും തരത്തിലുള്ള ഡിമെന്‍ഷ്യ ബാധിതരാണെന്നാണ് കണക്കുകള്‍. ഇതില്‍ ഏറ്റവും സാധാരണമായി കാണപ്പെടുന്നത് അല്‍ഷിമേഴ്‌സ് രോഗമാണ്. വിഷാദരോഗികളില്‍ പിന്നീട് അല്‍ഷ്യമേഴ്‌സ് വരാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ നിലവില്‍ വിഷാദവും അല്‍ഷിമേഴ്സ് രോഗവും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടില്ലെങ്കിലും വിഷാദ രോഗം വികാരങ്ങളില്‍ സ്വാധീനം ചെലുത്തുന്നതിനപ്പുറം തലച്ചോറിന്റെ ഘടനയിലും പ്രവര്‍ത്തനത്തിലും മാറ്റം വരുത്തുന്നു. ദീര്‍ഘകാലം വിട്ടുമാറാത്ത വിഷാദം ഓര്‍മ ശക്തി, പഠനം എന്നിവയെ കേന്ദ്രീകരിക്കുന്ന തലച്ചോറിന്റെ ഹിപ്പോകാമ്പല്‍ മേഖല ചുരുങ്ങാന്‍ കാരണമാകും. ഇത് വൈജ്ഞാനിക പ്രകടനത്തെ ബാധിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ വിഷാദ കാലയളവില്‍ ശരീരം പുറപ്പെടുവിക്കുന്ന സ്‌ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോള്‍ ഓക്‌സിഡേറ്റീവ് നാശത്തിലേക്കും ശരീര വീക്കത്തിലേക്കും നയിക്കുന്നു. അല്‍ഷിമേഴ്‌സ് സാധ്യത കുറയ്ക്കുന്നതിന് മാനസിക ക്ഷേമം സംരക്ഷിക്കേണ്ടത് പ്രധാനമാണ്. വിഷാദരോഗത്തിനുള്ള പ്രോപ്റ്റ് തെറാപ്പി തലച്ചോറിലെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുകയും വൈജ്ഞാനിക തകര്‍ച്ചയുടെ സാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. മോശം മാനസികാരോഗ്യം…
Read More » -
കോണ്ടം വേണ്ടേ വേണ്ട! ഇന്ത്യയില്‍ സ്ത്രീകളിലെ താത്പര്യം ഇങ്ങനെ
ന്യൂഡല്‍ഹി: ഇന്ത്യയില്‍ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സുരക്ഷിതമായ ലൈംഗിക ബന്ധത്തിന് ഗര്‍ഭനിരോധന ഉറകള്‍ അഥവാ കോണ്ടം ഉപയോഗിക്കുന്നതാണ് ഉചിതമെന്ന് വൈദ്യശാസ്ത്രത്തിലും നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍ സുരക്ഷിതമായ ലൈംഗിക ബന്ധത്തിനുള്ള നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ ഇന്ത്യ ബഹുദൂരം പിന്നിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ വെറും 10 ശതമാനം പുരുഷന്‍മാര്‍ മാത്രമാണ് കോണ്ടം ഉപയോഗിച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത്. ഗര്‍ഭനിരോധനത്തിന് സ്ത്രീകള്‍ വന്ധ്യംകരണം നടത്തുന്നത് തന്നെയാണ് ഇപ്പോഴും ഇന്ത്യയില്‍ ബഹുഭൂരിപക്ഷവും പിന്തുടരുന്ന മാര്‍ഗമെന്നും ആരോഗ്യ വകുപ്പിന്റെ പഠനങ്ങളില്‍ പറയുന്നു. രാജ്യത്തെ വിവാഹിതരായ സ്ത്രീകളില്‍ വെറും ഒമ്പത് ശതമാനത്തിനടുത്ത് മാത്രമാണ് ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ കോണ്ടം ഉപയോഗിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവയ്ക്കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളില്‍ കോണ്ടത്തിന്റെ ഉപയോഗം വര്‍ദ്ധിച്ചിട്ടുണ്ടെന്നതാണ് ഈ മേഖലയിലെ എടുത്ത്പറയാവുന്ന ഒരു മാറ്റം. ഇന്ത്യയില്‍ ദാദ്ര നഗര്‍ ഹവേലി കേന്ദ്രഭരണ പ്രദേശമാണ് നാഷണല്‍ ഫാമിലി ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് 2021 – 2022ല്‍ നടത്തിയ സര്‍വേ…
Read More »