HealthLIFE

ഓണാഘോഷത്തിന് സ്റ്റാറാകാം! മുഖത്തിന് തിളക്കം കൂട്ടാന്‍ മുട്ട കൊണ്ടൊരു പായ്ക്കിടാം

കോളേജിലും ഓഫീസിലുമൊക്കെ ഓണ പരിപാടി നടക്കാന്‍ പോകുന്നതിന്റെ മുന്നൊരുക്കത്തിലാണ് എല്ലാവരും. നല്ല അടിപൊളി സാരിയൊക്കെ ഉടുത്ത് പോകുമ്പോള്‍ മുഖം കരിവാളിച്ചിരുന്നാല്‍ എന്തായിരിക്കും അവസ്ഥ. ഇത് മാറ്റാന്‍ വീട്ടില്‍ തന്നെ എളുപ്പത്തില്‍ ചില പരിഹാര മാര്‍ഗങ്ങള്‍ ചെയ്യാവുന്നതെയുള്ളൂ. അമിതമായി വെയിലേറ്റാണ് ചര്‍മ്മത്തില്‍ ഇത്തരത്തില്‍ കരിവാളിപ്പുണ്ടാകുന്നത്. മുഖത്തിനും കഴുത്തിനുമൊക്കെ പല നിറമായി പോകുന്നത് ഈ പ്രശ്‌നം കാരണമാണം. എളുപ്പത്തില്‍ കരിവാളിപ്പ് മാറ്റിയെടുക്കാന്‍ സിമ്പിളായി വീട്ടില്‍ ചെയ്യാവുന്ന ഒരു ഫേസ് പായ്ക്കാണിത്.

ചന്ദനം
ചര്‍മ്മത്തിലെ ടാന്‍ മാറ്റാനുള്ള ഏറ്റവും മികച്ച വഴികളിലൊന്നാണ് ചന്ദനത്തിന്റെ പൊടി ഉപയോഗിക്കുന്നത്. അതുപോലെ മുഖക്കുരു പ്രശ്‌നങ്ങള്‍ മാറ്റാനും ചന്ദനം നല്ലതാണ്. ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് ഇത്. എല്ലാ ചര്‍മ്മകാര്‍ക്കും ഇത് ഉപയോഗിക്കാവുന്നതാണ്. ചര്‍മ്മത്തിലെ പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ തടയാന്‍ നല്ലതാണ് ചന്ദനം. ഫ്രീ റാഡിക്കലുകള്‍ മൂലമുള്ള പ്രശ്‌നങ്ങളെ മാറ്റാനും നല്ലതാണ്. സണ്‍ ടാന്‍ മാറ്റാന്‍ നല്ലതാണ് ഇത്. ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും ആന്റി ഓക്‌സിഡന്റ് ഗുണങ്ങളും ഇതിനുണ്ട്.

Signature-ad

മഞ്ഞള്‍പ്പൊടി
ചര്‍മ്മത്തിന് വളരെ നല്ലതാണ് മഞ്ഞള്‍. ഇതില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ ചര്‍മ്മത്തിന് ഏറെ നല്ലതാണ്. ഇതിലെ ആന്റി ഇന്‍ഫ്‌ലമേറ്ററി ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു. മുഖക്കുരു മാറ്റാനും സുഷിരങ്ങളെ മാറ്റാനും നല്ലതാണ് മഞ്ഞള്‍. ചര്‍മ്മത്തെ മോയ്ചറൈസ് ചെയ്യാനും പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ തടയാന്‍ ഇത് നല്ലതാണ്. ഡാര്‍ക് സര്‍ക്കിള്‍സ് മാറ്റാനും ഇത് നല്ലതാണ്.

മുട്ടയുടെ മഞ്ഞ
ചര്‍മ്മത്തിലെ ചുളിവുകളും വരകളുമൊക്കെ മാറ്റാന്‍ നല്ലതാണ് മുട്ടയുടെ മഞ്ഞ. ചര്‍മ്മത്തെ മോയ്ചറൈസ് ചെയ്യാന്‍ നല്ലതായിരുന്നു മുട്ടയുടെ മഞ്ഞ. വൈറ്റമിന്‍ എ, ബി 2, ബി 3 എന്നിവയാല്‍ സമ്പുഷ്ടമായ മുട്ടയുടെ മഞ്ഞക്കരു ചര്‍മ്മത്തിന് നല്ലതാണ്. ഇത് വീക്കം, മുഖക്കുരു പാടുകള്‍ എന്നിവ കുറയ്ക്കാനും കറുത്ത പാടുകള്‍ കുറയ്ക്കാനും ഈര്‍പ്പം വര്‍ദ്ധിപ്പിക്കാനും ജലനഷ്ടം തടയാനും സഹായിക്കുന്നു. ചര്‍മ്മത്തിന് ജലാംശം നല്‍കാനും മോയ്ചറൈസ് ചെയ്യാനും ഇത് മികച്ചതാണ്.

പായ്ക്ക് തയാറാക്കാന്‍
ഇതിനായി മുട്ടയുടെ മഞ്ഞയും 1 ടേബിള്‍ സ്പൂണ്‍ ചന്ദനത്തിന്റെ പൊടിയും ഒരു നുള്ള മഞ്ഞളും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇനി ഈ പായ്ക്ക് ടാനുള്ള ഭാഗത്തിടാം. നന്നായി ഉണങ്ങിയ ശേഷം കൈകൊണ്ട് ഉരച്ച് കളയാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളാനും സഹായിക്കും. ആഴ്ചയില്‍ രണ്ട് ദിവസം ഇത് ഉപയോഗിക്കുന്നത് ചര്‍മ്മത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തും. ഏത് പായ്ക്ക് ഉപയോഗിക്കുന്നതിന് മുന്‍പും പാച്ച് ടെസ്റ്റ് ചെയ്യാന്‍ മറക്കരുത്. ഇത് വളരെ പ്രധാനമാണ്. അലര്‍ജിയില്ലെന്ന് ഉറപ്പ് വരുത്താനാണ് പാച്ച് ടെസ്റ്റ് ചെയ്യുന്നത്.

 

Back to top button
error: