Food
-
കരളിന് അത്യുത്തമം; വെണ്ടക്കയുടെ പശപശപ്പ് കാര്യമാക്കേണ്ട
വെണ്ടയ്‌ക്ക എന്ന് കേള്‍ക്കുമ്ബോള്‍ തന്നെ ഓര്‍മ്മ വരിക അതിന്റെ പശപ്പശപ്പ് ആയിരിക്കും.ഇക്കാരണത്താല്‍ തന്നെ അധികം പേരും വെണ്ടയ്‌ക്ക വിരോധികളായി തുടരുന്നു.എന്നാല്‍ വെണ്ടയ്‌ക്കയെ മാറ്റി നിര്‍ത്തുന്നവര്‍ നിരവധി ആരോഗ്യഗുണങ്ങളെയാണ് പടിക്ക് പുറത്ത് നിര്‍ത്തുന്നത്. ഉയർന്ന ഫൈബർ കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിൽ ഒന്നാം സ്ഥാനത്താണ് വെണ്ടയ്ക്ക. ഇതിൽ അടങ്ങിയിരിക്കുന്ന പെക്റ്റിൻ എന്ന എൻസൈം ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ വർധിപ്പിക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. ഇത് കോശങ്ങളിലെ ഓക്‌സിഡേറ്റീവ് നാശത്തെ തടയുകയും ക്യാൻസർ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഇത് അനീമിയയും തടയുന്നു. വെണ്ടയ്ക്കയുടെ പശപശപ്പ് കൊളസ്ട്രോളിനെ ബന്ധിപ്പിക്കുകയും കരളിലേക്ക് എത്തുന്ന വിഷവസ്തുക്കളെ വഹിക്കുന്ന ബൈൽ ആസിഡിനെ പുറത്തെടുക്കുകയും ചെയ്യുന്നു. ദഹന പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനും കുടലിന്റെ ആരോഗ്യത്തെ കാക്കാനും വെണ്ടയ്‌ക്ക മികച്ചതാണ്. വിറ്റാമിൻ സി, കെ, ഫോളേറ്റ്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ കേന്ദ്രമാണ് ഇത്. ആര്‍ത്തവകാലത്തെ അമിത രക്തസ്രാവത്തെ കുറയ്‌ക്കാനും ലൈംഗികാരോഗ്യം മെച്ചപ്പെടുത്താനും വെണ്ടയ്‌ക്ക നല്ലതാണ്. ഗര്‍ഭിണികളുടെയും മുലയൂട്ടുന്ന അമ്മമാര്‍ക്കും കണ്ണുംപൂട്ടി വെണ്ടയ്‌ക്ക കഴിക്കാവുന്നതാണ്.…
Read More » -
മലബന്ധം ഒഴിവാക്കാൻ റോബസ്റ്റ ഷേക്ക്
മലബന്ധത്തിന് റോബസ്റ്റ പഴം ഏറെ നല്ലതാണ്.പ്രത്യേകിച്ച് റോബസ്റ്റ ഷേക്ക്.റോബസ്റ്റ പഴം കൊണ്ട് ഷേക്ക് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. റോബസ്റ്റ പഴം – 1 എണ്ണം പാൽ – 1 കപ്പ് തിളപ്പിച്ച് ആറിയത് വാനില എസൻസ് – 1 ടീസ്പൂൺ തേൻ – 2 ടേബിൾസ്പൂൺ പഴം ചെറുതായി അരിഞ്ഞ് ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക ശേഷം പാൽ, വാനില എസൻസ്, തേൻ എന്നിവ ചേർത്ത് രണ്ട് മിനിറ്റ് മിക്സിയിൽ നന്നായി അടിച്ചെടുക്കുക.ശേഷം ഒരു ഗ്ലാസിലേക്ക് ഒഴിച്ച് കുടിക്കാം. സ്വാദിഷ്ടമായ റോബസ്റ്റ ഷേക്ക് റെഡി.
Read More » -
ചുമ്മാ കഷണം വെട്ടിക്കൂട്ടിയാൽ അവിയലാവില്ല;രുചിയേറും അവിയലുണ്ടാക്കാനുള്ള ഈസി റെസിപ്പി ഇതാ
ഒരുവിധപ്പെട്ട എല്ലാ പച്ചക്കറികളും ഒത്തിണങ്ങിയ ഒരു കേരളീയ വിഭവമാണ് അവിയല്‍.അതിനാല്‍ത്തന്നെ രുചിയില്‍ മാത്രമല്ല, ഗുണത്തിലും കെങ്കേമൻ. ഫ്രിഡ്ജ് കാലിയാക്കുന്ന ദിവസം ബാക്കി വന്ന പച്ചക്കറികൾ എല്ലാം ചേര്‍ത്ത് അവിയലുണ്ടാക്കുന്നവരും ഇന്ന് ധാരാളമുണ്ട്.എന്നാൽ ചുമ്മാ കഷണം വെട്ടിക്കൂട്ടിയാൽ അവിയലാവില്ല എന്നോർക്കണം.പാകത്തിന് വെച്ചാൽ ഇത്ര സ്വാദുള്ള മറ്റൊരു കറി ഇല്ലെന്നു തന്നെ പറയാം. രുചിയേറും അവിയലുണ്ടാക്കാനുള്ള ഈസി റെസിപ്പി ഇതാ.. ചേരുവകൾ: തേങ്ങ- ഒരുകപ്പ് വെള്ളരിക്ക – അരക്കപ്പ് ചേന- കാല്‍ക്കപ്പ് ചേമ്പ്- കാല്‍ക്കപ്പ് ഏത്തക്കായ- കാല്‍ക്കപ്പ് കാരറ്റ്- കാല്‍ക്കപ്പ് മുരിങ്ങക്കായ- കാല്‍ക്കപ്പ് മത്തങ്ങ- കാല്‍ക്കപ്പ് വഴുതനങ്ങ- കാല്‍ക്കപ്പ് വാളൻപുളി പിഴിഞ്ഞത് അല്ലെങ്കില്‍ പുളിച്ച തൈര്- കാല്‍ക്കപ്പ് വേപ്പില- 10 എണ്ണം ജീരകം- 2 നുള്ള് ഉപ്പ്- പാകത്തിന് മഞ്ഞൾപ്പൊടി- അര ടീസ്പൂൺ പച്ചമുളക്- 4 എണ്ണം വെള്ളം- 3 കപ്പ് വെളിച്ചെണ്ണ- 4 ടേബിൾസ്പൂൺ തയ്യാറാക്കുന്ന വിധം: പച്ചക്കറികൾ 3 കപ്പ് വെള്ളം ചേര്‍ത്ത് വേവിക്കാൻ വെയ്ക്കുക. അതിലേക്ക് ഉപ്പും ചേര്‍ക്കുക. മൂടി…
Read More » -
ഓണം സ്പെഷ്യൽ പുളിയിഞ്ചി
ചേരുവകള്‍ ഇഞ്ചി- 100 ഗ്രാം പച്ചമുളക്- അഞ്ച് വാളന്‍പുളി- 250 ഗ്രാം മുളകുപൊടി- ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍ പൊടി – ഒരു ടീസ്പൂണ്‍ കായപ്പൊടി- ഒരു നുള്ള് ശര്‍ക്കര – ഒരു കഷണം ഉപ്പ് – പാകത്തിന് വെളിച്ചെണ്ണ – ഒരു ടേബിള്‍ സ്പൂണ്‍ കറിവേപ്പില- ഒരു തണ്ട് കടുക് -കാല്‍ ടീസ്പൂണ്‍ ഉലുവപ്പൊടി- കാല്‍ ടീസ്പൂണ്‍ തയ്യാറാക്കുന്ന വിധം അടി കട്ടിയുള്ള ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചിയും വെളുത്തുള്ളിയും കൊത്തിയരിഞ്ഞത് ചേര്‍ക്കുക. അത് ഇളംചുവപ്പ് നിറമാകുന്നതുവരെ ചൂടാക്കുക. വാളന്‍പുളി ഒരു ലിറ്റര്‍ വെള്ളത്തില്‍ കുതിര്‍ത്ത് പിഴിഞ്ഞ് അരിച്ചെടുത്ത് വറുത്ത ഇഞ്ചിയില്‍ ഒഴിച്ച് തിളപ്പിക്കുക. ഇതില്‍ മുളകുപൊടി, മഞ്ഞള്‍പൊടി, കായപ്പൊടി, ശര്‍ക്കര, ഉപ്പ് എന്നിവ ചേര്‍ത്ത് നല്ലതുപോലെ ഇളക്കുക. അത് കുറുകുമ്ബോള്‍ വാങ്ങി വെക്കുക. കറിവേപ്പിലയും കടുകും താളിച്ച് ചേര്‍ത്ത് ഉലുവപ്പൊടി വിതറുക.
Read More » -
ഏറ്റവും ആദായകരം;കൂണ്‍കൃഷി എങ്ങനെ ചെയ്യാം?
കേരളത്തിലെ കാലാവസ്ഥയിൽ ഏറ്റവും ആദായകരമായി വളർത്താൻ യോജിച്ചതാണ് ചിപ്പിക്കൂൺ. ഇത് വളർത്താൻ വൈക്കോൽ, മരപ്പൊടി എന്നിവ വേണം. അധികം പഴക്കമില്ലാത്ത സ്വർണനിറമുള്ള നല്ല വൈക്കോലാണ് ആവശ്യം. ഇത് ചുരുട്ടിയോ, ചെറുകഷ്ണങ്ങളായിമുറിച്ചോ ഉപയോഗിക്കാം. ഇങ്ങനെ തയ്യാറാക്കിയ വൈക്കോൽ 12 മുതൽ 18 മണിക്കൂർവരെ വെള്ളത്തിൽ മുക്കിവെക്കണം. തുടർന്ന് വെള്ളം വാർത്ത് അല്പം ഉയർന്നസ്ഥലത്തു വെക്കുക. ഏകദേശം രണ്ടുമണിക്കൂർ കഴിഞ്ഞ് ഈ വൈക്കോൽ ഒരു വലിയ പാത്രത്തിൽ അരമുതൽ മുക്കാൽ മണിക്കൂർനേരം തിളപ്പിക്കണം. ആവിയിൽ പുഴുങ്ങി എടുത്താലും മതി. ഇത് വൃത്തിയുള്ള ഒരു സ്ഥലത്തു 7-8 മണിക്കൂർ നിരത്തിയിടുക. പാകമാക്കിയ വൈക്കോൽ മുറുകെ പിഴിയുമ്പോൾ കൈയിൽ ഈർപ്പം പറ്റാത്ത അവസ്ഥയാണ് പാകമെന്നോർക്കണം. ബെഡ്ഡുകൾ തയ്യാറാക്കാൻ 30 സെ.മീ വീതിയും 60 സെന്റീ മീറ്റർ നീളവുമുള്ള പോളിത്തീൻ കവറുകൾ (200 ഗേജ് കനം) ഉപയോഗിക്കാം. കവറിന്റെ അടിവശം നന്നായി കെട്ടി, മറ്റേ അറ്റം വിടർത്തിവെച്ച് അതിലൂടെ ആദ്യം ഒരു വയ്ക്കോൽച്ചുരുൾ കൈകൊണ്ട് അമർത്തിവെക്കുക. അതിനുമീതെ വശങ്ങളിൽമാത്രം…
Read More » -
ജനങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണം; ഇന്ത്യയിലെ ‘താലി’കളെ പരിചയപ്പെടാം
ഇന്ത്യാക്കാരുടെ ഏറ്റവും പ്രിയപ്പെട്ട വിഭവമാണ് താലി മീൽസ്.നമ്മുടെ സദ്യയ്ക്ക് പകരം വയ്ക്കാന്‍ മറ്റൊന്നിനുമാകില്ലെങ്കിലും മറ്റ് സംസ്ഥാനങ്ങളിലും നമ്മുടെ സദ്യയ്ക്കു സമാനമായ ഭക്ഷണവിഭവങ്ങള്‍ കാണാനാകും.ചോറും ചപ്പാത്തിയും പരിപ്പും സാമ്പാറും തോരനും പപ്പടവും ഒക്കെയായി പാത്രം നിറയെ വിഭവങ്ങളായിരിക്കും.ഇത്തരം മീൽസിനെയാണ് താലി മീല്‍സ് എന്ന് പറയപ്പെടുന്നത്.ഇന്ത്യാക്കാരുടെ ഏറ്റവും പ്രിയ ഉച്ചഭക്ഷണം ഇതാണെന്നാണ് ഒരു സ്വകാര്യ ഏജൻസി നടത്തിയ റിപ്പോർട്ടിൽ പറയുന്നത്.അതേസമയം രാത്രിയിൽ ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം ബിരിയാണിയാണ്.ഇന്ത്യയിലെ വിവിധ തരം താലികളെ പരിചയപ്പെടാം. പഞ്ചാബി താലി തൂവെള്ള നിറത്തിലുള്ള ചോറ്, രാജ്മ പയര്‍, പനീര്‍, ചപ്പാത്തിക്ക് പകരം വിളമ്പുന്ന ബട്ടര്‍ നാന്‍ എന്നറിയപ്പെടുന്ന റൊട്ടി, ദാല്‍ മകാനി, ആലൂ കുല്‍ച്ച, ബട്ടര്‍ ചിക്കന്‍, മക്കെ കി റൊട്ടി, സര്‍സോണ്‍ കാ സാഗ്, ഇങ്ങനെ നീളുന്നു പഞ്ചാബി താലി. ഇതിനോടൊപ്പം ഒരു ഗ്ലാസ് ലസ്സിയും ലഭിക്കും. രാജസ്ഥാൻ താലി പച്ചരി ചോറിനൊപ്പം ഗട്ടെ സെ സബ്‌സി, ഖേര്‍ സംഗ്രി, കചൗരി, ദാല്‍ ബട്ടി ചുര്‍മ, ഗേവര്‍ തുടങ്ങിയ…
Read More » -
മറ്റൊരു ഓണക്കാലം കൂടി;രണ്ട് പായസം ഉൾപ്പെടെ 13 വിഭവങ്ങളുടെ പാചകക്കുറിപ്പുകൾ ഇതാ
സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൂക്കളം ഒരുക്കി ഇഷ്ടരുചികളും കഴിച്ചൊരു ഓണം…രണ്ട് പായസം ഉൾപ്പെടെ 24 വിഭവങ്ങളുടെ പാചകക്കുറിപ്പുകൾ ഇതാ… 1)ഏത്തയ്ക്ക ഉപ്പേരി ഏത്തയ്ക്ക – 1 കിലോ വെളിച്ചെണ്ണ – അര കിലോ ഉപ്പ് – ആവശ്യത്തിന് പാകം ചെയ്യുന്ന വിധം ഏത്തയ്ക്ക തൊലി കളഞ്ഞ് കഴുകി വട്ടത്തിൽ അരിഞ്ഞ് വെളിച്ചെണ്ണയിൽ വറുത്ത് പകുതി മൂപ്പാകുമ്പോൾ ഉപ്പ് ലായനി എണ്ണയിൽ തളിച്ച് വറുത്ത് കോരി എടുക്കുക. 2) ശർക്കര വരട്ടി ഏത്തയ്ക്ക – 1 കിലോ ശർക്കര – 1 കിലോ നെയ്യ് – 20 ഗ്രാം ചുക്ക് – 20 ഗ്രാം കുരുമുളക് പൊടി –20 ഗ്രാം എണ്ണ – അര കിലോ ഗരംമസാല – രുചിയ്ക്ക് ആവശ്യാനുസരണം. ജീരകം – 20 ഗ്രാം പാകം ചെയ്യുന്ന വിധം ഏത്തയ്ക്ക നടുവേ കീറി അൽപം കനത്തിൽ അരിഞ്ഞ് എണ്ണ തിളയ്ക്കുമ്പോൾ ഇട്ട് വറുത്ത് കോരി മാറ്റി വയ്ക്കുക. ഒരുകിലോ ശർക്കരയിൽ…
Read More » -
ലോകത്തിലെ മികച്ച ഫ്രൈഡ് ചിക്കൻ വിഭവങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച ചിക്കൻ 65 ഉണ്ടാക്കാം
ലോകത്തിലെ മികച്ച ഫ്രൈഡ് ചിക്കൻ വിഭവങ്ങളുടെ പട്ടികയിൽ നമ്മുടെ ചിക്കൻ 65 ഇടം പിടിച്ചു.ജനപ്രിയ ഫുഡ് ഗൈഡായ ടേസ്റ്റ് അറ്റ്ലറ്റ് പുറത്തിറക്കിയ ലോകത്തിലെ മികച്ച ഫ്രൈഡ് ചിക്കൻ വിഭവങ്ങളുടെ ലിസ്റ്റിലാണ് ചിക്കൻ 65 ഇടം പിടിച്ചത്. 4.3 പോയിന്റ് നേടി 10-ാം സ്ഥാനത്താണ് ചിക്കൻ 65 ഇടം നേടിയത്.മുൻനിര റസ്റ്റൊറൻഡുകളിലായാലും വഴിയോര ഭക്ഷണശാലയിലായാലും ചിക്കൻ 65 ഒരു ജനപ്രിയ വിഭവമാണ്. വീട്ടില്‍ പോലും വളരെ വേഗത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവമാണിത്.എങ്ങനെയാണ് ചിക്കൻ 65 ഉണ്ടാക്കുന്നതെന്ന് നോക്കാം. സ്റ്റെപ് 1 : 500 ഗ്രാം എല്ലില്ലാത്ത ചിക്കന്‍ കഷണങ്ങളാക്കി കഴുകി വൃത്തിയാക്കി വയ്ക്കുക. ഒരു ബൗളില്‍ ഒരു ടീസ്‌പൂണ്‍ കാശ്മീരി മുളക് പൊടി, ഒരു ടീസ്‌പൂണ്‍ മല്ലിപ്പൊടി, അര സ്‌പൂണ്‍ കുരുമുളക് പൊടി, ഓരോ സ്‌പൂണ്‍ വീതം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പാകത്തിന് ഉപ്പ്, രണ്ടു ടേബിള്‍ സ്‌പൂണ്‍ കോണ്‍ ഫ്‌ലോര്‍, ഒരു ടേബിള്‍ സ്‌പൂണ്‍ മൈദ എന്നിവ മിക്‌സ് ചെയ്തു ചിക്കന്‍…
Read More » -
ഓർമശക്തി വർദ്ധിപ്പിക്കാൻ നെയ്യ്, ദിവസവും ഒരു സ്പൂൺ നെയ്യ് കഴിച്ചാൽ ഗുണങ്ങൾ പലതാണ്
വെണ്ണയിൽ നിന്ന് തയ്യാറാക്കുന്ന നെയ്യിക്ക് നിരവധി ഗുണങ്ങളുണ്ട്. നെയ്യിൽ ധാരാളം വിറ്റാമിൻ എ, ഡി, ഐ, കെ എന്നിവ അടങ്ങിയിട്ടുണ്ട്. ഓർമശക്തി വർദ്ധിപ്പിക്കാൻ നെയ്യ് നല്ലതാണ്. തണുപ്പുകാലത്ത് ചുണ്ടുകൾ വരണ്ട് വിണ്ടുകീറുന്നത് ഒഴിവാക്കാനുള്ള പ്രകൃതിദത്ത പരിഹാരമാണ് നെയ്യ്. ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് ഒരു തുള്ളി നെയ്യ് ചുണ്ടിൽ പുരട്ടുക. അധികം വൈകാതെ നിങ്ങളുടെ ചുണ്ടുകൾ മൃദുലവും മനോഹരവുമാകും. നവജാത ശിശുക്കളുടേയും കുട്ടികളേയും മസ്തിഷ്ക വളർച്ചയ്ക്കും എല്ലുകളുടെ ശരിയായ ചലനത്തിനും നെയ്യ് ഏറെ നല്ലതാണ്. പത്തുവയസുവരെയെങ്കിലും കുട്ടികൾക്ക് നല്ലപോലെ നെയ്യ് നൽകേണ്ടതാണ്. വയറ്റിലെ പാളികളെ ദഹനരസങ്ങളിൽ നിന്നും സംരക്ഷിക്കാനും ചർമത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തിനും നെയ്യിലെ കൊഴുപ്പ് ഗുണപ്രദമാണ്. നെയ്യ് ശരീരഭാരം വർദ്ധിപ്പിക്കുന്ന ഉൽപ്പന്നമായാണ് ആളുകൾ കണക്കാക്കുന്നതെങ്കിലും കൃത്യമായി കഴിച്ചാൽ അത് ആരോഗ്യത്തിന് ദോഷം ചെയ്യില്ല. നെയ്യിൽ ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകളുടെ സാന്നിധ്യം ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ നമ്മെ സഹായിക്കുന്നു. നാം നിത്യവും കഴിക്കുന്ന രുചിയൂറുന്ന ഒട്ടുമിക്ക പലഹാരങ്ങളിലും നെയ്യ്…
Read More » -
മലബന്ധം അകറ്റാൻ ഡ്രൈ ഫ്രൂട്ട്സുകൾ
മലബന്ധത്തിന് പല കാരണങ്ങളും ഉണ്ടാകാം. ഇത്തരത്തിലുള്ള മലബന്ധം അകറ്റാനും ദഹനപ്രശ്‌നങ്ങള്‍ അകറ്റാനും സഹായിക്കുന്ന രണ്ട് ഡ്രൈ ഫ്രൂട്ട്സുകളെ പരിചയപ്പെടാം… ഉണക്കമുന്തിരിയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും മിനറലുകളും ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും ധാരാളം അടങ്ങിയതാണ് ഉണക്കമുന്തിരി. ഉണക്ക മുന്തിരിയില്‍ അയേണ്‍, കോപ്പര്‍, ബി കോംപ്ലക്സ് വിറ്റമിനുകള്‍ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ പതിവായി ഇവ കഴിച്ചാല്‍ ഇരുമ്ബിന്റെ അഭാവം അകറ്റാനും വിളര്‍ച്ച തടയാനും സാധിക്കും. നാരുകള്‍ ധാരാളം അടങ്ങിയതിനാല്‍ ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും ഏറ്റവും മികച്ചതാണ് ഉണക്കമുന്തിരി. പ്രത്യേകിച്ച്, വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുമ്ബോള്‍ ഇവയുടെ ഗുണങ്ങള്‍ കൂടും. അതിനാല്‍ രാവിലെ വെറും വയറ്റില്‍ കുതിര്‍ത്ത ഉണക്കമുന്തിരി കഴിക്കാം. ഈന്തപ്പഴം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളാലും പോഷകങ്ങളാലും സമ്ബുഷ്ടമാണ് ഈന്തപ്പഴം. ഫൈബര്‍, പ്രോട്ടീന്‍, കാത്സ്യം, ഇരുമ്ബ്, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക്, വിറ്റാമിന്‍ സി, ബി1,ബി2, ബി3, ബി5, എ, കെ തുടങ്ങിയവയും ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഫൈബര്‍ ധാരാളം…
Read More »