ഒരുവിധപ്പെട്ട എല്ലാ പച്ചക്കറികളും ഒത്തിണങ്ങിയ ഒരു കേരളീയ വിഭവമാണ് അവിയല്‍.അതിനാല്‍ത്തന്നെ രുചിയില്‍ മാത്രമല്ല, ഗുണത്തിലും കെങ്കേമൻ. ഫ്രിഡ്ജ് കാലിയാക്കുന്ന ദിവസം ബാക്കി വന്ന പച്ചക്കറികൾ എല്ലാം ചേര്‍ത്ത് അവിയലുണ്ടാക്കുന്നവരും ഇന്ന്
ധാരാളമുണ്ട്.എന്നാൽ ചുമ്മാ കഷണം വെട്ടിക്കൂട്ടിയാൽ അവിയലാവില്ല എന്നോർക്കണം.പാകത്തിന് വെച്ചാൽ ഇത്ര സ്വാദുള്ള മറ്റൊരു കറി ഇല്ലെന്നു തന്നെ പറയാം.
രുചിയേറും അവിയലുണ്ടാക്കാനുള്ള ഈസി റെസിപ്പി ഇതാ..
ചേരുവകൾ:
തേങ്ങ- ഒരുകപ്പ്
വെള്ളരിക്ക – അരക്കപ്പ്
ചേന- കാല്‍ക്കപ്പ്
ചേമ്പ്- കാല്‍ക്കപ്പ്
ഏത്തക്കായ- കാല്‍ക്കപ്പ്
കാരറ്റ്- കാല്‍ക്കപ്പ്
ചേമ്പ്- കാല്‍ക്കപ്പ്
ഏത്തക്കായ- കാല്‍ക്കപ്പ്
കാരറ്റ്- കാല്‍ക്കപ്പ്
മുരിങ്ങക്കായ- കാല്‍ക്കപ്പ്
മത്തങ്ങ- കാല്‍ക്കപ്പ്
വഴുതനങ്ങ- കാല്‍ക്കപ്പ്
മത്തങ്ങ- കാല്‍ക്കപ്പ്
വഴുതനങ്ങ- കാല്‍ക്കപ്പ്
വാളൻപുളി പിഴിഞ്ഞത് അല്ലെങ്കില്‍ പുളിച്ച തൈര്- കാല്‍ക്കപ്പ്
വേപ്പില- 10 എണ്ണം
വേപ്പില- 10 എണ്ണം
ജീരകം- 2 നുള്ള്
ഉപ്പ്- പാകത്തിന്
മഞ്ഞൾപ്പൊടി- അര ടീസ്പൂൺ
പച്ചമുളക്- 4 എണ്ണം
ഉപ്പ്- പാകത്തിന്
മഞ്ഞൾപ്പൊടി- അര ടീസ്പൂൺ
പച്ചമുളക്- 4 എണ്ണം
വെള്ളം- 3 കപ്പ്
വെളിച്ചെണ്ണ- 4 ടേബിൾസ്പൂൺ
വെളിച്ചെണ്ണ- 4 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം:
പച്ചക്കറികൾ 3 കപ്പ് വെള്ളം ചേര്‍ത്ത് വേവിക്കാൻ വെയ്ക്കുക. അതിലേക്ക് ഉപ്പും ചേര്‍ക്കുക. മൂടി വെച്ച് വേവിക്കാം. തേങ്ങ,3-4 വേപ്പില, മഞ്ഞൾപ്പൊടി, ജീരകം,പച്ചമുളക് എന്നിവ 4-5 ടേബിൾസ്പൂൺ വെള്ളം ചേര്‍ത്ത് മിക്സിയിൽ അരയ്ക്കുക. അധികം വെള്ളം ചേര്‍ക്കേണ്ട ആവശ്യമില്ല.
പച്ചക്കറി വെന്തു കഴിഞ്ഞാൽ തീയണയ്ക്കാതെ തന്നെ അതിലേക്ക് അരപ്പ് ചേര്‍ക്കുക. വാളൻപുളി വെള്ളത്തിൽ പിഴിഞ്ഞതോ പുളിയുള്ള തൈരോ ചേര്‍ക്കാം. നന്നായി ഇളക്കി യോജിപ്പിക്കുക. തയ്യാറായിക്കഴിഞ്ഞാൽ ബാക്കി വേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്ത് തീയിൽ നിന്ന് വാങ്ങി വെക്കാം.
(ലഭ്യതയനുസരിച്ച് അച്ചിങ്ങ, ബീൻസ്, പടവലങ്ങ തുടങ്ങിയവയും ചേര്‍ക്കാവുന്നതാണ്.പച്ചക്കറി കളെല്ലാം നീളത്തിൽ, തീരെ നേര്‍ത്തുപോവാത്ത കട്ടിയില്‍ അരിയണം)