Food

ഓർമശക്തി വർദ്ധിപ്പിക്കാൻ നെയ്യ്, ദിവസവും ഒരു സ്പൂൺ നെയ്യ് കഴിച്ചാൽ ഗുണങ്ങൾ പലതാണ്

    വെണ്ണയിൽ നിന്ന് തയ്യാറാക്കുന്ന നെയ്യിക്ക് നിരവധി ഗുണങ്ങളുണ്ട്. നെയ്യിൽ ധാരാളം വിറ്റാമിൻ എ, ഡി, ഐ, കെ എന്നിവ അടങ്ങിയിട്ടുണ്ട്.

ഓർമശക്തി വർദ്ധിപ്പിക്കാൻ നെയ്യ് നല്ലതാണ്. തണുപ്പുകാലത്ത്‌ ചുണ്ടുകൾ വരണ്ട്‌ വിണ്ടുകീറുന്നത്‌ ഒഴിവാക്കാനുള്ള പ്രകൃതിദത്ത പരിഹാരമാണ്‌ നെയ്യ്‌. ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് ഒരു തുള്ളി നെയ്യ് ചുണ്ടിൽ പുരട്ടുക. അധികം വൈകാതെ നിങ്ങളുടെ ചുണ്ടുകൾ മൃദുലവും മനോഹരവുമാകും.

നവജാത ശിശുക്കളുടേയും കുട്ടികളേയും മസ്തിഷ്ക വളർച്ചയ്ക്കും എല്ലുകളുടെ ശരിയായ ചലനത്തിനും നെയ്യ് ഏറെ നല്ലതാണ്. പത്തുവയസുവരെയെങ്കിലും കുട്ടികൾക്ക് നല്ലപോലെ നെയ്യ് നൽകേണ്ടതാണ്.

വയറ്റിലെ പാളികളെ ദഹനരസങ്ങളിൽ നിന്നും സംരക്ഷിക്കാനും ചർമത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തിനും നെയ്യിലെ കൊഴുപ്പ് ഗുണപ്രദമാണ്.

നെയ്യ് ശരീരഭാരം വർദ്ധിപ്പിക്കുന്ന ഉൽപ്പന്നമായാണ് ആളുകൾ കണക്കാക്കുന്നതെങ്കിലും കൃത്യമായി കഴിച്ചാൽ അത് ആരോ​ഗ്യത്തിന് ദോഷം ചെയ്യില്ല. നെയ്യിൽ ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകളുടെ സാന്നിധ്യം ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ നമ്മെ സഹായിക്കുന്നു.

നാം നിത്യവും കഴിക്കുന്ന രുചിയൂറുന്ന ഒട്ടുമിക്ക പലഹാരങ്ങളിലും നെയ്യ് ഒരു പ്രധാന ചേരുവയാണ്. നിത്യവുമുള്ള നമ്മുടെ ഭക്ഷണക്രമത്തിൽ ശുദ്ധീകരിച്ച എണ്ണകളുടെ ഉപയോഗത്തിന് പകരം നെയ്യ് തിരഞ്ഞെടുക്കുന്നത് പാചകത്തിലും ആരോഗ്യത്തിലും നല്ല രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരുന്നതിന് സഹായിക്കും.

ശരീരത്തിലെ അവശ്യ ഫാറ്റി ആസിഡുകളായ ബ്യൂട്ടിറിക് ആസിഡുകളും മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡുകളും കൊണ്ട് നിറഞ്ഞിരിക്കുന്ന ഒന്നാണ് നെയ്യ്. നെയ്യിലെ ഒമേഗ ഫാറ്റി ആസിഡുകൾ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.

നെയ്യിലെ വിറ്റാമിൻ എ യുടെ സാന്നിധ്യം കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച പോഷകമാണ്. കണ്ണിലെ ഈർപ്പത്തിൻ്റെ അളവും ശരീരത്തിലെ വിറ്റാമിൻ എ യുടെ സാന്നിധ്യവും  കണ്ണുകളിലെ ആരോഗ്യനിലയെ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ മെച്ചപ്പെട്ട കാഴ്ചശക്തിയും കണ്ണിന്റെ ആരോഗ്യവും നാം ആഗ്രഹിക്കുന്നു എങ്കിൽ ഇനിമുതൽ ഭക്ഷണ ക്രമത്തിൽ നെയ്യ് ഉൾപ്പെടുത്താൻ ആരംഭിക്കുക.

നെയ്യ് ദഹനത്തെ സഹായിക്കുകയും മലബന്ധം ശമിപ്പിക്കുകയും ചെയ്യും.  രാത്രി കിടക്കുന്നതിന് മുമ്പ് ഒരു ടേബിൾ സ്പൂൺ നെയ്യ് കഴിക്കുക. ദഹനനാളത്തെ സുഖപ്പെടുത്തുന്നതിലൂടെ ഇത് നമ്മുടെ ദഹനത്തെ സഹായിക്കും. ഇത് മലബന്ധ പ്രശ്നം തടയുന്നു. നെയ്യിന്റെ ഉപയോഗത്തിന് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ഇത് വിവിധ തരത്തിലുള്ള രോഗങ്ങളെ ചികിത്സിക്കാൻ സഹായിക്കുന്നു. ശരീരത്തിനുള്ളിലെ നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കാൻ നെയ്യിന് കഴിയും. ഇത് നിങ്ങളുടെ ഹൃദയാരോഗ്യത്തിന് മികച്ചതാണ്.

Back to top button
error: