മലബന്ധത്തിന് റോബസ്റ്റ പഴം ഏറെ നല്ലതാണ്.പ്രത്യേകിച്ച് റോബസ്റ്റ
ഷേക്ക്.റോബസ്റ്റ പഴം കൊണ്ട് ഷേക്ക് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
- റോബസ്റ്റ പഴം – 1 എണ്ണം
- പാൽ – 1 കപ്പ് തിളപ്പിച്ച് ആറിയത്
- വാനില എസൻസ് – 1 ടീസ്പൂൺ
- തേൻ – 2 ടേബിൾസ്പൂൺ
- പഴം ചെറുതായി അരിഞ്ഞ് ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക ശേഷം പാൽ, വാനില എസൻസ്, തേൻ എന്നിവ ചേർത്ത് രണ്ട് മിനിറ്റ് മിക്സിയിൽ നന്നായി അടിച്ചെടുക്കുക.ശേഷം ഒരു ഗ്ലാസിലേക്ക് ഒഴിച്ച് കുടിക്കാം. സ്വാദിഷ്ടമായ റോബസ്റ്റ ഷേക്ക് റെഡി.