Food

  • ചോറാണോ ചപ്പാത്തിയാണോ അത്താഴത്തിന് നല്ലത് ?

    രാത്രി ആഹാരത്തിൽ നിന്ന് ചോറ് മെല്ലെ പിൻവാങ്ങുന്ന കാഴ്ചയാണിപ്പോൾ കാണുന്നത്. ഉച്ചയ്ക്കും രാത്രിയിലുമൊക്കെ ചോറു തന്നെ കഴിച്ചിരുന്ന പലരും ചപ്പാത്തിയും കറിയും ചേർത്ത് അത്താഴമൊരുക്കുന്നു. കാരണം ചപ്പാത്തിയുടെ ഗുണങ്ങൾ തന്നെ. അരി അഥവാ ചോറും ചപ്പാത്തിയും തമ്മിൽ പറയത്തക്ക വ്യത്യാസങ്ങളൊന്നുമില്ല. പ്രധാന വ്യത്യാസം സോഡിയത്തിന്റെ അളവിലാണ്. ചോറിൽ വളരെ കുറഞ്ഞ അളവിലേ സോഡിയമുള്ളൂ. എന്നാൽ 120 ഗ്രാം ഗോതമ്പിൽ 190 മി.ഗ്രാം സോഡിയം അഥവാ ഉപ്പുണ്ട്. ചപ്പാത്തിയുമായി താരതമ്യം ചെയ്യുമ്പോൾ ചോറിൽ കുറഞ്ഞ അളവിലേ നാരുകളും പ്രോട്ടീനും കൊഴുപ്പുമുള്ളൂ. ഇതിന് ഉയർന്ന കാലറിയുമുണ്ട്. രണ്ടു ചപ്പാത്തി കൊണ്ട് വിശപ്പടങ്ങുന്നതു പോലെ അൽപ്പം ചോറു കഴിച്ചാൽ വിശപ്പു മാറി എന്ന തോന്നലുണ്ടാകില്ല. ചപ്പാത്തി നാരുകളാൽ സമ്പന്നമാണ്. ഉയർന്ന അളവിൽ പ്രോ ട്ടീനും ആരോഗ്യകരമായ കോംപ്ലക്സ് കൊഴുപ്പുകളും അടങ്ങിയിട്ടുമുണ്ട്. ചപ്പാത്തിയുടെ പ്രധാന മേൻമ ഇതൊന്നുമല്ല, ചപ്പാത്തി കഴിച്ചാൽ ഏറെ നേരം വിശക്കാതിരിക്കും എന്നതാണ്. ഉയർന്ന അളവിൽ കാൽസ്യവും മഗ്നീഷ്യവും ഫോസ്ഫറസും സോഡിയവും എല്ലാം ഇതിലുണ്ട്.…

    Read More »
  • ഓണസദ്യയിലെ പ്രധാന വിഭവമായ പരിപ്പ് കറി തയാറാക്കാം

    ഓണസദ്യ കഴിച്ചു തുടങ്ങുന്നതു തന്നെ പരിപ്പും നെയ്യുമൊഴിച്ച് പപ്പടത്തോടൊപ്പം കൂട്ടിയിളക്കിയാണ്. സാധാരണ ഭക്ഷണങ്ങളേക്കാൾ പോഷകസമൃദ്ധമായ സദ്യ കഴിക്കുമ്പോൾ മികച്ചൊരു സ്റ്റാർട്ടർ ഭക്ഷണമെന്ന രീതിയിലാണു പൂർവികർ പരിപ്പും നെയ്യും ആദ്യം വിളമ്പിയത്. രക്തക്കുഴലുകളിൽ മാലിന്യം അടിഞ്ഞു കൂടുന്നത് ഇല്ലാതാക്കാൻ പരിപ്പിനു കഴിയും. ഓണസദ്യയിലെ പ്രധാന വിഭവമായ പരിപ്പ് കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചേരുവകള്‍ പരിപ്പ് –100 ഗ്രാം മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ പച്ചമുളക് – 5 എണ്ണം നാളികേരം – അരമുറി ജീരകം – ¼ ടീസ്പൂൺക കടുക്- ആവശ്യത്തിന് ഉപ്പ് – പാകത്തിന് കറിവേപ്പില – ഒരു തണ്ട് നെയ്യ് – ഒരു ടീസ്പൂൺ വെളിച്ചെണ്ണ – 20 എംഎൽ തയ്യാറാക്കുന്ന വിധം പരിപ്പ് ചീനച്ചട്ടിയിൽ ചൂടാക്കിയ ശേഷം  കഴുകിയെടുത്ത് മഞ്ഞൾപ്പൊടിയും പച്ചമുളകും ഉപ്പും വെള്ളവും ചേർത്ത് കുക്കറിൽ വേവിക്കുക. വെന്തു കഴിയുമ്പോൾ മൂടി മാറ്റി അതിൽ ജീരകവും  നാളികേരം അരച്ചതും ചേർത്ത് തിളപ്പിക്കുക. കുറുകി വരുമ്പോൾ കടുകും കറിവേപ്പിലയും…

    Read More »
  • കരളിന് അത്യുത്തമം; വെണ്ടക്കയുടെ പശപശപ്പ് കാര്യമാക്കേണ്ട

    വെണ്ടയ്‌ക്ക എന്ന് കേള്‍ക്കുമ്ബോള്‍ തന്നെ ഓര്‍മ്മ വരിക അതിന്റെ പശപ്പശപ്പ് ആയിരിക്കും.ഇക്കാരണത്താല്‍ തന്നെ അധികം പേരും വെണ്ടയ്‌ക്ക വിരോധികളായി തുടരുന്നു.എന്നാല്‍ വെണ്ടയ്‌ക്കയെ മാറ്റി നിര്‍ത്തുന്നവര്‍ നിരവധി ആരോഗ്യഗുണങ്ങളെയാണ് പടിക്ക് പുറത്ത് നിര്‍ത്തുന്നത്. ഉയർന്ന ഫൈബർ കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിൽ ഒന്നാം സ്ഥാനത്താണ് വെണ്ടയ്ക്ക. ഇതിൽ അടങ്ങിയിരിക്കുന്ന പെക്റ്റിൻ എന്ന എൻസൈം ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ വർധിപ്പിക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. ഇത് കോശങ്ങളിലെ ഓക്‌സിഡേറ്റീവ് നാശത്തെ തടയുകയും ക്യാൻസർ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഇത് അനീമിയയും തടയുന്നു. വെണ്ടയ്ക്കയുടെ പശപശപ്പ് കൊളസ്ട്രോളിനെ ബന്ധിപ്പിക്കുകയും കരളിലേക്ക് എത്തുന്ന വിഷവസ്തുക്കളെ വഹിക്കുന്ന ബൈൽ ആസിഡിനെ പുറത്തെടുക്കുകയും ചെയ്യുന്നു. ദഹന പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനും കുടലിന്റെ ആരോഗ്യത്തെ കാക്കാനും വെണ്ടയ്‌ക്ക മികച്ചതാണ്. വിറ്റാമിൻ സി, കെ, ഫോളേറ്റ്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ കേന്ദ്രമാണ് ഇത്. ആര്‍ത്തവകാലത്തെ അമിത രക്തസ്രാവത്തെ കുറയ്‌ക്കാനും ലൈംഗികാരോഗ്യം മെച്ചപ്പെടുത്താനും വെണ്ടയ്‌ക്ക നല്ലതാണ്. ഗര്‍ഭിണികളുടെയും മുലയൂട്ടുന്ന അമ്മമാര്‍ക്കും കണ്ണുംപൂട്ടി വെണ്ടയ്‌ക്ക കഴിക്കാവുന്നതാണ്.…

    Read More »
  • മലബന്ധം ഒഴിവാക്കാൻ റോബസ്റ്റ  ഷേക്ക്

    മലബന്ധത്തിന് റോബസ്റ്റ പഴം ഏറെ നല്ലതാണ്.പ്രത്യേകിച്ച് റോബസ്റ്റ ഷേക്ക്.റോബസ്റ്റ പഴം കൊണ്ട് ഷേക്ക് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. റോബ‌സ്റ്റ പഴം – 1 എണ്ണം പാൽ – 1 കപ്പ് തിളപ്പിച്ച് ആറിയത് വാനില എസൻസ് – 1 ടീസ്പൂൺ തേൻ – 2 ടേബിൾസ്പൂൺ   പഴം ചെറുതായി അരിഞ്ഞ് ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക ശേഷം പാൽ, വാനില എസൻസ്, തേൻ എന്നിവ ചേർത്ത് രണ്ട് മിനിറ്റ് മിക്സിയിൽ നന്നായി അടിച്ചെടുക്കുക.ശേഷം ഒരു ഗ്ലാസിലേക്ക് ഒഴിച്ച് കുടിക്കാം. സ്വാദിഷ്ടമായ റോബസ്റ്റ ഷേക്ക് റെഡി.

    Read More »
  • ചുമ്മാ കഷണം വെട്ടിക്കൂട്ടിയാൽ അവിയലാവില്ല;രുചിയേറും അവിയലുണ്ടാക്കാനുള്ള ഈസി റെസിപ്പി ഇതാ

    ഒരുവിധപ്പെട്ട എല്ലാ പച്ചക്കറികളും ഒത്തിണങ്ങിയ ഒരു കേരളീയ വിഭവമാണ് അവിയല്‍.അതിനാല്‍ത്തന്നെ രുചിയില്‍ മാത്രമല്ല, ഗുണത്തിലും കെങ്കേമൻ. ഫ്രിഡ്ജ് കാലിയാക്കുന്ന ദിവസം ബാക്കി വന്ന പച്ചക്കറികൾ എല്ലാം ചേര്‍ത്ത് അവിയലുണ്ടാക്കുന്നവരും ഇന്ന് ധാരാളമുണ്ട്.എന്നാൽ ചുമ്മാ കഷണം വെട്ടിക്കൂട്ടിയാൽ അവിയലാവില്ല എന്നോർക്കണം.പാകത്തിന് വെച്ചാൽ ഇത്ര സ്വാദുള്ള മറ്റൊരു കറി ഇല്ലെന്നു തന്നെ പറയാം. രുചിയേറും അവിയലുണ്ടാക്കാനുള്ള ഈസി റെസിപ്പി ഇതാ.. ചേരുവകൾ: തേങ്ങ- ഒരുകപ്പ് വെള്ളരിക്ക – അരക്കപ്പ് ചേന- കാല്‍ക്കപ്പ് ചേമ്പ്- കാല്‍ക്കപ്പ് ഏത്തക്കായ- കാല്‍ക്കപ്പ് കാരറ്റ്- കാല്‍ക്കപ്പ് മുരിങ്ങക്കായ- കാല്‍ക്കപ്പ് മത്തങ്ങ- കാല്‍ക്കപ്പ് വഴുതനങ്ങ- കാല്‍ക്കപ്പ് വാളൻപുളി പിഴിഞ്ഞത് അല്ലെങ്കില്‍ പുളിച്ച തൈര്- കാല്‍ക്കപ്പ് വേപ്പില- 10 എണ്ണം ജീരകം- 2 നുള്ള് ഉപ്പ്- പാകത്തിന് മഞ്ഞൾപ്പൊടി- അര ടീസ്പൂൺ പച്ചമുളക്- 4 എണ്ണം വെള്ളം- 3 കപ്പ് വെളിച്ചെണ്ണ- 4 ടേബിൾസ്പൂൺ തയ്യാറാക്കുന്ന വിധം: പച്ചക്കറികൾ 3 കപ്പ് വെള്ളം ചേര്‍ത്ത് വേവിക്കാൻ വെയ്ക്കുക. അതിലേക്ക് ഉപ്പും ചേ‍ര്‍ക്കുക. മൂടി…

    Read More »
  • ഓണം സ്പെഷ്യൽ പുളിയിഞ്ചി

    ചേരുവകള്‍ ഇഞ്ചി- 100 ഗ്രാം പച്ചമുളക്- അഞ്ച് വാളന്‍പുളി- 250 ഗ്രാം മുളകുപൊടി- ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍ പൊടി – ഒരു ടീസ്പൂണ്‍ കായപ്പൊടി- ഒരു നുള്ള് ശര്‍ക്കര – ഒരു കഷണം ഉപ്പ് – പാകത്തിന് വെളിച്ചെണ്ണ – ഒരു ടേബിള്‍ സ്പൂണ്‍ കറിവേപ്പില- ഒരു തണ്ട് കടുക് -കാല്‍ ടീസ്പൂണ്‍ ഉലുവപ്പൊടി- കാല്‍ ടീസ്പൂണ്‍ തയ്യാറാക്കുന്ന വിധം അടി കട്ടിയുള്ള ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചിയും വെളുത്തുള്ളിയും കൊത്തിയരിഞ്ഞത് ചേര്‍ക്കുക. അത് ഇളംചുവപ്പ് നിറമാകുന്നതുവരെ ചൂടാക്കുക. വാളന്‍പുളി ഒരു ലിറ്റര്‍ വെള്ളത്തില്‍ കുതിര്‍ത്ത് പിഴിഞ്ഞ് അരിച്ചെടുത്ത് വറുത്ത ഇഞ്ചിയില്‍ ഒഴിച്ച്‌ തിളപ്പിക്കുക. ഇതില്‍ മുളകുപൊടി, മഞ്ഞള്‍പൊടി, കായപ്പൊടി, ശര്‍ക്കര, ഉപ്പ് എന്നിവ ചേര്‍ത്ത് നല്ലതുപോലെ ഇളക്കുക. അത് കുറുകുമ്ബോള്‍ വാങ്ങി വെക്കുക. കറിവേപ്പിലയും കടുകും താളിച്ച്‌ ചേര്‍ത്ത് ഉലുവപ്പൊടി വിതറുക.

    Read More »
  • ഏറ്റവും ആദായകരം;കൂണ്‍കൃഷി എങ്ങനെ ചെയ്യാം?

    കേരളത്തിലെ കാലാവസ്ഥയിൽ ഏറ്റവും ആദായകരമായി വളർത്താൻ യോജിച്ചതാണ് ചിപ്പിക്കൂൺ. ഇത് വളർത്താൻ വൈക്കോൽ, മരപ്പൊടി എന്നിവ വേണം. അധികം പഴക്കമില്ലാത്ത സ്വർണനിറമുള്ള നല്ല വൈക്കോലാണ് ആവശ്യം. ഇത് ചുരുട്ടിയോ, ചെറുകഷ്ണങ്ങളായിമുറിച്ചോ ഉപയോഗിക്കാം.  ഇങ്ങനെ തയ്യാറാക്കിയ വൈക്കോൽ 12 മുതൽ 18 മണിക്കൂർവരെ വെള്ളത്തിൽ മുക്കിവെക്കണം. തുടർന്ന് വെള്ളം വാർത്ത് അല്പം ഉയർന്നസ്ഥലത്തു വെക്കുക. ഏകദേശം രണ്ടുമണിക്കൂർ കഴിഞ്ഞ് ഈ വൈക്കോൽ ഒരു വലിയ പാത്രത്തിൽ അരമുതൽ മുക്കാൽ മണിക്കൂർനേരം തിളപ്പിക്കണം. ആവിയിൽ പുഴുങ്ങി എടുത്താലും മതി. ഇത് വൃത്തിയുള്ള ഒരു സ്ഥലത്തു 7-8 മണിക്കൂർ നിരത്തിയിടുക. പാകമാക്കിയ വൈക്കോൽ മുറുകെ പിഴിയുമ്പോൾ കൈയിൽ ഈർപ്പം പറ്റാത്ത അവസ്ഥയാണ് പാകമെന്നോർക്കണം. ബെഡ്ഡുകൾ തയ്യാറാക്കാൻ 30 സെ.മീ വീതിയും 60 സെന്റീ മീറ്റർ നീളവുമുള്ള പോളിത്തീൻ കവറുകൾ (200 ഗേജ് കനം) ഉപയോഗിക്കാം. കവറിന്റെ അടിവശം നന്നായി കെട്ടി, മറ്റേ അറ്റം വിടർത്തിവെച്ച് അതിലൂടെ ആദ്യം ഒരു വയ്ക്കോൽച്ചുരുൾ കൈകൊണ്ട് അമർത്തിവെക്കുക. അതിനുമീതെ വശങ്ങളിൽമാത്രം…

    Read More »
  • ജനങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണം; ഇന്ത്യയിലെ ‘താലി’കളെ പരിചയപ്പെടാം

    ഇന്ത്യാക്കാരുടെ ഏറ്റവും പ്രിയപ്പെട്ട വിഭവമാണ് താലി മീൽസ്.നമ്മുടെ സദ്യയ്ക്ക് പകരം വയ്ക്കാന്‍ മറ്റൊന്നിനുമാകില്ലെങ്കിലും മറ്റ് സംസ്ഥാനങ്ങളിലും നമ്മുടെ സദ്യയ്ക്കു സമാനമായ ഭക്ഷണവിഭവങ്ങള്‍ കാണാനാകും.ചോറും ചപ്പാത്തിയും പരിപ്പും സാമ്പാറും തോരനും പപ്പടവും ഒക്കെയായി പാത്രം നിറയെ വിഭവങ്ങളായിരിക്കും.ഇത്തരം മീൽസിനെയാണ് താലി മീല്‍സ് എന്ന് പറയപ്പെടുന്നത്.ഇന്ത്യാക്കാരുടെ ഏറ്റവും പ്രിയ ഉച്ചഭക്ഷണം ഇതാണെന്നാണ് ഒരു സ്വകാര്യ ഏജൻസി നടത്തിയ റിപ്പോർട്ടിൽ പറയുന്നത്.അതേസമയം രാത്രിയിൽ ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം ബിരിയാണിയാണ്.ഇന്ത്യയിലെ വിവിധ തരം താലികളെ പരിചയപ്പെടാം. പഞ്ചാബി താലി തൂവെള്ള നിറത്തിലുള്ള ചോറ്, രാജ്മ പയര്‍, പനീര്‍, ചപ്പാത്തിക്ക് പകരം വിളമ്പുന്ന ബട്ടര്‍ നാന്‍ എന്നറിയപ്പെടുന്ന റൊട്ടി, ദാല്‍ മകാനി, ആലൂ കുല്‍ച്ച, ബട്ടര്‍ ചിക്കന്‍, മക്കെ കി റൊട്ടി, സര്‍സോണ്‍ കാ സാഗ്, ഇങ്ങനെ നീളുന്നു പഞ്ചാബി താലി. ഇതിനോടൊപ്പം ഒരു ഗ്ലാസ് ലസ്സിയും ലഭിക്കും. രാജസ്ഥാൻ താലി പച്ചരി ചോറിനൊപ്പം ഗട്ടെ സെ സബ്‌സി, ഖേര്‍ സംഗ്രി, കചൗരി, ദാല്‍ ബട്ടി ചുര്‍മ, ഗേവര്‍ തുടങ്ങിയ…

    Read More »
  • മറ്റൊരു ഓണക്കാലം കൂടി;രണ്ട് പായസം ഉൾപ്പെടെ 13 വിഭവങ്ങളുടെ പാചകക്കുറിപ്പുകൾ ഇതാ

    സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൂക്കളം ഒരുക്കി ഇഷ്ടരുചികളും കഴിച്ചൊരു ഓണം…രണ്ട് പായസം ഉൾപ്പെടെ 24 വിഭവങ്ങളുടെ പാചകക്കുറിപ്പുകൾ ഇതാ… 1)ഏത്തയ്ക്ക ഉപ്പേരി ഏത്തയ്ക്ക – 1 കിലോ വെളിച്ചെണ്ണ – അര കിലോ ഉപ്പ് – ആവശ്യത്തിന് പാകം ചെയ്യുന്ന വിധം ഏത്തയ്ക്ക തൊലി കളഞ്ഞ് കഴുകി വട്ടത്തിൽ അരിഞ്ഞ് വെളിച്ചെണ്ണയിൽ വറുത്ത് പകുതി മൂപ്പാകുമ്പോൾ ഉപ്പ് ലായനി എണ്ണയിൽ തളിച്ച് വറുത്ത് കോരി എടുക്കുക. 2) ശർക്കര വരട്ടി ഏത്തയ്ക്ക – 1 കിലോ ശർക്കര – 1 കിലോ നെയ്യ് – 20 ഗ്രാം ചുക്ക് – 20 ഗ്രാം കുരുമുളക് പൊടി –20 ഗ്രാം എണ്ണ – അര കിലോ ഗരംമസാല – രുചിയ്ക്ക് ആവശ്യാനുസരണം. ജീരകം – 20 ഗ്രാം പാകം ചെയ്യുന്ന വിധം ഏത്തയ്ക്ക നടുവേ കീറി അൽപം കനത്തിൽ അരിഞ്ഞ് എണ്ണ തിളയ്ക്കുമ്പോൾ ഇട്ട് വറുത്ത് കോരി മാറ്റി വയ്ക്കുക.   ഒരുകിലോ ശർക്കരയിൽ…

    Read More »
  • ലോകത്തിലെ മികച്ച ഫ്രൈഡ് ചിക്കൻ വിഭവങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച ചിക്കൻ 65 ഉണ്ടാക്കാം

    ലോകത്തിലെ മികച്ച ഫ്രൈഡ് ചിക്കൻ വിഭവങ്ങളുടെ പട്ടികയിൽ നമ്മുടെ ചിക്കൻ 65 ഇടം പിടിച്ചു.ജനപ്രിയ ഫുഡ് ഗൈഡായ ടേസ്റ്റ് അറ്റ്ലറ്റ് പുറത്തിറക്കിയ ലോകത്തിലെ മികച്ച ഫ്രൈഡ് ചിക്കൻ വിഭവങ്ങളുടെ ലിസ്റ്റിലാണ് ചിക്കൻ 65 ഇടം പിടിച്ചത്. 4.3 പോയിന്റ് നേടി 10-ാം സ്ഥാനത്താണ് ചിക്കൻ 65 ഇടം നേടിയത്.മുൻനിര റസ്റ്റൊറൻഡുകളിലായാലും വഴിയോര ഭക്ഷണശാലയിലായാലും ചിക്കൻ 65 ഒരു ജനപ്രിയ വിഭവമാണ്. വീട്ടില്‍ പോലും വളരെ വേഗത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവമാണിത്.എങ്ങനെയാണ് ചിക്കൻ 65 ഉണ്ടാക്കുന്നതെന്ന് നോക്കാം. സ്റ്റെപ് 1 : 500 ഗ്രാം എല്ലില്ലാത്ത ചിക്കന്‍ കഷണങ്ങളാക്കി കഴുകി വൃത്തിയാക്കി വയ്ക്കുക. ഒരു ബൗളില്‍ ഒരു ടീസ്‌പൂണ്‍ കാശ്മീരി മുളക് പൊടി, ഒരു ടീസ്‌പൂണ്‍ മല്ലിപ്പൊടി, അര സ്‌പൂണ്‍ കുരുമുളക് പൊടി, ഓരോ സ്‌പൂണ്‍ വീതം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പാകത്തിന് ഉപ്പ്, രണ്ടു ടേബിള്‍ സ്‌പൂണ്‍ കോണ്‍ ഫ്‌ലോര്‍, ഒരു ടേബിള്‍ സ്‌പൂണ്‍ മൈദ എന്നിവ മിക്‌സ് ചെയ്തു ചിക്കന്‍…

    Read More »
Back to top button
error: