Food
-
വിഷമാണ് വിൽക്കുന്നത്; പായ്ക്കറ്റ് ചിക്കൻ മസാല വാങ്ങുന്നവർ ശ്രദ്ധിക്കുക
കടയിൽ നിന്ന് ഇറച്ചിക്കോഴിയെ വാങ്ങി ഒരു പാക്കറ്റ് ചിക്കൻ മസാലയുമായാൽ പാചകം ഉഷാറായി. പക്ഷേ സൗകര്യം കൂടിയപ്പോൾ അപകടവും കൂടുന്ന നിലയാണ് പാക്കറ്റ് മസാലക്കൂട്ടിൻ്റെ കാര്യത്തിൽ. വിരുന്നുകാർ വരുമ്പോഴും വിശേഷാവസരങ്ങളിലും പുരപ്പറത്തും വേലിപ്പുറത്തും മരമുകളിലും ചേക്കേറുന്ന കോഴിയെപ്പിടിക്കാനുള്ള ഒരു പാച്ചിലുണ്ട് പണ്ട്. ഓടിപ്പാഞ്ഞ് കോഴിയെപ്പിടിച്ചു ശരിയാക്കിക്കഴിഞ്ഞാൽപ്പിന്നെ മസാല അരക്കാനുള്ള തയ്യാറെടുപ്പായി. വേണ്ടതെല്ലാം സംഘടിപ്പിച്ച് വറുക്കേണ്ടത് വറുത്തും അരക്കേണ്ടത് അരച്ചും പൊടിക്കേണ്ടത് പൊടിച്ചും എടുക്കണം. ഇന്ന് ഈ പാടൊന്നുമില്ല. കടയിൽ നിന്ന് ഇറച്ചിക്കോഴിയെ വാങ്ങി ഒരു പാക്കറ്റ് ചിക്കൻ മസാലയുമായാൽ പാചകം ഉഷാറായി. പക്ഷേ സൗകര്യം കൂടിയപ്പോൾ അപകടവും കൂടുന്ന നിലയാണ് പാക്കറ്റ് മസാലക്കൂട്ടിൻ്റെ കാര്യത്തിൽ എന്ന് ഭക്ഷ്യ ഗുണനിലവാരനിർണ്ണയരംഗത്തെ പ്രമുഖ സ്ഥാപനമായ ഇൻസൈറ്റ് ക്വാളിറ്റി കൺസൾട്ടൻസി പറയുന്നു. ചിക്കനൊഴിച്ച് കറിക്കുവേണ്ട എല്ലാം ചിക്കൻ മസാലക്കൂട്ടിൽ കാണാം. അല്പം എണ്ണയുമൊഴിച്ച് വേവിച്ചാൽ ചിക്കൻ കറി റെഡി. സാധാരണ എന്തുപൊടി ചേർത്ത് പാക്കറ്റിൽ ആക്കിയാലും ആളുകൾ വാങ്ങും എന്ന സ്ഥിതിയാണ് ഇന്ന് മസാലക്കൂട്ടുവിപണിയുടേത്. മഞ്ഞൾപ്പൊടി,…
Read More » -
ബ്രൗൺ ബ്രെഡ് അപകടകാരി, തവിട്ടുനിറമാക്കാൻ ഉപയോഗിക്കുന്ന ‘കാരമൽ’ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും
നിത്യജീവിതത്തിൽ നിന്ന് ഒഴിച്ചുകൂടാനാവാത്ത ഒരു ആഹാര പദാർത്ഥമാണ് ബ്രെഡ്. മൈദ ഉപയോഗിച്ച് നിർമ്മിക്കുന്ന ബ്രെഡുകൾ ആശുപത്രിയിലെ രോഗികൾ മുതൽ സ്‌കൂൾ കുട്ടികൾ വരെ ആസ്വദിച്ചു കഴിക്കുന്നു. എന്നാൽ വൈറ്റ് ബ്രെഡ് അപകടകാരിയാണ് എന്ന പഠനങ്ങൾ പുറത്തു വന്നപ്പോൾ വിപണിയിൽ ബ്രൗൺ ബ്രെഡുകളുടെ വരവ് കൂടുകയും അത് ആരോഗ്യകരമാണെന്ന് വിലയിരുത്തപ്പെടുകയും ചെയ്തു. . ഇപ്പോഴിതാ ബ്രൗൺ ബ്രെഡ്ഡുകളിലെ അപകടം തുറന്നു കാട്ടുകയാണ് ഫുഡ് ഫാർമർ എന്ന ട്വിറ്റർ ഉപയോക്താവായ രേവന്ത് ഹിമത്‌സിങ്ക. മുൻപ് ബോൺവിറ്റയിലെ മായങ്ങൾ തുറന്നു കാണിച്ച് രംഗത്തെത്തിയ വ്യക്തിയാണ് രേവന്ത് ഹിമത്‌സിങ്ക. അന്ന് സിങ്കയുടെ കണ്ടെത്തലിനെ തുടർന്ന് ബോൺവിറ്റ കേസിൽ ഉൽപ്പന്നത്തിലെ എല്ലാ തെറ്റിദ്ധരിപ്പിക്കുന്ന പാക്കേജിംഗും ലേബലുകളും പരസ്യങ്ങളും പിൻവലിക്കാൻ ബോൺവിറ്റ നിർമ്മാണ കമ്പനിയോട് ദേശീയ ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ബ്രൗൺ ബ്രെഡിനെതിരെയും രേവന്ത് ഹിമത്‌സിങ്ക രംഗത്തെത്തിയതോടെ അതിലെ മായങ്ങളെ കുറിച്ചാണ് പലരും ഇപ്പോൾ ചർച്ച ചെയ്തു കൊണ്ടിരിക്കുന്നത്. ‘ഇന്ത്യയിലെ റൊട്ടികൾ രസകരമാണ്. ഇവിടെ രണ്ട് തരം റൊട്ടി ഉണ്ട്. പരസ്യമായി…
Read More » -
വാഴപ്പിണ്ടിയുടെ ഗുണങ്ങള്‍
നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സുലഭമായി ലഭിക്കുന്നതാണ് വാഴപ്പിണ്ടി. എന്നാല്‍ ഇത് ആരോഗ്യത്തിന് അങ്ങേയറ്റം ഗുണം ചെയ്യുമെന്ന് പലര്‍ക്കും അറിയില്ല. വാഴുടെ കുല വെട്ടിയതിന് ശേഷമുള്ള തടയില്‍ നിന്നാണ് പിണ്ടി എടുക്കുന്നത്. പ്രധാനമായി തോരന്‍ അഥവ ഉപ്പേരിക്കായി ഉപയോഗിക്കാം. ഞാലിപ്പൂവന്‍ വാഴയുടെ പിണ്ടിയാണ് കൂടുതലായി ഉപയോഗിക്കുന്നതെങ്കിലും ചിലയിടങ്ങളില്‍ ഏത്തവാഴയും ഉപയോഗിക്കാറുണ്ട്. ഇത് ചെറുതായി നുറുക്കി എണ്ണ ഉപയോഗിച്ച് നാരുകള്‍ കളഞ്ഞുവേണം പാകം ചെയ്യാന്‍. നാരുകളാല്‍ സമ്പന്നമായ വാഴപ്പിണ്ടിയുടെ ആരോഗ്യവശങ്ങള്‍ എന്തോക്കെയാണെന്ന് നമുക്ക് നോക്കാം 1, മൂത്രശയക്കല്ല് മാറാന്‍ സ്‌ഥിരമായി വാഴപ്പിണ്ടി ഉപയോഗിച്ചാല്‍ മതി. 2, പ്രമേഹം നിയന്ത്രിക്കാന്‍ വഴപ്പിണ്ടിക്ക് ഒരു അത്ഭുത സിദ്ധിയുണ്ട്. ഇത് സ്‌ഥിരമായി കഴിക്കുന്നത് രക്‌തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ച് നിര്‍ത്താന്‍ സഹായിക്കും. 3, മലബന്ധത്തിനുള്ള മികച്ച മരുന്നുകൂടിയാണ് ഇത്. വാഴപ്പിണ്ടിയില്‍ സമൃദ്ധമായുള്ള നാരുകള്‍ മലബന്ധം മാറാന്‍ സഹായിക്കും. 4, വാഴപ്പിണ്ടി ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് അമിതവണ്ണം കുറയ്‌ക്കും. 5, വാഴപ്പിണ്ടി ജ്യൂസ് കുടിക്കുന്നത് അസിഡിറ്റിമാറാന്‍ സഹായിക്കുമെന്ന് നാട്ടുവൈദ്യം.
Read More » -
കർക്കിടകത്തിൽ കഴിക്കാം ഈ ഇലവർഗ്ഗങ്ങൾ
1 ചേമ്പിന്റെ ഇല 2.തകര ഇല 3.തഴുതാമ ഇല 4.കുമ്പളത്തിന്റെ ഇല 5.മത്തന്റെ ഇല 6. ചീര ഇല 7. ചേന ഇല 8.പയറിന്റെ ഇല 9.ചൊറിയണത്തിന്റെ ഇല 10.മുള്ളൻചീര ഇല. 1. ചേമ്പിന്റെ ഇലയിൽ കാൽസ്യം, ഫോസ്ഫറസ് ഇവ ധാരാളമുണ്ട്. ദഹനം വർധിപ്പിക്കാനും സഹായിക്കുന്നു. 2. തകരയുടെ ഇല നേത്രരോഗം, മലബന്ധം, ത്വക്‌രോഗം ഇവ അകറ്റുന്നു. 3. തഴുതാമയിലയ്ക്ക് നിരവധി ഗുണങ്ങൾ ഉണ്ട്. പൊട്ടാസ്യം നൈട്രേറ്റ് ധാരാളം അടങ്ങിയ ഇത് മൂത്രവർദ്ധനവിനുള്ള ഔഷധമായി ഉപയോഗിക്കുന്നു. ചുമ, ഹൃദ്രോഗം മുതലായവയ്ക്കും തഴുതാമ ഗുണം ചെയ്യും. 4. കുമ്പളത്തിന്റെ ഇല രക്തം ശുദ്ധിയാക്കുന്നു. ബുദ്ധിവളർച്ചയ്ക്കും നല്ലതാണ്. 5. മത്തന്റെ ഇലയിൽ ജീവകം എ, സി ഇവ ധാരാളമുണ്ട്. 6. ചീരയിലയിൽ ഇരുമ്പ് ധാരാളം ഉള്ളതിനാൽ വിളർച്ച അകറ്റുന്നു. 7. ചേനയിലയിൽ നാരുകൾ, കാൽസ്യം, ഫോസ്ഫറസ് ഇവ ധാരാളം ഉണ്ട്. 8. പയറിന്റെ ഇല ദഹനശക്തി മെച്ചപ്പെടുത്തുന്നു. കരൾവീക്കത്തിനും നല്ലതാണ്. മാംസ്യം, ധാതുക്കൾ, ജീവകം…
Read More » -
വടക്കേ ഇന്ത്യക്കാരുടെ രാജ്മ മസാല
സാധാരണ നമ്മളുപയോഗിക്കുന്ന ചുവന്ന പയറിനേക്കാളും നല്ല വലുപ്പക്കൂടുതലും മാംസളതയുമുള്ള പയറാണ് രാജ്മ.ഉത്തരേന്ത്യക്കാരാണ് രാജ്മ എറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. അന്നജം,മാംസ്യം, നാരുകള്‍ എന്നിവയാല്‍ സമ്ബുഷ്ടമായ രാജ്മയില്‍ ഇരുമ്ബ്, ഫോളിക് ആസിഡ് എന്നിവയും ധാരാളമായി അടങ്ങിയിരിക്കുന്നു. മസാലക്കറി ഉണ്ടാക്കാനാണ് രാജ്മ ഏറ്റവും അനുയോജ്യം.അതെങ്ങിനെയാണെന്നു നോക്കാം: രാജ്മ – 250 ഗ്രാം സവാള – 2 വലുത് പച്ചമുളക് – 2 എണ്ണം ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – ഒന്നര ടേബിള്‍സ്പൂണ്‍ മല്ലിപ്പൊടി – 1 ടീസ്പൂണ്‍ പെരും ജീരകം – ഒരു നുള്ള് സാധാരണ ജീരകം – കാല്‍ ടീസ്പൂണ്‍ തക്കാളി – 2 ഗരം മസാല – ഒരു ടീസ്പൂണ്‍ (വേണമെങ്കില്‍ കൂടുതലാവാം) മഞ്ഞള്‍പ്പൊടി. മുളകുപൊടി – പാകത്തിന് കുറച്ച് മല്ലിയില, കറിവേപ്പില ഫ്രഷ് ക്രീം – അര കപ്പ് രാജ്മ 6-8 മണിക്കൂറോളം വെള്ളത്തിലിട്ട് കുതിര്‍ക്കുക. ഇങ്ങനെ കുതിര്‍ത്ത രാജ്മ ഉപ്പും കുറച്ചു മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു പ്രഷര്‍ കുക്കറിലിട്ട് നന്നായി വേവിക്കുക. ഒരു…
Read More » -
ചമ്മന്തിപ്പൊടി ഉണ്ടാക്കാം
കറികളൊന്നുമില്ലെങ്കിലും ഇത്തിരി ചമ്മന്തിപ്പൊടിയുണ്ടെങ്കില്‍ വയറ് നിറയേ ചൊറുണ്ണാം. അതാണ് ചമ്മന്തിപ്പൊടിയെ സ്പെഷ്യലാക്കി മാറ്റുന്നത്. തേങ്ങ പ്രധാന ചേരുവയാക്കി വറുത്ത് പൊടിച്ചെടുക്കുന്ന വിഭവമാണിത്. ചോറിന് പുറമേ ഇഡ്ഡലി, ദോശ എന്നിവയുടെ കൂടെ സൈഡ് ഡിഷായി ഉപയോഗിക്കാം. തേങ്ങാ വറുത്തുണ്ടാക്കുന്നതിനാല്‍ പെട്ടെന്ന് കേടാവുകയില്ല. കൂടുതല്‍ നാള്‍ സൂക്ഷിച്ചുവെക്കാൻ കഴിയുന്നതും ഇതിനെ കൂടുതല്‍ പ്രിയങ്കരമാക്കുന്നു. ചേരുവകള്‍ തേങ്ങ ചിരവിയത് : 2 മുറി ഉഴുന്നു പരിപ്പ് :20 ഗ്രാം പൊട്ടുകടല: 20 ഗ്രാം ഉപ്പ്: പാകത്തിന് വറ്റല്‍ മുളക്: 5 എണ്ണം വാളം പുളി: ഒരു ചെറിയക് കഷ്ണം മഞ്ഞള്‍ പൊടി: 4 ഗ്രാം വെളിച്ചെണ്ണ: അല്പം( വരട്ടാൻ ഉള്ളത്) കറിവേപ്പില : 5 ഇതള്‍ തയ്യാറാക്കുന്ന രീതി 1) തേങ്ങ ഒഴികേ എല്ലാ ചേരുവകളും ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കി ബ്രൗണ്‍ നിറം ആക്കി വരട്ടി മാറ്റി വക്കുക. 2) അതെ പാനില്‍ തന്നെ തേങ്ങ ചിരവിയത് ഇട്ട് വരട്ടി ബ്രൗണ്‍ നിറം…
Read More » -
ചിക്കൻ ചില്ലി ഫ്രൈ തയാറാക്കാം
ചേരുവകള്‍ ചിക്കൻ : 500 ഗ്രാം ഇഞ്ചി: 10 ഗ്രാം വെളുത്തുള്ളി: 10 ഗ്രാം പച്ചമുളക്: 15 ഗ്രാം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്: 10 gram ഉപ്പ് : ആവിശ്യത്തിന് കശ്മീരി മുളകുപൊടി: 15 ഗ്രാം മഞ്ഞള്‍ പൊടി: 3ഗ്രാം ഗരം മസാല: 10ഗ്രാം മല്ലിപൊടി: 10 ഗ്രാം കുരുമുളക് പൊടി: 10 ഗ്രാം കാപ്‌സിക്കം: 15 ഗ്രാം സവാള: 20ഗ്രാം സണ്‍ഫ്‌ലവര്‍ ഓയില്‍: ഫ്രൈ ചെയ്യാൻ ആവിശ്യത്തിന് ടൊമാറ്റോ കെച്ചപ്പ്: 15 ഗ്രാം മല്ലിഇല: 10 ഗ്രാം കറിവേപ്പില: 2 ഗ്രാം മൈദ: 10 gram തയാറാക്കുന്ന വിധം 1)ചെറിയ പീസ് ചിക്കൻ, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മഞ്ഞള്‍ പൊടി, മൈദ, കശ്മീര്‍ മുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്തു മാറിനെറ്റ് ചെയ്തു സണ്‍ഫ്‌ലവര്‍ ഓയിലില്‍ വറുത്തെടുക്കൂക 2)ഫ്രയിങ് പാനില്‍ എണ്ണ ചൂടാക്കി അരിഞ്ഞ ഇഞ്ചിയും, സവാളയും വെളുത്തുള്ളിയും ക്യൂബ് ആയി കട്ട് ചെയ്ത ക്യാപ്സികവും സവാളയും ഇട്ടു വാട്ടി എടുക്കുക…
Read More » -
മുട്ടയില്ലാതെ ഓംലെറ്റടിക്കാന്‍ പറ്റുമോ സര്‍ക്കീര്‍ഭായ്ക്ക്? പൊളിയാണ് അര്‍ജുന്‍ വികസിപ്പിച്ചെടുത്ത ഈ ഐഡിയ
മലപ്പുറം: ഒരു മുട്ടയും ഇത്തിരി ഉപ്പും, വേണമെങ്കില്‍ ഉള്ളിയും പച്ചമുളകും ഇട്ടാല്‍ സംഗതി കളറാകും. മലയാളികളുടെത് മാത്രമല്ല, ലോകത്ത് പലയിടത്തുമുള്ള നിരവധിപ്പേരുടെ തീന്‍ മേശയിലെ ഇഷ്ടവിഭവമാണ് ഓംലെറ്റ്. ചൂട് ചായയ്‌ക്കൊപ്പം മുതല്‍ ചോറിന്റെ കൂടെയും ഓംലെറ്റ് കഴിക്കാന്‍ ഏറെ ഇഷ്ടമുള്ളവരാണ് പലരും. എന്നാല്‍, മുട്ടയില്ലാതെ ഓംലെറ്റ് അടിക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് രാമനാട്ടുകര സ്വദേശി അര്‍ജുന്‍. ‘ക്വീന്‍സ് ഇന്‍സ്റ്റന്റ് ഓംലെറ്റ്’ എന്ന പേരില്‍ പൗഡര്‍ രൂപത്തില്‍ വിപണിയിലിറക്കുന്ന ഉല്‍പ്പന്നത്തില്‍ വെള്ളം കലര്‍ത്തിയാണ് പാകം ചെയ്യേണ്ടത്. അഞ്ച് രൂപയുടെയും പത്ത് രൂപയുടെയും ചെറിയ പാക്കറ്റും 100 രൂപയുടെ വലിയ പാക്കറ്റും ലഭിക്കും. നാലുമാസംവരെ സൂക്ഷിക്കാനും കഴിയും. ഇതിനായി രണ്ട് കോടി രൂപ ചെലവില്‍ കൊണ്ടോട്ടി വാഴയൂരില്‍ ‘ധന്‍സ് ഡ്യൂറബിള്‍’ എന്ന സംരംഭവും അദ്ദേഹം ആരംഭിച്ചു. മകള്‍ ധന്‍ശിവയ്ക്ക് ഏറെ ഇഷ്ടമുള്ള മുട്ടയപ്പം എളുപ്പമുണ്ടാക്കാമെന്ന ചിന്തയില്‍നിന്നാണ് ഇന്‍ന്‍സ്റ്റന്റ് ഓംലെറ്റിനായുള്ള പരീക്ഷണം ആരംഭിക്കുന്നത്. മൂന്നുവര്‍ഷം ഗവേഷണം നടത്തി. പുതിയ ഉത്പന്നമായതിനാല്‍ പരീക്ഷണങ്ങള്‍ക്കായാണ് കൂടുതല്‍…
Read More » -
പുളിമധുരവും എരിവും ചേര്‍ന്നൊരു പുളിയിഞ്ചിക്കറി
പുളിയിഞ്ചിയുടെ രുചിക്കൂട്ട് 01. വാളൻപുളി – 50 ഗ്രാം 02. മഞ്ഞള്‍പ്പൊടി – ഒരു ചെറിയ സ്പൂണ്‍ മുളകുപൊടി – ഒരു വലിയ സ്പൂണ്‍ എല്‍ജി കായം – 20 ഗ്രാം ശര്‍ക്കര – 75 ഗ്രാം കറിവേപ്പില – പാകത്തിന് 03. വെളിച്ചെണ്ണ – മൂന്നു ചെറിയ സ്പൂണ്‍ 04. കടുക് – ഒരു ചെറിയ സ്പൂണ്‍ വറ്റല്‍മുളക് (കഷണങ്ങളാക്കിയത്) -മൂന്ന് 05. കറിവേപ്പില – കുറച്ച് 06. ഇഞ്ചി (തൊലി കളഞ്ഞു വളരെ പൊടിയായി നുറുക്കിയത്) – 75 ഗ്രം 07. പച്ചമുളക് അരിഞ്ഞത് -10 ഗ്രം 08. ഉലുവ -ഒരു ചെറിയ സ്പൂണ്‍ പാകം ചെയ്യുന്ന വിധം 1. പുളി, രണ്ടര ലീറ്റര്‍ തിളച്ച വെളളത്തില്‍ നന്നായി കുതിര്‍ത്തു പിഴിഞ്ഞ് അരിച്ചെടുക്കുക. 2. പിഴിഞ്ഞെടുത്ത പുളിയില്‍ ഒരു ലീറ്റര്‍ വെള്ളവും രണ്ടാമത്തെ ചേരുവയും കൂടി ചേര്‍ത്തു നന്നായി തിളപ്പിക്കുക. 3. തിളവരുമ്ബോള്‍ ഒരു ചെറിയ സ്പൂണ്‍…
Read More » -
അരമണിക്കൂറിനുള്ളില്‍ വീട്ടിലുണ്ടാക്കാം സോഫ്റ്റ് മുട്ട പഫ്‌സ്
പഫ്‌സ് ഇഷ്ടമില്ലാത്തവർ ആരാണ്.മീറ്റ്,മുട്ട, വെജിറ്റബിൾസ് തുടങ്ങി പലരീതിയിൽ പഫ്‌സ് ഉണ്ടാക്കാം. മുട്ട പഫ്സ് ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.വെറും അരമണിക്കൂർ മതി ഇതിന്. ചേരുവകള്‍ ‘പഫ്സ് ഷീറ്റ്’ തയ്യാറാക്കാന്‍ 1. മൈദ 1 .5 കപ്പ് ഉപ്പ് ആവശ്യത്തിന് ബട്ടര്‍ / നെയ്യ് 2 ടേബിള്‍ സ്പൂണ്‍ മുട്ട 1 എണ്ണം വെള്ളം ആവശ്യത്തിന് മസാല തയ്യാറാക്കാന്‍ ഓയില്‍ 1 ടേബിള്‍ സ്പൂണ്‍ സവാള 3 എണ്ണം വെളുത്തുള്ളി 3 അല്ലി ഇഞ്ചി ഒരു കഷ്ണ കറിവേപ്പില ആവശ്യത്തിന് മുളക് പൊടി 1/ 2 ടീസ്പൂണ്‍ മഞ്ഞള്‍ പൊടി 1/ 4 ടീസ്പൂണ്‍ കുരുമുളക് പൊടി 1/2 ടീസ്പൂണ്‍ മുട്ട പുഴുങ്ങിയത് 2 എണ്ണം തയ്യാറാക്കുന്ന വിധം മൈദയില്‍ ഉപ്പ്, ബട്ടര്‍, മുട്ട, വെള്ളം എന്നിവ ചേര്‍ത്ത് മാവ് തയാറാക്കി മാവ് 15 മിനിറ്റ് മാറ്റി വയ്ക്കുക. മസാലയ്ക്കായി പാനില്‍ എണ്ണ ചൂടാക്കിയ ശേഷം സവാളയും വെളുത്തുള്ളി മുതല്‍ കുരുമുളക് പൊടി വരെയുള്ള സാധനങ്ങള്‍ ചേര്‍ത്ത് വഴറ്റുക.…
Read More »