FoodNEWS

കരളിന് അത്യുത്തമം; വെണ്ടക്കയുടെ പശപശപ്പ് കാര്യമാക്കേണ്ട

വെണ്ടയ്‌ക്ക എന്ന് കേള്‍ക്കുമ്ബോള്‍ തന്നെ ഓര്‍മ്മ വരിക അതിന്റെ പശപ്പശപ്പ് ആയിരിക്കും.ഇക്കാരണത്താല്‍ തന്നെ അധികം പേരും വെണ്ടയ്‌ക്ക വിരോധികളായി തുടരുന്നു.എന്നാല്‍ വെണ്ടയ്‌ക്കയെ മാറ്റി നിര്‍ത്തുന്നവര്‍ നിരവധി ആരോഗ്യഗുണങ്ങളെയാണ് പടിക്ക് പുറത്ത് നിര്‍ത്തുന്നത്.

ഉയർന്ന ഫൈബർ കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിൽ ഒന്നാം സ്ഥാനത്താണ് വെണ്ടയ്ക്ക. ഇതിൽ അടങ്ങിയിരിക്കുന്ന പെക്റ്റിൻ എന്ന എൻസൈം ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ വർധിപ്പിക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. ഇത് കോശങ്ങളിലെ ഓക്‌സിഡേറ്റീവ് നാശത്തെ തടയുകയും ക്യാൻസർ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഇത് അനീമിയയും തടയുന്നു. വെണ്ടയ്ക്കയുടെ പശപശപ്പ് കൊളസ്ട്രോളിനെ ബന്ധിപ്പിക്കുകയും കരളിലേക്ക് എത്തുന്ന വിഷവസ്തുക്കളെ വഹിക്കുന്ന ബൈൽ ആസിഡിനെ പുറത്തെടുക്കുകയും ചെയ്യുന്നു.

ദഹന പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനും കുടലിന്റെ ആരോഗ്യത്തെ കാക്കാനും വെണ്ടയ്‌ക്ക മികച്ചതാണ്. വിറ്റാമിൻ സി, കെ, ഫോളേറ്റ്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ കേന്ദ്രമാണ് ഇത്. ആര്‍ത്തവകാലത്തെ അമിത രക്തസ്രാവത്തെ കുറയ്‌ക്കാനും ലൈംഗികാരോഗ്യം മെച്ചപ്പെടുത്താനും വെണ്ടയ്‌ക്ക നല്ലതാണ്. ഗര്‍ഭിണികളുടെയും മുലയൂട്ടുന്ന അമ്മമാര്‍ക്കും കണ്ണുംപൂട്ടി വെണ്ടയ്‌ക്ക കഴിക്കാവുന്നതാണ്.

Signature-ad

ചോറിനും ചപ്പാത്തിക്കുമൊപ്പം വേവിച്ച പച്ചക്കറിയായി ഇത് കഴിക്കാം. പരിമിതമായ എണ്ണയിൽ ചെറുതായി വഴറ്റുകയോ വറുക്കുകയോ ചെയ്യാം.ദാലുകളിലും സൂപ്പുകളിലും കറികളിലും ചേർത്തും ഉപയോഗിക്കാവുന്നതാണ്.വെണ്ടയ്‌ക്ക തോരനോ മെഴുകുപുരട്ടിയോ ആയാണ് നമ്മളിൽ അധികവും ഉണ്ടാക്കുന്നത്. മറ്റ് കറികളിലും ഇത് ഉപയോഗിക്കുന്നുണ്ടെങ്കിലും കുഴയുമെന്ന ഭയം അമ്മമാരെ അലട്ടുന്നുണ്ട്. എന്നാല്‍ ആ പേടി ഇനി വേണ്ട, ഒരു മുട്ടയുണ്ടെങ്കില്‍ കാര്യം സിംപിളായി. മുട്ടയ്‌ക്കൊപ്പം വെണ്ടയ്‌ക്ക തോരൻ വയ്ക്കുന്നതെങ്ങനെയെന്ന് നോക്കാം.കുഴയുമെന്ന പേടിയും വേണ്ട.

ആവശ്യമായ ചേരുവകള്‍

-വെണ്ടയ്‌ക്ക-250 ഗ്രാം
– വെളിച്ചെണ്ണ-3 ടേബിള്‍ സ്പൂണ്‍
– ഉലുവ- ഒരു ടീസ്പൂണ്‍
– കായംപൊടി- ഒരു നുള്ള്
– കടുക്
-ജീരകം
-ഇഞ്ചി അരിഞ്ഞത് -രണ്ട് ടേബിള്‍ സ്പൂണ്‍
– വെളുത്തുള്ളി അരിഞ്ഞത്- രണ്ട് ടേബിള്‍ സ്പൂണ്‍
-ചെറിയ ഉള്ളി അരിഞ്ഞത് -രണ്ട് ടേബിള്‍ സ്പൂണ്‍
– മുളക്-മൂന്നെണ്ണം
– ഉപ്പ്
-മുളകുപ്പൊടി- മൂന്ന് സ്പൂണ്‍
-മഞ്ഞള്‍പ്പൊടി- ഒരു നുള്ള്
-മല്ലിപ്പൊടി- രണ്ട് നുള്ള്

-കറിവേപ്പില-ആവശ്യത്തിന്
– മുട്ട- ഒരെണ്ണം

തയ്യാറാക്കുന്ന വിധം

വെണ്ടയ്‌ക്ക നന്നായി കഴുകിയ ശേഷം വെള്ളം തോരാൻ വെയ്‌ക്കുക. വെളിച്ചെണ്ണയൊഴിച്ച്‌ ഒരു ടീസ്പൂണ്‍ ഉഴുന്ന് ചേര്‍ക്കുക. ഇത് മൂത്ത് വരുമ്ബോള്‍ രണ്ട് നുള്ള് കായപ്പൊടി ചേര്‍ക്കുക. തുടര്‍ന്ന് കടുക മൂപ്പിക്കുക. പിന്നാലെ ജീരകവും ചേര്‍ത്ത് കൊടുക്കണം. ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റി കൊടുക്കുക. ഇതിലേക്ക് ചെറിയ ഉള്ളിയും കറിലവേപ്പിലയും ചേര്‍ക്കുക. ഇത് വഴറ്റിയതിന് ശേഷം വെണ്ടയ്‌ക്ക ചേര്‍ക്കുക. ഇവയെല്ലാം തുറന്ന് വെച്ച്‌ കുറച്ചുനേരം ഇളക്കി കൊടുക്കേണ്ടതാണ്. വെണ്ടയ്‌ക്ക വഴണ്ട് വന്നതിന് ശേഷം ഉപ്പ് ചേര്‍ത്ത് കൊടുക്കുക. തുടര്‍ന്ന് മുട്ട ചേര്‍ത്ത് കൊടുത്ത് പൊടികളൊല്ലാം ചേര്‍ത്ത് കൊടുക്കുക. തുടര്‍ന്ന് അടച്ച്‌ വെച്ച്‌ വേവിക്കുക. തുടര്‍ന്ന് നന്നായി ഇളക്കുക.

Back to top button
error: