Food
-
നെത്തോലി എളുപ്പത്തില്‍ ക്ലീനാക്കാം; കത്തിയും കത്രികയും വേണ്ട! എണ്ണ ഇല്ലാതെ വാഴയിലയിലൊരു കിടിലന്‍ റെസിപ്പിയും
നെത്തോലിയെന്നും ചൂടയെന്നും കൊഴുവയെന്നുമൊക്ക വിളിപ്പേരുള്ള പൊടി മീന്‍ വറുത്തു കഴിക്കുന്നതാണ് ഏറ്റവും രുചികരം. ഇപ്പോള്‍ വിലക്കുറവില്‍ നെത്തോലി സുലഭമായി കിട്ടും. ചെറിയ മീനുകള്‍ രുചികരമാണെങ്കിലും അവ വൃത്തിയാക്കി എടുക്കുക ഇത്തിരി പണിയാണ്. ഇനി ആ ടെന്‍ഷന്‍ വേണ്ട, കത്തിയും കത്രികയും ഇല്ലാതെ തന്നെ നെത്തോലി വെട്ടിയെടുക്കാം. മാത്രമല്ല, മുള്ളും കളഞ്ഞ് എടുക്കാനൊരു ട്രിക്കുണ്ട്. മീനിന്റെ തലഭാഗം കൈ കൊണ്ട് നുള്ളി കളയുകയാണ്. അതിന്റെ വയറ് ഭാഗത്തോടൊപ്പം വേണം കളയാന്‍. വാല് ഭാഗം കൈ കൊണ്ട് തന്നെ ചെറുതായി കറക്കി അടര്‍ത്തി എടുക്കാവുന്നതാണ്. മുള്ള് മുഴുവനായി കളയാനും വഴിയുണ്ട്. മീനിന്റെ തലയും വയറും കൈ കൊണ്ട് നുള്ളി മാറ്റുമ്പോള്‍ വയറ് ഭാഗം മുഴുവനായും രണ്ടായി പിളര്‍ത്തി പതിയെ മുള്ള് മുന്നോട്ട് തള്ളി വലിച്ചെടുക്കാവുന്നതാണ്. ഇനി നെത്തോലി ഇങ്ങനെ വൃത്തിയാക്കി വറുത്തെടുത്താല്‍ മുള്ളില്ലാതെ കഴിക്കാവുന്നതാണ്. കുട്ടികള്‍ക്കും നല്‍കാം. മീനിന്റെ തലഭാഗം കൈ കൊണ്ട് നുള്ളി കളയുകയാണ്. അതിന്റെ വയറ് ഭാഗത്തോടൊപ്പം വേണം കളയാന്‍. വാല്…
Read More » -
ഈസ്റ്റേൺ ‘സൂപ്പർ കാശ്മീരി ചില്ലി പൗഡർ’ പുറത്തിറക്കി: കേരള വിഭവങ്ങൾക്ക് ഇനി നിറവും മണവും ഒറ്റ പാക്കിൽ!
കൊച്ചി: പ്രമുഖ ഇന്ത്യൻ മസാല വിപണന കമ്പനിയായ ഈസ്റ്റേൺ, കേരളത്തിലെ ഉപഭോക്താക്കൾക്കായി പ്രത്യേകമായി വികസിപ്പിച്ചെടുത്ത ഏറ്റവും പുതിയ ഉൽപ്പന്നമായ ‘സൂപ്പർ കാശ്മീരി ചില്ലി പൗഡർ’ പുറത്തിറക്കി. ചുവന്ന മീൻ കറി, ഫിഷ് ഫ്രൈ, തന്തൂരി തുടങ്ങിയ വിഭവങ്ങൾക്ക് ആകർഷകമായ നിറവും എന്നാൽ എരിവ് കുറഞ്ഞതുമായ മുളകുപൊടിക്ക് കേരളത്തിലെ ഉപഭോക്താക്കൾക്കിടയിൽ വലിയ ആവശ്യകതയുണ്ട്. പലപ്പോഴും മീൻ കറികൾക്ക് നിറവും രുചിയും എരിവും ലഭിക്കാൻ വിവിധതരം മുളകുപൊടികൾ കൂട്ടിക്കലർത്തേണ്ടി വരുന്നത് സാധാരണമാണ്. ഈ വെല്ലുവിളിക്ക് ഒരു പരിഹാരമെന്നോണം, ഈസ്റ്റേൺ ‘സൂപ്പർ കാശ്മീരി ചില്ലി പൗഡർ’ ഒറ്റ പാക്കിൽ ഈ ആവശ്യങ്ങൾ നിറവേറ്റുന്നു. കേരളത്തിലെ വിഭവങ്ങൾക്ക് നിറവും രുചിയും ഒരുപോലെ വർദ്ധിപ്പിക്കുന്നതിന് അനുയോജ്യമായ, ഉയർന്ന നിറവും കുറഞ്ഞ എരിവുമുള്ള ബ്യാദഗി മുളകുകൾ ശ്രദ്ധാപൂർവ്വം ചേർത്താണ് ഈ പുതിയ ഉൽപ്പന്നം തയ്യാറാക്കിയിരിക്കുന്നത്. പ്രാദേശിക രുചികളെക്കുറിച്ചുള്ള ഈസ്റ്റേണിന്റെ ആഴത്തിലുള്ള അറിവും മസാല രംഗത്തെ നൂതന സമീപനവുമാണ് ഈ ഉൽപ്പന്നത്തിലൂടെ വ്യക്തമാകുന്നത്. ദശാബ്ദങ്ങളായി കേരളത്തിലെ അടുക്കളകളിൽ ഈസ്റ്റേൺ ഒരു നിറസാന്നിധ്യമാണ്.…
Read More » -
വിപണി ഇടപെടല്‍: സപ്ലൈകോയ്ക്ക് 100 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന് വിപണി ഇടപെടല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവര്‍ത്തനങ്ങളെ സഹായിക്കാനാണ് തുക ലഭ്യമാക്കുന്നത്. ഈവര്‍ഷം ബജറ്റില്‍ സപ്ലൈകോയ്ക്ക് വിപണി ഇടപെടലിനായി 250 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. ഇപ്പോള്‍ തുക അനുവദിച്ചതിലൂടെ ഓണക്കാലത്തേയ്ക്ക് അടക്കമുള്ള അവശ്യസാധനങ്ങളുടെ സംഭരണം മുന്‍കൂട്ടി ഉറപ്പാക്കാന്‍ കഴിയും. കഴിഞ്ഞവര്‍ഷം ബജറ്റില്‍ സപ്ലൈകോയ്ക്ക് വിപണി ഇടപെടലിനായി 250 കോടി രൂപയാണ് വകയിരിത്തിയിരുന്നത്. എന്നാല്‍, 489 കോടി രൂപ അനുവദിച്ചു. 284 കോടി രൂപ അധികമായി നല്‍കി. 2011-12 മുതല്‍ 2024 25 വരെ, 15 വര്‍ഷക്കാലം സപ്ലൈകോയുടെ നേരിട്ടുള്ള വിപണി ഇടപെടലിനുള്ള സഹായമായി 7630 കോടി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ 410 കോടി രൂപ മാത്രമാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തില്‍ നല്‍കിയിട്ടുള്ളത്. ബാക്കി 7220 കോടി രൂപയും എല്‍ഡിഎഫ് സര്‍ക്കാരുകളാണ് അനുവദിച്ചത്.
Read More » -
പാല്‍വില കൂട്ടേണ്ടിവരും; സര്‍ക്കാരിന് ശിപാര്‍ശ നല്‍കുമെന്ന് മില്‍മ ചെയര്‍മാന്‍; ലിറ്ററിന് അറുപതു രൂപയാക്കണമെന്ന് എറണാകുളം യൂണിയന്‍; 54 എങ്കിലും ആക്കാതെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന് മറ്റു യൂണിയനുകള്‍; ചായയ്ക്കും ‘കടുപ്പമേറും’
കൊച്ചി: പാല്‍വില കൂട്ടേണ്ടി വരുമെന്ന സൂചനയുമായി മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി. ലീറ്ററിന് അറുപത് രൂപയാക്കണമെന്ന ആവശ്യം എറണാകുളം യൂണിയന്‍ നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കോഴിക്കോട് യൂണിയനുകളുടെ അഭിപ്രായം കൂടി ചര്‍ച്ച ചെയ്ത് സര്‍ക്കാരിലേക്ക് ശുപാര്‍ശ നല്‍കുമെന്നും വില കൂട്ടിയാലുള്ള ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് കൂടി മനസിലാക്കിയുള്ള തീരുമാനമുണ്ടാവുമെന്നും കെ.എസ്. മണി പറഞ്ഞു. ലീറ്ററിന് അന്‍പതില്‍ നിന്നും അന്‍പത്തി നാലിലേക്ക് വില ഉയരുമോ. അറുപത് അറുപത്തി നാലാകുമോ. അതോ അതിലേറുമോ. എന്തായാലും ദൈനംദിന ചെലവുകളുടെ കള്ളികള്‍ നിലവിലെ കളങ്ങളിലൊതുങ്ങില്ലെന്ന സൂചനയാണ്. ലീറ്ററിന് അറുപത് രൂപയാക്കി ഉയര്‍ത്തണമെന്നാണ് എറണാകുളം യൂണിയന്‍റെ ശുപാര്‍ശ. വില ഉയര്‍ത്താന്‍ മില്‍മ തീരുമാനിച്ചാലും സര്‍ക്കാരിന്‍റെ അനുമതി വേണ്ടിവരും. ഇതര സംസ്ഥാനങ്ങളില്‍ പാല്‍വില കേരളത്തെ അപേക്ഷിച്ച് കുറഞ്ഞ് നില്‍ക്കുമ്പോള്‍ ഉപഭോക്താക്കളെ മില്‍മയില്‍ നിന്നകറ്റുമോ എന്ന ആശങ്കയുമുണ്ടെന്ന് ചെയര്‍മാന്‍. യൂണിയനുകളുടെ ശുപാര്‍ശ വിശദമായി ചര്‍ച്ച ചെയ്ത ശേഷം പാല്‍വില കൂട്ടുന്ന കാര്യത്തില്‍ അടുത്തമാസം ആദ്യവാരത്തോടെ മില്‍മയുടെ തീരുമാനമുണ്ടാവും. അതുവരെ മാത്രം ആശ്വസിക്കാം. പാല്‍വില ഉയരുന്നത്…
Read More » -
അയല, മത്തി, ചൂര … വേണ്ട! മലയാളികള്‍ പുഴമീനിന് പിന്നാലെ; കഴിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
സംസ്ഥാനത്ത് മഴ കനത്തതോടെ മത്സ്യപ്രേമികള്‍ക്ക് അയലയും മത്തിയുമൊക്കെ മാറ്റിപ്പിടിക്കുകയാണ്. കടല്‍ മീനുകള്‍ക്ക് പകരം മിക്കവരും പുഴ മീനിന്റെയും കായല്‍ മീനിന്റെയും പിന്നാലെയാണ്. ഇതോടെ പുഴ മീനുകള്‍ക്ക് ഡിമാന്‍ഡ് ഏറിയിട്ടുണ്ട്. മാത്രമല്ല, കടല്‍ മീനിനേക്കാള്‍ ഔഷധ ഗുണം പുഴ മീനുകള്‍ക്കാണെന്നാണ് പൊതുവെ പറയാറുള്ളത്. കാരണം, പായലുകളും ചെറുസസ്യങ്ങളും ധാരാളം കഴിക്കുന്നവയായതുകൊണ്ടാണ് പുഴ മത്സ്യങ്ങളുടെ ആരോഗ്യഗുണം കൂടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് ഇവയില്‍ സമ്പുഷ്ടമായി കാണപ്പെടുന്നതിനാല്‍ ഇവ ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും ഉത്തമമാണ്. ചര്‍മ്മരോഗങ്ങള്‍, അലര്‍ജി എന്നിവയ്ക്കും പുഴമീന്‍ കഴിക്കുന്നത് നല്ലതാണെന്ന് പറയപ്പെടുന്നു. പ്രോട്ടീനാല്‍ സമ്പന്നമാണ് പുഴമീന്‍. അതുകൊണ്ട് ഡയറ്റിംഗ് ചെയ്യുന്നവര്‍ക്കും കഴിക്കാം. പ്രോട്ടീന്‍ അടങ്ങിയതിനാല്‍ മസിലുകളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാനും പുഴമീന്‍ സഹായിക്കും. കറിയായി കഴിക്കുമ്പോഴായിരിക്കും ശരിയായ രീതിയില്‍ ഗുണം ലഭിക്കുകയെന്ന് മാത്രം. ഒരാള്‍ക്ക് ഒരു ദിവസം ആവശ്യമായതിന്റെ 30 ശതമാനം ഫാറ്റി ആസിഡുകള്‍ പുഴമീന്‍ വഴി ലഭിക്കും. ആര്‍ട്ടിലറികളില്‍ അടിഞ്ഞ് കൂടാത്ത നല്ല കൊളസ്ട്രോളായിരിക്കും പുഴമീന്‍ വഴി ലഭിക്കുക. എന്നാല്‍ മീന്‍ വറുത്ത്…
Read More » -
ബേക്കറിയുടെ പേരു മാറ്റണം; പഹല്‍ഗാം ആക്രമണത്തിന്റെ പേരില്‍ ‘കറാച്ചി ബേക്കറി’ക്കെതിരേ വീണ്ടും പ്രതിഷേധം; ബോര്‍ഡിനു മുകളില്‍ ദേശീയപതാക ഉയര്‍ത്തിയിട്ടും അയവില്ല; ബേക്കറി ഉടമകളെ പിന്തുണച്ചും നിരവധിപ്പേര്‍
ഹൈദരാബാദ്: ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്താനുനേരെ ആക്രണം അഴിച്ചുവിട്ടതിനു പിന്നാലെ ഹൈദരാബാദില്‍നിന്ന് ഇന്ത്യയിലെമ്പാടും പ്രശസ്തി നേടിയ ‘കറാച്ചി’ ബേക്കറിയുടെ തെലങ്കാനയിലെ ബ്രാഞ്ചുകള്‍ക്കു നേരെയും പ്രതിഷേധം. ‘കറാച്ചി’യെന്നു പാകിസ്താനിലെ സ്ഥലമാണെന്നും ഇതിന്റെ പേരു മാറ്റണമെന്നും ആവശ്യപ്പെട്ടായിരുന്നു നിരവധിപ്പേരുടെ പ്രതിഷേധം. പാകിസ്താനി നഗരങ്ങളുടെ പേരുവച്ച് ഇന്ത്യയില്‍ ഒരു വ്യാപാരവും നടത്താന്‍ അനുവദിക്കില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. സംഘപരിവാര്‍ അനുകൂല സംഘടനകളാണു പ്രതിഷേധവുമായി രംഗത്തെത്തിയതെന്നും പറയുന്നു. പ്രതിഷേധം ശക്തമായതോടെ ബീഗംപേട്ട്, മൊവാസാം ജാഹി മാര്‍ക്കറ്റ് എന്നിവയടക്കമുള്ള കടകളുടെ മുകളില്‍ ദേശീയ പതാക ഉയര്‍ത്തിയിരുന്നു. എന്നാല്‍, ഇതുകൊണ്ടൊന്നും പ്രതിഷേധം ശമിപ്പിക്കാന്‍ കഴിയുന്നില്ലെന്നും ഉടമകള്‍ പറയുന്നു. പാകിസ്താനിലെ കറാച്ചിയില്‍ നിന്ന് കുടിയേറിയ സിന്ധി കുടുംബമാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ച കറാച്ചി ബേക്കറിക്ക് തുടക്കം കുറിച്ചത്. രാജ്യവിരുദ്ധമായ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് എംഎന്‍എസ് വൈസ് പ്രസിഡന്റ് ഹാജി സെയിഫ് ഷെയ്ഖിന്റെ നേതൃത്വത്തില്‍ ഹോട്ടലിന് മുന്നില്‍ സമരം നടത്തിയിരുന്നു. ഭീഷണിയുമായി ശിവസേന നേതാവ് നിഥിന്‍ നന്ദഗാവ്കറും രംഗത്തെത്തിയിരുന്നു. പാകിസ്താന്‍ നഗരത്തിന്റെ പേരായ…
Read More » -
പൈനാപ്പിള്‍ വാങ്ങുപ്പോള്‍ നിറം മാത്രം നോക്കിയാല്‍ പോരാ
നിരവധി പോഷകഗുണങ്ങള്‍ ഉള്ള പഴമാണ് കൈതച്ചക്ക എന്ന പൈനാപ്പിള്‍. ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്ന നിരവധി ആരോഗ്യഗുണങ്ങള്‍ ഇതിനുണ്ട്. വൈറ്റമിന്‍ സിയും എയും ധാരാളമായടങ്ങിയ ഈ പഴത്തില്‍ 22ഗ്രാം അന്നജവും 2.3 ഗ്രാം നാരുകളും ഉണ്ട്. ഇതുകൂടാതെ മഗ്‌നീഷ്യവും ഫോസ്ഫറസും പൊട്ടാസ്യവും ഇതില്‍ ഉണ്ട്. രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാനും എല്ലുകളെ ശക്തിപ്പെടുത്താനും പൈനാപ്പിളിന് കഴിയും. ദഹന പ്രശ്‌നങ്ങള്‍ അകറ്റാന്‍ പൈനാപ്പിള്‍ സഹായിക്കുന്നു. അതിനാല്‍ തന്നെ എപ്പോഴും വീടുകളില്‍ പൈനാപ്പിള്‍ വാങ്ങാറുണ്ട്. എന്നാല്‍ മാര്‍ക്കറ്റില്‍ നിന്ന് പഴുത്ത മികച്ച പൈനാപ്പിള്‍ തിരഞ്ഞെടുക്കുകയെന്നത് കുറച്ച് ബുദ്ധിമുട്ട് നിറഞ്ഞ കാര്യമാണ്. പലപ്പോഴും കടയിലുള്ളവര്‍ ചീഞ്ഞ പൈനാപ്പിളോ പഴുക്കാത്ത പൈനാപ്പിളോ തരുന്നു. ഇത്തരത്തില്‍ പറ്റിപ്പെടാതിരിക്കാന്‍ പൈനാപ്പിള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കിയാലോ? നിറം പൈനാപ്പിള്‍ പഴുത്തതാണോയെന്ന് അറിയുന്നതിന് ഏറ്റവും എളുപ്പമാര്‍ഗം അതിന്റെ നിറമാണ്. അധികം പച്ചനിറമില്ലാത്ത ഓറഞ്ച് നിറത്തിലുള്ള പൈനാപ്പിള്‍ തിരഞ്ഞെടുക്കുക. പുറംതോട് പൈനാപ്പിള്‍ വാങ്ങുന്നതിന് മുന്‍പ് അതിന്റെ പുറംതോട് അമര്‍ത്തി നോക്കുക. പഴുത്തതാണെങ്കില്‍…
Read More » -
മൂക്കുമുട്ടെ തട്ടാം വാഴയിലപ്പുട്ട്; ഉണ്ടാക്കിനോക്കിയാലോ?
പുട്ട്…ഐറ്റം നൊസ്റ്റാള്‍ജിക്ക് ആണെങ്കിലും കഴിക്കാന്‍ പലര്‍ക്കും മടിയാണ്. പക്ഷേ, വെറൈറ്റികള്‍ പരീക്ഷിച്ചാല്‍ പുട്ട് ജന്മത്ത് കഴിക്കാത്തവര്‍ പോലും അതിന്റെ ആരാധകരാകും. വാഴയിലപ്പുട്ടാണ് ഏറ്റവും പുതിയ ഐറ്റം. വളരെ എളുപ്പത്തില്‍ അല്പംപോലും ടെന്‍ഷനില്ലാതെ ആര്‍ക്കും ഇതുണ്ടാക്കാം. കടലക്കറി, മുട്ടക്കറി തുടങ്ങി എല്ലാ കറികളും ഇതിനൊപ്പം ചേരുകയും ചെയ്യും. ചിരകിയ തേങ്ങ, ആവശ്യത്തിന് പുട്ടിന്റെ പൊടി, ഉപ്പ്, കറിവേപ്പില, കാരറ്റ്, വാഴയില എന്നിവാണ് വാഴയിലപ്പുട്ട് ഉണ്ടാക്കാന്‍ വേണ്ടത്. ആദ്യം സാധാരണ പുട്ടുണ്ടാക്കാന്‍ പൊടി നനയ്ക്കുന്നതുപോലെ നനയ്ക്കുക. പിന്നീട് ആവശ്യത്തിന് ഉപ്പുചേര്‍ന്ന് നന്നായി ഇളക്കിയെടുക്കുക. തുടര്‍ന്ന് അല്പം കറിവേപ്പിലയും കാരറ്റ് ഗ്രേറ്റ് ചെയ്‌തെടുത്തതും മാവിലേക്ക് ചേര്‍ത്ത് വീണ്ടും ഇളക്കുക. നേരത്തേ എടുത്തുവച്ച വാഴയില ചെറുതായി വാട്ടിയശേഷം കീറിയെടുത്ത് പുട്ടുകുറ്റിയുടെ രൂപത്തിലാക്കുക. ഇല ഇളകിപ്പോകാതിരിക്കാന്‍ വശങ്ങളില്‍ പച്ച ഈര്‍ക്കില്‍ കുത്തിയെടുക്കാം. വാഴയിലപുട്ടുകുറ്റികളെ ആവി കയറാന്‍ പാകത്തിലുള്ള പാത്രത്തില്‍ നിരത്തിവച്ചശേഷം ഇഡലിപ്പാത്രത്തിനുളളിവയ്ക്കുക. അതിനുശേഷം വാഴയിലപുട്ടുകുറ്റികളില്‍ ഓരോന്നിലും തേങ്ങയും ആവശ്യത്തിന് മാവും ചേര്‍ത്ത് നിറയ്ക്കണം. തുടര്‍ന്ന് ഇഡലിപ്പാത്രം അടച്ചുവച്ച് വേവിക്കുക.…
Read More » -
വേനല്‍ കാലത്ത് ഏറ്റവും കൂടുതല്‍ കഴിക്കേണ്ടത് ഈ നാല് പഴങ്ങള്‍
വേനല്‍ ചൂട് ഉയരുമ്പോള്‍ ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതിരിക്കാന്‍ ഏറെ സഹായിക്കുന്ന ഒന്നാണ് പഴങ്ങള്‍. ഒരാള്‍ ശരാശി രണ്ട് ലിറ്റര്‍ വെള്ളം കുടിക്കണമെന്നണ് വിദഗ്ദ്ധരുടെ അഭിപ്രായമെങ്കിലും പലരുമിത് കേള്‍ക്കാറില്ല.കടുത്ത വേനലില്‍ പുറത്തേക്കിറങ്ങിയാല്‍ ചൂട് കൂടുംതോറും ശരീരം തളരുന്ന അവസ്ഥ. പഴവര്‍ഗങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിനും വേനല്‍ച്ചൂടില്‍ നിന്ന് രക്ഷയും നല്‍കും. പ്രാദേശികമായി ലഭ്യമാകുന്ന പഴവര്‍ഗങ്ങളാണ് ഏറ്റവും മികച്ചത്. നേത്ര പഴങ്ങള്‍, മാങ്ങ, ചക്ക, ഓറഞ്ച്, നാരങ്ങ, നെല്ലിക്ക ഇവയില്‍ നേത്രപഴത്തിന് ആപ്പിളില്‍ നിന്ന് കിട്ടുന്ന വൈറ്റമിനേക്കാള്‍ അധികം വൈറ്റമിനുകള്‍ ലഭിക്കും. പൊട്ടാസ്യം,മഗ്‌നീഷ്യം എന്നീ ധാതുലവണങ്ങളും വൈറ്റമിന്‍ ബി.6,വൈറ്റമിന്‍ സി എന്നിവ ഉള്‍പ്പെടെയുള്ള മൂലകങ്ങളും അടങ്ങിയിട്ടുണ്ട്. നിര്‍ജ്ജലീകരണവും ചൂട് കൂടുംതോറും ശരീരം തളരുന്ന അവസ്ഥയാണ്. കൂടാതെ നിര്‍ജ്ജലീകരണവും സൂര്യാഘാതവും. ദാഹം കൂടുമ്പോള്‍ തണുത്തവെള്ളവും ഐസ്‌ക്രീമും കഴിക്കുമ്പോള്‍ ആശ്വാസമുണ്ടാകുമെങ്കിലും ഒടുവില്‍ ഉഷ്ണമുണ്ടാക്കും. പഴങ്ങളിലെ ജീവകങ്ങളും ധാതുലവണങ്ങളും നാരുകളും ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ശരീരത്തെ തണുപ്പിക്കുകയും ചെയ്യും. ചക്കപഴം ചക്കപഴം കഴിക്കുന്നതിലൂടെ ശരീരത്തിലെ ജലാംശവും ആരോഗ്യവും സൗന്ദര്യവും നിലനിറുത്തും. വൈറ്റമിന്‍…
Read More » -
അരയ്ക്കുമ്പോള്‍ കുറച്ച് ഐസ് ക്യൂബുകള്‍ ചേര്‍ത്തുനോക്കൂ! അത്ഭുതം കാണാം
ദോശയും ഇഡ്ഡലിയുമൊക്കെ ഇഷ്ടമില്ലാത്ത മലയാളികള്‍ കുറവായിരിക്കും. എന്നാല്‍, മാവ് അരച്ച് ഉണ്ടാക്കിക്കഴിയുമ്പോള്‍ പലര്‍ക്കും ഉദ്ദേശിച്ച രീതിയില്‍ ഇവ തയ്യാറാക്കാന്‍ സാധിക്കാറില്ല. കട്ടിയായി പോകുന്നുവെന്നും സ്വാഭാവിക സ്വാദ് ലഭിക്കുന്നില്ലെന്നും പരാതി പറയുന്നവര്‍ നിരവധിയാണ്. എന്നാല്‍ സിമ്പിള്‍ ഒരു സൂത്രവിദ്യ ഉപയോഗിച്ച് ഇതിന് പരിഹാരം കാണാം. ഇഡ്ഡലി. ദോശ എന്നിവയ്ക്കായി അരയ്ക്കുമ്പോള്‍ കൂടുതല്‍ സോഫ്ട് ആകാന്‍ അരിക്കും ഉഴുന്നിനുമൊപ്പം വെള്ളത്തിന് പകരം കുറച്ച് ഐസ് ക്യൂബുകള്‍ ചേര്‍ത്തരയ്ക്കാം. ഇങ്ങനെ ചെയ്യുന്നതിലൂടെ അരിയും ഉഴുന്നും അരയ്ക്കുമ്പോള്‍ ചൂട് ആകുന്നത് ഒഴിവാക്കാം. മാവ് അരയ്ക്കുമ്പോള്‍ ചൂടാവുന്നത് മാവ് പെട്ടെന്ന് പുളിക്കുന്നതിന് കാരണമാവും. ഫ്രിഡ്ജില്‍ സൂക്ഷിച്ചാലും മാവ് പെട്ടെന്നുതന്നെ പുളിച്ചുപോവുകയും ഉപയോഗശൂന്യമാവുകയും ചെയ്യും. മാവ് പുളിച്ചുപോകാതെ ദിവസങ്ങളോളം സൂക്ഷിക്കാന്‍ വെറ്റില സഹായിക്കും. വെറ്റില നന്നായി കഴുകിയെടുത്തതിന് ശേഷം അരച്ചുവച്ചിരിക്കുന്ന മാവിന് മുകളിലായി വയ്ക്കാം. ഇനിയിത് അടച്ചുവച്ചതിനുശേഷം ഫ്രിഡ്ജില്‍ വച്ചാല്‍ എത്രദിവസം വേണമെങ്കിലും മാവ് പുളിക്കാതെ സൂക്ഷിക്കാം.
Read More »