
വേനല്‍ ചൂട് ഉയരുമ്പോള്‍ ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതിരിക്കാന്‍ ഏറെ സഹായിക്കുന്ന ഒന്നാണ് പഴങ്ങള്‍. ഒരാള്‍ ശരാശി രണ്ട് ലിറ്റര്‍ വെള്ളം കുടിക്കണമെന്നണ് വിദഗ്ദ്ധരുടെ അഭിപ്രായമെങ്കിലും പലരുമിത് കേള്‍ക്കാറില്ല.കടുത്ത വേനലില്‍ പുറത്തേക്കിറങ്ങിയാല്‍ ചൂട് കൂടുംതോറും ശരീരം തളരുന്ന അവസ്ഥ. പഴവര്‍ഗങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിനും വേനല്‍ച്ചൂടില്‍ നിന്ന് രക്ഷയും നല്‍കും.
പ്രാദേശികമായി ലഭ്യമാകുന്ന പഴവര്‍ഗങ്ങളാണ് ഏറ്റവും മികച്ചത്. നേത്ര പഴങ്ങള്‍, മാങ്ങ, ചക്ക, ഓറഞ്ച്, നാരങ്ങ, നെല്ലിക്ക ഇവയില്‍ നേത്രപഴത്തിന് ആപ്പിളില്‍ നിന്ന് കിട്ടുന്ന വൈറ്റമിനേക്കാള്‍ അധികം വൈറ്റമിനുകള്‍ ലഭിക്കും. പൊട്ടാസ്യം,മഗ്‌നീഷ്യം എന്നീ ധാതുലവണങ്ങളും വൈറ്റമിന്‍ ബി.6,വൈറ്റമിന്‍ സി എന്നിവ ഉള്‍പ്പെടെയുള്ള മൂലകങ്ങളും അടങ്ങിയിട്ടുണ്ട്.

നിര്‍ജ്ജലീകരണവും
ചൂട് കൂടുംതോറും ശരീരം തളരുന്ന അവസ്ഥയാണ്. കൂടാതെ നിര്‍ജ്ജലീകരണവും സൂര്യാഘാതവും. ദാഹം കൂടുമ്പോള്‍ തണുത്തവെള്ളവും ഐസ്‌ക്രീമും കഴിക്കുമ്പോള്‍ ആശ്വാസമുണ്ടാകുമെങ്കിലും ഒടുവില്‍ ഉഷ്ണമുണ്ടാക്കും. പഴങ്ങളിലെ ജീവകങ്ങളും ധാതുലവണങ്ങളും നാരുകളും ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ശരീരത്തെ തണുപ്പിക്കുകയും ചെയ്യും.
ചക്കപഴം
ചക്കപഴം കഴിക്കുന്നതിലൂടെ ശരീരത്തിലെ ജലാംശവും ആരോഗ്യവും സൗന്ദര്യവും നിലനിറുത്തും. വൈറ്റമിന്‍ സി,ബി എന്നിവയും മിനറല്‍സും പൊട്ടാസ്യവും ഫൈബറും അടങ്ങിയിട്ടുണ്ട്.
തണ്ണിമത്തന്‍
വേനല്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ ഡിമാന്റുള്ള പഴമാണ്. വിറ്റമിന്‍ എ, വിറ്റമിന്‍ ബി 6,വിറ്റമിന്‍ ബി1, വിറ്റമിന്‍ സി,ഫൈബര്‍,സിങ്ക്, മഗ്‌നീഷ്യം തുടങ്ങി പോഷകഘടകങ്ങളുടെ കലവാറയാണ്.സൂര്യപ്രകാശത്തില്‍ അടങ്ങിയിട്ടുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍
വരുത്തുന്ന പ്രശ്‌നങ്ങളെ പരിഹരിക്കും.
ഓറഞ്ച്
170ഓളം ഫൈറ്റോകെമിക്കലുകളും പെക്റ്റിന്‍,പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്.വേനല്‍ക്കാലത്ത് ശരീരത്തില്‍ ഊര്‍ജ്ജം നിലനിറുത്താന്‍ സഹായിക്കും. ശരീരത്തെ തണുപ്പിക്കുകയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ജലാംശം നിലനിറുത്തുകയും ചെയ്യും.
മാങ്ങ
ബീറ്റാ കരോട്ടിനും പൊട്ടാസ്യവും ധാരാളമടങ്ങിയ പഴമാണ് മാങ്ങ. വേനലില്‍ ശരീരത്തുപതിക്കുന്ന അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും ചര്‍മ്മത്തിനുണ്ടാകാവുന്ന ചുളുവുകള്‍, കറുത്തപാടുകള്‍ എന്നിവ മാറ്റാനും ചര്‍മ്മത്തെ തിളക്കമുള്ളതാക്കാനും സഹായിക്കും. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തില്‍ ജലാംശം നിലനിറുത്തുകയും ചെയ്യും.