Breaking NewsFoodLead NewsLIFE

നെത്തോലി എളുപ്പത്തില്‍ ക്ലീനാക്കാം; കത്തിയും കത്രികയും വേണ്ട! എണ്ണ ഇല്ലാതെ വാഴയിലയിലൊരു കിടിലന്‍ റെസിപ്പിയും

നെത്തോലിയെന്നും ചൂടയെന്നും കൊഴുവയെന്നുമൊക്ക വിളിപ്പേരുള്ള പൊടി മീന്‍ വറുത്തു കഴിക്കുന്നതാണ് ഏറ്റവും രുചികരം. ഇപ്പോള്‍ വിലക്കുറവില്‍ നെത്തോലി സുലഭമായി കിട്ടും. ചെറിയ മീനുകള്‍ രുചികരമാണെങ്കിലും അവ വൃത്തിയാക്കി എടുക്കുക ഇത്തിരി പണിയാണ്. ഇനി ആ ടെന്‍ഷന്‍ വേണ്ട, കത്തിയും കത്രികയും ഇല്ലാതെ തന്നെ നെത്തോലി വെട്ടിയെടുക്കാം. മാത്രമല്ല, മുള്ളും കളഞ്ഞ് എടുക്കാനൊരു ട്രിക്കുണ്ട്.

മീനിന്റെ തലഭാഗം കൈ കൊണ്ട് നുള്ളി കളയുകയാണ്. അതിന്റെ വയറ് ഭാഗത്തോടൊപ്പം വേണം കളയാന്‍. വാല് ഭാഗം കൈ കൊണ്ട് തന്നെ ചെറുതായി കറക്കി അടര്‍ത്തി എടുക്കാവുന്നതാണ്. മുള്ള് മുഴുവനായി കളയാനും വഴിയുണ്ട്. മീനിന്റെ തലയും വയറും കൈ കൊണ്ട് നുള്ളി മാറ്റുമ്പോള്‍ വയറ് ഭാഗം മുഴുവനായും രണ്ടായി പിളര്‍ത്തി പതിയെ മുള്ള് മുന്നോട്ട് തള്ളി വലിച്ചെടുക്കാവുന്നതാണ്. ഇനി നെത്തോലി ഇങ്ങനെ വൃത്തിയാക്കി വറുത്തെടുത്താല്‍ മുള്ളില്ലാതെ കഴിക്കാവുന്നതാണ്. കുട്ടികള്‍ക്കും നല്‍കാം.

Signature-ad

എണ്ണ ഇല്ലാതെ വാഴയിലയില്‍ രുചികരമായി വേവിച്ചെടുക്കുന്നതെങ്ങനെയെന്ന് നോക്കാം.

• നത്തോലി – 250 ഗ്രാം

• വെളുത്തുള്ളി – 10-15

• ചുവന്നുള്ളി – 10

• പെരുംജീരകം – 1/2 ടീസ്പൂണ്‍

• കറിവേപ്പില – 2 തണ്ട്

• പച്ചമുളക് – 6

• ഉപ്പ് – ആവശ്യത്തിന്

• പുളിവെള്ളം – 1 ടേബിള്‍സ്പൂണ്‍

• മഞ്ഞള്‍ പൊടി – 1/2 ടീസ്പൂണ്‍

തയാറാക്കുന്ന വിധം

• മീന്‍ നന്നായി കഴുകി വൃത്തിയാക്കി മാറ്റി വയ്ക്കുക• ഇനി ഇതിലേക്ക് അരപ്പു തയാറാക്കാനായി മിക്സിയുടെ ഒരു ജാറിലേക്കു വെളുത്തുള്ളി, ചുവന്നുള്ളി , പെരുംജീരകം, കറിവേപ്പില, പച്ചമുളക്, പുളിവെള്ളം, മഞ്ഞള്‍ പൊടി, ഉപ്പ് എന്നിവ ഇട്ട് നന്നായി അരച്ചെടുക്കുക.• ശേഷം ഇത് മീനില്‍ ഇട്ടു ഒരു മണിക്കൂര്‍ മാറ്റി വയ്ക്കുക.• മാരിനേറ്റ് ചെയ്ത മീന്‍ കുറേശ്ശേ എടുത്തു വാഴയിലയില്‍ വച്ച് മടക്കി 10 മിനിറ്റ് ആവിയില്‍ വേവിച്ചെടുക്കുക.

Back to top button
error: