ദോശയും ഇഡ്ഡലിയുമൊക്കെ ഇഷ്ടമില്ലാത്ത മലയാളികള്‍ കുറവായിരിക്കും. എന്നാല്‍, മാവ് അരച്ച് ഉണ്ടാക്കിക്കഴിയുമ്പോള്‍ പലര്‍ക്കും ഉദ്ദേശിച്ച രീതിയില്‍ ഇവ തയ്യാറാക്കാന്‍ സാധിക്കാറില്ല. കട്ടിയായി പോകുന്നുവെന്നും സ്വാഭാവിക സ്വാദ് ലഭിക്കുന്നില്ലെന്നും പരാതി പറയുന്നവര്‍ നിരവധിയാണ്. എന്നാല്‍ സിമ്പിള്‍ ഒരു സൂത്രവിദ്യ ഉപയോഗിച്ച് ഇതിന് പരിഹാരം കാണാം.
ഇഡ്ഡലി. ദോശ എന്നിവയ്ക്കായി അരയ്ക്കുമ്പോള്‍ കൂടുതല്‍ സോഫ്ട് ആകാന്‍ അരിക്കും ഉഴുന്നിനുമൊപ്പം വെള്ളത്തിന് പകരം കുറച്ച് ഐസ് ക്യൂബുകള്‍ ചേര്‍ത്തരയ്ക്കാം. ഇങ്ങനെ ചെയ്യുന്നതിലൂടെ അരിയും ഉഴുന്നും അരയ്ക്കുമ്പോള്‍ ചൂട് ആകുന്നത് ഒഴിവാക്കാം. മാവ് അരയ്ക്കുമ്പോള്‍ ചൂടാവുന്നത് മാവ് പെട്ടെന്ന് പുളിക്കുന്നതിന് കാരണമാവും. ഫ്രിഡ്ജില്‍ സൂക്ഷിച്ചാലും മാവ് പെട്ടെന്നുതന്നെ പുളിച്ചുപോവുകയും ഉപയോഗശൂന്യമാവുകയും ചെയ്യും.
മാവ് പുളിച്ചുപോകാതെ ദിവസങ്ങളോളം സൂക്ഷിക്കാന്‍ വെറ്റില സഹായിക്കും. വെറ്റില നന്നായി കഴുകിയെടുത്തതിന് ശേഷം അരച്ചുവച്ചിരിക്കുന്ന മാവിന് മുകളിലായി വയ്ക്കാം. ഇനിയിത് അടച്ചുവച്ചതിനുശേഷം ഫ്രിഡ്ജില്‍ വച്ചാല്‍ എത്രദിവസം വേണമെങ്കിലും മാവ് പുളിക്കാതെ സൂക്ഷിക്കാം.