
നിരവധി പോഷകഗുണങ്ങള്‍ ഉള്ള പഴമാണ് കൈതച്ചക്ക എന്ന പൈനാപ്പിള്‍. ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്ന നിരവധി ആരോഗ്യഗുണങ്ങള്‍ ഇതിനുണ്ട്. വൈറ്റമിന്‍ സിയും എയും ധാരാളമായടങ്ങിയ ഈ പഴത്തില്‍ 22ഗ്രാം അന്നജവും 2.3 ഗ്രാം നാരുകളും ഉണ്ട്. ഇതുകൂടാതെ മഗ്‌നീഷ്യവും ഫോസ്ഫറസും പൊട്ടാസ്യവും ഇതില്‍ ഉണ്ട്. രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാനും എല്ലുകളെ ശക്തിപ്പെടുത്താനും പൈനാപ്പിളിന് കഴിയും.
ദഹന പ്രശ്‌നങ്ങള്‍ അകറ്റാന്‍ പൈനാപ്പിള്‍ സഹായിക്കുന്നു. അതിനാല്‍ തന്നെ എപ്പോഴും വീടുകളില്‍ പൈനാപ്പിള്‍ വാങ്ങാറുണ്ട്. എന്നാല്‍ മാര്‍ക്കറ്റില്‍ നിന്ന് പഴുത്ത മികച്ച പൈനാപ്പിള്‍ തിരഞ്ഞെടുക്കുകയെന്നത് കുറച്ച് ബുദ്ധിമുട്ട് നിറഞ്ഞ കാര്യമാണ്. പലപ്പോഴും കടയിലുള്ളവര്‍ ചീഞ്ഞ പൈനാപ്പിളോ പഴുക്കാത്ത പൈനാപ്പിളോ തരുന്നു. ഇത്തരത്തില്‍ പറ്റിപ്പെടാതിരിക്കാന്‍ പൈനാപ്പിള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കിയാലോ?

നിറം
പൈനാപ്പിള്‍ പഴുത്തതാണോയെന്ന് അറിയുന്നതിന് ഏറ്റവും എളുപ്പമാര്‍ഗം അതിന്റെ നിറമാണ്. അധികം പച്ചനിറമില്ലാത്ത ഓറഞ്ച് നിറത്തിലുള്ള പൈനാപ്പിള്‍ തിരഞ്ഞെടുക്കുക.
പുറംതോട്
പൈനാപ്പിള്‍ വാങ്ങുന്നതിന് മുന്‍പ് അതിന്റെ പുറംതോട് അമര്‍ത്തി നോക്കുക. പഴുത്തതാണെങ്കില്‍ പുറംതോട് മൃദൃലം ആയിരിക്കും. പഴുക്കാത്തതിന്റെ പുറംതോട് കട്ടിയുള്ളതായിരിക്കും.
ഭാരക്കൂടുതല്‍
പഴുത്ത പൈനാപ്പിളിന്റെ അടിവശത്ത് നല്ല മണം ഉണ്ടായിരിക്കും. കൂടാതെ ഭാരം കൂടുതല്‍ ഉള്ള പൈനാപ്പിള്‍ പഴുത്തത് ആയിരിക്കും.
ഇല
പൈനാപ്പിളിന്റെ മുകളിലെ ഇല എളുപ്പത്തില്‍ പറിച്ചെടുക്കാന്‍ കഴിയുന്നതാണെങ്കില്‍ അത് പഴുത്തത് ആയിരിക്കും.