FoodLIFE

അയല, മത്തി, ചൂര … വേണ്ട! മലയാളികള്‍ പുഴമീനിന് പിന്നാലെ; കഴിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

സംസ്ഥാനത്ത് മഴ കനത്തതോടെ മത്സ്യപ്രേമികള്‍ക്ക് അയലയും മത്തിയുമൊക്കെ മാറ്റിപ്പിടിക്കുകയാണ്. കടല്‍ മീനുകള്‍ക്ക് പകരം മിക്കവരും പുഴ മീനിന്റെയും കായല്‍ മീനിന്റെയും പിന്നാലെയാണ്. ഇതോടെ പുഴ മീനുകള്‍ക്ക് ഡിമാന്‍ഡ് ഏറിയിട്ടുണ്ട്. മാത്രമല്ല, കടല്‍ മീനിനേക്കാള്‍ ഔഷധ ഗുണം പുഴ മീനുകള്‍ക്കാണെന്നാണ് പൊതുവെ പറയാറുള്ളത്.

കാരണം, പായലുകളും ചെറുസസ്യങ്ങളും ധാരാളം കഴിക്കുന്നവയായതുകൊണ്ടാണ് പുഴ മത്സ്യങ്ങളുടെ ആരോഗ്യഗുണം കൂടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് ഇവയില്‍ സമ്പുഷ്ടമായി കാണപ്പെടുന്നതിനാല്‍ ഇവ ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും ഉത്തമമാണ്. ചര്‍മ്മരോഗങ്ങള്‍, അലര്‍ജി എന്നിവയ്ക്കും പുഴമീന്‍ കഴിക്കുന്നത് നല്ലതാണെന്ന് പറയപ്പെടുന്നു.

Signature-ad

പ്രോട്ടീനാല്‍ സമ്പന്നമാണ് പുഴമീന്‍. അതുകൊണ്ട് ഡയറ്റിംഗ് ചെയ്യുന്നവര്‍ക്കും കഴിക്കാം. പ്രോട്ടീന്‍ അടങ്ങിയതിനാല്‍ മസിലുകളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാനും പുഴമീന്‍ സഹായിക്കും. കറിയായി കഴിക്കുമ്പോഴായിരിക്കും ശരിയായ രീതിയില്‍ ഗുണം ലഭിക്കുകയെന്ന് മാത്രം. ഒരാള്‍ക്ക് ഒരു ദിവസം ആവശ്യമായതിന്റെ 30 ശതമാനം ഫാറ്റി ആസിഡുകള്‍ പുഴമീന്‍ വഴി ലഭിക്കും. ആര്‍ട്ടിലറികളില്‍ അടിഞ്ഞ് കൂടാത്ത നല്ല കൊളസ്ട്രോളായിരിക്കും പുഴമീന്‍ വഴി ലഭിക്കുക. എന്നാല്‍ മീന്‍ വറുത്ത് കഴിച്ചാല്‍ ഇത് ലഭിക്കുകയില്ല എന്ന് ശ്രദ്ധിക്കുക.

ശുദ്ധജല മത്സ്യങ്ങളില്‍ ധാരാളം കാത്സ്യത്തിന്റെ സാന്നിദ്ധ്യവുമുണ്ട്. അതിനാല്‍ തന്നെ എല്ലുകളുടെ ആരോഗ്യവും വര്‍ദ്ധിക്കും. കാത്സ്യം കൂടാതെ തൈമിന്‍, നിയാസിന്‍, വൈറ്റമിന്‍ ബി6, വൈറ്റമിന്‍ ബി12 എന്നിവയും പുഴമീനില്‍ അടങ്ങിയിട്ടുണ്ട്. വാര്‍ദ്ധക്യ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍, കാഴ്ച പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് പരിഹാരം കാണാനും പുഴ മത്സ്യം സഹായിക്കും. സ്ത്രീകള്‍ ആഴ്ചയില്‍ രണ്ട് പ്രാവശ്യമെങ്കിലും കഴിക്കുന്നത് സ്തനാര്‍ബുദ സാദ്ധ്യത കുറയ്ക്കുന്നു. ബുദ്ധിശക്തിയും പ്രതിരോധ ശക്തിയും കുട്ടികള്‍ക്ക് പുഴ മത്സ്യം നല്‍കുന്നതിലൂടെ ഉറപ്പാക്കാം.

Back to top button
error: