Food
-
പ്രഷർ കുക്കറിൽ പാകം ചെയ്യാൻ പാടില്ലാത്ത ചില ഭക്ഷ്യസാധനങ്ങൾ, സമയം ലാഭം; പക്ഷേ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകും
ഭക്ഷണം പാകം ചെയ്യാൻ പ്രഷർ കുക്കർ ഉപയോഗിക്കാത്തവർ വിരളം. അടുക്കള ജോലികളിൽ സമയനഷ്ടം കുറയ്ക്കുന്നതിൽ കുക്കറിനുള്ള പങ്കു ചെറുതല്ല. അരിയും പയറു വർഗങ്ങളും എന്നുവേണ്ട ഇറച്ചിയും പച്ചക്കറിയും വേവിക്കാനും മുട്ട പുഴുങ്ങാനും വരെ നാം അതിനെ ആശ്രയിക്കുന്നു. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ, മണവും ഗുണവുമൊന്നും നഷ്ടപ്പെടാതെ എല്ലാം ഭക്ഷ്യവസ്തുക്കളും പാകമാക്കി തരുമെന്നത് കുക്കറിന്റെ പ്രധാന സവിശേഷതയായി കരുതിയിരുന്നു. പക്ഷേ ഇനി പറയുന്ന കാര്യങ്ങൾ കൂടി മനസ്സിലാക്കുക. നമ്മൾ സ്ഥിരമായി പ്രഷർ കുക്ക് ചെയ്‌തെടുക്കുന്ന ചില ഭക്ഷ്യ വസ്തുക്കൾ ഒരിക്കലും അങ്ങനെ ചെയ്യരുതെന്നാണ് പറയുന്നത്. അത്തരം ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കുന്നത് അനാരോഗ്യകരമാണെന്നു മാത്രമല്ല, ദഹനത്തെ ബാധിക്കുകയും ചെയ്യും. അരി ചോറ് വയ്ക്കുന്നതിനായി കൂടുതൽ പേരും പ്രഷർ കുക്കറിനെ ആശ്രയിക്കുന്നു. അടുക്കളയിലെ തിരക്കുകൾക്കിടയിൽ എളുപ്പത്തിൽ അരി പാകം ചെയ്തെടുക്കാമെന്നത് കൊണ്ടുതന്നെയാണ് എല്ലാവരും കുക്കറിനെ ആശ്രയിക്കുന്നത്. എന്നാൽ അരി ഒരിക്കലും പ്രഷർ കുക്കറിൽ പാകം ചെയ്തെടുക്കരുത്. എന്തുകൊണ്ടെന്നാൽ അരിയിൽ അടങ്ങിയിരിക്കുന്ന അന്നജം അക്രിലമൈഡ് എന്ന രാസവസ്തു…
Read More » -
തട്ടുകടയിലെ രുചിയില്‍ ഇനി വീട്ടിലും തയ്യാറാക്കാം ബീഫ് ഫ്രൈ
എന്തൊക്കെ പറഞ്ഞാലും തട്ടുകടയിലെ ഭക്ഷണങ്ങള്‍ക്ക് ഒരു പ്രത്യേകരുചിയാണ്.പ്രത്യേകിച്ച് ബീഫ് വിഭവങ്ങൾക്ക്.ഇനി തട്ടുകടയിലെ രുചിയില്‍ വീട്ടിൽ തന്നെ നമുക്ക് ബീഫ് ഫ്രൈ തയ്യാറാക്കാം. ചേരുവകള്‍ ബീഫ്: 500 ഗ്രാം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്: 20 ഗ്രാം പെരുംജീരകം: 5 ഗ്രാം പെരുംജീരക പൊടി: 10 ഗ്രാം ഗരം മസാല പൊടി: 15 ഗ്രാം കുരുമുളക് പൊടി: 15 ഗ്രാം മല്ലിപൊടി: 10 ഗ്രാം വറ്റല്‍മുളക്: 10 എണ്ണം ഉപ്പ്: ആവിശ്യത്തിന് മുളക് പൊടി: 10 ഗ്രാം വിനാഗിരി: 15 മില്ലി വെളിച്ചെണ്ണ: 100 മില്ലി കടുക്: 5 ഗ്രാം സവാള: 50 ഗ്രാം മഞ്ഞള്‍പൊടി: 5 ഗ്രാം പാചകരീതി 1) ചെറുതായി അരിഞ്ഞ ബീഫ് മഞ്ഞള്‍പൊടി, ഉപ്പ്, മുളക് പൊടി,മല്ലിപൊടി, വിനാഗിരി എന്നിവ ഉപയോഗിച്ച് നന്നായി മാരിനേറ്റ് ചെയ്ത് കുക്കറില്‍ ചെറുതീയില്‍ 4 വിസില്‍ വരെ വേവിക്കുക. 2) ഉരുളിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് പെരുംജീരകവും, വറ്റല്‍ മുളകും സ്ലൈസ് ചെയ്ത…
Read More » -
കുമരകം സ്റ്റൈൽ മീൻകറി
കുടംപുളിയിട്ടു വച്ച നല്ലൊന്നാന്തരം കുമരകം സ്റ്റൈൽ മീൻകറി ഉണ്ടാക്കാം.ഇതിനായി നെയ്മീൻ ഉപയോഗിക്കാം. ചേരുവകൾ നെയ്മീൻ – അരക്കിലോ കാശ്മീരി മുളകുപൊടി – 2 ടേബിൾ സ്പൂൺ മുളക് പൊടി – ഒരു ടേബിൾ സ്പൂൺ മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ കുടം പുളി – ഒരു മൂന്ന് കഷ്ണം ഇഞ്ചി – ഒരു ചെറിയ കഷ്ണം വെളുത്തുള്ളി – 6 പീസ് ചെറിയ ഉള്ളി – 10 എണ്ണം കറിവേപ്പില – ആവശ്യത്തിന് ഉലുവ – അര ടേബിൾ സ്പൂൺ കടുക്-1ടേബിൾ സ്പൂൺ വെളിച്ചെണ്ണ – 3 ടേബിൾ സ്പൂൺ ഉപ്പ് – ആവശ്യത്തിന് തയാറാക്കുന്ന വിധം ആദ്യം രണ്ട് കപ്പ് ചൂടു വെള്ളത്തിൽ കുടംപുളിയിട്ടു വയ്ക്കുക.ശേഷം മൺചട്ടിയിൽ 3 സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായാൽ അതിൽ കടുകും ഉലുവയും ഇടുക. ഇതു പൊട്ടിക്കഴിഞ്ഞാൽ ചതച്ചു വച്ചിരിക്കുന്ന ചെറിയ ഉള്ളി , വെളുത്തുള്ളി , ഇഞ്ചി എന്നിവ ഇട്ടു…
Read More » -
ദിവസവും ഒരു പിടി കുതിർത്ത ബദാം കഴിക്കാം, അറിയാം ആരോഗ്യഗുണങ്ങൾ…
ദിവസവും ഒരു പിടി ബദാം കഴിക്കുന്നതച് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു. ഫൈബർ, പ്രോട്ടീൻ, ആന്റി ഓക്‌സിഡന്റുകൾ, വിറ്റാമിൻ ഇ, ആരോഗ്യകരമായ കൊഴുപ്പുകൾ, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ, ബദാം പച്ചയ്ക്ക് കഴിക്കുന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ കുതിർത്ത ബദാമിൽ കൂടുതൽ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇവയെ ശരീരം നന്നായി ആഗിരണം ചെയ്യുന്നതുമാണ്. കുതിർത്ത ബദാം കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ… ഒന്ന്… ബദാമിലെ ആരോഗ്യകരമായ കൊഴുപ്പുകൾ, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ഉൾപ്പെടെ, മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ദില്ലിയിലെ ആർട്ടെമിസ് ലൈറ്റിലെ ക്ലിനിക്കൽ ഡയറ്റീഷ്യൻ സംഗീത തിവാരി പറയുന്നു. ബദാമിലെ ഉയർന്ന മഗ്നീഷ്യം രക്തസമ്മർദ്ദം സാധാരണ നിലയിലാക്കാൻ സഹായിക്കുന്നു. ഇത് ഹൃദ്രോഗം വികസിപ്പിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. രണ്ട്… ബദാമിൽ കാണപ്പെടുന്ന മോണോസാചുറേറ്റഡ് കൊഴുപ്പിന്റെ ഉള്ളടക്കം വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുകയും ദീർഘനേരം നമ്മെ വിശപ്പ് അനുഭവപ്പെടാതെ നിലനിർത്തുകയും ചെയ്യുന്നു. അതിനാൽ, വിശപ്പ് തോന്നുമ്പോഴെല്ലാം, ട്രാൻസ് ഫാറ്റുകൾ, പൂരിത കൊഴുപ്പ് എന്നിവ…
Read More » -
രാത്രിയിൽ അത്താഴത്തിനൊപ്പം ഒരു കപ്പ് സാലഡ് നിർബന്ധമായും കഴിച്ചിരിക്കണം; കാരണങ്ങൾ
പച്ചക്കറികളുടെയും ഇലക്കറികളുടെയും പഴങ്ങളുടെയുമൊക്കെ സമ്മിശ്രമായ ഒരു ‘പോഷകക്കൂട്ടായ്മ’യാണ് സാലഡ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെ ഒരു മിക്സ്ച്ചർ എന്ന നിലയിൽ സാലഡ് മികച്ചൊരു ഭക്ഷണം തന്നെയാണ്. സാലഡ് എപ്പോൾ കഴിക്കണമെന്നതിനെ കുറിച്ച് പലർക്കും സംശയമുണ്ടാകും. എന്നാൽ നിത്യവും രാത്രിയിൽ അത്താഴത്തിനൊപ്പം ഒരു കപ്പ് സാലഡ് കഴിക്കുന്നതാകും ഉത്തമം. സാലഡിലെ വിഭവങ്ങൾ (പച്ചക്കറികളും ഇലക്കറികളും) ഓരോ ദിവസവും മാറിമാറി ചേർക്കുന്നതാണ് നല്ലത്. ഒരേ തരം വസ്തുക്കൾ കഴിക്കുന്നതിലെ വിരസത ഒഴിവാക്കാൻ ഇതു സഹായിക്കും. സാലഡിന്റെ ഉപയോഗം കൂട്ടുന്നത് ശരീരത്തിൽ നിന്നും ജലാംശം നഷ്ടപ്പെടുന്നത് തടയാൻ ഏറെ സഹായകരമാണ്. വിവിധ തരം സാലഡുകൾ ഇന്നുണ്ട്. സ്വീറ്റ് സാലഡ്, ഗ്രീൻ സാലഡ്, വെജിറ്റബിൾ സാലഡ് ഇങ്ങനെ നിരവധി സാലഡുകളുണ്ട്. ഭക്ഷണശീലങ്ങളിൽ കുറഞ്ഞ ചെലവിൽ കൂടുതൽ അളവിൽ മികച്ച ആരോഗ്യം നൽകുന്ന പോഷകസമ്പന്നമായ സാലഡുകൾ പെട്ടെന്നുതന്നെ ഉണ്ടാക്കിയെടുക്കാം. ധാരാളം പോഷകങ്ങളും നാരുകളും ജലാംശവും ശരീരത്തിലെത്തുന്നതുമൂലം സാലഡ് ഒരു ഉത്തമവിഭവമാണ്. പൊണ്ണത്തടി, പ്രമേഹം, രക്തസമ്മർദം എന്നിവ കുറയ്ക്കാൻ സാലഡ് കഴിക്കുന്നത്…
Read More » -
മാംസ്യം കൂടുതല്‍ അടങ്ങിയ ചതുരപ്പയര്‍
സാധാരണ കുറ്റിപ്പയറിലും വള്ളിപ്പയറിലും ബീന്‍സിലുമെല്ലാം ഉള്ളതിലേക്കാള്‍ പോഷകഘടകങ്ങള്‍ കൂടുതലുള്ളയിനമാണ് ചതുരപ്പയര്‍. കായകളും പൂക്കളും ഇലകളും വേരുകളുമെല്ലാം പച്ചക്കറിയായി ഉപയോഗിക്കാം. ഇതിനെ നമ്മള്‍ ഇറച്ചിപ്പയര്‍ എന്നും വിളിക്കാറുണ്ട്. ചതുരപ്പയര്‍ ജൂലായ്-ആഗസ്റ്റ് മാസത്തില്‍ നട്ടാല്‍ ഒക്ടോബര്‍-നവംബര്‍ മാസത്തില്‍ പൂവിടും. ഇതിന്റെ പ്രത്യേകത പൂവിടാന്‍ എടുക്കുന്ന സമയം തന്നെയാണ്. ഇനി ഫെബ്രുവരിയില്‍ ചതുരപ്പയര്‍ നട്ടാലും ഒക്ടോബര്‍ മാസമായാലേ പൂക്കുകയുള്ളു. ചതുരപ്പയര്‍ നടാന്‍ രണ്ടര മീറ്റര്‍ അകലത്തില്‍ തടങ്ങള്‍ എടുക്കണം. ആറുമണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് നട്ടാല്‍ പെട്ടെന്ന് മുളയ്ക്കും. ചാണകപ്പൊടിയോ കമ്പോസ്‌റ്റോ ചേര്‍ത്ത് കൊടുക്കാം. ചതുരപ്പയര്‍ നടുമ്പോള്‍ ഒരു സെന്റില്‍ 150 ഗ്രാം വിത്ത് ആവശ്യമാണ്. വിത്തുകള്‍ തമ്മില്‍ രണ്ടടി അകലം നല്‍കിയാല്‍ മുളച്ച് വരുമ്പോള്‍ ആവശ്യത്തിന് സ്ഥലമുണ്ടാകും. ചതുരപ്പയര്‍ വേലിയില്‍ പടര്‍ന്നുവളരുന്നയിനമാണ്. ചതുരപ്പയറിന്റെ വേരില്‍ റൈസോബിയം അടങ്ങിയിട്ടുണ്ട്. മണ്ണിലെ നൈട്രജന്റെ അളവ് വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കുന്നു. ചതുരപ്പയര്‍ നട്ട് മൂന്നാം മാസം മുതല്‍ നീല കലര്‍ന്ന വയലറ്റ് നിറമുള്ള പൂക്കളുണ്ടാകും.
Read More » -
എരിവും മധുരവും പുളിയും ചേർന്ന ഈന്തപ്പഴം അച്ചാര്‍
നല്ല എരിവും മധുരവും പുളിയും ചേർന്ന ഈന്തപ്പഴം അച്ചാര്‍ തയാറാക്കിയാലോ ? ചേരുവകള്‍ ഈന്തപ്പഴം വൃത്തിയാക്കിയത് – ½ കിലോ പച്ചമുളക് മുറിച്ചെടുത്തത് – 6 എണ്ണം ഇഞ്ചി ചെറുതായി അരിഞ്ഞത് – 2 ടീ സ്പൂണ്‍ മുളക് പൊടി – 3 ടീ സ്പൂണ്‍ മഞ്ഞള്‍ പൊടി – ½ ടീ സ്പൂണ്‍ ഈന്തപ്പഴം -10 എണ്ണം കായം – 1 ടീ സ്പൂണ്‍ വിനിഗര്‍ – ¼ കപ്പ് ഉപ്പ് – ആവശ്യത്തിന് നല്ലെണ്ണ – ¼ കപ്പ് കറിവേപ്പില – കുറച്ച് തയ്യാറാക്കുന്ന വിധം കഴുകി വൃത്തിയാക്കി നാലായി മുറിച്ച ഈന്തപ്പഴം, ഉപ്പ് ചേര്‍ത്ത് ഒരു മണിക്കൂര്‍ മാറ്റിവയ്ക്കുക. നല്ലെണ്ണയില്‍ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കുരുമാറ്റി അരിഞ്ഞ ഈന്തപ്പഴം എന്നിവ വഴറ്റുക. ഇതിലേക്ക് കറിവേപ്പില ചേര്‍ത്ത ശേഷം വിനിഗറില്‍ പൊടിവര്‍ഗ്ഗങ്ങള്‍ ചേര്‍ത്ത് ചീനിച്ചട്ടിയിലേയ്ക്ക് ഒഴിയ്ക്കുക. ഇതില്‍ ഉപ്പിട്ടു വച്ച ഈന്തപ്പഴം ചേര്‍ത്ത് ഇളക്കി ഉപയോഗിക്കാം.
Read More » -
ഷാപ്പിലെ മീന്‍ തലക്കറി വീട്ടിലുണ്ടാക്കിയാലോ?
ഷാപ്പിലെ കറികള്‍ക്ക് ഡിമാന്‍റ് അൽപ്പം കൂടുതലാണ്.അത്ര രുചിയാണ് ഷാപ്പിലെ കറികള്‍ക്ക്.ഷാപ്പില്‍ നിന്ന് കിട്ടുന്നതില്‍ രുചിയില്‍ മുമ്പന്‍ മീൻ തലക്കറിയാണ്. നാവില്‍ വെള്ളമൂറും മീന്‍തലക്കറി വീട്ടില്‍ തന്നെ ഉണ്ടാക്കി നോക്കിയാലോ… ആവശ്യമായ ചേരുവകൾ വലിയ മീൻ തല – 1 ചെറിയ ഉള്ളി – 200ഗ്രാം തക്കാളി. – 2 പച്ചമുളക് – 5 ഇഞ്ചി – ചെറിയ കഷ്ണം വെളുത്തുള്ളി. – 6 അല്ലി കറിവേപ്പില – കുടംപുളി. – 4 അല്ലി.. മുളകുപൊടി. – 3 സ്പൂൺ സ്കൂൾ മല്ലിപ്പൊടി – 2 സ്പൂണ്‍ മഞ്ഞൾപ്പൊടി – അര സ്പൂൺ ഉലുവാപ്പൊടി – അര സ്പൂൺ ഉപ്പ് – പാകത്തിന്. വെളിച്ചെണ്ണ തയ്യാറാക്കുന്ന വിധം വലിയ ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി, ചെറിയ ഉള്ളി, തക്കാളി, പച്ച മുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, ഇത്രയും വഴറ്റുക. ഇതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഉലുവാപ്പൊടി, എന്നിവ ഇട്ട് മൂപ്പിക്കുക. കുടംപുളി കുതിർത്ത്…
Read More » -
ചിക്കൻ നല്‍കുന്നത് കുട്ടികൾക്ക് ആരോഗ്യകരമാണോ ?
ചിക്കൻ പൊതുവെ കുട്ടികള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണമാണ്.കുട്ടികള്‍ക്ക് ചിക്കൻ നല്‍കുന്നത് ആരോഗ്യകരമാണോ എന്നു ചിലര്‍ക്കെങ്കിലും സംശയമുണ്ടാകും.എന്നാല്‍ ചിക്കൻ കുട്ടികളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. കുട്ടികള്‍ക്കാവശ്യമായ പോഷകങ്ങളുടെ കലവറയാണ് ചിക്കൻ എന്നതില്‍ യാതൊരു സംശയവും വേണ്ട.കുട്ടികളുടെ വേഗത്തിലുള്ള വളര്‍ച്ചയ്ക്ക് ധാരാളം ഊര്‍ജവും പ്രോട്ടീനും ആവശ്യമാണ്. ഇവ രണ്ടും കോഴിയിറച്ചിയില്‍ സമ്ബുഷ്ടമാണ്. കുട്ടികളിലെ വിളര്‍ച്ച തടയാനും പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ചിക്കനിലെ പോഷകങ്ങള്‍ക്കു കഴിയും.ചിക്കനില്‍ അടങ്ങിയിരിക്കുന്ന സിങ്ക്, സെലിനിയം, മഗ്‌നീഷ്യം എന്നിവയെല്ലാം കുട്ടികളുടെ പ്രതിരോധ ശക്തി വര്‍ധിപ്പിച്ചു രോഗങ്ങള്‍ തടയുന്നതിനു സഹായിക്കും. 6 മാസം മുതല്‍ തന്നെ കുഞ്ഞുങ്ങള്‍ക്ക് ഇത് കുറേശെ നല്ലപോലെ വേവിച്ചു നല്‍കാം.എന്നാല്‍ അധികം മസാലയോ എരിവോ കലര്‍ത്തി കൊടുക്കരുതെന്നു മാത്രം.നല്ല ചിക്കന്‍, കഴിവതും ഫ്രഷ്, ഓര്‍ഗാനിക് ചിക്കന്‍ വേണം വാങ്ങുവാൻ. പഴക്കമുള്ള ചിക്കന്‍ ഉപയോഗിയ്ക്കരുത്. ഇതു നല്ലപോലെ വേവിച്ചു വേണം ഉപയോഗിയ്ക്കുവാനും.ഇതിനു മുന്‍പായി നല്ലപോലെ കഴുകുകയും വേണം. അതേപോലെ ശരീരത്തിന് ആരോഗ്യം പ്രദാനം ചെയ്യുന്ന ഒന്നാണ് ചിക്കൻ സൂപ്പ്.ജലദോഷത്തിനും പനിക്കുമൊക്കെ നല്ലൊരു…
Read More » -
ചപ്പാത്തിക്ക് കൂട്ടായി അടിപൊളി ഗാർലിക് ചിക്കൻ
രാത്രി ചപ്പാത്തിക്കൊപ്പം കഴിക്കാന്‍ നല്ല കിടിലന്‍ രുചിയില്‍ ഗാര്‍ലിക് ചിക്കന്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചേരുവകള്‍ ചിക്കന്‍ -500 ഗ്രാം വെളുത്തുള്ളി അരിഞ്ഞത് – 2 1/2 ടേബിള്‍ സ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി അരച്ചത് – 1/2 ടീസ്പൂണ്‍ കുരുമുളക് പൊടിച്ചത്- 1/2 ടീസ്പൂണ്‍ വിനാഗിരി – 1 1/2 ടീസ്പൂണ്‍ ഉപ്പ് – ആവശ്യത്തിന് കോണ്‍ഫ്‌ലോര്‍ – 2 ടേബിള്‍ സ്പൂണ്‍ മൈദ – 1 ടേബിള്‍ സ്പൂണ്‍ കാപ്‌സിക്കം അരിഞ്ഞത് – 2 എണ്ണം കാരറ്റ് അരിഞ്ഞത് – 2 എണ്ണം സ്പ്രിങ് ഒണിയന്‍ അരിഞ്ഞത് – 1/4 കപ്പ് ടൊമാറ്റോ സോസ് – 3 ടേബിള്‍ സ്പൂണ്‍ സോയ സോസ് – 1 1/2 ടീസ്പൂണ്‍ കാശ്മീരി മുളകുപൊടി – 1/2 ടീസ്പൂണ്‍ എണ്ണ – ആവശ്യത്തിന് തയാറാക്കുന്ന വിധം ചിക്കന്‍ കഷ്ണങ്ങളിലേക്ക് അര ടീസ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി അരച്ചത്, ആവശ്യത്തിന് ഉപ്പ്, കാല്‍ ടീസ്പൂണ്‍ കുരുമുളകുപൊടി,…
Read More »