FoodNEWS

മായം ചേര്‍ക്കാത്ത പപ്പടം വീട്ടിൽ തന്നെ ഉണ്ടാക്കാം

നി കടയിൻ നിന്ന് പപ്പടം വാങ്ങേണ്ടതില്ല.വീട്ടില്‍ തന്നെ മായം ചേര്‍ക്കാത്ത പപ്പടം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍
ഉഴുന്ന് -1 കപ്പ്
ബേക്കിങ് സോഡാ -1/2 ടീസ്പൂണ്‍
ഉപ്പും വെള്ളവും ആവശ്യത്തിന്

Signature-ad

ഉണ്ടാക്കുന്ന രീതി
ഉഴുന്ന് മിക്‌സിയില്‍ പൊടിച്ചെടുക്കുക. ബേക്കിങ് സോഡാ, ഉപ്പ് വെള്ളം ചേര്‍ത്ത് കുഴച്ചു നന്നായി ഇടിച്ചെടുക്കുക. മാവ് രണ്ടായി തിരിച്ചു ഓരോ ഭാഗവും നീളത്തില്‍ ഉരുട്ടി നീട്ടി ചെറിയ കഷ്ണങ്ങളാക്കി വയ്ക്കുക. മൈദ പൊടി മിക്‌സ് ചെയ്യുക.

ഓരോ പീസും മൈദ തൊട്ടു നേരിയതായി പരത്തുക. ആകൃതി കിട്ടാൻ ഒരു അടപ്പു ഉപയോഗിച്ച്‌ കട്ട് ചെയ്ത് ട്രെയില്‍ വയ്ക്കുക. ഇതേപോലെ ബാക്കിയും പരത്തി പത്തു മിനിറ്റ് ഉണങ്ങാൻ വച്ച ശേഷം  കാച്ചിയെടുക്കാം.

Back to top button
error: