FoodNEWS

സദ്യക്കൊപ്പം കഴിക്കാൻ കിടിലൻ പൈനാപ്പിൾ പച്ചടി

പൈനാപ്പിൾ എന്ന കൈതച്ചക്ക നമ്മുടെ നാട്ടിൽ ലഭിക്കുന്ന പഴങ്ങളിൽ വച്ച് പോഷകഗുണങ്ങളിൽ മുന്നിട്ടു നിൽക്കുന്ന ഒന്നാണ്. കുട്ടികൾക്കു നൽകാൻ മികച്ച ഒരു പഴമാണിത്.
ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യഗുണങ്ങൾ കൈതച്ചക്കയ്ക്കുണ്ട്. വൈറ്റമിൻ സിയും എയും ധാരാളമായടങ്ങിയ ഈ പഴത്തിൽ 22 ഗ്രാം അന്നജവും 2.3 ഗ്രാം നാരുകളും ഉണ്ട്. ഇതു കൂടാതെ മഗ്നീഷ്യവും ഫോസ്ഫറസ്, പൊട്ടാസ്യം, ഫോളേറ്റ് എന്നിവയുമുണ്ട്.
സദ്യക്കൊപ്പം കഴിക്കാൻ കിടിലൻ പൈനാപ്പിൾ പച്ചടി തയ്യാറാക്കിയാല്ലോ.

ആവശ്യമുള്ള സാധനങ്ങൾ

  • പൈനാപ്പിൾ – ഇടത്തരം വലിപ്പത്തിൽ ഒന്ന് (നല്ല പഴുത്ത് മധുരമുള്ളതായിരിക്കണം).
  • തേങ്ങ -അരമുറി
  • പച്ചമുളക് – ആറെണ്ണം
  • തൈര് – അരകപ്പ് (പുളിയില്ലാത്തത്)
  • ഉപ്പ് – ആവശ്യത്തിന്
  • പഞ്ചസാര – ഒരു ടീസ്പൂൺ
  • ജീരകം – കാൽ ടീസ്പൂൺ
  • മഞ്ഞപ്പൊടി -കാൽ ടീസ്പൂൺ
  • മുളകുപൊടി – കാൽ ടീസ്പൂൺ
  • വെളിച്ചെണ്ണ -കടുക് വറുക്കാൻ ആവശ്യത്തിന്
  • കടുക് – കാൽ ടീ സ്പൂൺ
  • ചുവന്ന മുളക് – രണ്ട് എണ്ണം
  • കറിവേപ്പില – രണ്ട് തണ്ട്

തയ്യാറാക്കേണ്ട വിധം

Signature-ad

പൈനാപ്പിൾ തൊലിയും തണ്ടും കളഞ്ഞ് ചെറുതായി നുറുക്കിയെടുക്കണം. നുറുക്കിയ പൈനാപ്പിൾ ഉപ്പുംചേർത്ത് നന്നായി കുഴച്ചെടുക്കണം. പൈനാപ്പിളിന് മധുരം കുറവാണെങ്കിൽ ആവശ്യത്തിന് പഞ്ചസാര ചേർക്കാം. ശേഷം പൈനാപ്പിൾ മിശ്രിതത്തിൽ മഞ്ഞപ്പൊടി, മുളകുപൊടി, നീളത്തിൽ കീറിയ നാല് പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വേവിക്കണം. ഇവ വെന്തുകുറുകി വരുമ്പോൾ നന്നായി അരച്ചുവച്ചിരിക്കുന്ന തേങ്ങ, ജീരകം,കടുക്,പച്ചമുളക് എന്നിവ ചേർത്ത് അഞ്ചുമിനിറ്റ് കൂടി വേവിക്കണം. കറി കുറുകിവരുമ്പോൾ തൈര് കൂടി ചേർത്ത് തീ അണയ്ക്കാം. വെളിച്ചെണ്ണയിൽ കടുക്, ചുവന്ന മുളക്, കറിവേപ്പില എന്നിവ ചേർത്തുള്ള കടുകുവറുക്കൽ കൂടി ചേർത്താൽ പൈനാപ്പിൽ പച്ചടി റെഡി.

Back to top button
error: