സർവരോഗ സംഹാരിയാണ് വാഴക്കൂമ്പ്. അണുബാധയെ ചെറുക്കാൻ വാഴക്കൂമ്പിനോളം മികച്ച മറ്റൊന്നില്ല.രോഗകാരിയായ ബാക്ടീരിയകളുടെ വളർച്ചയെ ഫലപ്രദമായി തടയാനുള്ള കഴിവുണ്ടിതിന്.
പ്രത്യേകിച്ച് ബാസിലസ് സബ്താലിസ്, ബാസിലസ് സെരിയസ്, എസ്ഷെറിച്ച കോളി എന്നെ ബാക്ടീരിയകളെ അകറ്റി നിർത്താൻ ഇത് സഹായിക്കും. മുറിവുകളെ വേഗത്തിൽ സുഖപ്പെടുത്താനുള്ള ശേഷിയും വാഴക്കൂമ്പിനുണ്ട്.
അകാല വാർദ്ധക്യം,അൾസർ, കാൻസർ തുടങ്ങിയ നിരവധി ആരോഗ്യ പ്രശ്നങ്ങളുടെ സാധ്യതകൾ കുറയ്ക്കാനും ഇത് സഹായിക്കും.വാഴക്കൂമ്പ് തുടർച്ചയായി കഴിക്കുന്നത് വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സാധിക്കും. ഇതിലടങ്ങിയിരിക്കുന്ന ഹൈപ്പോഗ്ലൈസമിക് ഗുണങ്ങൾ ശരീരത്തിലെ ഷുഗർ ലെവൽ നിയന്ത്രിച്ച് നിർത്തുന്നു. രക്തത്തിലെ ഹീമോഗ്ലോബിൻ്റെ അളവു മെച്ചപ്പെടുത്തിക്കൊണ്ട് വിളർച്ചയുടെ ലക്ഷണങ്ങൾ തടയാനും ഇത് സഹായകമാണ്.
എ, സി, ഇ തുടങ്ങിയ വിറ്റാമിനുകളുടേ സമ്പന്ന ഉറവിടമാണ് വാഴകൂമ്പ്. പൊട്ടാസ്യം, ഫെബർ എന്നി പോഷകങ്ങളും ഇതിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഏറ്റവും ആരോഗ്യകരമായ ഒരു പച്ചക്കറിയാണ് വാഴക്കൂമ്പ് എന്ന് നിസംശയം ഉറപ്പിച്ചു പറയാം.
കറയും ചവർപ്പും ഉണ്ടെന്നു പറഞ്ഞു പലരും മാറ്റിനിർത്തുന്ന വാഴക്കൂമ്പ് ഉപയോഗിച്ച് രുചികരമായ സൂപ്പ്, കട്ട്ലെറ്റ്, തോരൻ, ഒഴിച്ചുകറി എന്നിവ ഉണ്ടാക്കാം.ഭാരം കുറയ്ക്കാനും വാഴക്കൂമ്പിനു സാധിക്കും. കാലറി വളരെ കുറഞ്ഞ ഇവ ധാരാളം നാരുകള്‍ അടങ്ങിയതാണ്.അതിനാൽത്തന്നെ മലബന്ധത്തിന് ഉത്തമമാണ്.
ഹൃദയാരോഗ്യത്തിനും വാഴപ്പൂ നല്ലതാണ്.ആഴ്ചയിൽ രണ്ടു ദിവസം വാഴക്കൂമ്പു തോരൻ വെച്ചോ മറ്റു രീതിയിലോ കഴിച്ചാൽ രക്തത്തിലുള്ള അനാവശ്യ കൊഴുപ്പുകൾ നീങ്ങി രക്തശുദ്ധി നൽകും. രക്തക്കുഴലിൽ അടിഞ്ഞിട്ടുള്ള കൊഴുപ്പിനെ നീക്കി രക്ത ചംക്രമണം സുഗമമാക്കാനും ഇത് ഉത്തമമാണ്.അതിനാൽത്തന്നെ ഹൃദ്രോഗ സാധ്യത തടയാൻ വാഴക്കൂമ്പിനോളം മികച്ച മറ്റൊരു പ്രകൃതിദത്ത വിഭവവും ഇല്ലെന്ന് തന്നെ പറയാം.