പിസ്ത മസ്തിഷ്‌ക പ്രവര്‍ത്തനം ശക്തമാക്കും, ഹൃദയാരോഗ്യത്തിനും ഉത്തമം
ആഹാരമാണ് ഔഷധം
അടുക്കളയെ വീട്ടിലെ ഫാര്‍മസിയാക്കി മാറ്റണം എന്ന് ആയുർവേദം നിഷ്ക്കർഷിക്കുന്നു. അസന്തുലിതമായ ഭക്ഷണ ശീലങ്ങളും തിരക്കേറിയ ജീവിതശൈലിയും മൂലം ആളുകൾ ഇന്ന് ഗുരുതരമായ നിരവധി രോഗങ്ങൾക്ക് ഇരയാകുമ്പോൾ, സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണത്തെക്കുറിച്ചുള്ള അറിവ് വളരെ പ്രധാനമാണ്.
★ ആരോഗ്യകരമായ കൊഴുപ്പുകള്‍, ഫൈബര്‍, പ്രോട്ടീന്‍, ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിന്‍ ബി 6, തയാമിന്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവിധ പോഷകങ്ങളുടെ ഏറ്റവും മികച്ച ഉറവിടമാണ് പിസ്ത. ഒരു ദിവസം 30 ഗ്രാം നട്സ് കഴിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. പിസ്ത കഴിക്കുന്നത് ഹൃദയാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നു. ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്ന ഫൈറ്റോസ്റ്റെറോളുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. പിസ്തയില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. പിസ്ത കഴിക്കുന്നതിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു. അവയില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ഉപാപചയപ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കും. മാത്രമല്ല, പിസ്തയില്‍ അടങ്ങിയിരിക്കുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ ഭാരം കുറയ്ക്കാനും സഹായകമാണ്. പിസ്തയില്‍ ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ഫൈബര്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. പിസ്ത കഴിക്കുന്നത് നല്ല കുടല്‍ ബാക്ടീരിയകളെ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുമെന്ന് ഫ്ലോറിഡ യൂണിവേഴ്സിറ്റിയില്‍ നടത്തിയ ഒരു പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. പിസ്തയിലെ വിറ്റാമിന്‍ ബി രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടുകയും മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം ശക്തമാക്കുകയും ചെയ്യുന്നു. മാത്രമല്ല, ധാരാളം ആന്റിഓക്‌സിഡന്റുകള്‍ പിസ്തയില്‍ അടങ്ങിയിരിക്കുന്നു. പിസ്തയില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ ഇ അടങ്ങിയിരിക്കുന്നത് കണ്ണിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കും. കാഴ്ചശക്തി മെച്ചപ്പെടുത്തും. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍ ബി 6 എന്ന പോഷകം പിസ്തയില്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ, വിറ്റാമിന്‍ സി ചീത്ത കൊളസ്‌ട്രോള്‍ കുറച്ച് ഹൃദയാരോഗ്യം സംരക്ഷിക്കുന്നു