Food
-
ആയിരം കോഴിക്ക് അരക്കാട! അറിയാം കാടമുട്ട കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ
കാടമുട്ടയെ അത്ര നിസാരമായി കാണേണ്ട. ധാരാളം പോഷകഗുണങ്ങൾ കാടമുട്ടയിൽ അടങ്ങിയിരിക്കുന്നു. അഞ്ച് കോഴിമുട്ടയ്ക്ക് സമമാണ് ഒരു കാടമുട്ട എന്നാണ് പറയാറ്. കോഴിമുട്ടയെക്കാളും പോഷകമൂല്യം കൂടുതൽ കാടമുട്ടയ്ക്കുണ്ടെന്ന് വിദഗ്ധർ പറയുന്നു. കാടമുട്ട പ്രോട്ടീനാൽ സമ്പന്നമാണ്. കാടമുട്ടയിൽ ഇരുമ്പിന്റെ അംശം വേണ്ടുവോളം ഉള്ളതിനാൽ അനീമിയ അഥവാ വിളർച്ചയ്‌ക്കുള്ള സാധ്യത കുറയ്ക്കുന്നു. കലോറി, പ്രോട്ടീൻ, വിറ്റാമിൻ എ, ബി 12, റൈബോഫ്ലേവിൻ, ഇരുമ്പ്, ഫോസ്ഫറസ്, കൊഴുപ്പ് എന്നിവ ഒരു കാടമുട്ടയിൽ അടങ്ങിയിരിക്കുന്നു. കാടമുട്ടയിൽ ശരീരത്തിനാവശ്യമായ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കാടമുട്ടയിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പിന്റെ 60 ശതമാനവും നല്ല കൊളസ്‌ട്രോളാണ്. അതിനാൽ ശരീരത്തിലെത്തിയ ചീത്ത കൊളസ്‌ട്രോളിന്റെ പ്രത്യാഘാതങ്ങളെ ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നു. കാടമുട്ടയിൽ ധാരാളം വിറ്റാമിൻ സിയും വിറ്റാമിൻ എയും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് പ്രതിരോധ ശേഷി വർധിപ്പിച്ച് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കാടമുട്ടയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി എന്ന ഘടകം ശരീരത്തിലെ മെറ്റബോളിസത്തെ വർധിപ്പിക്കാനും ആരോഗ്യം നിലനിർത്താനും…
Read More » -
വീട്ടിൽ തന്നെ കെഎഫ്സി സ്‌റ്റൈലിൽ ചിക്കൻ തയാറാക്കാം
ചിക്കൻ പൊതുവെ കുട്ടികൾക്ക് ഇഷ്ടമുള്ള ഭക്ഷണമാണ്.കുട്ടികള്‍ക്ക് ചിക്കൻ നൽകുന്നത് ആരോഗ്യകരമാണോ എന്നു ചിലർക്കെങ്കിലും സംശയമുണ്ടാകും.എന്നാൽ ചിക്കൻ കുട്ടികളുടെ ആ രോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. കുട്ടികൾക്കാവശ്യമായ പോഷകങ്ങളുടെ കലവറയാണ് ചിക്കൻ എന്നതിൽ യാതൊരു സംശയവും വേണ്ട.കുട്ടികളുടെ വേഗത്തിലുള്ള വളർച്ചയ്ക്ക് ധാരാളം ഊർജവും പ്രോട്ടീനും ആവശ്യമാണ്. ഇവ രണ്ടും കോഴിയിറച്ചിയിൽ സമ്പുഷ്ടമാണ്. കുട്ടികളിലെ വിളർച്ച തടയാനും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ചിക്കനിലെ പോഷകങ്ങൾക്കു കഴിയും. ചിക്കനിൽ അടങ്ങിയിരിക്കുന്ന സിങ്ക്, സെലിനിയം, മഗ്‌നീഷ്യം എന്നിവയെല്ലാം കുട്ടികളുടെ പ്രതിരോധ ശക്തി വർധിപ്പിച്ചു രോഗങ്ങൾ തടയുന്നതിനു സഹായിക്കും. വീട്ടിൽ തന്നെ കെഎഫ്സി സ്‌റ്റൈലിൽ ചിക്കൻ തയാറാക്കുന്നതെങ്ങനെയെന്ന് നോക്കാം. ചേരുവകൾ 1. ചിക്കൻ നീളത്തിൽ കനം കുറച്ച് അരിഞ്ഞത് – 500 ഗ്രാം 2. കാശ്മീരി ചില്ലി പൗഡർ -മൂന്ന് ടീസ്പൂൺ കുരുമുളകു പൊടി – രണ്ട് ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – രണ്ടു ടീസ്പൂൺ നാരങ്ങാനീര്- മൂന്ന് ടീസ്പൂൺ റെഡ് ചില്ലി സോസ് – രണ്ട് ടീസ്പൂൺ ഉപ്പ് –…
Read More » -
നിങ്ങളൊരു ചായ പ്രേമിയാണോ? ചായ കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങളറിയാം
രാവിലെ ഉറക്കമെഴുന്നേറ്റയുടൻ തന്നെ ഒരു കപ്പ് ചൂടുള്ള ചായ കുടിക്കുന്നവരാണ് നമ്മളിൽ അധികം പേരും. രാവിലെ ഒരു ചായ എന്നത് അധികപേരുടെയും ശീലങ്ങളുടെ ഭാഗമാണ്. ചായ കുടിക്കുന്നത് കൊണ്ട് നിരവധി ആരോഗ്യഗുണങ്ങളുണ്ടെന്ന് ബംഗളൂരുവിലെ സർജാപൂരിലെ മദർഹുഡ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഡയറ്റീഷ്യനും ന്യൂട്രീഷനിസ്റ്റുമായ ദീപിക ജയസ്വാൾ പറഞ്ഞു. കാറ്റെച്ചിൻസ്, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളുടെ കലവറയാണ് ചായ. ഓക്സിഡേറ്റീവ് സ്ട്രെസ് ചെറുക്കുന്നതിനും ക്യാൻസർ, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതിലൂടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിലും ഈ സംയുക്തങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇഞ്ചി, കുരുമുളക്, ചമോമൈൽ തുടങ്ങിയ ഹെർബൽ ടീകൾ ദഹന ഗുണങ്ങൾക്ക് സഹായകമാണ്. ഈ ചായകൾക്ക് ദഹനക്കേട്, വയറിളക്കം, ഓക്കാനം എന്നിവയുടെ ലക്ഷണങ്ങൾ ലഘൂകരിക്കാനാകും. ചായയ്ക്ക് ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. അത് ഹൃദയ സംബന്ധമായ ആരോഗ്യ ഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മാത്രമല്ല, ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. ചായയിലെ ചില സംയുക്തങ്ങൾ, കാറ്റെച്ചിനുകൾ, കഫീൻ ഉള്ളടക്കം…
Read More » -
കുട്ടനാടൻ രുചിയിൽ കരിമീൻ മപ്പാസ്
കുട്ടനാടൻ സ്പെഷൽ കരിമീൻ മപ്പാസ് തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം. ചേരുവകൾ : 1. കരിമീൻ – 1 കിലോഗ്രാം 2. ഇഞ്ചി – ഒരു ചെറിയ കഷണം 3. വെളുത്തുള്ളി – 10 അല്ലികൾ 4. സവാള അരിഞ്ഞത് – ഒന്ന് 5. ചെറിയ ചുവന്നുള്ളി – 15 6. കടുക് – അര ടീസ്പൂൺ 7. പച്ചുമുളക് നെടുകെ പിളർന്നത് – 10 8. തക്കാളി – 2 9. തേങ്ങാപ്പാൽ – ഒന്നാം പാൽ ¾ കപ്പ്,രണ്ടാം പാൽ 2 കപ്പ് 10. ഗരം മസാല – 1 ടീസ്പൂൺ 11. മല്ലിപ്പൊടി – ഒന്നര ടേബിൾസ്പൂൺ 12. കുരുമുളകുപൊടി – ഒന്നര ടീസ്പൂൺ 13. മുളകുപൊടി – ഒന്നര ടീസ്പൂൺ 14. മഞ്ഞൾപൊടി – ആവശ്യത്തിന് 15. കറിവേപ്പില – ആവശ്യത്തിന് 16. വെളിച്ചെണ്ണ – ആവശ്യത്തിന് 17. ഉപ്പ് – ആവശ്യത്തിന് തയ്യാറാക്കുന്ന വിധം…
Read More » -
ഓണത്തിന് വിളമ്ബാം, ഇടുക്കിക്കാരുടെ സ്പെഷ്യല്‍ ഇഞ്ചി തീയല്‍
ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധിയാണ് ഇഞ്ചി.ഒട്ടുമിക്ക വിഭവങ്ങളിലും നാം ഇഞ്ചി ഉപയോഗിക്കാറുണ്ട്.ശരീരഭാരം കുറയ്‌ക്കാനും ഹൃദ്രോഗ സാദ്ധ്യതകളെ കുറയ്‌ക്കാനും ഇഞ്ചിക്ക് കഴിയും.ഇത്രയധികം ഗുണങ്ങളുള്ള ഇഞ്ചി വെച്ചുള്ള ഒരു തീയല്‍ ആയാലോ ഓണത്തിന്്? ഇതാ വളരെ ചുരുങ്ങിയ സമയം കൊണ്ട് തയ്യാറാക്കാവുന്ന സ്വാദിഷ്ടമായ ഹൈറേഞ്ചുകാരുടെ സ്പെഷല്‍ ഇഞ്ചി തീയല്‍ തയ്യാറാക്കുന്ന രീതി. ആവശ്യമായ ചേരുവകള്‍ 1) ഇഞ്ചി – ഒരു കപ്പ് 2) തേങ്ങ- ഒരെണ്ണം 3) മഞ്ഞള്‍പ്പൊടി-ഒരു ടീസ്പൂണ്‍ 4) മുളകുപ്പൊടി-ഒരു ടീസ്പൂണ്‍ 5) മല്ലിപ്പൊടി-അര ടീസ്പൂണ്‍ 6) ഉപ്പ് 7) കറിവേപ്പില 8) വെളിച്ചെണ്ണ 9) വാളംപുളി1 10) കടുക് തയ്യാറാക്കുന്ന വിധം ഇഞ്ചി കനം കുറച്ച് വട്ടത്തില്‍ അരിഞ്ഞ് വറുത്തെടുക്കുക. വെളിച്ചെണ്ണ ഒഴിച്ച് തേങ്ങ വറുത്തെടുക്കുക. തേങ്ങ ബ്രൗണ്‍ കളറായി വരുമ്ബോള്‍ ഇതിലേക്ക് മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, മുളകുപ്പൊടി എന്നിവ ചേര്‍ത്ത് വറുക്കുക. തുടര്‍ന്ന് ഇത് മിക്‌സിയില്‍ വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കുക. പാനില്‍ എണ്ണ ഒഴിച്ച് കടുക് താളിക്കുക. ഇതിലേക്ക് വറുത്തു വെച്ചിരിക്കുന്ന…
Read More » -
10 മിനിറ്റ് മതി; എളുപ്പത്തില്‍ തയാറാക്കാം ബീറ്റ്റൂട്ട് പച്ചടി
തൂശനിലയിൽ സദ്യ വിളമ്ബുമ്ബോള്‍ വെള്ളരിയ്ക്ക പച്ചടിയും ബീറ്റ്റൂട്ട് പച്ചടി നിര്‍ബന്ധമാണ്. ഇലയുടെ കോണില്‍ റോസ് നിറത്തിലുള്ള കറി കാഴ്ചയില്‍ മാത്രമല്ല രുചിയിലും സൂപ്പറാണ്. തൈര് ചേര്‍ത്ത പച്ചടി വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കാം. വെറും 10 മിനിറ്റില്‍ എങ്ങനെ തയാറാക്കാമെന്ന് നോക്കാം. ചേരുവകള്‍ ബീറ്റ്റൂട്ട് -ഒരെണ്ണം (വലുത്) പച്ചമുളക് – 2 എണ്ണം ഇഞ്ചി -ഒരു ചെറിയ കഷ്ണം ചിരകിയ തേങ്ങ — 1 കപ്പ് തൈര് -1 കപ്പ് ജീരകം -കാല്‍ ടീസ്പൂണ്‍ കടുക് ചതച്ചത് -അര ടീസ്പൂണ്‍ കടുക് -അര ടീസ്പൂണ്‍ വറ്റല്‍ മുളക് -3 എണ്ണം കറി വേപ്പില വെളിച്ചെണ്ണ ഉപ്പ് വെള്ളം തയാറാക്കുന്ന വിധം ഒരു വലിയ ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തെടുക്കുക .ഗ്രേറ്റ് ചെയ്ത ബീറ്റ്‌റൂട്ടും ഒരു പച്ചമുളകും ആവശ്യത്തിന് ഉപ്പും കാല്‍ കപ്പ് വെള്ളവും ചേര്‍ത്ത് ബീറ്റ്റൂട്ട് വേവിക്കാൻ വയ്ക്കുക .ശേഷം ഇതിലേക്കുള്ള നാളികേരം അരച്ചെടുക്കാം,അതിനായി ഒരു മിക്സി ജാറിലേക്കു ഒരു കപ്പ് നാളികേരം…
Read More » -
ഇന്ത്യയിലെ ‘സദ്യകൾ’ പരിചയപ്പെടാം
ഇന്ത്യാക്കാരുടെ ഏറ്റവും പ്രിയപ്പെട്ട വിഭവമാണ് താലി മീൽസ്.നമ്മുടെ സദ്യയ്ക്ക് പകരം വയ്ക്കാന്‍ മറ്റൊന്നിനുമാകില്ലെങ്കിലും മറ്റ് സംസ്ഥാനങ്ങളിലും നമ്മുടെ സദ്യയ്ക്കു സമാനമായ ഭക്ഷണവിഭവങ്ങള്‍ കാണാനാകും.ചോറും ചപ്പാത്തിയും പരിപ്പും സാമ്പാറും തോരനും പപ്പടവും ഒക്കെയായി പാത്രം നിറയെ വിഭവങ്ങളായിരിക്കും.ഇത്തരം മീൽസിനെയാണ് താലി മീല്‍സ് എന്ന് പറയപ്പെടുന്നത്.ഇന്ത്യാക്കാരുടെ ഏറ്റവും പ്രിയ ഉച്ചഭക്ഷണം ഇതാണെന്നാണ് ഒരു സ്വകാര്യ ഏജൻസി നടത്തിയ റിപ്പോർട്ടിൽ പറയുന്നത്.അതേസമയം രാത്രിയിൽ ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം ബിരിയാണിയാണ്.ഇന്ത്യയിലെ വിവിധ തരം സദ്യകളെ (താലികളെ) പരിചയപ്പെടാം. പഞ്ചാബി താലി തൂവെള്ള നിറത്തിലുള്ള ചോറ്, രാജ്മ പയര്‍, പനീര്‍, ചപ്പാത്തിക്ക് പകരം വിളമ്പുന്ന ബട്ടര്‍ നാന്‍ എന്നറിയപ്പെടുന്ന റൊട്ടി, ദാല്‍ മകാനി, ആലൂ കുല്‍ച്ച, ബട്ടര്‍ ചിക്കന്‍, മക്കെ കി റൊട്ടി, സര്‍സോണ്‍ കാ സാഗ്, ഇങ്ങനെ നീളുന്നു പഞ്ചാബി താലി. ഇതിനോടൊപ്പം ഒരു ഗ്ലാസ് ലസ്സിയും ലഭിക്കും. രാജസ്ഥാൻ താലി പച്ചരി ചോറിനൊപ്പം ഗട്ടെ സെ സബ്‌സി, ഖേര്‍ സംഗ്രി, കചൗരി, ദാല്‍ ബട്ടി ചുര്‍മ, ഗേവര്‍…
Read More » -
അറിയാം മുസംബി ജ്യൂസ് കുടിക്കുന്നതു കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ…
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു സിട്രസ് പഴമാണ് മുസംബി അഥവാ മധുരനാരങ്ങ. വിറ്റാമിൻ സി ധാരാളം അടങ്ങിയ മുസംബി രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ചർമ്മത്തിൻറെ ആരോഗ്യത്തിനും നല്ലതാണ്. പൊട്ടാസ്യം, ഇരുമ്പ്, കാത്സ്യം, ഫോളേറ്റ്, വിറ്റാമിൻ എ, സി, ബി 1, ഫൈബർ എന്നിവയാൽ സമ്പുഷ്ടമാണ് മുസംബി. മധുരവും പുളിയും അടങ്ങിയിട്ടുള്ള ഈ പഴം കണ്ണിൻറെയും വൃക്കയുടെയും ആരോഗ്യത്തിനും നല്ലതാണ്. അറിയാം മുസംബി ജ്യൂസ് കുടിക്കുന്നതു കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ… ഒന്ന്… വിറ്റാമിൻ സി ധാരാളം അടങ്ങിയ മുസംബി ജ്യൂസ് പതിവായി കുടിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. രണ്ട്… ഫൈബർ ധാരാളം അടങ്ങിയ മുസംബി ജ്യൂസ് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. ഇവ മലബന്ധത്തെ തടയാനും അസിഡിറ്റിയെ ഒഴിവാക്കാനും സഹായിക്കും. മൂന്ന്… പൊട്ടാസ്യം ധാരാളം അടങ്ങിയ മുസംബി ജ്യൂസ് കുടിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. നാല്… ഉയർന്ന ജലാംശം അടങ്ങിയ മുസംബി നിർജ്ജലീകരണം ഒഴിവാക്കാൻ സഹായിക്കും. കാൽസ്യം, മഗ്നീഷ്യം…
Read More » -
രാവിലെ എഴുന്നേറ്റ ശേഷം ഒരു കപ്പ് ചൂട് കട്ടൻ കാപ്പി കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതറിഞ്ഞോളൂ
രാവിലെ എഴുന്നേറ്റ ശേഷം ഒരു കപ്പ് ചൂട് കട്ടൻ കാപ്പി കുടിക്കുന്നവരാണോ നിങ്ങൾ. പാൽക്കാപ്പി കുടിക്കുന്നവരും നമ്മുക്കിടയിലുണ്ട്. എന്നാൽ ആരോഗ്യ സംരക്ഷണത്തിന് പാൽക്കാപ്പിയെക്കാൾ കൂടുതൽ നല്ലത് കട്ടൻകാപ്പി തന്നെയാണ് എന്നാണ് പഠനങ്ങൾ പറയുന്നത്. കാപ്പിയുടെ പല ആരോഗ്യ ഗുണങ്ങളെ കുറിച്ചും നമുക്കറിയാം. കട്ടൻകാപ്പിയുടെ ചില ആരോഗ്യഗുണങ്ങളെ കുറിച്ച് ഗുരുഗ്രാമിലെ മാരെംഗോ ഏഷ്യ ഹോസ്പിറ്റൽസിലെ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്‌സിലെ സീനിയർ കൺസൾട്ടന്റ് ഡോ നീതി ശർമ്മ പറയുന്നു. ബ്ലാക്ക് കോഫിയിൽ ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ ബി2, വിറ്റാമിൻ ബി3, മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ ഭാരം നിലനിർത്താനും മെറ്റബോളിസത്തെ ഉത്തേജിപ്പിക്കാനും സഹായിക്കുന്ന കലോറി രഹിത പാനീയമാണിത്. അൽഷിമേഴ്‌സ് രോഗം ഓർമ്മകളെയും ചിന്താശേഷിയെയും നശിപ്പിക്കുന്നു. കാപ്പി കുടിക്കുന്നത് അൽഷിമേഴ്‌സ് രോഗത്തിനുള്ള സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. 2-3 കപ്പ് കാപ്പി കുടിക്കുന്നത് ഡിമെൻഷ്യയുടെയും അൽഷിമേഴ്‌സിന്റെയും സാധ്യത 65 ശതമാനം കുറയ്ക്കാൻ സഹായിക്കുമെന്ന് അൽഷിമേഴ്‌സ് ഡിസീസ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തി. രണ്ട്…
Read More » -
വീട്ടിൽ തന്നെ ഗരം മസാല എങ്ങനെ തയ്യാറാക്കാം
വെജ് ആയാലും നോൺ വെജ് ആയാലും നമ്മൾ പ്രധാനമായി ചേർക്കുന്ന മസാലക്കൂട്ടാണ് ഗരം മസാല. വിവിധ പേരുകളിൽ ഈ മസാലകൂട്ട് വിപണിയിൽ ലഭ്യമാണ്. നിരവധി സുഗന്ധവ്യഞ്ജനങ്ങൾ ഒരു പ്രത്യേക മാത്രയിൽ കൂട്ടി യോജിപ്പിച്ചാണ് ഗരം മസാല പൊടി( Garam Masala Powder) നിർമ്മിക്കുന്നത്. കുരുമുളക്, കറുവപ്പട്ട, ഗ്രാമ്പൂ, മല്ലി, ജീരകം, ജാതിക്ക തുടങ്ങിയവ പ്രധാനപ്പെട്ട ചേരുവയാണ്. സുഗന്ധവ്യഞ്ജനങ്ങൾ ശരീരത്തിൻറെ ദഹന പ്രക്രിയയ്ക്ക് ഏറെ സഹായകരമാണ്. ഭക്ഷണത്തിൽ സുഗന്ധവ്യഞ്ജനക്കൂട്ട് ഉൾപ്പെടുത്തുന്നത് ദഹന വ്യവസ്ഥയ്ക്ക് ഏറെ ഗുണകരമാണ് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഗരം മസാല വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ്. വേണ്ട ചേരുവകൾ… കുരുമുളക് രണ്ടര ടീസ്പൂൺ ഗ്രാമ്പൂ 10 എണ്ണം കറുവപ്പട്ട 2 കഷ്ണം ഏലയ്ക്ക 1 സ്പൂൺ ജാതിപത്രി 1 എണ്ണം മല്ലി 4 ടേബിൾസ്പൂൺ പെരുംജീരകം 3 ടേബിൾസ്പൂൺ ജാതിക്ക 1 ടീസ്പൂൺ ഉപ്പ് 1/2 ടീസ്പൂൺ തയ്യാറാക്കുന്ന വിധം… ഒരു പാനിൽ എല്ലാ മസാലകളും ഒന്നിച്ച്…
Read More »