FoodNEWS

ഇനി മീൻ വറുക്കുമ്പോൾ ഈ‌ രീതി ഒന്ന് പരീക്ഷിച്ചു നോക്കൂ

ലോകത്തെവിടെ പോയാലും മലയാളികൾ ഭക്ഷണം കഴിക്കാൻ കയറുമ്പോൾ ആദ്യം തേടുന്നത്  മീൻ ഉണ്ടോന്നാവും.പ്രത്യേകിച്ച് ഫ്രൈ. ലോകത്ത് ഏറ്റവും കൂടുതൽ ആൾക്കാർ കഴിക്കാൻ ആഗ്രഹിക്കുന്നതും വറുത്ത  മത്സ്യവിഭവങ്ങളാണ്.
പല രാജ്യങ്ങളിലും മീൻ രുചിഭേദങ്ങൾ പലതാണ്. അതിൽ പ്രധാനപ്പെട്ടതാണ് സ്മോക്ക്ഡ് സാൽമൺ (പുകച്ച മീൻ). വളരെ നേർമയായി മുറിച്ചെടുത്ത് പുകച്ചത് വേവിക്കാതെ തന്നെ കഴിക്കാം.
മീൻ വറുക്കുമ്പോൾ നല്ല ക്രിസ്പിയായിരിക്കാൻ, വൃത്തിയാക്കിയ മീനിലെ ജലാംശം ഒപ്പിയെടുത്ത് ഫ്രിജിൽ വച്ചശേഷം മസാലപുരട്ടി വറുത്തെടുക്കാം.
ഇനി മീൻ വറുക്കുമ്പോൾ ഈ‌ രീതി ഒന്ന് പരീക്ഷിച്ചു നോക്കൂ…

ചേരുവകൾ

  • മീൻ – 4 കഷ്ണം
  • മുളകുപൊടി – ഒന്നര ടേബിൾസ്പൂൺ
  • പെരുംജീരകപ്പൊടി – അര ടേബിൾസ്പൂൺ
  • കുരുമുളകുപൊടി – അര ടേബിൾസ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി അരച്ചത് – ഒരു ടേബിൾസ്പൂൺ
  • അരിപ്പൊടി – ഒരു ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി – കാൽ ടേബിൾസ്പൂൺ
  • നാരങ്ങ – അരമുറി
  • കറിവേപ്പില – ആവശ്യത്തിന്

തയാറാക്കുന്ന വിധം

Signature-ad

മസാല തയാറാക്കാൻ ഒരു ബൗളിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, പെരുംജീരകപ്പൊടി, കുരുമുളകുപൊടി, അരിപ്പൊടി, ഇഞ്ചി വെളുത്തുള്ളി അരച്ചത് ,നാരങ്ങാനീര്, ആവശ്യത്തിന് ഉപ്പ് മൂന്ന് ടേബിൾ സ്പൂൺ വെള്ളം എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് മീൻ കഷ്ണത്തിൽ പുരട്ടി അരമണിക്കൂർ മാറ്റിവയ്ക്കാം.

ഒരു ഫ്രൈയിങ് പാൻ നന്നായി ചൂടായി വരുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിക്കുക. ഇതിലേക്ക് മീൻ കഷ്ണങ്ങൾ ഓരോന്നായി ഇട്ടു കൊടുക്കുക. രണ്ട് മിനിറ്റ് നേരം തീ കൂട്ടി വച്ച് അതിനു ശേഷം തീ കുറച്ച് വച്ച് ഒരു വശം നന്നായി മൂത്ത് വരുമ്പോൾ മറിച്ചിട്ടു കൊടുക്കാം. ഇതിലേക്ക് ആവശ്യത്തിന് കറിവേപ്പില ചേർത്ത് കൊടുക്കാം. നന്നായി മൂത്ത് വരുമ്പോൾ എടുക്കാം.

ടിപ്സ്: 

  • മീൻ ഫ്രൈ ചെയ്യുമ്പോൾ  ആദ്യം രണ്ട് മിനിറ്റ് തീ കൂട്ടിയും, പിന്നീട് കുറച്ചും ഫ്രൈ ചെയ്താൽ നല്ല ക്രിസ്പിയായി കിട്ടും.
  • നാരാങ്ങാനീരിന് പകരം വിനാഗിരി ചേർക്കാം.

Back to top button
error: