കുതിർത്ത ഉണക്കമുന്തിരിയും വെള്ളക്കടലയും ഒരുമിച്ച് കഴിക്കൂ, അത്ഭുതപ്പെടുത്തുന്ന ഈ 5 ആരോഗ്യ ഗുണങ്ങൾ നേടാം!
★ ആഹാരമാണ് ഔഷധം
അടുക്കളയെ വീട്ടിലെ ഫാര്‍മസിയാക്കി മാറ്റണമെന്ന് ആയുർവേദ വിദഗ്ദർ ഉപദേശിക്കുന്നു. അസന്തുലിതമായ ഭക്ഷണ ശീലങ്ങളും തിരക്കേറിയ ജീവിതശൈലിയും കാരണം ആളുകൾ ഇന്നത്തെ കാലത്ത് ഗുരുതരമായ നിരവധി രോഗങ്ങൾക്ക് ഇരയാകുമ്പോൾ, സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണത്തെക്കുറിച്ചുള്ള അറിവ് വളരെ പ്രധാനമാണ്.
ഉണക്കമുന്തിരി പതിവായി കഴിക്കുന്നത് വൃക്ക സംബന്ധമായ പ്രശ്നങ്ങളും കാൻസറും നേരിടാൻ സഹായിക്കുന്നു. വെള്ളക്കടലയിൽ അടങ്ങിയിരിക്കുന്ന ഫൈബർ, പ്രോട്ടീൻ, കാൽസ്യം തുടങ്ങിയ പോഷകങ്ങൾ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും. മാത്രമല്ല ഇത് ശരീരത്തിലെ ബലഹീനത ഇല്ലാതാക്കും, പ്രതിരോധശേഷി വർധിപ്പിക്കും.
പോഷകങ്ങളുടെ കലവറയാണ് ഇവ രണ്ടും. പേശികൾ, എല്ലുകൾ, ചർമ്മം, മുടി എന്നിവയ്ക്കും ഉപാപചയ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന എല്ലാത്തരം മാലിന്യ നിക്ഷേപങ്ങളും നീക്കം ചെയ്യുന്നതിനും ഇവ ഗുണം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. വെള്ളക്കടലയും ഉണക്കമുന്തിരിയും ഒരുമിച്ച് കഴിക്കുന്നതിന്റെ ഗുണങ്ങൾ അറിയാം.
1. ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കും
ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് വെള്ളക്കടല, ഉണക്കമുന്തിരി എന്നിവയുടെ ഉപയോഗം വളരെ ഫലപ്രദമാണ്. വെള്ളക്കടലയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ, വിറ്റാമിനുകൾ, ഇരുമ്പ്, കാൽസ്യം തുടങ്ങിയവ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കും. പൊട്ടാസ്യം, ഇരുമ്പ്, വൈറ്റമിൻ ബി 6 മുതലായവ ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ പോഷകങ്ങളുടെ കുറവ് ഇല്ലാതാക്കാൻ ഇത് സഹായിക്കും.
2. അനീമിയ അകറ്റാൻ ഉത്തമം
ഭക്ഷണ ശീലങ്ങളിലെ അസ്വസ്ഥതകളും മോശം ജീവിതശൈലിയും കാരണം ശരീരത്തിൽ രക്തക്കുറവോ വിളർച്ചയോ ഉണ്ടാകുന്നു. വെള്ളക്കടല, ഉണക്കമുന്തിരി എന്നിവയിൽ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്, ഇത് രക്തം വർധിപ്പിക്കുന്നതിന് ഏറെ സഹായിക്കുന്നു. വിളർച്ച പ്രശ്‌നത്തിൽ വെള്ളക്കടലയും ഉണക്കമുന്തിരിയും ഒരുമിച്ച് കഴിക്കുന്നത് വളരെ ഗുണം ചെയ്യും .
3. മലബന്ധ പ്രശ്നത്തിന് ഗുണം ചെയ്യും
മലബന്ധത്തിന്റെ പ്രശ്നത്തിൽ വെള്ളക്കടല, ഉണക്കമുന്തിരി എന്നിവയുടെ ഉപയോഗം വളരെ ഗുണം ചെയ്യുമെന്ന് കണക്കാക്കപ്പെടുന്നു. എല്ലാ ദിവസവും രാവിലെ കുതിർത്ത് ഉണക്കമുന്തിരി കഴിക്കുന്നത് മലബന്ധം, ദഹന പ്രശ്നങ്ങൾ എന്നിവ ഒഴിവാക്കുന്നു. വെള്ളക്കടലയിൽ അടങ്ങിയിരിക്കുന്ന നാരുകളുടെ ഉപയോഗം മലബന്ധത്തിന്റെ പ്രശ്നത്തിൽ വളരെ ഗുണകരമാണ്.
4. പൊണ്ണത്തടി അകറ്റാൻ സഹായിക്കും
വെള്ളക്കടലയിൽ കൊഴുപ്പ് കുറയ്ക്കുന്ന തന്മാത്രകൾ അടങ്ങിയിട്ടുണ്ട്. ഇത് ഭാരം കുറയ്ക്കുന്നു. ഇതുകൂടാതെ ഇരുമ്പ്, വൈറ്റമിൻ ബി തുടങ്ങിയ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. അതേസമയം, ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങളും ശരീരത്തിന് ഉപയോഗപ്രദമാണ്, ഇത് കഴിക്കുന്നത് ശരീരത്തിലെ ഊർജ്ജം കുറയ്ക്കുന്നില്ല. അമിത വണ്ണം എന്ന പ്രശ്‌നം ഇല്ലാതാക്കാൻ ഇവ രണ്ടിന്റെയും ഉപഭോഗം ഗുണകരമാണ്.
5. കാഴ്ചശക്തി മെച്ചപ്പെടുത്തും
വെള്ളക്കടലയും ഉണക്കമുന്തിരിയും കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. കണ്ണിന് ബലക്കുറവുള്ളവർക്കും കാഴ്ചക്കുറവുള്ളവർക്കും ഇവ രണ്ടും മികച്ചതാണ്. കണ്ണിലെ കോശങ്ങളെ സംരക്ഷിക്കുന്ന ആന്റിഓക്‌സിഡന്റായ പോളിഫെനോൾസ് ഉണക്കമുന്തിരിയിൽ ധാരാളമുണ്ട്. ഫ്രീ റാഡിക്കലുകൾ മൂലം കണ്ണിനുണ്ടാകുന്ന കേടുപാടുകൾ കുറയ്ക്കുന്നു. ഇതുവഴി കണ്ണുമായി ബന്ധപ്പെട്ട രോഗങ്ങളെ തടയുന്നു. വെള്ളക്കടലയും ഉണക്കമുന്തിരിയും ഒരുമിച്ച് കുതിർത്ത് കഴിക്കുന്നത് കണ്ണിന് ഗുണം ചെയ്യും.
★ പ്രമേഹം അടക്കമുള്ള രോഗങ്ങൾ ഉള്ളവർ ഇത് കഴിക്കുന്നതിനുമുമ്പ് ഒരു ഡോക്ടറുടെ ഉപദേശം തേടുക.
ഡോ. മഹാദേവൻ