Fiction

  • തുറന്നിടൂ, സന്തോഷത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വാതായനങ്ങൾ

    വെളിച്ചം    അയാള്‍ ദരിദ്രനായിരുന്നെങ്കിലും ഏറെ സന്തോഷവാനായിരുന്നു. രാത്രി ജനാലുകളെല്ലാം തുറന്നിട്ട് സമാധാനത്തോടെ അയാള്‍ ഉറങ്ങും. എന്നാല്‍ ധനികനായ അയല്‍ക്കാരന്റെ സ്ഥിതി ഇതായിരുന്നില്ല. എല്ലാം കെട്ടിപ്പൂട്ടിവെച്ച് അയാള്‍ സ്വന്തം നിധി കാത്തു. മാത്രമല്ല, പല ദിവസങ്ങളിലും ഉറക്കവും സമാധാനവുമില്ലാത്ത രാത്രികളും പകലുകളമായിരുന്നു അയാളെ തേടിയെത്തിയത്. അയല്‍ക്കാരന്റെ സന്തോഷത്തില്‍ ധനികന് അസൂയ തോന്നി. ഒരു ദിവസം ഒരു പെട്ടിനിറയെ പണവുമായി അയല്‍ക്കാരന്റെ വീട്ടിലെത്തിയ ധനികൻ അത് സൂക്ഷിക്കാൻ അയാളെ ഏൽപ്പിച്ചു. പണം കണ്ടപ്പോള്‍ ദരിദ്രനായ അയാള്‍ക്ക് സന്തോഷമായി. പക്ഷേ, തുടര്‍ന്നുളള പകലും അന്ന് രാത്രിയും അയാളുടെ സമാധാനം നഷ്ടപ്പെട്ടു. രാത്രി ഉറക്കവും… പിറ്റേ ദിവസം തന്നെ അയാൾ പണമടങ്ങിയപെട്ടി ധനികനെ തിരിച്ചേല്‍പ്പിച്ചു. ഒന്നും നഷ്ടപ്പെടാനില്ലാത്ത ജീവിതമാണ് സ്വാതന്ത്ര്യത്തിന്റെ പരകോടി. മറ്റാരെങ്കിലും എന്തെങ്കിലും കവര്‍ന്നെടുക്കുമെന്ന ചിന്തവന്നാല്‍ പിന്നീടുളള ഒരു നിമിഷം പോലും സന്തോഷകരമായി ജീവിക്കാന്‍ സാധിക്കില്ല. സ്വന്തമാക്കുന്നതെല്ലാം സ്വതന്ത്രമായ ശ്വാസോച്ഛ്വാസത്തിനു പോലും വിഘാതമാകുന്നുവെങ്കില്‍ അവയെ ഉപക്ഷേിക്കുന്നതു തന്നെയാണ് നല്ലത്. കാരണം അവിടെ നിന്നാണ് സന്തോഷത്തിന്റെയും…

    Read More »
  • ക്ഷിത്ര കോപികൾ ജീവിതപ്പാതയിൽ കാലിടറി വീഴും, സൗമ്യശീലർ നിർവിഘ്നം യാത്ര തുടരും

    വെളിച്ചം ചൈനീസ് തത്വചിന്തകനായിരുന്ന കണ്‍ഫ്യൂഷസിന്റെ ശിഷ്യരിൽ ഒരാള്‍ വലിയ മുന്‍ശുണ്ഠിക്കാരനായിരുന്നു. ആരോടും ഏത് കാര്യത്തിനും വഴക്കിടും. അയാളുടെ ഈ സ്വഭാവം കാരണം മററു ശിഷ്യന്മാരെല്ലാം പൊറുതിമുട്ടി. അവര്‍ ഗുരുവിനോട് പരാതി പറഞ്ഞു. ഒരു ദിവസം കണ്‍ഫ്യൂഷസ് തന്റെ വഴക്കാളിയായ ശിഷ്യനെ വിളിച്ചു സംസാരിച്ചു. അദ്ദേഹം ചോദിച്ചു: “നിനക്കെത്ര പല്ലുണ്ട്…?” ശിഷ്യന്‍ ഉത്തരം പറഞ്ഞു: “മുപ്പത്തിരണ്ട്…” “നാവോ…?” ഗുരു ചോദിച്ചു. ശിഷ്യന്‍ ഉത്തരം പറഞ്ഞു: “ഒന്ന്…” “ഇതുവരെ നിനക്ക് എത്ര പല്ല് നഷ്ടപ്പെട്ടു?” “പത്തില്‍ താഴെ…” “നിന്റെ നാവിനിപ്പോഴും കുഴപ്പമൊന്നുമില്ലല്ലോ…?” “ഇല്ല ഗുരോ… ” ഗുരു തുടര്‍ന്നു: “താന്‍ വലിയ ശക്തനാണെന്നാണ് പല്ലിന്റെ വിചാരം. എന്തും കടിച്ചുമുറിക്കും. ആര്‍ത്തിപിടിച്ച് ചവച്ചുതിന്നും.  ഇടയ്ക്ക് നാവിനെയും കടിക്കും.  പക്ഷേ, എത്ര പ്രകോപനമുണ്ടായാലും നാവിന് ദേഷ്യം വരുന്നതേയില്ല.  മാത്രമല്ല. പല്ലിന് ആവശ്യമുളളപ്പോഴെല്ലാം വേണ്ട പിന്തുണയും നാവ് നല്‍കുന്നുണ്ട്.  അവസാനം ആരാണ് തോല്‍ക്കുന്നത്…?” ശിഷ്യന്‍ ഒന്നും മിണ്ടിയില്ല. ഗുരു തുടർന്നു: “വാര്‍ദ്ധക്യത്തിലെത്തുമ്പോഴേക്കും ഓരോന്നായി കൊഴിഞ്ഞ് പല്ലുകള്‍ ഇല്ലാതാകുന്നു. അപ്പോഴും…

    Read More »
  • ഒന്നില്‍ നിന്നും ഓടി രക്ഷപ്പെടുന്നതല്ല ആത്മീയത, അത് ആത്മനിയന്ത്രണമാണ്

    വെളിച്ചം     ആ രാജ്യത്തെ രാജാവിന് 3 പുത്രന്മാരാണ് ഉള്ളത്. അവരില്‍ ആരെ അടുത്ത രാജാവാക്കണം എന്ന ചോദ്യത്തിന് രാജഗുരു ഒരു ഉപായം രാജാവിന് പറഞ്ഞുകൊടുത്തു. മക്കളെ വിളിച്ച് രാജാവ് പറഞ്ഞു: “രാജ്യത്തെ ഏറ്റവും മികച്ച ആത്മീയ മനുഷ്യനെ കണ്ടെത്തുക.” ഒന്നാമന്‍ ഒരു മതപണ്ഡിതനെ കൊണ്ടു വന്നു. മതഗ്രന്ഥങ്ങളെല്ലാം അദ്ദേഹത്തിന് മനഃപാഠമാണ്. രാജാവ് അദ്ദേഹത്തെ സ്വാഗതം ചെയ്തു. രണ്ടാമന്‍ ഒരു താപസനെ കൊണ്ടുവന്നു. എന്നും ധ്യാനവും പ്രാര്‍ത്ഥനയുമായി കഴിയുന്ന ആളാണ് താപസന്‍. രാജാവ് അദ്ദേഹത്തെയും സ്വീകരിച്ചു. മൂന്നാമന്‍ ദരിദ്രനായ ഒരു വഴിപോക്കനെയാണ് കൊണ്ടുവന്നത്. രാജാവ് അയാളോട് ചോദിച്ചു: “എന്ത് ആത്മീയ കാര്യമാണ് താങ്കള്‍ ചെയ്യുന്നത്?” അയാള്‍ പറഞ്ഞു: “എനിക്ക് എഴുതാനും വായിക്കാനും അറിയില്ല. പ്രാര്‍ത്ഥനകളും അറിയില്ല. വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കും. ആരെങ്കിലും വഴിയില്‍ വീണുകിടന്നാല്‍ അയാളെ വൈദ്യരുടെ അടുത്തെത്തിക്കും. എന്നെക്കൊണ്ടു കഴിയുന്നതു പോലെ വയ്യാത്തവരെ ശുശ്രൂഷിക്കും…” മികച്ച ആത്മീയ വ്യക്തിക്കുളള സമ്മാനം രാജാവ് അദ്ദേഹത്തിന് നല്‍കി. മാത്രമല്ല, മൂന്നാമത്തെ മകന്…

    Read More »
  • ദൈവം അപരിചത പാതകളിലല്ല, സ്വന്തം ഹൃദയത്തിൽ തന്നെ

    വെളിച്ചം ഒരുപാട് നാളത്തെ ആലോചനയ്ക്ക് ശേഷമാണ് അയാള്‍ ആ തീരുമാനമെടുത്തത്. തന്റെ രണ്ട് ഫാക്ടറികളും അടച്ചുപൂട്ടുക, എന്നിട്ട് ഈശ്വരാന്വേഷകനാകുക. അയാളുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ ധാരാളം ആളുകളെത്തി. ഒരിക്കല്‍ പ്രഭാഷണത്തിനിടയില്‍ താന്‍ എല്ലാം ഉപേക്ഷിക്കാനുണ്ടായ കാരണം അയാള്‍ പറഞ്ഞു. അയാളുടെ ഫാക്ടറിക്കടുത്ത് ഒരു നായ അപകടത്തില്‍ പെട്ട് രണ്ടുകാലും പരിക്കേറ്റ് കിടക്കുന്നു. അതിനെ അയാള്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. പിറ്റേന്ന് അയാള്‍ മറ്റൊരു കാഴ്ചകണ്ടു. അനങ്ങാന്‍ കഴിയാതെ കിടക്കുന്ന ആ നായയ്ക്ക് വേറൊരു നായ ഭക്ഷണമെത്തിക്കുന്നു. പല ദിവസങ്ങളിലും ഇതാവര്‍ത്തിച്ചു. “ദൈവം എല്ലാവരേയും സംരക്ഷിക്കുമെന്ന് അന്നെനിക്ക് മനസ്സിലായി. അതുകൊണ്ടാണ് ഞാൻ ഫാക്ടറിയും മറ്റു സ്ഥാപനങ്ങളും പൂട്ടിയത്. ഇന്നുവരെ എനിക്ക് യാതൊരു കുറവും വന്നിട്ടില്ല … ” പ്രഭാഷണം കേട്ടുകൊണ്ടിരുന്ന ഒരാൾ അപ്പോള്‍ ആള്‍ക്കൂട്ടത്തിൽ നിന്ന് എഴുന്നേറ്റ് നിന്ന് അയാളെ പരിഹസിച്ചു കൊണ്ടു പറഞ്ഞു: “നിങ്ങളിപ്പോള്‍ കാലൊടിഞ്ഞ നായയാണ്. മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കുന്നു. പണ്ടു ഭക്ഷണം കൊടുത്ത നായയായിരുന്നു നിങ്ങള്‍….” ഇത് കേട്ട് അയാളുടെ…

    Read More »
  • ദുഖവും സന്തോഷവും പരസ്പര പൂരകം, ആ യാഥാർത്ഥ്യം തിരിച്ചറിഞ്ഞാൽ നഷ്ടപ്പെട്ട ശാന്തിയും സമാധാനവും തിരിച്ചു കിട്ടും

    വെളിച്ചം       വിഷാദരാഗത്തിന് ചികിത്സ തേടിയാണ് അയാള്‍ കൗണ്‍സിലറെ കാണാനെത്തിയത്. ജോലി, മക്കളുടെ വിദ്യാഭ്യാസം, മുടങ്ങിക്കിടക്കുന്ന വായ്പകൾ തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം അയാള്‍ പങ്ക് വെച്ചു. എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ കൗണ്‍സിലര്‍ പറഞ്ഞു: “നിങ്ങളുടെ കൂടെ പത്താക്ലാസ്സില്‍ പഠിച്ചവരുടെ വിവരങ്ങള്‍ ശേഖരിച്ച് ഒരുമാസം കഴിഞ്ഞ് വീണ്ടും വരൂ…” താന്‍ ശേഖരിച്ച വിവരങ്ങളുമായി വീണ്ടും കൗണ്‍സിലറുടെ അടുത്തെത്തിയ അയാള്‍ പറഞ്ഞു: “ഞങ്ങളുടെ ബാച്ചിലെ ഇരുപതുപേര്‍ മരിച്ചു. ഏഴുപേര്‍ക്കു പങ്കാളികളില്ല. അഞ്ചുപേര്‍ ലഹരിക്കടിമകളാണ്. കുറച്ചുപേര്‍ ധനികരായി. പക്ഷേ, അവരില്‍ പലരും രോഗബാധിതരാണ്. പിന്നെ മൂന്നുപേരുടെ മക്കള്‍ ജയിലിലാണ്….” ഇതെല്ലാം കേട്ടപ്പോള്‍ കൗണ്‍സിലര്‍ ചോദിച്ചു: “ഇപ്പോള്‍ നിങ്ങളുടെ വിഷാദരോഗം എങ്ങനെയുണ്ട്?” അതോടെ തന്റെ അസുഖം ഭേദമായതായി സ്വയം തിരിച്ചറിഞ്ഞ അയാള്‍ അവിടെ നിന്നിറങ്ങി. എന്തിനാണ് അപരന്റെ പാത്രത്തില്‍ നോക്കി നാം ആഹാരം കഴിക്കുന്നത്…? എല്ലാവരേയും ഒരേപോലെ വിരുന്നൂട്ടുന്ന ഒരു സദ്യയുമില്ല. ജീവിതം വ്യക്തിഗതമാണ്. ഒന്നും ഒരുപോലെയല്ല. ഒരേ ആത്മകഥ ആര്‍ക്കും എഴുതാനാകില്ല. നമ്മുടെ ജീവിതത്തിലെ…

    Read More »
  • ചില വന്‍മരങ്ങൾ പിഴുതെറിയപ്പെടുന്നത് ചുവട് തുരന്നുവരുന്ന ചിതലുകള്‍ മൂലമാണ്, സ്വന്തം മഹത്വത്തിൽ അഹങ്കരിക്കരുത്

    വെളിച്ചം      താന്‍ വലിയ പണ്ഡിതനാണ് എന്നായിരുന്നു അയാളുടെ വിചാരം. ഒരു ദിവസം കത്തിച്ച തിരിയുമായി വരുന്ന യുവാവിനോട് അയാള്‍ ചോദിച്ചു: “ഈ വെളിച്ചം എവിടെ നിന്നും വരുന്നുവെന്ന് നിനക്കറിയാമോ…?” ആ തിരി ഊതിക്കെടുത്തിയ ശേഷം യുവാവ് പറഞ്ഞു: “ആ വെളിച്ചം എങ്ങോട്ടു പോയി എന്ന് പറയാമെങ്കില്‍ താങ്കള്‍ചോദിച്ചതിന്റെ ഉത്തരം ഞാനും പറയാം…” അയാള്‍ നിശബ്ദമായി തലയും താഴ്ത്തി നടന്നുപോയി. ഈഗോ തകര്‍ക്കപ്പെടുന്ന നിമിഷത്തിലാണ് ഒരാള്‍ അയാളെ ഏറ്റവും നന്നായി അറിയുന്നത്. സ്വയം ബഹുമാനം നല്ലതാണ്. പക്ഷേ, അത് സ്വയം പുകഴ്ത്തല്‍ ആയി രൂപമാറ്റം സംഭവിക്കുമ്പോള്‍ അരോചകമായി മാറുന്നു. സ്വന്തം ശ്രേഷ്ഠതയില്‍ മാത്രം വിശ്വസിക്കുന്നവര്‍ക്ക് ചില തെറ്റിദ്ധാരണകളുണ്ട്. എല്ലാവരും തന്നെ ബഹുമാനിക്കും, അതുകൊണ്ട് തന്നെ തന്നേക്കാള്‍ മികവു കുറഞ്ഞവരെ എളുപ്പത്തില്‍ തറപറ്റിക്കാം, തന്നെ ചോദ്യം ചെയ്യാന്‍ അധികമാരും ധൈര്യപ്പെടില്ല എന്നൊക്കെ. ഇത്തരം മിഥ്യാ സങ്കല്‍പങ്ങളില്‍ അവര്‍ തങ്ങള്‍ക്കുചുറ്റും ആത്മപ്രേമത്തിന്റെ ഒരു ചീട്ടുകൊട്ടാരം തീര്‍ക്കും… പക്ഷേ, അത്തരം ചീട്ടുകൊട്ടാരങ്ങളെ തകര്‍ക്കാന്‍ നിസ്സാരരും,…

    Read More »
  • സ്നേഹത്തിൻ്റെ, സാന്ത്വനത്തിൻ്റെ, സഹാനുഭൂതിയുടെ നറുപുഞ്ചിരി പകരൂ

    വെളിച്ചം     ടീച്ചര്‍ തൻ്റെ ക്ലാസ്സിലെ കുട്ടികളോട് അവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു വസ്തുവിൻ്റെ ചിത്രം വരയ്ക്കാന്‍ ആവശ്യപ്പെട്ടു. ചിലര്‍ സ്വന്തം വീടിന്റെ ചിത്രം വരച്ചു. ചിലര്‍ കളിപ്പാട്ടം, ചിലര്‍ പൂച്ചക്കുട്ടി… ഒരു കുട്ടി വരച്ചത് രണ്ടു കൈകളാണ്. ടീച്ചര്‍ അവനോട് ചോദിച്ചു: “നിനക്ക് ഇഷ്ടം ഈ കൈകളാണോ, ഇത് ആരുടെ കൈകളാണ്…?” അവന്‍ പറഞ്ഞു: “ഇത് ടീച്ചറിന്റെ കൈകളാണ്. ടൂര്‍ പോയപ്പോള്‍ കടലില്‍ പോകാന്‍ പേടിച്ചു നിന്ന എനിക്ക് ധൈര്യം തന്നത് ഈ കൈകളാണ്. മൈതാനത്ത് ഞാന്‍ വീണപ്പോള്‍ എന്നെ പിടിച്ചെഴുന്നേല്‍പിച്ചതും ഈ കൈകളാണ്. അതുകൊണ്ട് തന്നെ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ഈ കൈകളാണ്.” പ്രിയപ്പെട്ടത് എന്തെന്ന ചോദ്യത്തിന് ഓരോരുത്തരും നല്‍കുന്ന ഉത്തരത്തിന് ചില സാമ്യങ്ങളുണ്ടായിരിക്കും. അവര്‍ തങ്ങളുടെ പ്രിയങ്ങളെ ചേര്‍ത്തുപിടിച്ചവരോ, അപ്രിയസംഭവങ്ങളില്‍ തങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കിയവരോ ആകാം. ജന്മം കൊണ്ടോ കര്‍മ്മം കൊണ്ടോ വര്‍ഷങ്ങളോളം കൂടെഉണ്ടായ ചിലര്‍ ഈ പട്ടികയില്‍ ഉള്‍പ്പെടണമെന്നില്ല. ചിലപ്പോള്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം…

    Read More »
  • ഊര്‍ജ്ജം ഉള്ളിലുണ്ട്, അത് ഉപയോഗിക്കുക; വിജയം ഉറപ്പ്

    വെളിച്ചം       തനിക്ക് ഒരു കാര്യത്തിലും ഉത്സാഹമില്ല എന്നതായിരുന്നു അയാളുടെ പരാതി. പരിഹാരം തേടി പല മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ചു. കുറെ പ്രഭാഷണങ്ങള്‍ കേട്ടു. മോട്ടിവേഷന്‍ വീഡിയോകള്‍ കണ്ടു. സുഹൃത്തുക്കളോടപേക്ഷിച്ചു, തന്നെ പ്രോത്സാഹിപ്പിക്കണമെന്ന് . പക്ഷേ, ഒരു പ്രയോജനവും ഉണ്ടായില്ല. അയാള്‍ ഡോക്ടറോട് തന്റെ അവസ്ഥ വിവരിച്ചു. എല്ലാം കേട്ട ശേഷം ഡോക്ടര്‍ പറഞ്ഞു: “മറ്റാരെങ്കിലും പ്രോത്സാഹിപ്പിക്കുമെന്ന് കരുതിയാല്‍ ആരും ഒന്നും ചെയ്യില്ല. ഇപ്പോല്‍ തല്‍ക്കാലം നിങ്ങൾ ഒരു പോയി ഒരു കാപ്പി കുടിക്കൂ, എന്തുവന്നാലും ചെയ്യുമെന്ന് തീരുമാനിക്കുക. തുടരുക.. അത്രതന്നെ…!” എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹമുളളവര്‍ നൂറ് പ്രശ്‌നങ്ങള്‍ക്കിടയിലും അത് ചെയ്യും. പക്ഷേ, ഒന്നും ചെയ്യാനാഗ്രഹമില്ലാത്തവര്‍ നൂറ് അനുകൂലഘടകങ്ങള്‍ ഉണ്ടെങ്കിലും ചെയ്യാതിരിക്കാനുള്ള കാരണങ്ങള്‍ കണ്ടെത്തും. പ്രചോദനത്തേക്കാള്‍ പ്രധാനം തീരുമാനമാണ്. നേടണമെന്ന് വാശിയില്ലാത്തവര്‍ ചെറിയ പ്രശ്‌നങ്ങളില്‍ പോലും തട്ടിവീഴും. പക്ഷേ, തുടരണമെന്നാണ് ആഗ്രഹമെങ്കില്‍ എത്ര പ്രതിസന്ധിയിലും അവര്‍ അത് തുടങ്ങുകയും തുടരുകയും ചെയ്യും. ആരേയും ഉത്തേജിപ്പിക്കാന്‍ ഒന്നും ഉടലെടുക്കുന്നില്ല. മുന്നില്‍ ചിലത്…

    Read More »
  • ഈ സത്യം തിരിച്ചറിയുക: മനുഷ്യൻ ഏറ്റവുമധികം ആഹ്ലാദം  അനുഭവിക്കുന്നത് മറ്റുളളവര്‍ക്ക് നന്മ ചെയ്യുമ്പോഴാണ്

    വെളിച്ചം     ആ ചന്തയില്‍ പഴങ്ങള്‍ വിറ്റിരുന്ന വയസ്സായ ഒരു സ്ത്രീ ഉണ്ടായിരുന്നു. നല്ല പഴങ്ങള്‍ മാത്രം വില്‍ക്കുന്നതുകൊണ്ട് ധാരാളം ആളുകള്‍ അവിടെ വരാറുണ്ട്.  അടുത്തുള്ള ആശ്രമത്തിൻ്റെ മേധാവിയായ ആശാന്‍ തന്റെ ശിഷ്യര്‍ക്കുളള പഴങ്ങള്‍ അവിടെനിന്നാണ് സ്ഥിരമായി വാങ്ങാറ്. പക്ഷേ, ആശാന് ഒരു കുഴപ്പമുണ്ട്. മൂക്കത്താണ് ശുണ്ഠി. പഴം വാങ്ങുന്ന സമയത്ത് ഏതെങ്കിലും ഒരെണ്ണം അല്പം കൈകൊണ്ട് കിള്ളിയെടുത്ത് വായില്‍വെക്കും. എന്നിട്ട് ഇതിന് ഒട്ടും രുചിയില്ലെന്ന് പറഞ്ഞ് കടയുടെ അരികില്‍ ഇരിക്കുന്ന ഭിക്ഷക്കാരന്റെ പാത്രത്തിലേക്ക് ഇടും. വൃദ്ധ പക്ഷേ എതിർത്ത് ഒന്നും പറയാറില്ല. കുറച്ചു നാളായി ഒരാള്‍ ഇത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അയാള്‍ വൃദ്ധയോട് ചോദിച്ചു:   ” നിങ്ങളേയും പഴങ്ങളേയും എന്നും നിന്ദിച്ചിട്ടാണ് ആശാന്‍ പഴങ്ങള്‍ വാങ്ങിക്കൊണ്ടു പോകുന്നത്.  എന്തുകൊണ്ടാണ് നിങ്ങള്‍ ഒന്നും മിണ്ടാത്തത്?” അവര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു: ” ആശാന്റെ ദേഷ്യമൊക്കെ ചുമ്മാതാണ്.  എന്നും ആ ഭിക്ഷക്കാരന് ഒരു പഴം കൊടുക്കാനുളള വിദ്യയാണത്.   എനിക്ക് അത് മനസ്സിലാകുന്നില്ലെന്നാണ് ആശാന്റെ…

    Read More »
  • അധികാരത്തോടു ചേർന്നു നിൽക്കുന്ന സ്തുതി  പാഠകരെ വിശ്വസിക്കരുത്, അധികാരം നഷ്ടപ്പെടുമ്പോൾ അവസാനിക്കും ഈ സ്തുതിവചനങ്ങളും

    വെളിച്ചം      തൻ്റെ കമ്പനി മുതലാളി ചെയ്യുന്ന പല കാര്യങ്ങളിലും അദ്ദേഹത്തിന്റെ സെക്രട്ടറിക്ക് എതിര്‍പ്പുണ്ടായിരുന്നു. പക്ഷേ, സ്വന്തം നിലനില്‍പ്പോര്‍ത്ത് ആ  എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ അയാള്‍ മുതിര്‍ന്നില്ല.  കുറെ നാള്‍ കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് വല്ലാത്ത മടുപ്പ് അനുഭവപ്പെട്ടു. ജോലി ഉപേക്ഷിച്ച് തന്റെ പ്രിയപ്പെട്ട പുല്ലാങ്കുഴലുമായി കൂടുതല്‍ ചങ്ങാത്തത്തിലായി. കാലങ്ങള്‍ കടന്നുപോയി. അയാള്‍ ഒരു പുല്ലാങ്കുഴല്‍ വിദഗ്ദനായി മാറി.  ഒരു ദിവസം ചെറിയൊരു സദസ്സില്‍ കൂട്ടുകാര്‍ക്കൊത്ത് അയാള്‍ പുല്ലാങ്കുഴല്‍ വായിക്കുകയായിരുന്നു.  അപ്പോഴാണ് പഴയ മുതലാളി കടന്നുവന്നത്.  മുതലാളിയെ കണ്ടിട്ടും അയാള്‍ തന്റെ പുല്ലാങ്കുഴല്‍ വാദനം തുടര്‍ന്നു.  ഇത് കണ്ട് ദേഷ്യംവന്ന മുതലാളി അയാളോട് ചോദിച്ചു: “തനിക്കെന്താണ് എന്നോട് ഒരു ബഹുമാനവും ഇല്ലാത്തത്…? ഒരിക്കല്‍ നീയെന്റെ പെർസണൽ സെക്രട്ടറിയായിരുന്നു.” അയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു: “അന്ന് ഞാന്‍ താങ്കളുടെ സെക്രട്ടറിയായിരുന്നു. അന്ന് എന്റെ നിലനില്‍പ്പോര്‍ത്താണ് ഞാന്‍ താങ്കളെ സഹിച്ചത്.  ഇന്ന് ഞാന്‍ താങ്കളുടെ സെക്രട്ടറിയല്ല.  എനിക്ക് താങ്കളില്‍ നിന്നും ഒന്നും നേടാനുമില്ല.” അയാള്‍ തന്റെ പുല്ലാങ്കുഴല്‍…

    Read More »
Back to top button
error: