Fiction
-
ബഹുമാനം പിടിച്ചുവാങ്ങേണ്ടതല്ല, സ്വഭാവികമായി നേടിയെടുക്കുകയാണ് ഉചിതം
വെളിച്ചം രാജഗുരുവിനെ എല്ലാവര്‍ക്കും ബഹുമാനമായിരുന്നു. രാജാവ് അദ്ദേഹത്തെ കാണുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കും. ഒരു ദിവസം രാജാവ് ഗുരുവിനോട് ചോദിച്ചു: “അറിവാണോ സ്വഭാവമാണോ മുഖ്യം…?” ‘കുറച്ച് ദിവസം കഴിഞ്ഞ് ഇതിന് മറുപടി തരാ’മെന്ന് ഗുരു പറഞ്ഞു. പിറ്റേന്ന് ഗുരു ഖജനാവില്‍ നിന്ന് കുറച്ച് സ്വര്‍ണ്ണനാണയങ്ങള്‍ കൊണ്ടുപോയി. കാവല്‍ക്കാരന്‍ കണ്ടെങ്കിലും പ്രതികരിച്ചില്ല. പല ദിവസം ഇതാവര്‍ത്തിച്ചപ്പോള്‍ കാവല്‍ക്കാരന്‍ രാജാവിനോട് വിവരം പറഞ്ഞു. അടുത്തദിവസം ഗുരു രാജാവിനെ കാണാന്‍ എത്തിയിട്ടും അദ്ദേഹം എഴുന്നേറ്റതേയില്ല. കാര്യം മനസ്സിലാക്കിയ ഗുരു രാജാവിനോട് ചോദിച്ചു: “എന്നെ കണ്ടപ്പോള്‍ താങ്കള്‍ എഴുന്നേല്‍ക്കാഞ്ഞത് ഞാന്‍ സ്വർണ നാണയങ്ങൾ എടുത്ത വിവരം അറിഞ്ഞതുകൊണ്ടാണ് അല്ലോ…? താങ്കളുടെ ചോദ്യത്തിന് ഉത്തരം ഇപ്പോള്‍ കിട്ടിയെന്ന് ഞാന്‍ കരുതുന്നു. സ്വഭാവം മോശമായാല്‍ എത്ര ഉന്നതനാണെങ്കിലും ബഹുമാനിക്കാന്‍ നാം മടിക്കും. അതുകൊണ്ട് സ്വഭാവം തന്നയാണ് മുഖ്യം.” ബഹുമാനം പിടിച്ചുവാങ്ങുന്നവരും സ്വഭാവികമായി നേടിയെടുക്കുന്നവരും ഉണ്ട്. ധനാഢ്യന്റെയും അധികാരിയുടേയും പിറകെ ആളുകള്‍ വട്ടമിട്ടു നടക്കുന്നത് അയാളുടെ സ്വഭാവവൈശിഷ്ട്യത്തിനുള്ള സാക്ഷ്യപത്രമല്ല. അത്…
Read More » -
കാലത്തിൻ്റെ സ്പന്ദനം തിരിച്ചറിഞ്ഞ് സ്വയം മാറുക, ഇല്ലെങ്കിൽ നാം ജീവിതത്തിൽ പരാജയപ്പെട്ടു പോകും
വെളിച്ചം മണ്‍പാത്ര കച്ചവടമായിരുന്നു അയാളുടെ തൊഴിൽ. ചങ്ങാതിയോടൊപ്പം ഒരിക്കല്‍ വഞ്ചിയില്‍ സഞ്ചരിക്കുന്നതിനിടെ അയാൾ പറഞ്ഞു: “കച്ചവടം വളരെ കുറവാണ്, ഇപ്പോള്‍ ആര്‍ക്കും അടുക്കളയിലേക്ക് മണ്‍പാത്രമൊന്നും വേണ്ട…” ഇത് കേട്ട് ചങ്ങാതി പറഞ്ഞു: “നീയാ വഞ്ചിക്കാരനെ നോക്ക്.. പുറപ്പെടുന്ന സമയത്ത് അയാളുടെ കയ്യില്‍ നീളമുളള മുളയായിരുന്നു… ആഴം കൂടിയ ഭാഗത്തെത്തിയപ്പോള്‍ മുളമാറ്റി അയാള്‍ പങ്കായം ഉപയോഗിച്ചു.” തന്റെ ചങ്ങാതി പറഞ്ഞതിന്റെ പൊരുള്‍ അയാള്‍ക്ക് മനസ്സിലായി. വൈകാതെ അയാള്‍ പൂച്ചെടികളും, അലങ്കാര പാത്രങ്ങളും നിര്‍മ്മിക്കാന്‍ തുടങ്ങി. അയാളുടെ കച്ചവടം മെച്ചപ്പെടുകയും ചെയ്തു. നമുക്കുമതെ, സാഹചര്യങ്ങള്‍ മാറി മാറി വരും.. പക്ഷേ, ആ സാഹചര്യങ്ങള്‍ക്കനുസരിച്ച് നമ്മളും മാറുക എന്നതാണ് വിവേകം. നമ്മുടെ ഓരോ ചുവടിലും ആ വിവേകത്തെ കൂട്ട്‌ചേര്‍ക്കാം. ശുഭദിനം ആശംസിക്കുന്നു. സൂര്യനാരായണൻ ചിത്രം: നിപുകുമാർ
Read More » -
പാഠശാലകളിൽ നിന്നു മാത്രമല്ല, ചില അറിവുകൾ നാം തനിയെ സ്വായത്തമാക്കേണ്ടവയും ആണ്
വെളിച്ചം അടുത്തുളള ഗ്രാമത്തിലാണ് അവന്‍ ചിത്രകല അഭ്യസിച്ചിരുന്നത്. ആ കാലത്താണ് നാട്ടിലെ ചിത്രകലാ മത്സരത്തില്‍ പങ്കെടുക്കാന്‍ അവന് ആഗ്രഹം തോന്നിയത്. ഗുരുവിനോട് തന്റെ ആഗ്രഹം പറഞ്ഞപ്പോള്‍ ഗുരു അവനോട് ഒരു ചിത്രം വരയ്ക്കാന്‍ ആവശ്യപ്പെട്ടു. ചിത്രത്തില്‍ ചില സ്ഥലത്ത് ചില തിരുത്തലുകള്‍ വരുത്താന്‍ ഗുരു നിർദ്ദേശിച്ചു. ഒപ്പം ചില സ്ഥലങ്ങളില്‍ നിറവ്യത്യാസങ്ങള്‍ വരുത്താനും പറഞ്ഞു. അതെല്ലാം ക്ഷമയോടെ അവന്‍ ചെയ്യാൻ തുടങ്ങി. അല്‍പം കഴിഞ്ഞ് ഗുരു പറഞ്ഞു: “ഞാന്‍ പുറത്ത് പോയി വരുമ്പോഴേക്കും പറഞ്ഞതിന്റെ മുക്കാല്‍ ഭാഗമെങ്കിലും പൂര്‍ത്തിയാക്കണം.” പക്ഷേ പറഞ്ഞതിലും നേരത്തേ ഗുരു തിരിച്ചെത്തി. എന്നാൽ അപ്പോഴേക്കും അവന്‍ തന്റെ ചിത്രം പൂര്‍ത്തിയാക്കിയിരുന്നു. ഗുരു പറഞ്ഞു: “തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് നിന്നെ ഞാന്‍ കുറെ ബുദ്ധിമുട്ടിച്ചു…” അപ്പോള്‍ അവന്‍ പറഞ്ഞു: “അങ്ങ് പോകുന്നതുവരെ ഞാന്‍ അങ്ങയെ തൃപ്തിപ്പെടുത്താനാണ് ശ്രമിച്ചത്. അങ്ങ് പോയിക്കഴിഞ്ഞ് എന്നെ തൃപ്തിപ്പെടുത്താനും.” എല്ലാ പാഠങ്ങളും ഗുരുവില്‍ നിന്ന് പഠിക്കാന്‍ സാധ്യമല്ല. ചിലത് തനിയെ പരുവപ്പെടേണ്ട ചെയ്തറിവുകളാണ്. ആരുടെയങ്കിലുമൊക്കെ പാഠങ്ങള്‍ക്ക്…
Read More » -
ശ്രമവും വിശ്രമവും: വിയര്‍ക്കുന്നവര്‍ മാത്രമാണ് വിശ്രമത്തിന്റെ വില അറിയുന്നത്
വെളിച്ചം രാത്രിയില്‍ ഒട്ടും ഉറക്കമില്ല… അതായിരുന്നു അയാളുടെ പ്രശ്‌നം. ഉറക്കം കിട്ടാനായി അയാള്‍ സമീപിക്കാത്ത വൈദ്യന്മാരില്ല. ഒരു ദിവസം വളരെ പ്രശസ്തനായ വൈദ്യന്‍ അയല്‍നാട്ടില്‍ നിന്നും അവിടെയെത്തി. അയാള്‍ വൈദ്യനെ കാണാൻ വന്നു. കാര്യങ്ങള്‍ വിശദമായി വൈദ്യനോട് പറഞ്ഞു. വൈദ്യന്‍ പറഞ്ഞു: “നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം നിങ്ങളുടെ മുടന്താണ്.” യാതൊരുവിധ ശാരീരിക പ്രശ്‌നവുമില്ലാത്ത തന്നെ മുടന്തനെന്നുവിളിച്ചതില്‍ അയാള്‍ക്ക് ദേഷ്യം തോന്നി. അപ്പോള്‍ വൈദ്യന്‍ തുടര്‍ന്നു: “നിങ്ങള്‍ ഒരു ദിവസം എത്ര മണിക്കൂര്‍ ജോലി ചെയ്യും…?” അയാള്‍ പറഞ്ഞു: “എനിക്ക് ജോലി ചെയ്യേണ്ട ആവശ്യമില്ല. വേലക്കാര്‍ എല്ലാം ചെയ്യും.” ഇത് കേട്ട് വൈദ്യന്‍ പറഞ്ഞു: “നിങ്ങള്‍ക്ക് ഉറക്കം കിട്ടാന്‍ ഒരു കാര്യം മാത്രം ചെയ്താല്‍ മതി. എല്ലാ ദിവസവും എല്ലുമുറിയെ പണിയെടുക്കുക.” അയാള്‍ പകലുമുഴുവന്‍ വിശ്രമമില്ലാതെ ജോലി ചെയ്തു. അന്നുമുതല്‍ അയാള്‍ക്ക് ഗാഢമായ ഉറക്കം ലഭിച്ചു. അധ്വാനിക്കാത്തവന് എങ്ങനെ രാത്രി ഉറക്കം വരും? വിയര്‍ക്കുന്നവര്‍ക്ക് മാത്രമാണ് വിശ്രമത്തിന്റെ വിലയറിയുക. വെയിലില്‍…
Read More » -
(no title)
കഥ: ബെന്നി സെബാസ്റ്റ്യൻ അവൾ ഒരു ദിവസം വീട്ടിൽ ഇല്ലാതായപ്പോഴാണ് അയാൾ ആ ശൂന്യത അറിയുന്നത്. ഇന്നലെ അവൾ വീട്ടിൽ പോകും മുൻപേ ചോദിച്ചു: “രണ്ട് ദിവസം കഴിഞ്ഞ് വന്നാൽപ്പോരേ..?” ഫോണിൻ്റെ സ്ക്രീനിൽ നിന്നും കണ്ണെടുക്കാതെ അയാൾ പറഞ്ഞു: “രണ്ടോ മൂന്നോ ഒരാഴ്ച്ചയോ കഴിഞ്ഞാലും കുഴപ്പമൊന്നുമില്ല.” അവൾ ഭർത്താവിൻ്റെ മുഖത്തേയ്ക്ക് ഒന്നു നോക്കി: “അപ്പോൾ ഞാനെങ്ങനേലും പോയികിട്ടിയാൽ മതിയല്ലേ…” “എടീ നിങ്ങൾ പെണ്ണുങ്ങൾക്കൊരു ധാരണയുണ്ട്, നിങ്ങളില്ലേൽ ഇവിടെ ഒന്നു നടക്കില്ലെന്ന്..” ”ഞങ്ങൾ പെണ്ണുങ്ങൾക്കങ്ങനെ ഒരു ധാരണയുമില്ല. എന്തായാലും ശരി മക്കൾക്ക് കൃത്യമായി ഭക്ഷണം ഉണ്ടാക്കി കാടുത്താൽ മതി…” “നീയെൻെറ കൂടെ ജനിച്ച ആളൊന്നുമല്ലല്ലോ.? എൻ്റെ ഇരുപത്തറാം വയസ്സിലല്ലേ നീ വന്നത്. അതിനുമുൻപ് ഞാനിതൊക്കെ തനിയെ ചെയ്തിട്ടുള്ള ആളാണ്. ” അയാൾ വീറോടെ പറഞ്ഞു. തർക്കത്തിനൊടുവിലാണ് അവൾ വീട്ടിൽ പോയത്. അവളുണ്ടാക്കിയ രാത്രി ഭക്ഷണം കഴിച്ച ശേഷം നോക്കുമ്പോളാണ് അടുക്കളയുടെ വിശ്വരൂപം കാണുന്നത്. കഴുകാനുള്ളപാത്രങ്ങൾ… തറയിൽ വീണ വെള്ളം മുറിയാകെ പടരുന്നു. വാതിലിനിടയിലൂടെ…
Read More » -
പറയുന്ന വാക്കുകളെ മാത്രമല്ല, പറയാത്ത വാക്കുകളേയും തിരിച്ചറിയുന്നതാണ് ആത്മബന്ധം
വെളിച്ചം ഗുരുവും ശിഷ്യരും ഗ്രാമത്തിലൂടെ യാത്ര ചെയ്യുകയാണ്. വഴിയരുകിലെ ഒരു വീട്ടില്‍ നിന്ന് ഉച്ചത്തില്‍ ആളുകള്‍ സംസാരിക്കുന്നതു കേട്ട് ശിഷ്യരിലൊരാള്‍ ഗുരുവിനോട് ചോദിച്ചു: “ഇവര്‍ എന്തിനാണ് ഇത്ര ഉറക്കെ സംസാരിക്കുന്നത്. പതുക്കെ സംസാരിച്ചാലും അവര്‍ക്ക് തമ്മില്‍ കേള്‍ക്കാമല്ലോ?” ഗുരു പറഞ്ഞു: “ദേഷ്യത്തോടെ സംസാരിക്കുമ്പോള്‍ രണ്ടു ഹൃദയങ്ങള്‍ തമ്മില്‍ ഒരുപാട് അകലെയാണ്. അതുകൊണ്ടാണ് ശബ്ദമുയര്‍ത്തി സംസാരിക്കുന്നത്.” കുറച്ച് കൂടി മുന്നോട്ട് നടന്നപ്പോള്‍ പ്രണയബദ്ധരായ യുവമിഥുനങ്ങളെ കണ്ടു. അവരെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഗുരു പറഞ്ഞു: “അവര്‍ സംസാരിക്കുന്നത് ഇത്ര അടുത്തു നിന്നിട്ടും നമുക്ക് കേള്‍ക്കാന്‍ സാധിക്കുന്നില്ല. അത്രയും താഴ്ന്ന സ്വരത്തിലാണ് അവര്‍ സംസാരിക്കുന്നത്. മാത്രമല്ല, അവരുടെ ഹൃദയങ്ങള്‍ തമ്മില്‍ അത്രയും അടുത്താണ്… ‘ കാതുകളോട് സംസാരിക്കുന്നവര്‍ ശബ്ദിക്കും… ഹൃദയത്തോട് സംസാരിക്കുന്നവര്‍ മന്ത്രിക്കും. കേള്‍ക്കാന്‍ സാധിക്കുന്നുണ്ടോ എന്നതല്ല, മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ടോ എന്നതാണ് ബന്ധങ്ങള്‍ വളരുന്നതിന്റെയും തളിര്‍ക്കുന്നതിന്റെയും അടിസ്ഥാനം. ബന്ധങ്ങളുടെ അകലം എന്നത് മാനസിക ദൂരമാണ്. അടുത്തിരിക്കുമ്പോഴും അകലത്തിലായിരിക്കുന്നവരും, അകന്നിരിക്കുമ്പോഴും അടുത്തിരിക്കുന്നവരും ഉണ്ട്. അടുപ്പമെന്നത് ചര്‍മ്മസ്പര്‍ശമല്ല, ഹൃദയസ്പര്‍ശമാണ്.…
Read More » -
സ്നേഹവാത്സല്യങ്ങളുടെ അടയാത്ത വാതിൽ
വെളിച്ചം അന്നവന്‍ അച്ഛനോട് വഴക്കുണ്ടാക്കി വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി. കുറച്ച് നാളുകള്‍ കഴിഞ്ഞപ്പോള്‍ അവന് അസുഖം വന്നു. ആശുപത്രിയില്‍ ഒററക്ക് കിടക്കുമ്പോള്‍ അവന്‍ അച്ഛനേയും വീട്ടുകാരേയും ഓര്‍ത്തു. തന്നെ അവന്‍ എത്ര കരുതലോടെയാണ് അവർ ശുശ്രൂഷിച്ചിരുന്നതെന്നും വീട്ടില്‍ താന്‍ സുരക്ഷിതനായിരുന്നു എന്നും അവന് മനസ്സിലായി. അങ്ങനെ അവന്‍ വീട്ടിലേക്ക് തിരിച്ചു. രാത്രി ഏറെ വൈകിയാണ് എത്തിയത്. അപ്പോഴും വീടിന്റെ വാതില്‍ തുറന്നിട്ട് അച്ഛന്‍ വരാന്തയില്‍ കിടക്കുന്നുണ്ട്. അവന്‍ നിറകണ്ണുകളോടെ ചോദിച്ചു: “എന്തിനാണ് വാതില്‍ തുറന്നിട്ടിരിക്കുന്നത്? ഇന്ന് ഞാന്‍ വരുമെന്ന് അച്ഛനറിയാമായിരുന്നോ?” അച്ഛന്‍ പറഞ്ഞു: “നീ പോയതിന് ശേഷം ഈ വാതില്‍ ഞാന്‍ അടച്ചിട്ടേയില്ല. എന്നെങ്കിലും മടങ്ങിവന്നാല്‍ അടഞ്ഞവാതില്‍ കണ്ട് നീ തിരിച്ചുപോകേണ്ടല്ലോ എന്ന് കരുതി.” പല കാരണങ്ങളുടെ പേരില്‍ ബന്ധങ്ങള്‍ രൂപപ്പെടും. ചിലര്‍ ഇടയ്ക്ക് വന്ന് കണ്ട് മടങ്ങും. ചിലര്‍ സ്ഥലത്തിന്റെയോ സമയത്തിന്റെയോ പരിമിതിക്കുള്ളില്‍ ഒപ്പം നില്‍ക്കും. ചിലര്‍ ഹൃദയങ്ങളില്‍ ചേക്കേറും. ഏത് അകലത്തിനും അതര്‍ഹിക്കുന്ന ദൂരപരിധിയും സമയപരിധിയുമുണ്ട്. അതിനപ്പുറത്തേക്ക്…
Read More » -
പ്രതികാരത്തിൻ്റെ ബൂമറാങ്ങ്, അത് ഉത്ഭവസ്ഥാനത്തേയ്ക്കു തന്നെ തിരിച്ചു വരും എന്നറിയുക
വെളിച്ചം തന്റെ കോഴികളുടെ എണ്ണം കുറയുന്നത് ശ്രദ്ധയില്‍ പെട്ടപ്പോഴാണ് കർഷകൻ കെണിയൊരുക്കിയത്. അതില്‍ ഒരു കുറുക്കന്‍ വീഴുകയും ചെയ്തു. ആ കുറുക്കനെ കാട്ടില്‍ കൊണ്ടുപോയി കളയാന്‍ ഭാര്യ ഉപദേശിച്ചെങ്കിലും അയാൾ അത് വകവച്ചില്ല. തന്റെ കോഴികളെ നഷ്‌പ്പെട്ട ദേഷ്യത്തില്‍ അയാള്‍ കുറുക്കന്റെ വാലില്‍ മണ്ണെണ്ണയില്‍ കുതിർത്ത തുണി ചുറ്റി തീ കൊളുത്തി. പരിഭ്രാന്തനായ കുറുക്കന്‍ പ്രാണരക്ഷാര്‍ത്ഥം ഓടിയത് അയാളുടെ കൃഷിസ്ഥലത്തേക്കായിരുന്നു. ധാന്യങ്ങളിലേക്ക് തീപടര്‍ന്നു. അയാള്‍ വെള്ളം ഒഴിച്ച് തീ കെടുത്താന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ഭാര്യ പറഞ്ഞു: “ആദ്യം കുറുക്കനെ പിടിച്ച് വാലിലെ തീ കെടുത്ത്.” അയാള്‍ അങ്ങനെ ചെയ്തപ്പോഴേക്കും അയാളുടെ കൃഷിയിടം പാതി നശിച്ചിരുന്നു. പ്രതികരണങ്ങള്‍ പ്രതികാരമാകാന്‍ തുടങ്ങിയാല്‍ അവിടെ വൈകാരികതയാണ് പ്രവര്‍ത്തിക്കുക. ഇത്തരം അസ്വസ്ഥതകളെ വൈകാരിക മണ്ഡലത്തില്‍നിന്നു മാത്രം സമീപിച്ചാല്‍ അത് ആത്മനാശത്തിലേക്ക് കൂടി വഴി തെളിക്കും. പക വീട്ടുന്നവരും അതനുഭവിക്കുന്നവരും ഒരേ ദുരിത പാതയിലൂടെ സഞ്ചരിക്കും. ഇത്തരം പ്രതിക്രിയകള്‍ക്കെല്ലാം ഒരു ബൂമറാങ്ങ് സ്വഭാവമുണ്ട് എന്നതാണ് സത്യം. എല്ലാത്തിനേയും എതിര്‍ത്ത് കീഴടക്കി…
Read More » -
കനിവ് കാട്ടുന്നവൻ അപരൻ്റെ പ്രാര്‍ത്ഥനയില്‍ ഇടം നേടും, അതിൽ പരം മഹത്വം മറ്റെന്തുണ്ട്
വെളിച്ചം പ്രകൃതിദുരന്തത്തിന് ശേഷം ഉദ്യോഗസ്ഥന്‍ അവശിഷ്ടങ്ങള്‍ മാറ്റുകയാണ്. തകര്‍ന്നുവീണ സ്വന്തം വീടുനടുത്തിരുന്ന് ഒരാള്‍ പൊട്ടിക്കരയുന്നു. ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ അയാളുടെ മകളുടെ മൃതദേഹം കിട്ടി. ആ ശരീരത്തില്‍ നിറയെ സ്വര്‍ണ്ണാഭരണങ്ങള്‍ ഉണ്ടായിരുന്നു. “ഇതെല്ലാം എടുത്തോളൂ…” ഉദ്യോഗസ്ഥന്‍ അയാളോട് പറഞ്ഞു. അയാൾ നിഷേധാർത്ഥത്തിൽ തലയാട്ടി: ” എനിക്കാവശ്യമില്ല ഇതൊന്നും, ഇതെല്ലാം നിങ്ങള്‍ തന്നെ എടുത്തോളൂ..” എന്തിനാണ് തനിക്കിതെല്ലാം…? വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉരുള്‍പൊട്ടലില്‍ ഒഴുകിവന്ന ശരീരങ്ങളില്‍ നിന്നും താൻ സ്വന്തമാക്കിയാതാണല്ലോ ഈ ആഭരണങ്ങൾ എന്നയാൾ കുറ്റബോധത്തോടെ ഓർത്തു. അന്ന് അവരില്‍ പലര്‍ക്കും ജീവനുണ്ടായിരുന്നുവെങ്കിലും താന്‍ അവരെയൊന്നും രക്ഷിക്കാന്‍ ശ്രമിച്ചില്ല. ഇന്ന് ഇതൊന്നും തനിക്ക് ഉപകാരമില്ലാതായിരിക്കുന്നല്ലോ എന്നോർത്തപ്പോൾ അയാളുടെ ഉള്ളു നീറി. ഭ്രാന്തനെപ്പോലെ അയാള്‍ അവിടെ നിന്നും ഓടിപ്പോയി. മറ്റുളളവരുടെ നിവൃത്തികേടിനെ ചൂഷണം ചെയ്യുന്നവരെ നികൃഷ്ടജീവികള്‍ എന്നേ വിളിക്കാനാകൂ.. പ്രതീക്ഷയുടെ അവസാന നാളവും കെടുത്തുമ്പോള്‍ അവര്‍ ദുരന്തത്തില്‍ പെട്ടവരുടെ അവസാനശ്വാസത്തിനുപോലും വിലയിടുകയാണ്. വിജനസ്ഥലത്ത് ഒരാളെ കണ്ടുമുട്ടുമ്പോള്‍, മരുഭൂമിയില്‍ ഒരു ഉറവ പ്രത്യക്ഷപ്പെടുമ്പോള്‍,…
Read More » -
അബദ്ധധാരണകളല്ല, ആഴമുള്ള അനുഭവങ്ങളായിരിക്കണം ജീവതത്തിൻ്റെ വഴികാട്ടി
വെളിച്ചം ആ രാജ്യത്ത് ആര്‍ക്കും തോല്‍പിക്കാൻ കഴിയാത്ത മിടുക്കനായ പടയാളിയായിരുന്നു അദ്ദേഹം. തന്റെ കാലശേഷവും തന്നെപോലെ വൈദഗ്ദ്യമുള്ള ഒരു പടയാളി വേണമെന്ന ആഗ്രഹത്തില്‍ അദ്ദേഹം രാജ്യത്തെ യുവാക്കള്‍ക്ക് പരിശീലനം നല്‍കാന്‍ തുടങ്ങി. അതില്‍ ഏറ്റവും മിടുക്കനായ ആളെ കണ്ടെത്തി തന്റെ കഴിവുമുഴുവന്‍ പകര്‍ന്നുനല്‍കി. വര്‍ഷങ്ങള്‍ക്ക് ശേഷം യുവാവിനു ഗുരുവിനെ തോല്‍പിച്ച് പേരെടുക്കണമെന്ന ആഗ്രഹം തോന്നി.ഗുരു ആ വെല്ലുവിളി സ്വീകരിച്ചു. അപ്പോഴാണ് ശിഷ്യന് ഒരു സംശയം തോന്നിയത്. ഇനി, തന്നെ പഠിപ്പിക്കാത്ത ഏതെങ്കിലും വിദ്യ ഉണ്ടാകുമോ? അദ്ദേഹം ആ വിദ്യ ഉപയോഗിച്ച് തന്നെ തോല്‍പിക്കുമോ? പരസ്യപോരാട്ടത്തിന്റെ ദിവസമടുക്കും തോറും ശിഷ്യനു സമ്മര്‍ദ്ദമേറി. അയാള്‍ ഗുരുവിനെ രഹസ്യമായി നിരീക്ഷിക്കാന്‍ തീരുമാനിച്ചു. ഒരു ദിവസം ഗുരു 15 അടി നീളമുള്ള വാളുറ പണിയിക്കുന്നത് കണ്ടു. ശിഷ്യന്‍ ഉടൻ 16 അടി നീളമുള്ള വാളും വാളുറയും പണിതു. മത്സരദിവസമെത്തി. ഗുരു ആ വലിയ വാളുറയില്‍ നിന്നും സാധാരണ വാള്‍ പുറത്തെടുക്കുന്നത് കണ്ട് ശിഷ്യന്‍ തലതാഴ്ത്തി. അബദ്ധധാരണകളായിരിക്കും അനുഭവങ്ങളില്ലാത്തവരുടെ…
Read More »