Fiction

തുറന്നിടൂ, സന്തോഷത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വാതായനങ്ങൾ

വെളിച്ചം

   അയാള്‍ ദരിദ്രനായിരുന്നെങ്കിലും ഏറെ സന്തോഷവാനായിരുന്നു. രാത്രി ജനാലുകളെല്ലാം തുറന്നിട്ട് സമാധാനത്തോടെ അയാള്‍ ഉറങ്ങും. എന്നാല്‍ ധനികനായ അയല്‍ക്കാരന്റെ സ്ഥിതി ഇതായിരുന്നില്ല. എല്ലാം കെട്ടിപ്പൂട്ടിവെച്ച് അയാള്‍ സ്വന്തം നിധി കാത്തു. മാത്രമല്ല, പല ദിവസങ്ങളിലും ഉറക്കവും സമാധാനവുമില്ലാത്ത രാത്രികളും പകലുകളമായിരുന്നു അയാളെ തേടിയെത്തിയത്.
അയല്‍ക്കാരന്റെ സന്തോഷത്തില്‍ ധനികന് അസൂയ തോന്നി.

Signature-ad

ഒരു ദിവസം ഒരു പെട്ടിനിറയെ പണവുമായി അയല്‍ക്കാരന്റെ വീട്ടിലെത്തിയ ധനികൻ അത് സൂക്ഷിക്കാൻ അയാളെ ഏൽപ്പിച്ചു. പണം കണ്ടപ്പോള്‍ ദരിദ്രനായ അയാള്‍ക്ക് സന്തോഷമായി. പക്ഷേ, തുടര്‍ന്നുളള പകലും അന്ന് രാത്രിയും അയാളുടെ സമാധാനം നഷ്ടപ്പെട്ടു. രാത്രി ഉറക്കവും…
പിറ്റേ ദിവസം തന്നെ അയാൾ പണമടങ്ങിയപെട്ടി ധനികനെ തിരിച്ചേല്‍പ്പിച്ചു.

ഒന്നും നഷ്ടപ്പെടാനില്ലാത്ത ജീവിതമാണ് സ്വാതന്ത്ര്യത്തിന്റെ പരകോടി. മറ്റാരെങ്കിലും എന്തെങ്കിലും കവര്‍ന്നെടുക്കുമെന്ന ചിന്തവന്നാല്‍ പിന്നീടുളള ഒരു നിമിഷം പോലും സന്തോഷകരമായി ജീവിക്കാന്‍ സാധിക്കില്ല. സ്വന്തമാക്കുന്നതെല്ലാം സ്വതന്ത്രമായ ശ്വാസോച്ഛ്വാസത്തിനു പോലും വിഘാതമാകുന്നുവെങ്കില്‍ അവയെ ഉപക്ഷേിക്കുന്നതു തന്നെയാണ് നല്ലത്. കാരണം അവിടെ നിന്നാണ് സന്തോഷത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വാതില്‍ തുറക്കപ്പെടുന്നത്.

ശുഭദിനം ആശംസിക്കുന്നു.

സൂര്യനാരായണൻ
ചിത്രം: നിപു കുമാർ

Back to top button
error: