IndiaNEWS

മനസമാധാനത്തോടെ ജീവിക്കാന്‍ ഭാര്യയെ കാമുകന് കെട്ടിച്ചുകൊടുത്തു; സംഭവത്തില്‍ ‘എംപുരാന്‍’ ട്വിസ്റ്റ്!

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ യുവാവ് ഭാര്യയെ കാമുകന് വിവാഹം ചെയ്തു കൊടുത്ത വാര്‍ത്ത വൈറലായിരുന്നു. എന്നാല്‍ സംഭവത്തില്‍ ഒരു ട്വിസ്റ്റ് ഉണ്ടായിരിക്കുകയാണെന്നാണ് വിവരം. ബബ്ലു എന്ന യുവാവ് തന്റെ ഭാര്യ രാധികയ്ക്ക് വികാസ് എന്നയാളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍, പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് പകരം, ഭാര്യയെ കാമുകനായ വികാസിനെ വിവാഹം കഴിക്കാന്‍ അനുവദിക്കുകയായിരുന്നു ബബ്ലു. ഭാര്യയെ ഉടനടി ക്ഷേത്രത്തില്‍ കൊണ്ടുപോയി ആചാരപ്രകാരം കാമുകന് വിവാഹം ചെയ്തുകൊടുക്കുകയായിരുന്നു.

വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബബ്ലു വികാസിന്റെ വീട്ടിലേക്ക് എത്തി രാധികയെ തിരികെ കൊണ്ടുപോകുകയായിരുന്നു. ഏഴും രണ്ടും വയസ്സുള്ള രണ്ട് കുട്ടികളെ പരിപാലിക്കാന്‍ ബുദ്ധിമുട്ടുകയാണെന്ന് ബബ്ലു പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്ന് വികാസും കുടുംബവും രാധികയെ ബബ്ലുവിനൊപ്പം മടങ്ങാന്‍ അനുവദിച്ചു.

ഭാര്യയ്ക്ക് മറ്റൊരാളുമായി പ്രണയം; വിവാഹം നടത്തിക്കൊടുത്ത് യുവാവ്!

Signature-ad

കുടുംബം തുടക്കം മുതല്‍ തന്നെ വിവാഹത്തെ എതിര്‍ത്തിരുന്നുവെന്നും ബബ്ലു തന്റെ കുട്ടികളെ കൊണ്ടുവന്നപ്പോള്‍, രാധിക മടങ്ങുന്നത് തടയാന്‍ കഴിഞ്ഞില്ലെന്നും വികാസിന്റെ അമ്മ ഗായത്രി പറഞ്ഞു. കുട്ടികളെ ഒറ്റക്ക് പരിപാലിക്കാന്‍ കഴിയില്ലെന്നും തന്റെ തെറ്റ് തനിക്ക് മനസ്സിലായെന്നും ബബ്ലു പറഞ്ഞതായി ഗായത്രി പറഞ്ഞു. ഭാര്യമാര്‍ ഭര്‍ത്താക്കന്മാരെ കൊല്ലുന്ന സംഭവങ്ങള്‍ കണ്ട് താന്‍ ഭയപ്പെടുന്നുവെന്നും രണ്ടുപേര്‍ക്കും സമാധാനമായി ജീവിക്കാന്‍ വേണ്ടി ഭാര്യയെ കാമുകനുമായി വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ചു എന്നുമായിരുന്നു ബബ്ലു ആദ്യം പറഞ്ഞിരുന്നത്.

Back to top button
error: