Fiction

  • അഹന്തയുടെ കോട്ടകൾ തകർത്താൽ മാത്രമേ, ആദരവ് അര്‍ഹിക്കുന്ന വ്യക്തിത്വം നമ്മിൽ രൂപപ്പെടൂ

    വെളിച്ചം ആ രാജാവ് വളരെ ശാന്തനും വിനയാന്വിതനുമാണ് എന്നാണ് പൊതു അഭിപ്രായം. ഒരിക്കല്‍ കൊട്ടാരത്തിലെത്തിയ ഗുരുവിനോട് അദ്ദേഹം ചോദിച്ചു: “എന്താണ് അഹംഭാവം?” ഗുരു പറഞ്ഞു: “ഇത്രയും നിസ്സാരമായ ചോദ്യം ഒരു രാജാവ് ചോദിക്കുമെന്ന് ഞാന്‍ കരുതിയില്ല.” പൊതുസദസ്സിലായിരുന്നതു കൊണ്ട് ആ മറുപടി കേട്ട് രാജാവിന്റെ മുഖം ചുവന്നു. ഗുരു പറഞ്ഞു: “രാജാവേ, ഇതാണ് അഹംഭാവം…” എന്തു കേള്‍ക്കുമ്പോഴാണോ എവിടെ തൊടുമ്പോഴാണോ ഒരാള്‍ക്ക് മുറിപ്പെടുന്നത്. അതാണയാളുടെ ഈഗോ. സ്വയം കെട്ടിപ്പൊക്കുന്ന ചീട്ടുകൊട്ടാരങ്ങളിലാണ് ഓരോരുത്തരും കഴിയുന്നത്. പുറമേ ബലപ്പെടുത്തുകയും മോടിപിടിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നേയുളളൂ. ചെറിയ ഇളക്കം തട്ടിയാല്‍ എല്ലാം ഇടിഞ്ഞുവീഴും. സ്ഥാനങ്ങളുടെയോ ബഹുമതികളുടെയോ പേരില്‍ എല്ലാവരും അഹന്തയുടെ കോട്ടകള്‍ നിര്‍മ്മിക്കുന്നുണ്ട്. ചെറുസ്ഥാനങ്ങളില്‍ വിഹരിക്കുന്നവര്‍ പോലും തങ്ങളുടേതായ സ്ഥാനപ്പേരുകളുടെ പ്രദര്‍ശനം സഞ്ചരിക്കുന്ന സ്ഥലങ്ങളിലെല്ലാം ഉറപ്പിക്കുന്നുണ്ട്. ആരെങ്കിലും തകര്‍ക്കാന്‍ ശ്രമിക്കുന്നതുകൊണ്ട് ഇല്ലാതാകുന്നതോ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നത് കൊണ്ട് ഉയര്‍ത്തപ്പെടുന്നതോ അല്ല ഒരാളുടെ സ്വത്വബോധം. അത് സ്വയം ബോധത്തില്‍ നിന്നും രൂപപ്പെടേണ്ടതാണ്. ആദരവ് അര്‍ഹിക്കുന്ന വ്യക്തിത്വം അങ്ങനെയാന് ഓരോ വ്യക്തിയിലും രൂപപ്പെടുന്നത്.…

    Read More »
  • ആത്മവിശ്വാസം  പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറാൻ കരുത്ത് പകരും, പക്ഷേ അമിതമായ ആത്മവിശ്വാസം ആപത്തിലേക്ക് നയിക്കും

    വെളിച്ചം ആമയും മുയലും ചേർന്നുള്ള പന്തയത്തിൽ ആമ ജയിച്ച കഥ ഏവർക്കുമറിറിയാം. എന്നാല്‍ അന്ന് വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തിയ മുയലിനെ മറ്റെല്ലാ മുയലുകളും കളിയാക്കി. അവന്‍ നാടുവിട്ടു. കാലം കുറെ കടന്ന്പോയി. മുയലിന്റെ തലമുറയിലും ആമയുടെ തലമുറയിലും പുതിയ സന്താനങ്ങള്‍ വന്നു.  പണ്ട് തങ്ങള്‍ക്കുണ്ടായ മാനക്കേട് മാറ്റാന്‍ മുയല്‍കുട്ടി തീരുമാനിച്ചു. അവന്‍ പുതിയ തലമുറയിലെ ആമയുടെ അടുത്തെത്തി, വീണ്ടും പന്തയം നടത്തിയാലോ എന്ന് ആരാഞ്ഞു. “പണ്ട് ഇതുപോലെ ഒരു ഓട്ടപന്തയം നടത്തി തോറ്റ മുയല്‍ പോയവഴിയില്‍ പുല്ല് പോലും മുളച്ചിട്ടില്ല…” ആമ കളിയാക്കി. ഒടുവിൽ മുയലിന്റെ നിര്‍ബന്ധപ്രകാരം അവര്‍ വീണ്ടും പന്തയം വെച്ചു. ദൂരെയുള്ള ഒരു കല്ല് ചൂണ്ടിക്കാട്ടി മുയല്‍ ഫിനിഷിങ്ങ് പോയിന്റ് കാണിച്ചുകൊടുത്തു.  ഇത്തവണ ആമ ഫിനിഷിങ്ങ് പോയിന്റില്‍ എത്തുമ്പോള്‍ മുയല്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. ആമ തലയും കുനിച്ച് യാത്രയായി.  പക്ഷേ, മുയല്‍ വിടുവാന്‍ തയ്യാറായിരുന്നില്ല. രണ്ടു ദിവസത്തിന് ശേഷം ഒരിക്കല്‍ കൂടി പന്തയം നടത്തണം എന്നായി. അവസാനം നിവൃത്തിയില്ലാതെ ആമ…

    Read More »
  • ഏറ്റവും ശക്തമായ ആയുധം സമയമാണ്, പക്ഷേ ഉചിതമായി ഉപയോഗിച്ചില്ലെങ്കിൽ ഫലമണ്ടാവില്ല

    വെളിച്ചം        രാജ്യാതിര്‍ത്തിക്കു സമീപമുള്ള വലിയ മലയുടെ മുകളിലൂടെ അവര്‍ യാത്ര ചെയ്യുകയായിരുന്നു. അപ്പോഴാണ് മലയടിവാരത്തില്‍ കൊള്ളക്കാരെ കണ്ടത്. കൂട്ടത്തിലൊരാള്‍ ഭയചകിതനായി പറഞ്ഞു: ”കുറച്ചകലെ സൈനിക കൂടാരമുണ്ട്. നമുക്ക് അങ്ങോട്ട് ഓടിപ്പോകാം. അവിടെ ആയുധങ്ങള്‍ ഉണ്ടാകാതിരിക്കില്ല…” അതു കേട്ട് രണ്ടാമന്‍ പറഞ്ഞു: “നമ്മുടെ കയ്യിലും ആയുധമുണ്ട്…” അതും പറഞ്ഞ് അയാള്‍ മുന്നോട്ട് കുതിച്ചു. മലമുകളില്‍ നിന്നും വലിയ പാറക്കല്ലുകള്‍ താഴേയ്ക്ക് തുടരെ തുടരെ ഉരുട്ടിവിട്ടുകൊണ്ടേയിരുന്നു. ഇത് കണ്ട് മറ്റുള്ളവരും അതുപോലെ ചെയ്തു. അവസാനം മുകളിലേക്ക് കയറാന്‍ സാധിക്കാതെ കൊള്ളക്കാര്‍ പിന്തിരിഞ്ഞോടി. അതുകണ്ട് ആദ്യത്തെയാള്‍ ചോദിച്ചു. “ഈ കല്ലാണല്ലേ നീ പറഞ്ഞ ആയുധം.” അപ്പോള്‍ രണ്ടാമന്‍ പറഞ്ഞു: “കല്ലല്ല സമയമാണ് ആയുധം. കൊളളക്കാര്‍ മുകളിലെത്തിയാല്‍ നമുക്കവരെ തോല്‍പിക്കാനാകില്ല…” സമയവും ആയുധമാണ്. ഏറ്റവും ശക്തമായ ആയുധം…! അത് കൃതമായി വിനിയോഗിച്ചാല്‍ നമുക്ക് വിജയത്തിലേക്ക് എത്താന്‍ സാധിക്കും. ശുഭദിനം ആശംസിക്കുന്നു. സൂര്യനാരായണൻ ചിത്രം: നിപുകുമാർ

    Read More »
  • സ്വന്തം ചിറകിൽ പറന്നുയരാൻ ശ്രമിക്കൂ, മറ്റുള്ളവരെ ആശ്രയിച്ചാൽ ജീവിതം പരാജയമായി പരിണമിക്കും

    വെളിച്ചം നീണ്ട കാലത്തെ പഠനത്തിനും പരിശീലനങ്ങള്‍ക്കും ശേഷം ഗുരു തൻ്റെ ശിഷ്യന്മാരോടു പറഞ്ഞു: “എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ഉള്ളിലുണ്ട്… അത് സ്വയം കണ്ടെത്തണം…” എന്നാൽ സംശയനിവൃത്തിക്കായി ഗുരുവിനെ തേടി വീണ്ടും ശിഷ്യന്മാര്‍ വന്നുകൊണ്ടേയിരുന്നു. ഇതിങ്ങനെപോയാല്‍ അവര്‍ സ്വയം വളരില്ലെന്ന് ഗുരുവിന് മനസ്സിലായി. അദ്ദേഹം തന്റെ മുറിയുടെ വാതിലില്‍ ഒരു ബോര്‍ഡ് സ്ഥാപിച്ചു: ”ഒരു ഉത്തരത്തിന് പ്രതിഫലം 100 സ്വര്‍ണ്ണനാണയം.” രണ്ടു ദിവസം കഴിഞ്ഞ് ഒരു ശിഷ്യന്‍ നൂറ് നാണയം നല്‍കിയിട്ട് ചോദിച്ചു: “അങ്ങ് വാങ്ങുന്ന ഈ തുക വളരെ കൂടുതലാണല്ലോ…?” ഗുരു പറഞ്ഞു: “അധികമാണെന്ന് എനിക്ക് തോന്നുന്നില്ല. ഞാന്‍ ഒരു ചോദ്യത്തിന് ഉത്തരം പറഞ്ഞു. ഇനി ഉത്തരം വേണമെങ്കില്‍ നൂറ് നാണയം കൂടി വേണം. അല്ലെങ്കില്‍ സ്വയം ഉത്തരം കണ്ടെത്തുക.” ശിഷ്യര്‍ പിന്നീട് സ്വയം ഉത്തരം അന്വേഷിച്ച് കണ്ടെത്താന്‍ പ്രാപ്തരായി. ഗുരുക്കന്മാര്‍ രണ്ടുവിധമുണ്ട്. ശിഷ്യന്മാരെ എന്നും തൻ്റെ തണലിൽ നിര്‍ത്തുന്നവരും, സ്വന്തംകാലില്‍ നിൽക്കാർ പ്രേരിപ്പിക്കുന്നവരും. ആദ്യത്തെ കൂട്ടരുടെ കൂടെ നിന്നാല്‍ പ്രായമാവുകയേ…

    Read More »
  • ഓരോ ചോദ്യത്തിനും താന്‍ പ്രതീക്ഷിക്കുന്നതാണ് ശരിയുത്തരം എന്ന് ശഠിക്കരുത്, ഉത്തരങ്ങൾ വ്യക്തിയുടെ അറിവിനെയും അനുഭവത്തെയും ആശ്രയിച്ചിരിക്കും

    വെളിച്ചം അന്ന് ക്ലാസ്സില്‍ കണക്ക് ടീച്ചര്‍ ഒരു വിദ്യാർത്ഥിയോടു ചോദിച്ചു: “ഞാന്‍ ആദ്യം മോന് ഒരു ആപ്പിള്‍ തന്നു. പിന്നെ ഒരു ആപ്പിളും വീണ്ടും ഒരു ആപ്പിളും തന്നു. ഇപ്പോള്‍ മോന്റെ കയ്യില്‍ എത്ര ആപ്പിള്‍ ഉണ്ട്?” അവന്‍ പറഞ്ഞു: “നാല്…” ടീച്ചര്‍ ചോദ്യം ഒന്ന് മാറ്റി. അവന് ഇഷ്ടപ്പെട്ട മാങ്ങ അവിടെ ചേര്‍ത്തു: “ഞാന്‍ മോന് ഒരു മാങ്ങ, പിന്നെ ഒരു മാങ്ങ, വീണ്ടും ഒരു മാങ്ങയും തന്നു. ഇപ്പോള്‍ മോന്റെ കയ്യില്‍ എത്ര മാങ്ങയുണ്ട്…?” കുട്ടി ഉത്തരം പറഞ്ഞു: “മൂന്ന്…” തന്റെ തന്ത്രം വിജയിച്ച സന്തോഷത്തില്‍ ടീച്ചര്‍ വീണ്ടും ചോദിച്ചു: “ഞാന്‍ മോന്റെ കയ്യില്‍ ആദ്യം ഒരു ആപ്പിള്‍,. പിന്നെ വീണ്ടും ഒരു ആപ്പിള്‍, പിന്നെ വീണ്ടും ഒരു ആപ്പിള്‍ കൂടി തന്നു ഇപ്പോള്‍ മോന്റെ കയ്യില്‍ എത്ര ആപ്പിളുണ്ട്…?” അവന്‍ ഉത്തരം പറഞ്ഞു: “നാല്…” ഇത്തവണ ടീച്ചര്‍ക്ക് ദേഷ്യം വന്നു. “അതെങ്ങിനെ നാലാകും…?” ടീച്ചര്‍ ചോദിച്ചു. അവന്‍…

    Read More »
  • കാവ്യനീതി കഥയല്ല സത്യമാണ്: സ്വന്തം പ്രവർത്തിയുടെ അതേ ഫലം തന്നെ ഭാവിയിൽ നമ്മെ തേടി എത്തും

    വെളിച്ചം കര്‍ണ്ണന്റെ രഥചക്രം നിലത്ത് കുടുങ്ങിയപ്പോള്‍ അദ്ദേഹം രഥത്തില്‍ നിന്ന് ഇറങ്ങി അത് ശരിയാക്കാന്‍ തുടങ്ങി. അദ്ദേഹം നിരായുധനായിരുന്ന ആ സമയത്ത് ഭഗവാന്‍ കൃഷ്ണന്‍ അര്‍ജ്ജുനനോട് കര്‍ണനെ അസ്ത്രം കൊണ്ട് വധിക്കാന്‍ ആജ്ഞാപിച്ചു. അര്‍ജ്ജുനന്‍ ഭഗവാന്റെ കല്‍പ്പന അനുസരിച്ചുകൊണ്ട് കര്‍ണ്ണനെ ലക്ഷ്യമാക്കി അമ്പുകള്‍ എയ്തു. കര്‍ണന്‍ നിലത്തുവീണു. മരണത്തിന് മുമ്പ് കര്‍ണ്ണന്‍ ശ്രീകൃഷ്ണനോട് ചോദിച്ചു: ”ഇതാണോ ഈശ്വരന്‍? നീ ദയയുള്ളവനാണോ? ഇതാണോ നിന്റെ ന്യായമായ തീരുമാനം! നിരായുധനായ ഒരാളെ കൊല്ലാനുള്ള ഉത്തരവ്…?” ഭഗവാന്‍ ശ്രീകൃഷ്ണന്‍ പുഞ്ചിരിച്ചു കൊണ്ടു മറുപടി പറഞ്ഞു: ”അര്‍ജ്ജുനന്റെ പുത്രന്‍ അഭിമന്യുവും ചക്രവ്യൂഹത്തില്‍ നിരായുധനായിരുന്നു, എല്ലാവരും ചേര്‍ന്ന് അവനെ ക്രൂരമായി കൊന്നപ്പോള്‍, നീ അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. അപ്പോള്‍ എവിടെയായിരുന്നു കര്‍ണ്ണാ നിന്റെ അറിവ്? ഇത് നിന്റെ കര്‍മ്മഫലമാണ്. ഇതാണ് എന്റെ നീതി.” ഇന്ന് നമ്മള്‍ ആരെയെങ്കിലും വേദനിപ്പിക്കുകയാണെങ്കില്‍, ആരുടെയെങ്കിലും ബലഹീനതകള്‍ മുതലെടുക്കുകയാണെങ്കില്‍ ഭാവിയില്‍ അതേ കര്‍മ്മം നമുക്കായി കാത്തിരിക്കും. അതാണ് കാവ്യനീതി… ചെയ്യുന്ന കര്‍മ്മങ്ങള്‍ നന്മയുടേതാണെങ്കില്‍ അതെ നന്മ…

    Read More »
  • സ്വന്തം സംരംഭം തുടങ്ങാൻ ശുഭ സമയത്തിനായി കാത്ത് കാലം കഴിക്കരുത്, ആരംഭിക്കുന്ന ആ സമയമാണ് ഏറ്റവും നല്ല സമയം

    വെളിച്ചം    അയാൾ ഗ്രാമത്തിലെ നിലക്കടല മൊത്തവ്യാപരകടയിലെ ചുമട്ട് തൊഴിലാളിയായിരുന്നു. ഒരുദിവസം ഭാര്യോടൊത്ത് അയാള്‍ നാട്ടിലെ അമ്പലത്തില്‍ ഉത്സവത്തിന് പോയി. അവിടെ വച്ച് അയാള്‍ നിലക്കടല ഒരു വില്‍പനക്കാരനെ കണ്ടു. ഈ നിലക്കടല മണലില്‍ ഇട്ട് വറുത്ത് കഴിക്കുന്നത് അയാൾ കാണുന്നത് ആദ്യമായിട്ടിയിരുന്നു. അതിന്റെ രുചി അപാരമായിരുന്നു. മാത്രല്ല, ആ നിലക്കടലവില്‍പനക്കാരന് ധാരാളം പണവും ലഭിച്ചിരുന്നു. രാവിലെ മുതല്‍ നിലക്കടല ചാക്ക് ചുമക്കുന്ന തന്റെ കൂലി എത്ര നിസ്സാരം. അയാള്‍ ഇതുപോലെ തന്നെ നിലക്കട വറുത്ത് കച്ചവടം ചെയ്യാന്‍ തീരുമാനിച്ചു. പക്ഷേ 3 ചോദ്യങ്ങള്‍ അയാളെ ആശയക്കുഴപ്പത്തിലാക്കി. ഈ ചോദ്യങ്ങളുമായി അയാള്‍ തന്റെ ഗുരുവിനെ സമീപിച്ചു. അയാള്‍ ചോദിച്ചു: “ഒരു പുതിയ കാര്യം തുടങ്ങാന്‍ പറ്റിയ ഏറ്റവും നല്ല സമയം ഏതാണ്? ആ കാര്യം തുടങ്ങാന്‍ ഞാന്‍ ആരുടെ ഉപദേശം കേള്‍ക്കണം? അതില്‍ ഏറ്റവും നന്നായി ഞാന്‍ ശ്രദ്ധിക്കേണ്ട പ്രവൃത്തി ഏതാണ്…?” ഗുരു പറഞ്ഞു: “ഒരു കാര്യം ചെയ്യണമെന്ന് തോന്നുമ്പോള്‍ തന്നെ…

    Read More »
  • സ്വന്തം നീതിബോധമാവണം ജീവിതത്തിൻ്റെ വഴികാട്ടി, അങ്ങനെയെങ്കിൽ അർഹമായത് ലഭ്യമാകും

    വെളിച്ചം പുതിയതായി വാങ്ങിയ ആ കൃഷിയിടത്തില്‍ വെള്ളമുണ്ടായിരുന്നില്ല. അതില്‍ വെള്ളത്തിനുള്ള വഴി തേടി ആ കർഷകന്‍ കുറെ അലഞ്ഞു. അപ്പോഴാണ് തൊട്ടടുത്ത പറമ്പിന്റെ ഉടമസ്ഥന്‍ തന്റെ കിണര്‍ വില്‍ക്കുന്നുണ്ടെന്ന് അറിഞ്ഞത്. പറഞ്ഞ വില കൊടുത്ത് അയാള്‍ ആ കിണര്‍ വാങ്ങി. പിറ്റേദിവസം വെള്ളമെടുക്കാൻ എത്തിയ കർഷകനെ മുന്‍ഉടമസ്ഥന്‍ തടഞ്ഞു. അയാള്‍ കൃഷിക്കാരനോട് പറഞ്ഞു: “ഞാന്‍ കിണര്‍ മാത്രമേ വിറ്റിറ്റുള്ളൂ. വെള്ളം വിറ്റിട്ടില്ല…” എത്ര ശ്രമിച്ചിട്ടും കാര്യം നടക്കാതെ വന്നപ്പോള്‍ കര്‍ഷകന്‍ കോടതിയെ സമീപിച്ചു. വാദം കേട്ട ന്യായാധിപന്‍ ഇങ്ങനെ പറഞ്ഞു: “നിങ്ങള്‍ പറഞ്ഞത് ശരിയാണ്. നിങ്ങള്‍ കൃഷിക്കാരന് കിണര്‍ മാത്രേമ വിറ്റിട്ടുള്ളൂ. പക്ഷേ, കിണര്‍ വിറ്റ സ്ഥിതിക്ക് മറ്റൊരാളുടെ കിണറില്‍ താങ്കളുടെ വെള്ളം സൂക്ഷിക്കുന്നത് ശരിയല്ല. എത്രയും വേഗം വെളളം മാറ്റി, കിണര്‍ കൃഷിക്കാരന് കൊടുക്കുക!” തന്റെ തന്ത്രം പൊളിഞ്ഞെന്ന് മനസ്സിലാക്കിയ അയാള്‍ സ്വന്തം വാദത്തില്‍ നിന്നും പിന്മാറി. കിണര്‍ പൂര്‍ണ്ണമായും കൃഷിക്കാരന് നല്‍കി. അര്‍ഹിക്കുന്നത് മാത്രം സ്വന്തമാക്കുന്നവരും അയല്‍പക്കത്തുള്ളതുകൂടി സ്വന്തമാക്കുന്നവരും…

    Read More »
  • സത്യസന്ധത അലങ്കാരമല്ല ആത്മാംശമാണ്; വിമർശകരോടും വിവേകത്തോടെ പെരുമാറൂ

    വെളിച്ചം അയാളും ഭാര്യയും വിവാഹമോചനത്തിന് കേസ് കൊടുത്തിട്ട് കുറെ കാലമായി. ഒരു തീരുമാനവും ആകാതെ വന്നപ്പോള്‍ വക്കീലിനോട് കാരണമന്വേഷിച്ചു. അയാൾ പറഞ്ഞു: “ചെറിയ വഴക്കിന്റെ പേരിലൊന്നും വിവാഹമോചനം കിട്ടില്ല. അതിനുള്ള എളുപ്പമാര്‍ഗ്ഗം സ്വഭാവഹത്യയാണ്. വിവാഹേതര ബന്ധങ്ങള്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ നിങ്ങള്‍ ഭാര്യയില്‍ ആരോപിക്കണം…” അയാള്‍ പറഞ്ഞു: “എന്റെ ഭാര്യ അങ്ങിനെയൊരു സ്ത്രീയല്ല. ഞങ്ങള്‍ തമ്മില്‍ ചില കാര്യങ്ങളിൽ ചേരില്ല എന്നത് മാത്രമാണ് പ്രശ്‌നം.” വക്കീല്‍ വീണ്ടും ഉപദേശിച്ചു: “ഞാന്‍ പറഞ്ഞതു മാത്രമാണ് പോംവഴി. കുറച്ച് കഷ്ടപ്പെടാതെ ഈ ബന്ധം വേര്‍പെടുത്താൻ കഴിയില്ല…” അപ്പോള്‍ അയാള്‍ പറഞ്ഞു: “എങ്കില്‍ ഇതിന്റെ പാതി കഷ്ടപ്പാട് മതി ഞങ്ങളുടെ ബന്ധം പിരിയാതിരിക്കാന്‍…” വാക്കിലും പ്രവൃത്തിയിലും മാത്രമല്ല, ചിന്തയില്‍ പോലും ഒരാള്‍ സത്യസന്ധത പുലര്‍ത്തുന്നുവെങ്കില്‍ അയാള്‍ക്കത് അലങ്കാരം മാത്രല്ല, ആത്മാംശമാണ്. തന്നോട് മാന്യമായി പെരുമാറുന്നവരോട് എല്ലാവരും അതേ രീതിയില്‍ തന്നെ പെരുമാറും. പക്ഷേ, അവഹേളിക്കുന്നവരോടും വിരുദ്ധ നിലപാട് സ്വീകരിക്കുന്നവരോടും മന്യമായും സത്യസന്ധമായും ഇടപെടാന്‍ സാധിക്കുക എന്നത് വളരെ…

    Read More »
  • സംഭവിക്കും മുമ്പ് ഒരു കാര്യത്തെക്കുറിച്ചും വീമ്പിളക്കരുത്, അവഹേളന പാത്രമാകാൻ അത് ഇടയാക്കും

    വെളിച്ചം പലപരാതികളും വലിയ സങ്കടവുമായാണ് അയാള്‍ ഗുരുവിനെ തേടിയെത്തിയത്.  തന്റെ നേട്ടങ്ങളും സന്തോഷങ്ങളുമെല്ലാം പടിവാതിലെത്തിയിട്ടു നഷ്ടപ്പെട്ടുപോകുന്നു.  അതായിരുന്നു പരാതി. ‘പുതിയ കാര്‍ വാങ്ങാനൊരുങ്ങി.  അവസാനനിമിഷം അത് നടന്നില്ല.  പുതിയ ജോലി തരപ്പെട്ടു.  പക്ഷേ, പ്രവേശനദിവസം അത് റദ്ദായി.  വിവാഹത്തലേന്ന് അതും മാറിപ്പോയി. എല്ലാം എല്ലാവരും അറിഞ്ഞു, ആകെ നാണക്കേടായി.’   ഗുരു മറുപടി കൊടുത്തു: ”സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ച് ആരോടും പറയാതിരിക്കുക.  സംഭവിച്ചു കഴിയുമ്പോള്‍ എല്ലാം എല്ലാവരും അറിഞ്ഞുകൊളളും.” ശിഷ്യന്‍ സമ്മതം അറിയിച്ചു യാത്രയായി. സംഭവിക്കുമെന്ന് ഉറപ്പിച്ചു വീമ്പിളക്കിയ അത്ഭുതം സംഭവിച്ചില്ലെങ്കില്‍ എന്ത് ചെയ്യും?   അവഹേളിതനാകുന്നത് പ്രതീക്ഷിച്ച കാര്യം നടക്കാതെ പോകുമ്പോഴല്ല, നടന്നില്ല എന്ന കാര്യം നാലുപേര്‍ അറിയുമ്പോഴാണ്. സ്വന്തം വിലയറിയുന്നവര്‍ക്ക് അതിനെക്കുറിച്ച് പ്രഘോഷിക്കേണ്ട ആവശ്യമില്ല. താന്‍ വലുതാണോ എന്ന സംശമുളളവരാണ് തന്റെ വീരശൂര പ്രവൃത്തികളെക്കുറിച്ച് കൊട്ടിഘോഷിക്കുന്നത്. ഒരുകാര്യം സംഭവിക്കുംവരെ അത് സംഭവിക്കും എന്ന് ഉറപ്പിക്കാനാവില്ല.  ദിശമാറാനോ പാതിവഴിയില്‍ അവസാനിക്കാനോ സാധ്യതയുണ്ട്.  നിശബ്ദമായി വന്നുചേരേണ്ട ശുഭമുഹൂര്‍ത്തങ്ങളെ ശബ്ദകോലാഹലമുണ്ടാക്കി നിഷേധിക്കുന്നത് എന്തിനാണ്…? വിനയാന്വിതനാകുക…

    Read More »
Back to top button
error: